Friday, 2 February 2018

സി  പി ഐ (എം എൽ )  പത്താം പാർട്ടി കോൺഗ്രസ്  
(മാർച്ച് 23 -28, 2018 : മൻസ, പഞ്ചാബ് ) വിജയിപ്പിക്കുക 


 പ്രിയ സ്നേഹിതരേ ,

ഇന്ത്യൻ ജനതയും ഇന്ത്യയുടെ ജനാധിപത്യവും മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം ഇന്ന് കോർപറേറ്റുകളുടെയും വർഗീയ ഫാസിസ്റ്റുകളുടേയും ആക്രമണത്തിന് വിധേയമാണ്. ഈ കടന്നാക്രമണത്തിന് നേതൃത്വം വഹിക്കുന്നത് കഴിഞ്ഞ മൂന്നു വർഷങ്ങളായി കേന്ദ്രത്തിൽ അധികാരം വഹിക്കുന്ന മോദി സർക്കാർ ആണ്. ' അച്ഛേ ദിനും ' അഴിമതി മുക്ത
ഭരണവും , വിലക്കയറ്റത്തിൽനിന്നും തൊഴിലില്ലായ്മയിൽ നിന്നും  ജനതയ്ക്കു ആശ്വാസം, സ്ത്രീകൾക്ക് ആക്രമണങ്ങളിൽനിന്നും സുര ക്ഷിതത്വം എന്നിവയെല്ലാം വാഗ്‌ദാനം ചെയ്ത് അധികാരത്തിലെത്തിയശേഷം  ജനാധിപത്യത്തിലെ സാമാന്യ മര്യാദകൾക്കുപോലും നിരക്കാത്തവിധം അടിച്ചേൽപ്പിച്ച നടപടികളുടെ ഭാഗമായിരുന്നു നോട്ടു റദ്ദാക്കൽ , ആധാർ, ജി എസ്  ടി  എന്നിവ. അവയുടെ പരിണിത ഫലമായി രാജ്യം ഇന്ന് കടന്നു പോകുന്നത് കടുത്ത സാമ്പത്തിക മുരടിപ്പിന്റെ ഒരു ഘട്ടത്തിലൂടെയാണ്. രാജ്യത്തെമാടും തൊഴിലുകളും ഉപജീവനോപാധികളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അടിസ്ഥാനപരമായ സാമൂഹ്യ സുരക്ഷാ സേവനങ്ങളിൽനിന്നു ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളെ പുറംതള്ളുന്ന ഒരവസ്ഥയാണ്  കണ്ടുവരുന്നത്. കഴിഞ്ഞ എട്ടുവർ ഷങ്ങളിൽവെച്ചു തൊഴിൽ ലഭ്യത ഏറ്റവും താഴ്ന്നിരിക്കുന്നു .

മോദി സർക്കാർ "ബേട്ടീ ബച്ചാവോ" മുദ്രാവാക്യം മുഴക്കുന്നതിനിടയിൽ  ഝa  ർഖണ്ഡിൽ ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിൽ റേഷൻ നിഷേധിക്കപ്പെട്ടതിനെത്തുടർന്ന്  ദരിദ്ര കുടുംബത്തിലെ ഒരംഗമായിരുന്ന സന്തോഷി എന്ന പന്ത്രണ്ടുകാരിയായ ബാലിക വിശന്നുമരിച്ച സംഭവം പോലും ഉണ്ടായി. ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾ തുല്യതയ്ക്കും ലൈംഗിക ആക്രമണങ്ങളിൽനിന്നുള്ള സുരക്ഷിതത്വത്തിനും വേണ്ടി സംഘടിതമായി ശബ്ദമുയർത്തിയപ്പോൾ അവർക്കുലഭിച്ചത്  ക്രൂരമായ പോലീസ് മർദ്ദനമായിരുന്നു. സ്ത്രീ കൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ പ്രതികളായ വികാസ്  ബാരാലാ, ഗുർമീത് റാം റഹീം, ആശാറാം ബാപ്പു എന്നിവർക്ക് വേണ്ടി  ബി ജെ പി നേതാക്കൾ തുറന്ന   പിന്തുണയുമായി രംഗത്തെത്തിയതും  നാം കണ്ടു. മാൻഡ്സൗറിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളണം എന്നാവശ്യപ്പെട്ടു പ്രക്ഷോഭം നടത്തിയ കർഷകരെ വെടിവെച്ചു കൊന്ന സർക്കാർ വൻകിട
കോർപ്പറേറ്റ് സ്ഥാപനങ്ങൾ വരുത്തിയ കിട്ടാക്കടങ്ങളിൽ  ഭീമമായ ഇളവുകൾ  അനുവദിച്ചു. ചെറുകിട ബിസിനസ്സ് സ്ഥാപനങ്ങൾ പലതും തകർന്നുകൊണ്ടിരിക്കുകായും യുവാക്കൾക്ക് തൊഴിലുകൾ നഷ്ടപ്പെടുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ ബി ജെ പി നേതാവായ അമിത് ഷാ യുടെയും   ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെയും  പേരിൽ പുത്രന്മാർ  ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതി നിറഞ്ഞ ഇടപാടുകളുകളുടെ ഭാഗമായ  സാമ്പത്തികക്കുറ്റങ്ങൾ  ആരോപിക്കപ്പെട്ടിരിക്കുന്നു.  പനാമാ പേപ്പറുകളും പാരഡൈസ് രേഖകളും വഴി പുറത്തുവന്ന വിവരങ്ങൾ അനുസരിച്ചു അനേകകോടി രൂപയുടെ കള്ളപ്പണം ഇവരെല്ലാം ചേർന്ന് വിദേശ രാജ്യങ്ങളിലെ നിക്ഷേപങ്ങളുടെ രൂപത്തിൽ പൂഴ്ത്തിവെച്ചിരിക്കുകയാണ്. കള്ളപ്പണം വിദേശരാജ്യങ്ങളിൽ നിക്ഷേപമായി പൂഴ്ത്തി വെച്ചിട്ടുള കള്ളപ്പണമാകെ നാട്ടിലേയ്ക്ക് തിരിച്ചു കൊണ്ടുവരും എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം മോദി നിർലജ്ജതയോടെ ലംഘിച്ചിരിക്കുകയാണ്. ഇന്ത്യയെ ഒരു ഫാസിസ്റ്റു ഹിന്ദുരാഷ്ടമാക്കാൻ വേണ്ടി മോദിയെ പരമാവധി ഉപയോഗപ്പെടുത്തുക എന്ന നയം ആണ് ആർ എസ് എസ്സും ബിജെപിയും ഇപ്പോൾ  നടപ്പാക്കിവരുന്നത് . സർക്കാരിന്റെ പൊള്ളയായ വാചകമടികളിൽ ജനങ്ങൾക്ക് സ്വാഭാവികമായി ഉണ്ടാകുന്ന അസംതൃപ്തിയും രോഷവും ഹിന്ദു-മുസ്ലീം വർഗ്ഗീയ വിഭജനം ഉണ്ടാക്കി ഗതിതിരിച്ചുവിടാൻ ആണ് ഈ ശക്തികൾ ശ്രമിക്കുന്നത്.  പശുരക്ഷയുടെ  പേരിൽ ന്യൂനപക്ഷ സമുദായങ്ങളിലും ദലിത് സമുദായങ്ങളിലും പെട്ട ആളുകളെ കൂട്ടം കൂടി ആക്രമിച്ചു കൊല്ലുന്ന സംഭവങ്ങൾ  ധാരാളം ഉണ്ടായിരിക്കുന്നു. മോദി സർക്കാർ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ തന്നെ രാജ്യത്ത്  ഏർപ്പെടുത്തിയിരിക്കുമ്പോൾ  കോർപ്പറേറ്റ്  മാദ്ധ്യമങ്ങൾ മോദിയുടെ  വിശ്വസ്തരായ പ്രചാരവേലക്കാർ ആയി പ്രവർത്തിക്കുകയാണ്. മാദ്ധ്യമ പ്രവർത്തന രംഗത്ത് മനസ്സാക്ഷി പണയപ്പെടുത്താതെ  നീതിപൂർവ്വമായി  ജോലിചെയ്യാൻ  ശ്രമിക്കുന്ന ഏതൊരു വ്യക്തിയും പ്രധാനമന്ത്രിയുടെ  സോഷ്യൽ മീഡിയാ  സുഹൃത്തുക്കളിൽനിന്നും  വധഭീഷണികളും ആക്ഷേപങ്ങളും നേരിടുന്ന സ്ഥിതിയാണ്.  സ്വന്തം വസതിക്കു മുന്നിൽ വെടിവെച്ചു കൊല്ലപ്പെട്ട ഗൗരി ലങ്കേഷിൻറെ ഹീനമായ കൊലപാതകം പോലും ആഘോഷിക്കാൻ ബി ജെ പി നേതാക്കൾക്കും  മോദി യുടെ സോഷ്യൽ മീഡിയാ സുഹൃത്തുക്കൾക്കും ഒരു സങ്കോചവും ഉണ്ടായില്ല. ഇതിനിടയിൽ ആശ്വാസകരമായ ഒരു വസ്തുത വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ഫാസിസത്തിനെതിരെ വളർന്നുവരുന്ന ഉശിരൻ പ്രതിരോധങ്ങളാണ്.  കോർപ്പറേറ്റ് കൾക്ക് ഭൂമി  തട്ടിയെടുക്കാൻ എളുപ്പമാകുന്ന ഭൂമി ഏറ്റെടുക്കൽ നിയമ ഭേദഗതി നീക്കം പിൻവലി ക്കപ്പെട്ടത് കർഷകരുടെ സംഘടിത പ്രതിഷേധം നിമിത്തം ആയിരുന്നു. തൊഴിലാളിവിരുദ്ധമായ പെൻഷൻ പരിഷ്കരണവും അതുപോലെ തൊഴിലാളികളുടെ  ശക്തമായ എതിർപ്പ് മൂലം ഉപേക്ഷിക്കാൻ സർക്കാർ നിർബന്ധിതമായി.   രോഹിത് വെമുലയുടെ മരണത്തെത്തുടർന്ന് ഭീം ആർമി നടത്തിയ പ്രവർത്തനങ്ങളുടെയും  ഉന യിലെ ദലിത് മുന്നേറ്റത്തിന്റെ യും ഫലമായി  ഉണ്ടായ പുതിയ അവബോധം ആർ എസ് എസ്സിന്റെ  നാടുവാഴിത്തപരവും ജാതീയവും വർഗ്ഗീയവുമായ തനിനിറം തുറന്നുകാട്ടുന്നതിനു  വഴിയൊരുക്കി.  ആൾക്കൂട്ടങ്ങലെ സംഘടിപ്പിച്ചു  നടത്തുന്ന വർഗീയ കൊലപാതകങ്ങൾക്കെതിരെ നടത്തപ്പെട്ട "നോട്ട്  ഇൻ മൈ നെയിം" ("എന്റെ പേരിൽ  വേണ്ടാ ") ക്യാമ്പെയിനിൽ  ഇന്ത്യയുടെ നാനാഭാഗങ്ങളിൽ സാധാരണ പൗരന്മാർ   അണിനിരന്ന്  പ്രതിഷേധം ഉയർത്തി.  വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതിനെതിരെ   ജെ എൻ യു , എച് സി യു , ജാദവ് പുർ സർവ്വകലാശാല , ബി എച് യു  എന്നിവിടങ്ങളിൽ വിദ്യാർത്ഥി സമൂഹം അതിശക്തമായി  രംഗത്ത്  വന്ന് ചെറുത്തു നിൽക്കുകയും, ആരാണ് രാജ്യത്തിന്റെ യാഥാർഥ ശത്രുക്കൾ എന്ന് തുറന്നുകാട്ടുകയും ചെയ്തു.  ബി ജെ പി സർക്കാരുകളും , അവരുടെ കയ്യിലെ  കളിപ്പാവകളെപ്പോലെ പ്രവർത്തിക്കുന്ന വൈസ് ചാൻസലർമാരും  വിദ്യാഭ്യാസത്തിനും  യുക്തിബോധത്തിനും എത്രമാത്രം അപകടമാണ് വരുത്തുന്നതെന്ന്  വിദ്യാർത്ഥികളുടെ സംഘടിത  മുന്നേറ്റങ്ങൾ രാജ്യത്തിനു  മുന്നറിയിപ്പ് നൽകി.

ഫാസിസ്റ്റ്  കടന്നാക്രമണങ്ങളും അവയ്‌ക്കെതിരായ ജനകീയ പ്രതി രോധങ്ങളും ഒരേ സമയം രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ നേടിയിരിക്കുന്നു ഒരു പശ്ചാത്തലത്തിൽ ആണ് സി  പി ഐ (എം എൽ ) അതിന്റെ പത്താമത്തെ  പാർട്ടി കോൺഗ്രസ്സ്  പഞ്ചാബിലെ മൻസയിൽ  വെച്ച്  നടത്താൻ ഒരുങ്ങുന്നതെന്നു അറിയിക്കാൻ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. 1969 ൽ പാർട്ടി രൂപീകൃതമായിട്ട് അഞ്ചു ദശകങ്ങൾ  തികയാനിരിക്കുന്ന ഈ അവസരത്തിൽ  സി  പി ഐ (എം എൽ )  ന്റെ പോരാട്ട പാരമ്പര്യത്തിനു യോജിച്ച വിധവും അതിനെ മുന്നോട്ടു   നയിക്കുന്ന രീതിയിലും ഭരണകൂട  മർദ്ദനത്തിനെതിരായും , ഫ്യൂഡൽ - വർഗ്ഗീയ ഹിംസയ്ക്ക് എതിരെയും   മർദ്ദനത്തിനും അസമത്വത്തിനും എതിരായും ജന ങ്ങളെ  അണിനിരത്തിയും സമരങ്ങൾ തുടരാൻ പ്രതിജ്ഞാബദ്ധമാണ് . ഈ വഴിക്കുള്ള പരിശ്രമത്തിന്റെ ഭാഗമായി  ഏറ്റവും വിശാലമായ അടിസ്ഥാനത്തിൽ രാജ്യത്തെമ്പാടും ഉള്ള ജനാധിപത്യ പ്രസ്ഥാനങ്ങളുമായി  തോളോടുതോൾ നിന്ന് ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തെ  കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു.  നക്സൽ ബാരി പ്രസ്ഥാനം അൻപതു വർഷവും   മഹത്തായ നവംബർ വിപ്ലവം നൂറു വർഷവും പിന്നിടുന്ന അവസരത്തിൽ  നടക്കുന്ന സി  പി ഐ (എം എൽ )  ന്റെ പത്താം  പാർട്ടി കോൺഗ്രസ് , മർദ്ദക ശക്തികൾക്കെതിരെ പോരാടാനും മാറ്റത്തിനുവേണ്ടിയുള്ള സമരത്തിൽ ദൃഢ ചിത്തതയോടെ ഉറച്ചു നിൽക്കാനുമുള്ള ജനകീയാഭിലാഷത്തിൽനിന്നും  ഊർജ്ജവും ആവേശവും ഉൾക്കൊള്ളുന്നതാണ്‌ .

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ  ജീവൻ ബലിയർപ്പിച്ച  ഭഗത് സിംഗ് , രാജ് ഗുരു ,സുഖ് ദേവ്  എന്നീ സ്വാതന്ത്ര്യപ്പോരാളികളുടെ മഹത്തായ രക്തസാക്ഷിത്വത്തിന്റെ  ദിനമായ മാർച്ച് 23 ന് ആണ്  സി  പി ഐ (എം എൽ )  പത്താം  കോൺഗ്രസ് ആരംഭിക്കുന്നത്.  സ്വാതന്ത്ര്യം എന്നാൽ കൊളോണിയൽ  ഭരണത്തിൽനിന്ന് മാത്രമുള്ള സ്വാതന്ത്ര്യം അല്ലെന്നും ,ചൂഷണത്തിൽനിന്നും മർദ്ദനത്തിൽനിന്നും അസമത്വത്തിൽനിന്നും ഇന്ത്യയെ പൂർണ്ണമായും മോചിപ്പിക്കുന്നതാവണം സ്വാതന്ത്ര്യമെന്നും പ്രഖ്യാപിച്ച ഈ രക്തസാക്ഷികളിൽ ഒരാളായ ഭഗത് സിംഗിന്റെ ജന്മദേശമായ  പഞ്ചാബിൽ  നടക്കുന്ന പാർട്ടി കോൺഗ്രസ്    സി  പി ഐ (എം എൽ ) നെ സംബന്ധിച്ചിടത്തോളം പ്രതിജ്ഞ പുതുക്കാനുള്ള ഒരവസരം ആണ്.  "ജനങ്ങൾ   ആദ്യം " എന്നതാണ്  ഭഗത് സിംഗ് ഉൾപ്പെടെയുള്ള രക്തസാക്ഷികൾ  ഉയർത്തിക്കാട്ടിയ  രാജ്യസ്നേഹ ചിന്തയുടെ കാതലായ വശം, അതിനാൽ , ഇന്ന് വർഗീയതയെ ദേശീയതയുടെ  കുപ്പായമണിയിച്ചു നടത്തുന്ന   ഫാസിസ്റ്റുകൾക്കുള്ള ഏറ്റവും ഉചിതമായ മറുപടിയാണ്  അത് .ഇന്ത്യ വ്യക്തമായും ഒരു ഫാസിസ്റ്റു വാഴ്ചയുടെ ഭീഷണി അഭിമുഖീകരിക്കുന്ന ഈ സന്ദർഭം കേവലം ഫാസിസത്തെ ചെറുത്തു തോൽപ്പിക്കുന്നതിലുപരിയായി  ഇന്ത്യൻ ജനതയുടെ സാമൂഹ്യവും സാമ്പത്തികവുമായ ഉയിർത്തെഴുന്നേൽപ്പിന്  കൂടി വഴിയൊരുക്കുന്ന  ഉശിരൻ ബഹു ജനമുന്നേറ്റങ്ങൾക്കുള്ള  സാദ്ധ്യതകൾ കൂടി തുറന്നിടുന്നുണ്ട്.
സി  പി ഐ (എം എൽ )  പത്താം  പാർട്ടി കോൺഗ്രസ് വിജയിപ്പിക്കാൻ നിങ്ങളോരോരുത്തരും സാധ്യമായ എല്ലാവിധ സഹായ സഹകരണങ്ങളും നൽകണമെന്ന് പാർട്ടി അഭ്യർത്ഥിക്കുന്നു -   സാമ്പത്തികമായും , ആശയപരമായും , ഐക്യദാർഢ്യ പ്രകടന രൂപേണയും ഉള്ള സഹായങ്ങൾ അഭ്യർത്ഥിക്കുന്നതോടൊപ്പം ,  നിങ്ങളുടെ വിലയേറിയ  വിമർശനങ്ങളും നിർദ്ദേശങ്ങളും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

 - കേന്ദ്ര കമ്മിറ്റി , സി  പി ഐ (എം എൽ )
U-90 Shakarpur, Charu Bhawan, Delhi 110092 

No comments:

Post a Comment