Friday 5 January 2018

 കീഴ്‍വെണ്മണി  കൂട്ടക്കൊലയുടെ അൻപതാം വാർഷികാചരണം
1968 ഡിസംബർ 25 ന് തമിഴ്നാട്ടിലെ നാഗപട്ടിണം ജില്ലയിലെ കീഴ്‍വെണ്മണിയെന്ന ഗ്രാമത്തിൽ ദളിതരായ 44 കർഷകത്തൊഴിലാളികൾ കൊല്ലപ്പെട്ടു. സവർണ്ണ സമുദായത്തിൽപ്പെട്ട  ഭൂവുടമകൾ അവരെ ഒരു കുടിലിൽ തീവെച്ചു കൊല്ലുകയായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ അനുഭാവിയായിരുന്ന ഗോപാലകൃഷ്ണ നായിഡു വിന്റെ നേതൃത്വത്തിൽ എത്തിയ ജന്മിമാരും അവരുടെ ഗുണ്ടകളും ചേർന്ന് നടത്തിയ ഈ കൂട്ടക്കൊലയ്ക്കിരയാവരിൽ  അനേകം സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. പൈശാചികമായ ഈ തീവെപ്പിനും കൂട്ടക്കൊലയ്ക്കും പ്രകോപനം ആയ ഏക സംഗതി ജാതീയമായ അവഹേളനങ്ങളേയും   ചൂഷണങ്ങളേയും  ചോദ്യം ചെയ്യാൻ കമ്മ്യൂണിസ്റ്റ്  പാർട്ടിയുടെ   [CPI(M) ] ചുവന്ന കൊടിക്ക് കീഴിൽ  ദളിത് കർഷത്തൊഴിലാളികൾ അണിനിരന്നതായിരുന്നു  .
ആൾ  ഇൻഡ്യാ അഗ്രിക്കൾച്ചറൽ ആൻഡ് റൂറൽ ലേബേഴ്‌സ് അസ്സോസിയേഷൻ  (AIALRA ) നാഗപട്ടിണം ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു കീഴ്‍വെണ്മണിയുടെ അൻപതാം വാർഷികം ആചരിക്കപ്പെട്ടത് .
കീഴ്‌വന്മണിയുടെ അൻപതാം  വാർഷികാചരണവുമായി  ബന്ധപ്പെട്ട് ശീർകാഴിയിൽ ഒരു പ്രതിജ്ഞ പുതുക്കൽ യോഗം നടത്താൻ   ജില്ലാ അധികാരികളിൽനിന്നും   അനുമതി നിഷേധിക്കപ്പെട്ടതിനെത്തുടർന്നു നിരോധന ഉത്തരവ് ലംഘിച്ചു കൊണ്ടാണ് AIARLA  സഖാക്കൾ പരിപാടി നടത്തിയത് . ആ ഇൻഡ്യാ കിസാൻ സഭ (AIKS ) ജനറൽ സെക്രട്ടറിയും സി പി ഐ (എം എൽ) കേന്ദ്രകമ്മിറ്റിയംഗവും ആയ  സഖാവ് രാജാറാം സിംഗ് യോഗത്തെ അഭിസംബോധന ചെയ്തു.
കീഴ്‌വെൺമണിയിലെ അനശ്വരരായ ധീരരക്തസാക്ഷികളോട് ഇന്നത്തെ തലമുറയിലെ വിപ്ലവകാരികൾക്കും  തൊഴിലാളികൾക്കും  ഉള്ള കടമ ഫ്യൂഡൽ -വർഗീയ ചിന്തകളെ  പ്രതിനിധാനം ചെയ്യുന്ന ബി ജെ പി യെപ്പോലുള്ള രാഷ്ട്രീയ ശക്തികളെ  എതിർത്തു തോൽപ്പിക്കുകയാണ്  എന്ന്  രക്തസാക്ഷികൾക്ക്  അഭിവാദ്യമർപ്പിച്ചു നടത്തിയ തന്റെ ഭാഷണത്തിൽ സഖാവ് രാജാറാം സിംഗ്  ചൂണ്ടിക്കാട്ടി. 
സഖാവ് എൻ ഗുണശേഖരന്റെ അധ്യക്ഷതയിൽ നടന്ന പ്രതിജ്ഞ പുതുക്കൽ സമ്മേളനത്തിൽ  സി പി ഐ (എം എൽ) ജില്ലാ സെക്രട്ടറി സഖാവ്  ഇളങ്കോവൻ, സംസ്ഥാന കമ്മിറ്റിയംഗം സഖാവ് ടി കണ്ണിയൻ , സഖാക്കൾ പ്രഭാകരൻ, വീരച്ചെൽ വൻ , അളഗപ്പൻ എന്നിവരും, AIARLA  സംസ്ഥാന പ്രസിഡന്റും  സി പി ഐ (എം എൽ) കേന്ദ്ര കമ്മിറ്റിയംഗവും ആയ  സഖാവ് ബാലസുന്ദരവും പങ്കെടുത്തു.      നിരോധന ഉത്തരവ് ലംഘിച്ചു യോഗം നടത്തിയതിനു  പോലീസ് സംഘാടകരുടെ പേരിൽ കേസ് ചുമത്തുകയുണ്ടായി. 

No comments:

Post a Comment