Tuesday 11 September 2018

സി പി ഐ (എം എൽ ) സംസ്ഥാന പാർട്ടി സ്കൂൾ സെപ്റ്റംബർ 28 ,29

സി പി ഐ (എം എൽ ) സംസ്ഥാന പാർട്ടി സ്കൂൾ 
സെപ്റ്റംബർ 28 ,29 തീയതികളിൽ തൃശ്ശൂർ മുണ്ടശ്ശേരി ഹാൾ
29 ശനി വൈകു: 5 മണിക്ക് 
തൃശ്ശൂർ കോർപറേഷൻ  സ്‌ക്വയറിൽ പൊതുസമ്മേളനം
 
ഉൽഘാടനം : 
സഖാവ് വി ശങ്കർ  (പി ബി മെമ്പർ , സി പി ഐ (എം എൽ )ലിബറേഷൻ 

ബഹുമാന്യരേ,
ഇന്ത്യയിൽ നവലിബറൽ  നയങ്ങൾ നടപ്പാക്കിയതിനെത്തുടർന്ന് സാമ്രാജ്യത്വ മൂലധന കോർപ്പറേറ്റ് ശക്തികൾ സമസ്തമേഖലകളും കയ്യടക്കിയതിനാൽ തൊഴിലാളികളും കർഷകരും ചെറുകിട വ്യാപാരികളും ആദിവാസികളും ദളിതരുമടക്കമുള്ള മറ്റു മർദ്ദിതവിഭാഗങ്ങളും അടങ്ങിയ ഭൂരിഭാഗം ജനങ്ങളും പാപ്പരീകരിക്കപ്പെടുന്നത്തിന്റെ തീവ്രത അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. ജനജീവിതം കൂടുതൽ ദുസ്സഹമാവും വിധത്തിൽ ഇന്ധനവില ദിനം പ്രതി വർധിപ്പിക്കുകയും നികുതിഭാരം കോർപ്പറേറ്റുകളിൽനിന്നും  സാധാരണ ജനങ്ങളുടെ ചുമലിലേക്ക് മാറ്റുകയും, സാമൂഹ്യക്ഷേമ കാര്യങ്ങളിൽനിന്നു സർക്കാർ പിൻവാങ്ങുകയും ചെയ്യുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും അതി രൂക്ഷമായിരിക്കുന്നു .നോട്ടുനിരോധനം, ജി എസ് ടി  തുടങ്ങിയ നടപടികളിലൂടെ മോദി സർക്കാർ നടത്തിയത് ജനങ്ങൾക്കുനേരെയുള്ള കടന്നാക്രമണമാണ്.രാജ്യം ഇന്നുവരെ അഭിമുഖീകരിക്കാത്ത വിധത്തിലുള്ള പ്രതിസന്ധിയെത്തുടർന്ന് ജനങ്ങൾ ഭൂമി, ജോലി, ജീവിതം, അന്തസ്സ് എന്നീ ആവശ്യങ്ങൾക്കുവേണ്ടി രാജ്യമാസകാലം പ്രക്ഷോഭത്തിന്റെ പാതയിലാണ്. 

അതേസമയം, ജനരോഷവും ജനതാൽപ്പര്യങ്ങളും പരിഗണിക്കാതെ സർക്കാർ ജനങ്ങളെ അടിച്ചമർത്തുകയാണ്. സാധാരണ ജനങ്ങളെ മാത്രമല്ല, വിയോജിപ്പിന്റെ സ്വരം പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരേയും, എഴുത്തുകാരേയും, പൗരാവകാശപ്രവർത്തകരേയും, ബുദ്ധിജീവികളേയും നിരന്തരം വേട്ടയാടുകയാണ്. ഈ സാഹചര്യത്തിൽ,ചങ്ങാത്ത മുതലാളിത്ത- കോർപ്പറേറ്റ് ആശ്രിത നയങ്ങൾ തിരുത്താനും ,ഫാസിസത്തെ പരാജയപ്പെടുത്തി പുരോഗമനപരവും മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ ജനങ്ങളുടെ ഇന്ത്യ കെട്ടിപ്പടുക്കാനും കഴിയുക  ഇടതുപുരോഗമന ജനാധിപത്യ ശക്തികളുടെ ഐക്യത്തോടെയുള്ള ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ മാത്രമാണ്.  ഈയൊരു    ലക്ഷ്യം വെച്ചാണ് ഇന്ത്യയിലെ വിപ്ലവ കമ്യൂണിസ്റ്റ് പ്രസ്ഥാനമായ സി പി ഐ (എം എൽ) ലിബറേഷൻ രാജ്യത്താകമാനം പ്രവർത്തനത്തിൽ വ്യാപൃതമായിരിക്കുന്നത് 

ഇന്ത്യയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പൊതുപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിനു പുറമെ , കേരളം കഠിനമായ പ്രളയക്കെടുതികളിൽ ജനജീവിതം തകർന്നതുമൂലം അതിജീവനത്തിനായുള്ള കഠിന പരിശ്രമത്തിലാണ് ഇന്ന്.  പ്രളയക്കെടുതികളുടെ സന്ദർഭത്തിൽ ദുരിതനിവാരണത്തിനും ദുരിതാശ്വാസത്തിനും കേന്ദ്രസർക്കാർ അമാന്തം കാണിച്ചപ്പോൾ കേരളത്തിലെ ജനങ്ങൾ മാതൃകാപരമായി സ്വയം പ്രവർത്തനം നടത്തുകയും  മറ്റു സംസ്ഥാനങ്ങളിലേയും വിദേശത്തേയും പുരോഗമനവിഭാഗങ്ങളും മനുഷ്യസ്നേഹികളും അതുമായി ഐക്യദാർഢ്യപ്പെട്ടു പ്രവർത്തിച്ചുവരികയുമാണ് കാലാവസ്ഥാ വ്യതിയാനത്തിൽ പ്രളയം രൂക്ഷമാക്കുന്നതിനിടയായ കോർപ്പറേറ്റ് അനുകൂല - ചങ്ങാത്ത മുതലാളിത്ത  മോഡൽ വികസനനയം കേരളത്തിൽ നിർത്തലാക്കുന്നതിനും ,പ്രളയക്കെടുതിക്ക്‌ ശേഷമുള്ള പുനരധിവാസവും പുനർ നിർമ്മാണവും പാരിസ്ഥിക വിവേകവും ജനതയുടെ താൽപ്പര്യവും ഒന്നിക്കുന്ന തരത്തിൽ നടപ്പിലാക്കുന്നതിന് ഇടതു പുരോഗമന -ജനാധിപത്യ ശക്തികളുടെ മുൻകൈ അനിവാര്യമാണ്. 

മേൽസൂചിപ്പിച്ച ദിശയിലുള്ള പ്രവർത്തനങ്ങൾ കേരളത്തിൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പാർട്ടി സ്കൂൾ സംഘടിപ്പിക്കുന്നത്. ആയതിനാൽ, ഏവരുടെയും സഹായ സഹകരണങ്ങളും പിന്തുണയും പിൻ തുണയും അഭ്യർത്ഥിക്കുന്നു 

അഭിവാദനങ്ങളോടെ ,

ജോൺ കെ എരുമേലി 
സെക്രട്ടറി , 
സംസ്ഥാന ലീഡിങ് ടീം 
സി പി ഐ (എം എൽ) ലിബറേഷൻ ( ph: 9747190135 ) 

അജിതൻ എടക്കളത്തൂർ (ph:  7907242509 )  
[തൃശ്ശൂർ ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി , സി പി ഐ (എം എൽ) ലിബറേഷൻ]

No comments:

Post a Comment