Tuesday 8 January 2019


  
സി പി ഐ എം എൽ ലിബറേഷൻ കേന്ദ്ര കമ്മിറ്റി പ്രസ്താവന
 (ന്യൂ ഡൽഹി : ജനുവരി 07 ,2019
)


ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സംഘി  അക്രമങ്ങളെ അപലപിക്കുക 
            രണ്ട് സ്ത്രീകൾ ശബരിമല ക്ഷേത്രം സന്ദർശിച്ചതിനെത്തുടർന്നു കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും  ആർ എസ് എസ്സിന്റെയും  ബി ജെ പിയുടെയും പ്രോത്സാഹനത്തോടെ  വലതുപക്ഷ ഗ്രൂപ്പുകൾ അഴിച്ചുവിട്ടിരിക്കുന്ന അക്രമപ്രവർത്തനങ്ങളേയും ഭീകരതയെയും സി പി ഐ (എം എൽ ) ശക്തമായി അപലപിക്കുന്നു. കേരളത്തിലെ  ഏതാനും പോലീസ് സ്റ്റേഷനുകളിലേക്ക് ബോംബുകൾ എറിയാനും, കേരളത്തിലും തമിൾ നാട്ടിലുമുള്ള ഇടതുപക്ഷ പാർട്ടി ഓഫീസുകൾ ആക്രമിക്കാനും പ്രസ്തുത ഗ്രൂപ്പുകൾ ഒരുമ്പെട്ടു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട്  പ്രതിലോമകരമായ ആൺകോയ്മാ നിലപാടുകൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്  നൽകിവരുന്ന പിന്തുണയും അപലപനീയമാണ്. 

രണ്ടു സ്ത്രീകളുടെ മലകയറ്റത്തെത്തുടർന്ന് ശബരിമല തന്ത്രിയുടെ നേതൃത്വത്തിൽ നടന്ന "ശുദ്ധീകരണ" ചടങ്ങു് സ്ത്രീകൾക്കും ദലിതർക്കുമെതിരെയുള്ള അയിത്താചരണമെന്ന നിലയിലും,  സുപ്രീം കോടതി ഉത്തരവിന്റെ ബോധപൂർവ്വമായ ലംഘനം എന്ന നിലയിലും അതിനുത്തരവാദിയായ തന്ത്രിക്കെതിരെ നടപടികൾ കൈക്കൊള്ളണമെന്ന്    സി പി ഐ (എം എൽ ) ആവശ്യപ്പെടുന്നു.


പ്രതിലോമപരവും കാലഹരണപ്പെട്ടതും , ബ്രാഹ്മണിക്കൽ -  ആൺകോയ്മാ രാഷ്ട്രീയത്തിലധിഷ്ഠിതവുമായ വീക്ഷണങ്ങളെ തള്ളിക്കളഞ്ഞു
 പുരോഗമനാത്മക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനുള്ള തങ്ങളുടെ നിശ്ചയദാർഢ്യം വിളംബരം ചെയ്ത് 
കേരളത്തിലെ സ്ത്രീകളും പൊതുജനങ്ങളും അണിനിരന്ന വനിതാ മതിലിനെ  സി പി ഐ (എം എൽ ) സ്വാഗതം ചെയ്യുന്നു. 

No comments:

Post a Comment