ലഡാക്കിൽ നിയന്ത്രണ രേഖയിലെ
യഥാർത്ഥ
സ്ഥിതിഗതികളെക്കുറിച്ച്
മോദി സർക്കാർ
വിവരങ്ങൾ വെളിപ്പെടുത്തണം -
- ദീപങ്കർ ഭട്ടാചാര്യ
16.06.2020, ന്യൂ ഡെൽഹി
ലഡാക് മേഖലയിൽ നിയന്ത്രണ രേഖയിലെ പരമ്പരാഗതമായി ഇന്ത്യൻ നിയന്ത്രണത്തിലുള്ള ഗൾവാൻ താഴ്വര പ്രദേശത്ത് ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയതിനെത്തുടർന്ന് മൂന്നു ഇന്ത്യൻ സൈനികർക്ക് ജീവഹാനിയുണ്ടായ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യാ -ചൈനാ സംഘർഷങ്ങൾക്ക് "അയവുണ്ടാക്കാനു" ള്ള പ്രക്രിയയെക്കുറിച്ചു മോദി സർക്കാർ സംസാരിക്കുന്നുണ്ട്. എന്നാൽ 1975 ന് ശേഷം ഇന്ത്യാ - ചൈനാ സംഘർഷത്തിന്റെ ഫലമായി സൈനികർക്കു ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് . ഇന്ത്യൻ സൈനികർ തടവുകാരായി പിടിക്കപ്പെട്ടതായും , ചൈനീസ് പക്ഷത്തും സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.
ചൈനാ നയത്തിൽ മോദി ഗവണ്മെന്റിന് നിശ്ചയമായും ഉണ്ടായിരിക്കുന്ന പരാജയങ്ങൾ മറച്ചുവെക്കാനായി രാജ്യത്തിലെ ജനങ്ങൾക്ക് മുന്നിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ചൈനാവിരുദ്ധ വാചകമടികൾ നടത്തുകയാണ് മോദി ഗവണ്മെന്റ് ചെയ്തുകൊണ്ടിരിക്കുന്നത്. അതേ സമയം, നിയന്ത്രണരേഖയിൽ ഇപ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന വിവരം ഇന്ത്യയിലെ ജനങ്ങളിൽ നിന്ന് മറച്ചുപിടിക്കുക വഴി നിരുത്തരവാദപരവും സുതാര്യതയില്ലാത്തതുമായ ഒരു നയമാണ് കേന്ദ്രസർക്കാർ അവലംബിക്കുന്നത്.
കോവിഡ് -19 മഹാമാരിയുടെ ഫലമായി സാമ്പത്തികവും പൊതുജനാരോഗ്യ സംബന്ധവുമായി ഉണ്ടായ ഗുരുതരമായ പ്രശ്നങ്ങൾക്ക് അതാതു രാജ്യങ്ങളിൽ പരിഹാരം കാണേണ്ട ബാധ്യതയുള്ള രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും എന്നിരിക്കേ, അതിർത്തിത്തർക്കം സൈനികരുടെ ജീവഹാനികൾക്കിടവരുത്തുന്ന സംഘർഷത്തിന്റെ തലത്തിലേക്ക് വളർത്താനുള്ള ഇരു രാജ്യങ്ങളുടേയും ശ്രമം അങ്ങേയറ്റം നിരുത്തരവാദപരവും അപലപനീയവും ആണ്.
അതിർത്തിയിലെ സൈനിക നീക്കങ്ങളിൽനിന്നും പിൻമാറിക്കൊണ്ട് പ്രശ്നത്തിന് എത്രയും പെട്ടെന്ന് നയതന്ത്രപരമായ പരിഹാരം കണ്ടെത്താൻ ഇരു ഭരണകൂടങ്ങളും തയ്യാറാവണമെന്നും, നേരിട്ടുള്ള ഉഭയ കക്ഷി സംഭാഷണങ്ങളിലൂടെയും, മൂന്നാം കക്ഷികളെ ക്കൂട്ടാതെയും എല്ലാ തർക്കങ്ങൾക്കും ശാശ്വതമായ പരിഹാരം കണ്ടെത്താൻ സാഹചര്യമുണ്ടാക്കണം എന്നും ആവശ്യപ്പെടുന്നു.
Dipankar Bhattacharya,
General Secretary,
CPIML (Liberation)

No comments:
Post a Comment