എം എൽ അപ്ഡേറ്റ് CPIML പ്രതിവാര വാർത്താ മാഗസീൻ Vol. 23 | No. 37 | 8-14 സെപ്റ്റംബർ 2020
എഡിറ്റോറിയൽ :
# പെരുകിവരുന്ന കോവിഡ് കേസുകൾക്കും മൂക്കുകുത്തി വീഴുന്ന സമ്പദ് വ്യവസ്ഥയ്ക്കുമിടയിൽ മോദി ഭരണം ഒരു ഒഴിയാദുരന്തമാകുന്നു#
2020-21 വർഷത്തിന്റെ ഒന്നാം പാദമവസാനിക്കുമ്പോൾ നമ്മുടെ മുമ്പിലുള്ള ഔദ്യോഗിക സാമ്പത്തിക റിപ്പോർട്ട് പറയുന്നത് നമ്മുടെ രാജ്യത്തു ജിഡിപി യിൽ 23.9% ഇടിവ് സംഭവിച്ചു എന്നാണ് . മറ്റേതൊരു ലോകരാജ്യത്തും ഇതേവരെ ഉണ്ടായിട്ടില്ലാത്തത്രയും ഭീമമായ സാമ്പത്തികദുരിതത്തെയാണ് ഇത് സൂചിപ്പിക്കുന്നത് .കഴിഞ്ഞ നാലു ദശകങ്ങളിൽ മുമ്പ് ഒരിക്കലും സാമ്പത്തിക വളർച്ചയുടെ സൂചകങ്ങൾ വിപരീത ദിശയിൽ ആയിട്ടില്ല . മേൽപ്പറഞ്ഞ കണക്കുകൾ ആദ്യ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ചതാണെന്നും, കൂടുതൽ കൃത്യമായ കണക്കുകൾ പിറകെ വരുന്നതോടെ ലഭ്യമാവുന്ന ചിത്രം ഇതിലും മോശമാകാൻ ഇടയുണ്ടെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അനൗപചാരിക സാമ്പത്തിക മേഖലയിൽ നിന്നും കൃത്യമായ കണക്കുകൾ ലഭിക്കുന്നതോടെ മേൽപ്പറഞ്ഞ 23.9% എന്നത് 30% വരെ പോയാലും അത്ഭുതമില്ലെന്ന് ഇന്ത്യയുടെ സ്റ്റാറ്റി സ്റ്റിക്കൽ വകുപ്പിന്റെ മുൻ മേധാവിയായ പ്രണാബ് സെൻ അഭിപ്രായപ്പെടുന്നു .
ഇതേവരെയും യാഥാർഥ്യങ്ങൾ ക്ക് നേരെ കണ്ണടച്ചിരുന്ന സർക്കാർ ഇപ്പോൾ പറയുന്നത് സാമ്പത്തിക രംഗത്തുണ്ടായ വൻപിച്ച തകർച്ച സർക്കാരിന് ഒരു പങ്കുമില്ലാത്ത ഒരു മഹാമാരിയേത്തുടർന്ന് വേണ്ടിവന്ന ലോക്ക് ഡൌൺ മൂലം സംഭവിച്ചതാണെന്നും അത് "ദൈവത്തിന്റെ പ്രവൃത്തി"യാണെന്നും ആണ് . ഇങ്ങനെ പ്രചരിപ്പിക്കുന്നത് ഒരു പെരും നുണയാണെന്നത് വളരെ സ്പഷ്ടമാണ്. വാസ്തവത്തിൽ നോട്ട് റദ്ദാക്കൽ നടപടിക്ക് ശേഷം സാമ്പത്തിക വളർച്ച നേരത്തെതന്നെ കൂപ്പുകത്താൻ തുടങ്ങിയിരുന്നു എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ് . India's GDP 2018- 19 കാലം മുതലിങ്ങോട്ടുള്ള എട്ട് പാദങ്ങളിൽ വളർച്ചാനിരക്ക് തുടർച്ചയായി താഴോട്ട് പോകുകയായിരുന്നു . 8.2 % ത്തിൽനിന്ന് തുടങ്ങി 2020 മാർച്ച് മാസം അവസാനത്തോടെ അത് 3.1% ആയി വീണു. ആ സമയം ലോക്ക് ഡൌണിന്റെ ആഘാതങ്ങൾ ഒട്ടും പ്രകടമാവാൻ തുടങ്ങിയില്ല എന്ന് ഓർക്കണം . തുടർന്ന് സംഭവിച്ചത് സമ്പദ് വ്യവസ്ഥയെ പിന്നേയും പടുകുഴിയിലേക്ക് തള്ളിവിടൽ ആയിരുന്നു . മറ്റൊരു ശ്രദ്ധേയമായ കാര്യം , ലോക്ക് ഡൗണിന്റെ പല രൂപങ്ങൾ നടപ്പാക്കിയ മറ്റേതൊരു രാജ്യത്തും ഇന്ത്യയിൽ സംഭവിച്ചത് പോലുള്ള ഒരു വൻ സാമ്പത്തികത്ത കർച്ച ലോക്ക് ഡൌൺ നിമിത്തം ഉണ്ടായിട്ടില്ല എന്നതാണ്. ഏറ്റവുമധികം ഡ്രാക്കോണിയൻ സ്വഭാവത്തോടെ ലോക്ക് ഡൌൺ നടപ്പാക്കിയ ഇന്ത്യയിൽ ഏറ്റവും കടുത്ത സാമ്പത്തിക പ്രത്യാഘാതം ഉണ്ടായി എന്നാണ് ഇത് കാണിക്കുന്നത്.
ഓരോ മേഖലയിലും ഉണ്ടായ ദുരിതങ്ങൾ വെവ്വേറെ പരിശോധിച്ചാൽ ജിഡിപി യുടെ കൂപ്പുകുത്തലിനു കാരണമായ മേഖലകൾ നിർമ്മാണം , ഗതാഗതം ,വ്യോമയാനം , ടൂറിസം എന്നീ ബൃഹത്തായ സമ്പദ് മേഖലകളിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന് കാണാം . ഖനനം , പൊതു സേവന മേഖലകൾ , പൊതുമേഖലയിലെ ആരോഗ്യ സേവനരംഗം ,ഇവയിലെല്ലാം ജിഡിപി വളർച്ചയുടെ പങ്ക് തോഴോട്ട് തന്നെയായിരുന്നു. സർക്കാരിന്റെ ഭാഗത്ത്‌നിന്ന് വേണ്ടത്ര നല്ല ഇടപെടലുകൾ ഉണ്ടായിരുന്നുവെങ്കിൽ മേൽപ്പറഞ്ഞ സാമ്പത്തിക മേഖലകളുടെ കാര്യത്തിലെങ്കിലും ജിഡിപി വളർച്ചയുടെ പങ്ക് വർധിപ്പിക്കാൻ കഴിയുമായിരുന്നു . ചെറിയ തോതിലെങ്കിലും ജിഡിപി പങ്കിന്റെ വളർച്ച രേഖപ്പെടുത്തിയ ഒരേയൊരു മേഖല കാർഷിക മേഖലയാണ് . പക്ഷേ , കാർഷിക മേഖലയ്ക്ക് ജിഡിപി യിലുള്ള പങ്കാളിത്തം പടിപടിയായി കുറഞ്ഞു കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ അവിടെയുണ്ടായ ചെറിയ വളർച്ചയ്ക്ക് പൊതുചിത്രം മെച്ചപ്പെട്ടതാക്കുംവിധത്തിൽ അധികമൊന്നും സംഭാവന നൽകാനായില്ല .
ഇപ്പോഴത്തെ ഗുരുതരമായ അവസ്ഥയിൽനിന്ന് താനേ കരകേറാൻ സമ്പദ് വ്യവസ്ഥയ്ക്ക് കെൽപ്പുണ്ടോ ?സർക്കാരും അതിന്റെ ഔദ്യോഗിക സാമ്പത്തിക നയത്തിന്റെ നടത്തിപ്പുകാരും ഒരു പക്ഷേ സ്വപ്നം കാണുന്നത് ഇതെല്ലാം താനേ മാറിക്കൊള്ളും എന്നാണ് . അവരിൽ ചിലർ പറയുന്നത് പെട്ടെന്ന് പരമാവധി താഴോട്ട് പോയി പിന്നെ അതുപോലെ പെട്ടെന്ന് പൂർവ്വസ്ഥിതി കൈവരിക്കാൻ കഴിവുള്ള , "V" ആകൃതിയിൽ ഉള്ള ഒരു പ്രതിഭാസം ആണ് ഇതെന്നാണ് . എന്നാൽ, ഇത് "V" പോയിട്ട് "U"പോലും അല്ല എന്നും , മിക്കവാറും "K" പോലെയാണ് തോന്നുന്ന തെന്നും പറയുന്നവരുടെ എണ്ണം ആഗോള സമ്പദ് വ്യവസ്ഥയുടെ ചലനങ്ങൾ നിരീക്ഷിക്കുന്ന സാമ്പത്തിക വിദഗ്ദ്ധർക്കിടയിൽ ഏറിവരികയാണ്. അതായത് , കോർപ്പറേറ്റ് കൾ പോലെയുള്ള ഇതിലെ ചില ഘടകങ്ങൾ മേലോട്ട് വളരുകയും ,സാധാരണ ജനജീവിതത്തെ പ്രതിനിധാനം ചെയ്യുന്ന മറ്റു ഘടകങ്ങൾ താഴോട്ടു നിപതിക്കുകയും ചെയ്യും .എന്തുതന്നെയായാലും, ഏറ്റവും പ്രധാനപ്പെട്ട കാര്യം സർക്കാരിന്റെ സജീവമായ ഇടപെടൽ ഇല്ലാതെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് ഒരുതരത്തിലുള്ള കരകേറലും സാധ്യമല്ല എന്നതാണ്. ഈയവസ്ഥ ഉണ്ടായത് പെട്ടെന്ന് ഒരു ദിവസം കൊണ്ടല്ല , ദീർഘ കാലത്തെ നയ വൈകല്യങ്ങളുടെയും, പരിഹാര നടപടികളുടെ പൂർണ്ണമായ അഭാവത്തിന്റെയും ഫലമാണ് അത് . നിക്ഷേപം , ഡിമാൻഡ് , ഉപഭോഗം എന്നീ മൂന്ന് അടിസ്ഥാനപരമായ സംഗതികളിൽ സർക്കാർ അവലംഭിച്ച നയങ്ങളുടെ ഗുരുതരമായ പ്രത്യാഘാതമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പടു കുഴിയിലേക്ക് തള്ളിവീഴ്ത്തി യത്. തൽഫലമായി ദശലക്ഷ ങ്ങൾക്ക് തൊഴിലും വരുമാനവും ഇല്ലാതായി .ഐ എൽ ഓ യും ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കും സംയുക്തമായി നടത്തിയ ഒരു പഠനത്തിൽ,കോവിഡ് -19 മായി ബന്ധപ്പെട്ട നടപടികളുടെ ഫലമായി കൃഷിയും നിർമ്മാണ മേഖലയും ഉൾപ്പെട്ട ഏഴ് പ്രധാന മേഖലകളിൽ മാത്രം ഇന്ത്യയിൽ തൊഴിൽരഹിതരായവരുടെയെണ്ണം 41 ലക്ഷം വരും .സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി എന്ന സ്ഥാപനം നടത്തിയ മറ്റൊരു പഠനത്തിൽ , ഈ വർഷം ഏപ്രിലിനു ശേഷം മാത്രം മാസശമ്പളക്കാരായ ഒരു കോടി എൺപത്തൊൻപത് ലക്ഷം പേർ തൊഴിൽ രഹിതരായി. തൊഴിലുകൾ നഷ്ടപ്പെട്ടവർക്ക് പുറമേ , വേതനത്തിൽ വൻതോതിൽ വെട്ടിക്കുറവ് വരുത്തലിനു വിധേയരായവർ അനവധിയാണ്.
മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം ഉപഭോഗത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണ് . ഉപഭോഗത്തിൽ വരുന്ന കുറവിനനുസരിച്ചു ഡിമാൻഡ് കുറയുമ്പോൾ അതിന് പിന്നാലെ നിക്ഷേപങ്ങൾ കുറയുന്നു . അതുകൊണ്ട് കേന്ദ്ര സർക്കാർ കാര്യമായി ഇടപെടൽ നടത്താത്ത പക്ഷം ഗുരുതരമായ ഈ പ്രതിസന്ധിയിൽ നിന്ന് മോചനം സാധ്യമല്ല . ജനങ്ങളുടെ വരുമാനത്തിൽ വന്ന ഇടിവ് പരിഹരിക്കാനും ഉപഭോഗശേഷി വർധിപ്പിക്കാനും ക്യാഷ് ട്രാൻസ്ഫർ പോലെയുള്ള അടിയന്തര നടപടികൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം . അതുപോലെ ,ഓരോ കുടുംബത്തിലും ഒരാൾക്ക് പ്രതിമാസം 10 കിലോഗ്രാം വീതം ഭക്ഷ്യധാന്യം പൊതുവിതരണ സംവിധാനത്തിലൂടെ ലഭ്യമാക്കണം . MGNREGA യ്ക്ക് കീഴിലുള്ള തൊഴിലുറപ്പ് പദ്ധതി കൂടുതൽ തൊഴിൽദിനങ്ങളും വർദ്ധിച്ച വേതനവും സഹിതം നഗരങ്ങളിലെ ദരിദ്രർക്ക്കൂടി ബാധകമാക്കി വിപുലീകരിക്കണം . വയ്പ്പകൾക്ക് മേൽ പ്രഖ്യാപിച്ചിരുന്ന മൊറൊട്ടോ റിയം പലിശകൾക്കും ബാധകമാക്കി കൂടുതൽ കാലത്തേക്ക് നീട്ടണം . ഇവയൊക്കെയുൾപ്പെട്ട ഒരു പ്രവർത്തനപദ്ധതി എത്രയും വേഗത്തിൽ ആവിഷ്കരിച്ചു നടപ്പാക്കുക എന്നതാണ് പ്രതിസന്ധിക്ക് അടിയന്തരപരിഹാരം ഉണ്ടാക്കാൻ ഉള്ള ഒരേയൊരു വഴി . എന്നാൽ ,അതിന് കടകവിരുദ്ധമായ ഒരു നയമാണ് മോദി സർക്കാർ സ്വീകരിച്ചിരിക്കുന്നത് .ജൻധൻ അക്കൗണ്ടിലേക്ക് ക്യാഷ് ട്രാൻസ്ഫർ നടത്തുന്നത് പോയിട്ട് സംസ്ഥാനങ്ങളുടെ ജിഎസ് ടി വിഹിതംപോലും നൽകാതെ പിടിച്ചുവെക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത് .സംസ്ഥാനങ്ങളുടെ ഖജനാവിൽ വരേണ്ട തുകകൾ കിട്ടാതെ വരുമ്പോൾ സംസ്ഥാന സർക്കാരുകൾ പൊതു ചെലവുകൾ വെട്ടിക്കുറയ് ക്കാനും ,സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് യഥാസമയം ശമ്പളം നൽകുന്നത് നീട്ടിവെയ്ക്കാനും ,അത്യാവശ്യ ചെലവുകൾ പോലും മുടക്കാനും ഇടവരുന്നു.
ഇന്ത്യയിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് കോവിഡ് -19 ഗ്രാഫ് പരന്നതാക്കി പിടിച്ചു നിർത്താനുള്ള നടകീയ സ്വഭാവമുള്ള ഒരു താൽക്കാലിക നടപടി യായിട്ടായിരുന്നു. ജനങ്ങളോട് കുറച്ചു കാലം ത്യാഗം സഹിക്കാൻ ആവശ്യപ്പെട്ട് ഏർപ്പെടുത്തിയ കാർക്കശ്യമേറിയ ലോക്ക് ഡൌൺ നീണ്ടു പോകുന്തോറും വൈറസിനെ നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല , ആറു മാസംകൊണ്ടും രോഗത്തിന്റെ പരമാവധി വ്യാപനം ഇനിയും കഴിഞ്ഞുമില്ല .
ഇപ്പോൾ സമ്പദ് രംഗം "അൺ ലോക്" ചെയ്യുന്ന പ്രക്രിയക്ക് തുടക്കം ഇട്ടിരിക്കുന്ന സമയം ആണ്. രണ്ടാഴ്ച കൊണ്ട് ദശലക്ഷം പുതിയ കേസുകൾ മഹാമാരി വ്യാപനത്തോട് ചേർക്കപ്പെട്ടു കൊണ്ടിരിക്കുമ്പോൾ, വിദ്യാർത്ഥികളെ പരീക്ഷയ്ക്കും ,സമ്മതിദായകരെ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും എത്താൻ നിർബന്ധിക്കുകയാണ് .കോവിഡ് വ്യാപനത്തെ നേരിടുന്നതിലും ,സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിലും സർക്കാർ ഒരുപോലെ പരാജയപ്പെട്ടിരിക്കുന്നു.
"ആത്മ നിർഭർ ഭാരത് "നെക്കുറിച്ചുള്ള പുതിയതരം വാചകമടിയാണ് സർക്കാർ ഇപ്പോൾ നടത്തുന്നത്. നാടൻ നിർമ്മിത കളിപ്പാട്ടങ്ങൾ, നാടൻ ഇനം വളർത്തു നായ്ക്കൾ, ഇവയുടെ മേന്മയെക്കുറിച്ചും, ചൈനീസ് മൊബൈൽ ആപ്പുകൾ ബഹിഷ്കരിക്കേണ്ടതിന്റെ പ്രാധാന്യത്തെ ക്കുറിച്ചും ജനങ്ങളെ പ്രധാന മന്ത്രി ഒരു വശത്ത് ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ മറുവശത്ത് വിവര സാങ്കേതിക വിദ്യയുടെയും, വികസന അധോഘടനയുടേയും കാതലായ മേഖലകളിൽ അംബാനിമാരും അദാനിമാരും പിടിമുറുക്കുകയാണ്. ഈ തട്ടിപ്പുകൾക്ക് പരമാവധി സ്വീകാര്യതയും ഉത്സവപ്രതീതിയും നൽകാൻ വൻകിട മാധ്യമങ്ങൾ ശ്രമിക്കുമ്പോൾ, ജനങ്ങൾ അതിന്റെ പിന്നിലെ ഒത്തുകളികളും പൊള്ളത്തരവും കൂടുതൽ കൂടുതലായി തിരിച്ചറിയുന്നുണ്ട്. മോദിയുടെ വീഡിയോകൾ ക്ക് ചുവടെ സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥികളുടെ ഡിസ്‌ലൈക് കൾ വീണ് പൊറുതി മുട്ടിയ ഘട്ടത്തിൽ ബിജെപി തലകൾക്ക് ആലോചിക്കാനുണ്ടായിരുന്നത് ഡിസ്‌ലൈക് ബട്ടനുകൾ ഏത് മാർഗ്ഗത്തിലാണ് ഒഴിവാക്കാൻ കഴിയുക എന്നായിരുന്നു ! സോഷ്യൽ മീഡിയയിലെ ഡിസ്‌ലൈക് കൾ അസന്ദിഗ് ധമായ രാഷ്ട്രീയ പ്രതിരോധമാക്കി വികസിപ്പിക്കാനും, തുടർച്ച യായി ദുരന്തങ്ങൾ ഉൽപാദിപ്പിച്ച് ജനങ്ങളുടെ മേൽ കഠിനമായ യാതനകളുടെ ഭാരം കെട്ടിയേൽപ്പിക്കുന്ന ഒരു ഭരണത്തെ തൂത്തെറിയുന്ന തെരഞ്ഞെടുപ്പ് വിധിയാക്കാനുമുള്ള അവസരമാണ് രാജ്യത്തിലെ യുവജനതയുടെ മുന്നിൽ ഇപ്പോൾ വന്നിരിക്കുന്നത് .
No comments:
Post a Comment