Saturday 17 July 2021

 ദുരന്ത നിവാരണ നിയമം 
(ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് 
2005
) 12 - )0 വകുപ്പും 

റീപക് കൻസൽ Vs യൂണിയൻ  ഓഫ് ഇന്ത്യ & അദേഴ്‌സ് എന്ന പേരിലുള്ള 554 / 2021 നമ്പരായ സിവിൽ റിട്ട് ഹർജിയിൽ 30 -06 -2021 ന്
ബഹു: സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയും പ്രാവർത്തികമാക്കുക 



07.07.2021
ബെംഗളൂരു



To,
ശ്രി. നരേന്ദ്ര മോദി ,
പ്രധാനമന്ത്രി / ദേശീയ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സൺ
ഗവണ്മെന്റ് ഓഫ് ഇന്ത്യ
ന്യൂ ഡെൽഹി


 
സർ ,
വിഷയം :ദുരന്ത നിവാരണ നിയമം 2005 (ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് ) 12 )0 വകുപ്പ് ,
റീപക് കൻസൽ Vs യൂണിയൻ  ഓഫ് ഇന്ത്യ & അദേഴ്‌സ് എന്ന പേരിലുള്ള 554 / 2021 നമ്പരായ സിവിൽ റിട്ട് ഹർജിയിൽ 30 -06 -2021 ന്
ബഹു: സുപ്രീം കോടതി പുറപ്പെടുവിച്ച വിധി.

  ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് , 2005 12 )0 വകുപ്പ് പ്രകാരമുള്ള നിയമാനുസൃത ചുമതലകൾ നിർവ്വഹിക്കുന്നതിൽ  നടപ്പാക്കുന്നതിൽ ദേശീയ ദുരന്തനിവാരണ അഥോറിറ്റി വീഴ്ച വരുത്തിയതായി നിരീക്ഷിച്ചതിനെത്തുടർന്ന് റീപക് കൻസൽ Vs യൂണിയൻ  ഓഫ് ഇന്ത്യ & അദേഴ്‌സ് എന്ന പേരിലുള്ള 554 / 2021 നമ്പരായ സിവിൽ റിട്ട് ഹർജിയിൽ 30 -06 -2021 ന്  ഒരു മാൻഡമസ് റിട്ട് പുറപ്പെടുവിക്കുകയുണ്ടായി.  ആയത് പ്രകാരം , കോവിഡ് -19 മഹാമാരിയിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക്  DMA 2005 സെൿഷൻ 12 (iii) അനുശാസിക്കുന്ന വിധമുള്ള മിനിമം മാനദണ്ഡങ്ങൾ പാലിച്ചുള്ള എക്സ് - ഗ്രേഷ്യാ സഹായം പ്രഖ്യാപിക്കാൻ മാർഗ്ഗരേഖകൾ ഇറക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവായി.  ഇതനുസരിച്ചു് 15 -08 -2021 ന്നുള്ളിൽ ,അതായത് 6 ആഴ്ചകൾക്കുള്ളിൽ എക്സ് ഗ്രേഷ്യാ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ ദേശീയ ദുരന്ത നിവാരണ അഥോറിറ്റി ബാധ്യസ്ഥമാണ് . പര്യാപ്തമായ അളവിലുള്ള എക്സ് ഗ്രേഷ്യാ സഹായങ്ങളുടെ തോത് എത്രയെന്നു നിശ്ചയിക്കാനുള്ള വിവേചനാധികാരം  സുപ്രീം കോടതി അഥോറിറ്റിക്ക് വിട്ടുകൊടുക്കുകയാണ് അതേസമയം ചെയ്തത് . കോവിഡ് മഹാമാരിയിൽ മരിച്ചവരുടെ കാര്യത്തിൽ മരണ സർട്ടിഫിക്കറ്റുകൾ നൽകുന്ന കാര്യത്തിലും നടപടികൾ  ലളിതവും , മരണകാരണം വ്യക്തമായി "കോവിഡ്-19 മൂലമുള്ള മരണം" എന്നുതന്നെ രേഖപ്പെടുത്തുന്നതും ആയിരിക്കണമെന്നും  സുപ്രീം കോടതി നിർദ്ദേശിച്ച മാർഗ്ഗരേഖകളിൽ ഉണ്ട് .  

കോവിഡ് -19 മഹാമാരിയുടെ ഒന്നും രണ്ടും തരംഗത്തിന്റേയും ലോക് ഡൗണുകളുടേയും ഫലമായി കഴിഞ്ഞവർഷത്തിന്റെ ഭൂരിഭാഗവും ഈ വർഷവും കോടതികൾ മിക്കവാറും അടഞ്ഞുകിടന്നു. തൽഫലമായി രാജ്യത്തെമ്പാടും ഉള്ള ലീഗൽ പ്രൊഫെഷനലുകൾക്ക് തൊഴിൽ നഷ്ടവും സാമ്പത്തിക ദുരിതങ്ങളും ഉണ്ടായതിനു പുറമേ , ഒട്ടേറെ അഭിഭാഷകർ കോവിഡ് -19 ബാധിച്ച് മരണപ്പെടുകയും അവരുടെ കുടുംബാംഗങ്ങൾ  നിരാലംബരാവുകയും ചെയ്തു. പല കേസുകളിലും അതാത് കുടുംബങ്ങൾക്ക് നഷ്ടമായത് വരുമാനത്തിന്റെ ഏക ആശ്രയം ആയ വ്യക്തികളെയായിരുന്നു.
ചികിത്സയ്ക്കും ജീവിതച്ചെലവുകൾക്കുമായി വായ്പ്പകൾ എടുക്കേണ്ടിവന്നത് മൂലം നിരവധി അഭിഭാഷകർ കടബാധ്യതകൾക്കിരയായി.

മേൽവിവരിച്ച സാഹചര്യത്തിലാണ്  സുപ്രീം കോടതിയുടെ മേൽപ്പറഞ്ഞ മാർഗ്ഗനിർദ്ദേശങ്ങൾ
നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് ഇങ്ങനെയൊരു കത്ത് താങ്കൾക്കയക്കാൻ ഞങ്ങൾ നിർബന്ധിതരായത്.  
DMA 2005 സെൿഷൻ 12 പ്രകാരം "മിനിമം നിലവാരമുള്ള " ആശ്വാസ നടപടികൾ പ്രഖ്യാപിക്കാൻ ദേശീയ ദുരിത നിവാരണ അഥോറിറ്റിക്ക് / കേന്ദ്ര സർക്കാരിന് ഉള്ള പൂർണ്ണ ഉത്തരവാദിത്വത്തിലേക്ക്   ശ്രദ്ധ ക്ഷണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സെൿഷൻ 12 ൽ ഇതിനുള്ള മാർഗ്ഗ രേഖകൾ നിർവചി ക്കപ്പെട്ടിരിക്കുന്നത് താഴെപ്പറയും വിധമാണ് :  

“ദുരിതബാധിതരായ വ്യക്തികൾക്ക് അഥോറിറ്റി മുഖേന എത്തിക്കേണ്ട മിനിമം നിലവാരത്തിലുള്ള ആശ്വാസങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു:
 (i) ദുരിതാശ്വാസ ക്യാമ്പുകളിൽ താമസം,ഭക്ഷണം, കുടിക്കാനുള്ള ശുദ്ധജലം , ചികിത്സാ സൗകര്യം, ശുചീകരണത്തിനുള്ള സംവിധാനങ്ങൾ എന്നിവ ലഭ്യമാക്കണം.  

(ii) വിധവകൾക്കും അനാഥരാക്കപ്പെട്ട കുട്ടികൾക്കും പ്രത്യേകം സൗകര്യങ്ങൾ ഒരുക്കുക

(iii) മരണം സംഭവിച്ചവരുടെ ആശ്രിതർക്കും , ഉപജീവനോപാധികൾ നഷ്ടപ്പെട്ടവർക്കും, പാർപ്പിടങ്ങൾക്കു ഗുരുതരമായ കേടുപാടുകൾ സംഭവിച്ചവർക്കും അവ പുനഃസ്ഥാപിക്കാനായും എക്സ് ഗ്രേഷ്യാ സാമ്പത്തിക സഹായം .
(iv) ആവശ്യമാണെന്ന് ബോധ്യപ്പെടുന്ന  മറ്റ് സഹായങ്ങൾ "

മഹാമാരി പൂർണ്ണമായും സാമ്പത്തികപാപ്പരത്തത്തിലെത്തിച്ചവരുടെ അവസ്ഥയ്ക്ക് പരിഹാരമായി ദേശീയ ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദ്ദിഷ്ട മിനിമം നിലവാരത്തിലുള്ള  ആശ്വാസ പാക്കേജിനുള്ള മാർഗ്ഗരേഖയിൽ  താഴെപ്പറയുന്ന കാര്യങ്ങൾ;കൂടി ഉൾപ്പെടുത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു:

a. അഭിഭാഷകർ, വക്കീൽ ഗുമസ്തർ , നോട്ടറിമാർ , ഡോക്യുമെന്റ് എഴുത്തുകാർ, ടൈപ്പിസ്റ്റുകൾ , മറ്റ് ജോലിക്കാർ എന്നിവർ ഉൾപ്പെടെ  കോവിഡ് മഹാമാരിയിൽ മരണപ്പെട്ട എല്ലാ ലീഗൽ പ്രൊഫെഷണലുകളുടെ ആശ്രിതർക്കും 30 ലക്ഷം രൂപ വീതം എക്സ് ഗ്രേഷ്യാ ധനസഹായം ആയി പ്രഖ്യാപിക്കുക .

b. മഹാമാരി തുടരുന്ന അത്രയും കാലം ലീഗൽ പ്രൊഫെഷണലുകൾക്ക് "ഉപജീവന മാർഗ്ഗങ്ങൾ പുനഃസ്ഥാപിക്കുന്നതിലേക്ക്" പ്രതിമാസം 10,000 / രൂപ വീതം  എക്സ് ഗ്രേഷ്യാ സാമ്പത്തിക ആശ്വാസം  പ്രഖ്യാപിക്കുക .

c. മേല്പറഞ്ഞവയ്ക്ക് പുറമേ , മരണപ്പെട്ട ലീഗൽ പ്രൊഫെഷണലുകളുടെ വിധവകൾക്കും അനാഥരായ കുട്ടികൾക്കും വേണ്ടി പ്രതിമാസ പെൻഷൻ, പാർപ്പിട സൗകര്യം, സൗജന്യ വിദ്യാഭ്യാസം, മാനുഷിക സഹാനുഭൂതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക ഉദ്യോഗനിയമനങ്ങൾ എന്നിവ ഉൾപ്പെട്ട ഒരു "സമഗ്ര പുനരധിവാസ പാക്കേജ് " പ്രഖ്യാപിക്കുക.


മേൽപ്പറഞ്ഞ കാര്യങ്ങളിൽ എത്രയും വേഗത്തിൽ അനുകൂല തീരുമാനമുണ്ടാക്കണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.


കൃതജ്ഞതാപൂർവ്വം,
ക്ലിഫ്‌ടൺ ഡി റൊസാരിയൊ
നാഷണൽ 
കൺവീനർ ,
ആൾ ഇന്ത്യാ ലോയേഴ്സ് അസ്സോസിയേഷൻ ഫോർ ജസ്റ്റീസ്
( AILAJ )


CC:
1. Shri Sanjeeva Kumar,
Member Secretary, NDMA
Email: secretary@ndma.gov.in

No comments:

Post a Comment