Thursday 15 June 2023

 കോർപ്പറേറ്റ് കൊള്ളയുടെയും വർഗീയ വിഷത്തിന്റെയും ഇരട്ട വ്യാധികളിൽനിന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കുക

[ എഡിറ്റോറിയൽ , ML അപ്‌ഡേറ്റ് വീക് ലി, വോള്യം 26, (13 - 19 ജൂൺ 2023) ]

2014 മുതൽ'ഇരട്ട എഞ്ചിൻ സർക്കാർ' എന്ന വാക്ക് ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലികളിൽ നാം പലപ്പോഴും കേട്ടിട്ടുണ്ട്. കേന്ദ്രത്തിലെ ബിജെപിയുടെ അധികാരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിൽ വോട്ട് തേടാൻ ഉപയോഗിക്കുന്ന മോദി-ഷാ രൂപകമാണ് ഇത്. സമ്പദ്‌വ്യവസ്ഥയെ വിവരിക്കാൻ ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഇപ്പോൾ ഒരു വ്യോമയാന പദം അവതരിപ്പിച്ചിരിക്കുന്നു. സി ഇ എ ആയ വി അനന്ത നാഗേശ്വരന്റെ വിവരണം അനുസരിച്ച് , ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ 'ഓട്ടോ-പൈലറ്റ് മോഡിൽ' ആണ് പ്രവർത്തിക്കുന്നത്. 2030 വരെ 6.5-7% പരിധിയിൽ സ്ഥിരമായി വളരും! മോദി ഗവൺമെന്റിന്റെ ഒമ്പത് വർഷങ്ങളിൽ ഭൂരിഭാഗവും നീണ്ട സാമ്പത്തിക സ്തംഭനത്തിനും തകർച്ചയ്ക്കും നാം സാക്ഷ്യം വഹിച്ചു. നോട്ട് നിരോധനം, ജിഎസ്ടി, ലോക്ക്ഡൗൺ എന്നിവയുടെ ട്രിപ്പിൾ പ്രഹരങ്ങളും, തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചുള്ള സ്വകാര്യവൽക്കരണം, നിയമനങ്ങൾ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമാക്കൽ തുടങ്ങിയ നയങ്ങളും രാജ്യത്തിലെ തൊഴിലില്ലായ്മയെയും അവശ്യ സാധനങ്ങളുടെ വിലനിലവാരത്തേയും റെക്കോർഡ് ഉയരങ്ങളിൽ എത്തിച്ചു. എന്നാൽ നിർണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഇപ്പോഴത്തെ സ്വയം പുകഴ്ത്തൽ പ്രചാരണത്തിന് ആസ്പദമായി രണ്ട് അവകാശവാദങ്ങൾ ആണ് ഉന്നയിക്കുന്നത്. ജിഡിപി വളർച്ചയുടെയും ജി എസ് ടി കളക്ഷനുകളിലെ ഉയർച്ചയുടെയും താൽക്കാലിക കണക്കുകൾ ആണ് അവർ എടുത്ത് ഉപയോഗിക്കുന്നത്. ഇപ്പോഴത്തെ കണക്കുകൾ കേവലം താൽക്കാലികമാണ് എന്ന സത്യം മറച്ചുവെച്ചുകൊണ്ട് സർക്കാരും അവരെ പാടിപ്പുകഴ്ത്തുന്ന മാധ്യമങ്ങളും ഇതിനകം തന്നെ പെരുമ്പറ അടിച്ചു തുടങ്ങിയിരിക്കുന്നു. നമ്മൾ ആദ്യമായി ഓർക്കേണ്ട കാര്യം, ഇപ്പോൾ അവകാശപ്പെടുന്ന 6.5-7% വളർച്ചയ്ക്ക് തൊട്ട് മുമ്പ് കോവിഡ് കാലഘട്ടത്തിൽ ജിഡിപി വൻതോതിൽ ചുരുങ്ങിയ ഇടത്തു നിന്നാണ് അത് സംഭവിച്ചത് എന്നാണ് . അതായത്, ഇന്ത്യ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലെ വലിയ തകർച്ചയിൽ നിന്ന് കരകയറുകയാണ് എന്നേ അത് സൂചിപ്പിക്കുന്നുള്ളൂ. രണ്ടാമതായി, നിലവിൽ കൊട്ടിഘോഷിക്കുന്ന വളർച്ച തന്നെ ഇപ്പോഴും അസ്ഥിരവും പെരുകിവരുന്ന അസമത്വത്തിന്റെ തോത് വിളിച്ചോതുന്നതും ആണ്. മേഖലാ ടിസ്ഥാനത്തിൽ നോക്കുമ്പോൾ , വളർച്ച കേവലം മൂന്ന് മേഖലകളിൽ കേന്ദ്രീകരിച്ചിരിക്കുകയാണ് - സേവനം, നിർമ്മാണം, ടൂറിസം എന്നിവയാണ് അവ. വരുമാന പരിധിയുടെ കാര്യത്തിൽ നോക്കിയാൽ , മുകളിലുള്ള 20% ആണ് ഈ വളർച്ചയെ നയിക്കുന്നത്, അതേസമയം താഴെയുള്ള 80% ആളുകൾ കൂടുതൽ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയായി രുന്നു.
'ഏറ്റവും സമ്പന്നരുടെ അതിജീവനം' (ഒരുപക്ഷേ ഏറ്റവും സമ്പന്നരുടെ ഉത്സവം) എന്ന തലക്കെട്ടിൽ ഈ വർഷമാദ്യം ഓക്‌സ്‌ഫാം പ്രസിദ്ധീകരിച്ച റിപ്പോർട്ട് മേൽപ്പറഞ്ഞ വളച്ചൊടിച്ച വളർച്ചയുടെ ഞെട്ടിപ്പിക്കുന്ന ചിത്രമാണ് നൽകിയിരുന്നത് . ശതകോടീശ്വരന്മാരുടെ എണ്ണം 2020-ൽ 102 ആയിരുന്നത് 2022-ൽ 166 ആയി കുത്തനെ വളർന്നു. 2012-നും 2021-നും ഇടയിൽ ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ നാൽപ്പത് ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനത്തിലേക്കും, സമ്പത്തിന്റെ വെറും മൂന്ന് ശതമാനം മാത്രം താഴെയുള്ള 50 ശതമാനത്തിലേക്കും പോയി. സ്വകാര്യ ഉപഭോഗം, പ്രത്യേകിച്ച് അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വൻതോതിലുള്ള ഉപഭോഗം, വരുമാനം കുറയുന്നതും വാങ്ങൽ ശേഷിയിലെ അപചയവും നിമിത്തം പരാജയപ്പെടുകയായിരുന്നു. ഇരുചക്രവാഹനങ്ങളുടേയും വിലകുറഞ്ഞ കാറുകളുടെയും വിൽപ്പനയിൽ ഇടിവ് ഉണ്ടായപ്പോൾ വിലകൂടിയ കാറുകളും മറ്റ് ആഡംബര ഉപഭോഗ വസ്തുക്കളും കൂടുതൽ വിൽക്കപ്പെട്ടു.
സമ്പത്ത് വിതരണത്തിന്റെ അങ്ങേയറ്റം വികലപ്പെടുത്തിയ ഈ മാതൃക സമ്പന്നർക്ക് അനുകൂലമായി നികുതിയും ബാങ്കിംഗ് സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതാണ്. കോർപ്പറേറ്റ് നികുതി നിരക്ക് ഫലത്തിൽ കുറയുമ്പോൾ ഇന്ത്യയിൽ സ്വത്ത് നികുതിയോ, അനന്തരാവകാശ നികുതിയോ ഇല്ല. സമ്പന്നരുടെ താൽപ്പര്യങ്ങൾക്കനുസൃതമായി ബാങ്കിംഗ് സംവിധാനമാകെ സൗകര്യപ്രദമായി സജ്ജീകരിച്ചിരിക്കുന്നു. വൻതോതിലുള്ള തിരിച്ചടവ് ഡിഫോൾട്ടുകൾ, വായ്‌പ എഴുതിത്തള്ളലുകൾ, വീഴ്ചവരുത്തുന്ന വന്കിടക്കാരെ സഹായിക്കുന്ന പാക്കേജുകൾ എന്നിവയെല്ലാം ബാങ്കിംഗ് സംവിധാനത്തെ അതിസമ്പന്നരുടെ കൈകളിൽ സമ്പത്ത് കേന്ദ്രീകരിക്കുന്നതിനുള്ള ഉപകരണമാക്കി മാറ്റുന്നു. അദാനി ഗ്രൂപ്പിന്റെ ഉയർച്ചയും പ്രതിസന്ധിയും എടുത്തു കാട്ടുന്നത് പൊതു പണം സ്വകാര്യ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിന്റെ ഒരു മാതൃകയാണ്. അദാനി ഗ്രൂപ്പിന്റെ ദ്രുതവും അതിശയകരവുമായ ഉയർച്ചയുടെ അടിസ്ഥാനപരമായ അർത്ഥം ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ പൊതുജനങ്ങളുടെ കൈകളിൽ നിന്ന് അദാനിയുടെ നിയന്ത്രണത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുവെന്നതാണ്, ഇപ്പോൾ, ഹിൻഡൻബർഗ് റിപ്പോർട്ട് അദാനി ഗ്രൂപ്പിന്റെ അതിശയകരമായ വീഴ്ചയ്ക്ക് കാരണമായതിന് ശേഷം,
ഇന്ത്യ വലിയ സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ, മോദി സർക്കാർ കഠിനമായ സാമ്പത്തിക യാഥാർത്ഥ്യത്തെ നിഷേധിക്കുക മാത്രമല്ല, വർഗീയ ധ്രുവീകരണം മൂർച്ഛിപ്പിച്ച് ഇന്ത്യയിലുടനീളമുള്ള ന്യൂനപക്ഷങ്ങളെ ബലിയാടാക്കിക്കൊണ്ട് അതിനെ അടിച്ചമർത്താൻ കൂടി ശ്രമിക്കുകയാണ്. ഹിന്ദു രാഷ്ട്രത്തിന് വേണ്ടിയുള്ള പ്രചാരണം നടത്താൻ ബിഹാറിലേക്ക് ഒരു അത്ഭുത ബാബയെ കൊണ്ടുവന്നു. മഹാരാഷ്ട്രയിൽ, ടിപ്പു സുൽത്താനെയും ഔറംഗസേബിനെയും പോലുള്ള ചരിത്രപുരുഷന്മാരെ അധിക്ഷേപിച്ചും എൻസിപി നേതാവ് ശരദ് പവാറിനെ ഔറംഗസേബിന്റെ പുനർജന്മമായിപ്പോലും ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തിയും മുസ്ലീം വിരുദ്ധ അക്രമങ്ങൾ സംഘടിപ്പിക്കപ്പെടുന്നു. ജോഷീമഠ് പ്രതിസന്ധി, തൊഴിൽ കുംഭകോണം, അങ്കിത ഭണ്ഡാരി എന്ന യുവതിയുടെ കൊലപാതകം എന്നിവയിൽ ബിജെപി സർക്കാർ വൻ ജനരോഷം അഭിമുഖീകരിക്കുന്ന ഉത്തരാഖണ്ഡിൽ, മുസ്ലീം കടകൾ അടച്ചുപൂട്ടാനും മുസ്ലീങ്ങളെ പുറത്താക്കാനുമുള്ള അക്രമാസക്തമായ പ്രചാരണം ആണ് സംഘപരിവാർ നടത്തുന്നത്. 'ലൗ ജിഹാദ്', 'ലാൻഡ് ജിഹാദ്' എന്നീ നുണക്കഥകൾ പ്രചരിപ്പിച്ച് അവയിലൂടെ ജിഹാദികൾ ആയി മുദ്രയടിക്കപ്പെടുന്ന ചിത്രീകരിക്കപ്പെടുന്ന മുസ്ലീങ്ങളിൽ നിന്ന് 'ദേവഭൂമി'യെ രക്ഷിക്കാനുള്ള ആഹ്വാനമാണ് ഉത്തരാഖണ്ഡിൽ അവർ നടത്തുന്നത്. സാമുദായിക സൗഹാർദ്ദവും സാഹോദര്യവും തകർക്കുന്നതിലൂടെ ഈ വിഷലിപ്ത രാഷ്ട്രീയം ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിയെ ആഴത്തിലാക്കുകയും ഭരണഘടനാ റിപ്പബ്ലിക് എന്ന നിലയിൽ ഇന്ത്യയുടെ ദേശീയ ഐക്യവും സ്ഥിരതയും അപകടത്തിലാക്കുകയും ചെയ്യുന്നു. മേയ് തിരഞ്ഞെടുപ്പിൽ കർണാടകത്തിലെ ജനങ്ങൾ സംഘപരിവാറിന്റെ പദ്ധതിയെ പരാജയപ്പെടുത്തിയതുപോലെ ഫാസിസ്റ്റ് അജണ്ടയെ പരാജയപ്പെടുത്താൻ ഇന്ത്യ മുഴുവൻ ഇപ്പോൾ തയ്യാറാവേണ്ടിയിരിക്കുന്നു.

No comments:

Post a Comment