Thursday 21 September 2023

 [ സി പിഐ (എം എൽ) ജനറൽ സെക്രട്ടറി സ: ദീപങ്കർ ഭട്ടാചാര്യ യുടെ 21-09-2023 ന്റെ എഫ് ബി സ്റ്റാറ്റസ് അപ്ഡേറ്റ് ] 


ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം,  വനിതാ സംവരണം നടപ്പാക്കാൻ  പ്രധാനമന്ത്രി മോദിതന്നെ   വേണ്ടിവന്നുവെന്ന് ബിജെപി പ്രചാരണ യന്ത്രം പറയുന്നു.  പ്രചാരകർ നിങ്ങളോട് പറയാത്തത്, 2010-ൽ ഇത് രാജ്യസഭയിൽ പാസ്സാക്കുന്നത് മുതൽ  ഇന്നലെ ലോക്‌സഭയിൽ പാസ്സാക്കുന്നത് വരെയുള്ള ദീർഘകാലത്തെ ഇടവേളയുടെ ഏറിയ കാലവും ,അതായത്,    2014 മുതൽ ഒമ്പത് വർഷത്തിലേറെയായി അധികാരത്തിലിരുന്നത് നരേന്ദ്രമോദിയാണ് എന്ന സംഗതിയാണ്.  പ്രസ്തുത വിഷയത്തോടുള്ള ദീർഘകാലമായ അവഗണനയുടെ കുറ്റംആരുടേതാണെന്ന് അന്വേഷിക്കുന്നവരെ എത്തിക്കുന്നത്   മോദി സർക്കാരിന്റെ പടിവാതിൽക്കൽത്തന്നെയാണ് എന്നതാണ് ഇത് കാട്ടിത്തരുന്നത്.  


ബില്ല് പാസായതിനു ശേഷവും അത് നടപ്പാക്കുന്നത് അനന്തമായി വൈകും വിധമാണ് ഇതിന്റെ ഘടനയെന്ന് അവർ നിങ്ങളോട് പറയില്ല. 

1980 കളുടെ തുടക്കത്തിൽ പ്രമീള ദണ്ഡവാതെ ഒരു സ്വകാര്യ ബില്ലായി ആദ്യം അവതരിപ്പിച്ച  വനിതാ സംവരണ ബില്ലിന് നാല് പതിറ്റാണ്ടിന്റെ നിയമനിർമ്മാണ ചരിത്രമുണ്ട്.  ഇത്രയധികം ചർച്ചകളുടെയും സംവാദങ്ങളുടെയും പിൻബലത്തോടെ നമുക്ക് ലഭിക്കുന്ന ഏറ്റവും പുതിയ ബിൽ  ഏറ്റവും പൂർണ്ണവും മെച്ചപ്പെട്ടതുമായ പതിപ്പ് ആവണമായിരുന്നു. എന്നിട്ടും അത്  തിടുക്കത്തിൽ തയ്യാറാക്കിയതും, എന്നു  നടപ്പിലാക്കുമെന്നതിനെ കുറിച്ച് ഒരു  സൂചനയും ലഭ്യമല്ലാത്തതും ആയിട്ടാണ്  അനുഭവപ്പെടുന്നത് . 


ലോക്‌സഭയിൽ ഇന്നലെ പാസ്സാക്കിയ ബില്ലിന് താഴെപ്പറയുന്ന വിധം  ഏറ്റവും പ്രകടമായ മൂന്ന് വിടവുകളും വൈരുദ്ധ്യങ്ങളും ഉണ്ട്:

(i) ബൃഹത്തായതും, ഏറെ സമയമെടുക്കുന്നതുമായ രണ്ട്  പ്രക്രിയകൾ  -  അതായത് സെൻസസ്സും ഡീലിമിറ്റേഷനും ( ലോക് സഭാ മണ്ഡലങ്ങളുടെ നിലവിലുള്ള മൊത്തം എണ്ണം കൂട്ടുന്നവിധത്തിൽ മണ്ഡലങ്ങൾ പുനർനിർണ്ണയിക്കൽ )   - യാതൊരു  കാരണമോ  പരസ്‌പര പൊരുത്തമോ  ഇല്ലാതെ, നടപ്പാക്കലും,   അതിലൂടെ വനിതാ സംവരണം  അനാവശ്യമായി അനിശ്ചിതകാല നീട്ടിവെക്കലും.

(ii) എല്ലാ വിഭാഗം സ്ത്രീകൾക്കും, പ്രത്യേകിച്ച് പ്രാതിനിധ്യം കുറഞ്ഞ ഓ ബി സി സമൂഹത്തിനും മറ്റ് അവശ വിഭാഗങ്ങൾക്കും മതിയായ പ്രാതിനിധ്യ മില്ലായ്മ  

(iii)  രാജ്യസഭയേയും ,  ദ്വിമണ്ഡല  നിയമസഭകളുള്ള സംസ്ഥാനങ്ങളിലെ ലെജിസ്ലേറ്റീവ് കൗൺസിലുകളേയും   വനിതാ സംവരണ ബില്ലിന്റെ പരിധിക്ക് പുറത്തുനിർത്തൽ. 


  ഇന്ത്യയുടെ നിയമനിർമ്മാണം  ഇത്രയും അവ്യക്തമായ ഒരു ഭാഷയിൽ ഇപ്പോൾ അവതരിപ്പിക്കുന്നത്  എന്തിനാണ് ?  എന്തുകൊണ്ടാണ് സ്ത്രീ സംവരണത്തെ നാരീശക്തി വന്ദനം എന്ന് വിളിക്കുന്നത്?  പ്രത്യേകിച്ചും നിങ്ങൾ ചെയ്യുന്നത് നാരീശക്തി വഞ്ചന മാത്രമായിരിക്കുമ്പോൾ?   മന്ത്രി നിർമ്മലാ സീതാരാമൻ സ്ത്രീ ശാക്തീകരണ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യവേ, ബിജെപി വനിതാ എംപിമാരെ പ്രധാനമന്ത്രി ശാക്തീകരിച്ചവരെന്ന് വിളിക്കുന്നതും പ്രസിഡന്റ് ദ്രൗപതി മുർമുവിനെ ശാക്തീകരിക്കപ്പെട്ട ആദിവാസി സ്ത്രീയായി വിശേഷിപ്പിക്കുന്നതും, പ്രസിഡന്റ് മുർമുവിനെ  സ്ത്രീ ശാക്തീകരണത്തിന്റെ നിമിഷത്തെ കുറിക്കുന്ന ചരിത്രമുഹൂർത്തത്തിൽ നിന്ന് പ്രകടമായും അകറ്റിനിർത്തിയതും സംബന്ധിച്ച റിപ്പോർട്ടുകൾ  ഒരേസമയത്ത്  കേൾക്കേണ്ടിവരുന്നത് വലിയ തമാശയാണ്.  

Implement Women's Reservation with immediate effect. The #Women #Movement has been struggling for decades for women reservation bill that has been supported by broader scope of progressive political forces, will not be allowed to fall into another electoral debris. : Meena Tiwari, Polit Bureau Member, BJP (Male) | General Secretary, All India Progressive Women Association (AIPWA)

No comments:

Post a Comment