Friday 13 October 2023

 സി പി ഐ (എം എൽ) കേന്ദ്ര കമ്മിറ്റി പ്രസ്താവന 11 ഒക്ടോബർ 2023

ഗാസയ്‌ക്കെതിരെ ഇസ്രായേൽ നടത്തുന്ന വംശഹത്യാ യുദ്ധം നിർത്തുക!

മാസിന്റെ സൈനിക ആക്രമണത്തെ അപലപിക്കുന്നത് ഇസ്രയേലിൻ കീഴിൽ ഫലസ്തീനികളുടെ ശാശ്വതമായ അടിമത്തത്തേയും ഫലസ്തീനിനെതിരായ ഇസ്രായേലിന്റെ യുദ്ധത്തെയും അംഗീകരിക്കുന്നവിധം ആവരുത്! സമാധാനത്തിനും രാഷ്ട്രീയ പരിഹാരത്തിനും വേണ്ടി ഇന്ത്യ പ്രവർത്തിക്കണം!
ഒക്‌ടോബർ 7 ന് ഇസ്രായേൽ മണ്ണിൽ ഹമാസ് ആരംഭിച്ച അപ്രതീക്ഷിത സൈനിക ആക്രമണം ഇസ്രായേലിന്റെ കേൾവികേട്ട രഹസ്യാന്വേഷണ സംവിധാനത്തിന്റേയും സുരക്ഷാ സംവിധാനത്തിന്റേയും ദൗർബ്ബല്യം തുറന്നുകാട്ടുകയും, ഇസ്രായേലിന്റെ സമീപകാല ചരിത്രത്തിൽ ഏറ്റവും വലിയ ജീവഹാനി ഇസ്രായേലികൾക്ക് വരുത്തിവെക്കുകയും ചെയ്തു. അന്താരാഷ്ട്ര സമൂഹം ഹമാസിന്റെ ആക്രമണത്തെയും അതിന്റെ നൃശംസതയേയും അപലപിച്ചപ്പോൾ, ഇസ്രായേൽ അതിനെ ഗാസയിലെ ജനങ്ങൾക്കെതിരെ വംശഹത്യ യുദ്ധം നടത്താനുള്ള ഒരു ഒഴിവുകഴിവാക്കി മാറ്റുകയാണ്. ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഫലസ്തീനികളെ 'മനുഷ്യ മൃഗങ്ങൾ' എന്ന് വിളിക്കുന്നു, ഗാസയിൽ പ്രഖ്യാപിച്ച 'യുദ്ധത്തിന്റെ അവസ്ഥ' എല്ലാ ഭക്ഷ്യസാമഗ്രികളുടെയും വിതരണവും വെള്ളവും വൈദ്യുതിയും ഇന്ധനവും നിർത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആണ്. കൂടാതെ ആശുപത്രികൾ, സ്കൂളുകൾ, വീടുകൾ എന്നിവ ലക്ഷ്യമിട്ടുള്ള ബോംബാക്രമണം.
ഗാസയിലെ ജനസാന്ദ്രതയേറിയ 'തുറന്ന കോൺസെൻട്രേഷൻ ക്യാമ്പിൽ' പകുതിയോളം കുട്ടികൾ ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്ന രണ്ടു ദശലക്ഷത്തിലധികം ആളുകളുടെ ജീവൻ രക്ഷിക്കാൻ ഇടപെടാൻ ഞങ്ങൾ അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്രസഭയോടും അഭ്യർത്ഥിക്കുന്നു, ലജ്ജാകരമെന്നു പറയട്ടെ, യുഎസ് ഭരണകൂടവും അതിന്റെ സഖ്യകക്ഷികളും ഇസ്രയേലിനുള്ള സൈനിക പിന്തുണ വീണ്ടും വർദ്ധിപ്പിക്കുന്നതും കൂടുതൽ യുദ്ധക്കുറ്റങ്ങൾ ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതും നാം കാണുന്നു.
ഇസ്രയേലി ബന്ദികളുടെ ഗതിയെക്കുറിച്ചുള്ള പ്രകോപനപരമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്രത പുലർത്താൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു, അവയിൽ ചിലത് പ്രകടമായും ഇന്ത്യയിൽ സംഘപരിവാർ വൃത്തങ്ങളിൽ നിന്നും ഉത്ഭവിച്ചതാണ്. പിടിക്കപ്പെട്ട ഓരോ ഇസ്രായേലി സൈനികനെയും മോചിപ്പിക്കുന്നതിന് 1000 പലസ്തീൻ രാഷ്ട്രീയ തടവുകാരെ കൈമാറാൻ ഇസ്രായേൽ തയ്യാറായ മുൻകാല അനുഭവങ്ങളാണ് വലിയ തോതിൽ ഇസ്രായേലികളെ ബന്ദികളാക്കാൻ ഇപ്പോൾ ഹമാസിനെ പ്രേരിപ്പിച്ചതെന്ന് തോന്നുന്നു. ഒരു കുറ്റവും ആരോപിക്കപ്പെടാത്തവരും, വർഷങ്ങളായി പീഡിപ്പിക്കപ്പെടുകയും ഇസ്രായേൽ ജയിലുകളിൽ അടയ്ക്കപ്പെടുകയും ചെയ്യുന്ന അനേകം കുട്ടികളും ഉൾപ്പെടെ എല്ലാ ഫലസ്തീൻ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്നതാണ് ഇത്തവണത്തെ ആവശ്യം.
ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച നരേന്ദ്ര മോദി ഗാസയിൽ ഇസ്രായേൽ പ്രഖ്യാപിച്ച വംശഹത്യാ യുദ്ധത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്. ഫലസ്തീനിലെ കൊളോണിയൽ അധിനിവേശത്തിന്റെ നീണ്ട ചരിത്രവും അവിടത്തെ ജനങ്ങളെ അടിച്ചമർത്തുന്നത് അവസനമില്ലാതെ തുടരുന്നതും കണക്കിലെടുക്കുമ്പോൾ, പരമാധികാര മാതൃരാജ്യത്തിലേക്കുള്ള ഫലസ്തീനികളുടെ അവകാശം ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പരിഹാരം തേടാൻ സഹായിക്കുക എന്നതാണ് ഇന്ത്യയുടെ സ്വീകാര്യമായ പങ്ക്, അത് സമാധാനത്തിലേക്കുള്ള സാധ്യമായ ഏക പാതയാണ്.
ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഇപ്പോഴത്തെ ഹമാസ് ആക്രമണവും തമ്മിൽ തെറ്റായ സമാന്തരം വരയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അപ്പോഴും, മോദി സർക്കാരും ബിജെപിയും ഫലസ്തീനികൾക്കെതിരായ അധിനിവേശത്തിനും കുറ്റകൃത്യങ്ങൾക്കും നേരെ കണ്ണടച്ചിരിക്കുകയാണ്. കൂടാതെ, ഇന്ത്യയിൽ മുസ്ലീം സമുദായത്തിനെതിരായ വിദ്വേഷത്തിന്റെ തീജ്വാലകൾ കൂടുതൽ ആളിക്കത്തിക്കാൻ ഈ സാഹചര്യത്തെ ഉപകരണമാക്കാൻ ശ്രമിക്കുകയാണ് അവർ ചെയ്യുന്നത്. പലസ്തീനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരെ കേസ് ചുമത്തി. ഒരു യുപി മന്ത്രി എഎംയുവിനെ തീവ്രവാദ കേന്ദ്രമാണെന്ന് വിശേഷിപ്പിക്കുകയുണ്ടായി. ഫലസ്തീനുമായുള്ള ഐക്യദാർഢ്യ പ്രകടനങ്ങളെ ഭീകരവാദമായും 'ജിഹാദ്' ആയും മുദ്രകുത്തുകയാണ്.
ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ അതേ സമയത്താണ് ഫലസ്തീന്റെ അടിമത്തം ആരംഭിച്ചതെന്ന് നാം ഓർക്കണം. ഫലസ്തീൻ വിഷയത്തിൽ അനുഭാവ നിലപാടോടെ വോട്ട് ചെയ്തുപോരുന്ന ഒരു രാജ്യമാണ് സ്വതന്ത്ര ഇന്ത്യ. വാജ്പേയി സർക്കാരും ഈ പരമ്പരാഗത ഇന്ത്യൻ നിലപാട് നിലനിർത്തിയിരുന്നു. എന്നാൽ, ഇന്ത്യയെ ഇസ്രയേലിന്റെ തന്ത്രപരമായ സഖ്യകക്ഷിയാക്കി മാറ്റിക്കൊണ്ട് ഇന്ത്യയുടെ സ്ഥിരതയുള്ള നയസമീപനത്തിൽ അടിമുടി മാറ്റം വരുത്താനാണ് മോദി സർക്കാർ ഇന്ന് ശ്രമിക്കുന്നത്.
ഇസ്രായേലിനെതിരായ സൈനിക ആക്രമണത്തെ അപലപിക്കുന്നത് ഗാസയ്ക്കും അടിച്ചമർത്തപ്പെട്ട ഫലസ്തീൻ ജനതയ്ക്കുമെതിരായ ഇസ്രായേലിന്റെ വംശഹത്യാ യുദ്ധത്തെ അംഗീകരിക്കുന്നതിനോ കൂട്ടുനിൽക്കുന്നതിനോ ആയി അധഃപതിക്കരുത്. സംഘർഷം വർദ്ധിപ്പിക്കുന്നത് ഉടനടി അവസാനിപ്പിക്കുന്നതിനും വെടിനിർത്തൽ നടപ്പാക്കുന്നതിനും സമാധാനം നടപ്പാക്കുന്നതിനും പരമാധികാര മാതൃരാജ്യത്തിൽ ഫലസ്തീനികളുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പരിഹാരത്തിനും വേണ്ടിയകണം ഇന്ത്യൻ വിദേശനയം പ്രവർത്തിക്കുന്നത്.

No comments:

Post a Comment