Sunday 8 October 2023

 ബിഹാർ ജാതി സർവേ രാജ്യവ്യാപകമായി പുതുക്കിയ ജാതി സെൻസസിന്റെയും വിപുലീകരിച്ച സംവരണത്തിന്റെയും ആവശ്യകത അടിവരയിടുന്നു

ML അപ്‌ഡേറ്റ് വോളിയം. 26 , നമ്പർ 41 (03 ഒക്‌ടോബർ - 09 ഒക്‌ടോബർ 2023)
ബിഹാർ ജാതി സെൻസസ്

ശാബ്ദകാല സെൻസസ് നടത്തുന്നതിൽ നരേന്ദ്ര മോദി സർക്കാർ പരാജയപ്പെട്ട ഒരു സമയത്ത്, ബിഹാർ മുന്നോട്ട് നീങ്ങുകയും സംസ്ഥാനത്തെ ജനസംഖ്യയുടെ ജാതി സർവേ നടത്തുകയും ചെയ്തു. അത് മുടക്കാൻ , അല്ലെങ്കിൽ അതിന്റെ കണ്ടെത്തലുകളുടെ പ്രസിദ്ധീകരണമെങ്കിലും തടയാൻ ബി.ജെ.പി.യുടെ ഭാഗത്ത്‌ നിന്നുണ്ടായ കഠിനമായ ശ്രമങ്ങളെ അതിജീവിച്ചുകൊണ്ട്, , ജാതി സർവേ വിജയകരമായി പൂർത്തിയാക്കി, സ്ഥിതിവിവരക്കണക്കുകളുടെ മൊത്തത്തിലുള്ള സംഗ്രഹവുമായി പൊതുജനങ്ങളിലേക്ക് പോകാൻ ബിഹാർ സർക്കാർ തെരഞ്ഞെടുത്തത് 154-ാമത് ഗാന്ധിജയന്തി ആയിരുന്നു.
സർവ്വേയുടെ വിശദമായ സാമൂഹിക-സാമ്പത്തിക കണ്ടെത്തലുകൾക്കായി നമ്മൾ കാത്തിരിക്കുമ്പോഴും, ബിഹാറി സമൂഹത്തിന്റെ ജാതി-സമുദായ ഘടനയുടെ ഉൾക്കാഴ്ച നൽകുന്ന സംഗ്രഹിത ചിത്രം ഇതിനകം തന്നെ മുന്നിൽ വന്നുകഴിഞ്ഞു. സംഘ് ബ്രിഗേഡിന്റെ ഇഷ്ടപ്പെട്ട പ്രൊപ്പഗാൻണ്ട പോയിന്റുകളിലൊന്ന് മുസ്ലീം ജനസംഖ്യാ വിസ്ഫോടനവും ബംഗ്ലാദേശ് നുഴഞ്ഞുകയറ്റവും എന്ന് വിളിക്കപ്പെടുന്നതിനെ ചുറ്റിപ്പറ്റിയാണ്. ബിഹാർ സർവ്വേ ഈ സംഘി പ്രചാരണത്തെ പൊളിച്ചടുക്കുകയും സംസ്ഥാനത്ത് മുസ്ലീം ജനസംഖ്യയുടെ അനുപാതം പഴയത്പോലെ 17% ആയി തുടരുന്ന അവസ്ഥ എടുത്തുകാട്ടുകയും ചെയ്യുന്നു.
സർവ്വേ വെളിപ്പെടുത്തിയ ജാതി വേർതിരിവ് രാജ്യവ്യാപകമായി ജാതി സെൻസസ് എന്ന ആവശ്യത്തിന് അനിഷേധ്യമായ വിശ്വാസ്യത നൽകുന്നു, അത് സംവരണ ഫോർമുലയെ യുക്തിക്കു നിരക്കുന്നതാക്കാനുള്ള അടിയന്തരമായ ആവശ്യങ്ങൾക്ക് വഴിയൊരുക്കും. ബിഹാർ സർവേ കണക്കുകൾ പ്രകാരം , ഒ ബി സി സമൂഹങ്ങൾ മൊത്തം ജനസംഖ്യയുടെ 64 ശതമാനത്തിനടുത്തും പൊതുവിഭാഗം 16 ശതമാനത്തിൽ താഴെയുമാണ്. എന്നിരുന്നാലും ഇപ്പോൾ നടപ്പുള്ള സംവരണ നയം ഈ സംഖ്യാ സന്തുലനത്തിൽ നിന്ന് ചേരാത്തതും, തികച്ചും വ്യത്യസ്തവുമാണ്.
OBC സംവരണത്തിന്റെ നിലവിലെ ശതമാനം 27% ആണ്, ഇത് OBC ജനസംഖ്യയുടെ പകുതിയിൽ താഴെയാണ്. ഇതിനു വിപരീതമായി, പൊതുവിഭാഗം ജനസംഖ്യയ്ക്ക് ഇപ്പോൾ 10% സംവരണം (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക ജാതിവിഭാഗങ്ങളുടെ പേരിൽ സംവരണം ചെയ്തിരിക്കുന്നത്) ലഭിക്കുന്നു. SC/ST/OBC വിഭാഗങ്ങൾ EWS ക്വോട്ടയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനാൽ, ഇത് ഫലത്തിൽ പൊതുവിഭാഗത്തിനുള്ള സംവരണത്തിന് തുല്യമാണ്. പൊതുവിഭാഗം സീറ്റുകളിലേക്ക് ആനുപാതികമായതിൽ കൂടുതൽ പ്രവേശനം അനുവദിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഇതിന് അർത്ഥം.
2011 ലെ സെൻസസ് ജാതി വിവരങ്ങളും അനുബന്ധ സാമൂഹിക-സാമ്പത്തിക വിശദാംശങ്ങളുടെ വിവരങ്ങളും ശേഖരിച്ചിരുന്നു, എന്നാൽ കണക്കുകൾ പരസ്യമാക്കിയിട്ടില്ല. 2021-ൽ ദശവത്സര സെൻസസ് നടത്താനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടു. ഇതിനർത്ഥം വിഭവങ്ങളുടെ യുക്തിസഹമായ വിനിയോഗത്തെയും സാമൂഹിക സമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്ഥിരീകരണ നടപടി നടപ്പാക്കുന്നതിനെയും ബാധിക്കുന്ന ഒരു വലിയ സ്ഥിതിവിവരക്കണക്കുകളിൽ വലിയ ശൂന്യത ഉണ്ടെന്നാണ്. ജാതി സെൻസസിന് സംവരണ നയരൂപീകരണത്തിന്റെ യുക്തി നിശ്ചയിക്കുന്നതുമായുള്ള ബന്ധം വളരെ സ്പഷ്ടമാണ്.
സംവരണ നയത്തിലെ അപാകതകളും SC/ST/OBC സമുദായങ്ങളിലെ വലിയ വിഭാഗങ്ങൾക്കിടയിലുള്ള വ്യാപകമായ ധാരണയും യാഥാർത്ഥ്യവും ഉപയോഗിച്ച് ബി.ജെ.പി നടത്തുന്ന കളി സംവരണത്തിന് അവകാശവാദം ഉന്നയിക്കുന്നവരെ സമൂഹ്യമായി ഉപവിഭജിക്കുന്ന 'സോഷ്യൽ എഞ്ചിനീയറിംഗിന്റെ' ഒരു വിചിത്ര മാതൃക വികസിപ്പിക്കാൻ വേണ്ടിയാണ്. സംവരണം വിപുലീകരിക്കുന്നതിനും നടപ്പാക്കൽ മെച്ചപ്പെടുത്തുന്നതിനുപകരം, വിവിധ ഗ്രൂപ്പുകളെ തെരഞ്ഞുപിടിച്ചുള്ള ഉൾച്ചേർക്കലിന്റെയും , പ്രദര്ശനത്തിന്റെയും അടിസ്ഥാനത്തിലാണ് ബിജെപി മോഡൽ സോഷ്യൽ എഞ്ചിനീയറിംഗ് പ്രവർത്തിക്കുന്നത്. അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ, ബി.ജെ.പി നിയമസഭാ കക്ഷികൾക്കുള്ളിലെ ഒ.ബി.സി എം.എൽ.എമാരുടെയും എം.പിമാരുടെയും എണ്ണം ചൂണ്ടിക്കാട്ടി ബ്യൂറോക്രസിയുടെ ഉയർന്ന തലങ്ങളിൽ ഒ.ബി.സി പ്രാതിനിധ്യത്തിന്റെ അഭാവത്തെക്കുറിച്ചുള്ള ചർച്ച നിശബ്ദമാക്കാൻ അമിത് ഷാ ശ്രമിച്ചു.
മോദിയെ ഒബിസി പ്രധാനമന്ത്രിയായും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയോ ഇപ്പോഴത്തെ രാഷ്ട്രപതി ദ്രൗപതി മുർമുവിനെയോ പട്ടികജാതി/പട്ടികവർഗ ശാക്തീകരണത്തിന്റെ പ്രതീകങ്ങളായി ഉയർത്തിക്കാട്ടിക്കൊണ്ട് SC/ST/OBC കളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെക്കുറിച്ച് ബിജെപി ഉയർന്ന അവകാശവാദങ്ങൾ ഉന്നയിക്കുമ്പോഴും, അത് എല്ലാ വിഭാഗങ്ങളുടേയും സംവരണാവകാശങ്ങളെ തുരങ്കംവയ്ക്കുന്ന തിരക്കിലാണ്. സാധ്യമായ മാർഗങ്ങൾ. വലിയ പിന്നാക്കാവസ്ഥകളും പഴുതുകളും നിലവിലുള്ള സംവരണ നയങ്ങളുടെ നിർവ്വഹണത്തെ ബാധിക്കുമ്പോഴും പിൻവാതിൽ നിയമനങ്ങൾ പ്രോത്സാഹിപ്പിച്ച് സംവരണത്തെ മറികടക്കാനുള്ള വഴി ബിജെപി കണ്ടെത്തി. ആർഎസ്‌എസിന്റെ പ്രത്യയശാസ്ത്ര നിയന്ത്രണവും വിശേഷാധികാരമുള്ളവരുടെ ആധിപത്യവും ഉറപ്പാക്കുന്ന തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികളാൽ ബ്യൂറോക്രസിയുടെ ഉന്നത തലങ്ങൾ നിറഞ്ഞിരിക്കുന്നു. വിവേചനരഹിതമായ സ്വകാര്യവൽക്കരണത്തിന്റെ തുടർച്ചയായ വിപുലീകരണം സർക്കാർ ജോലികളുടെ ലഭ്യമായ ശേഖരം ചുരുക്കുകയും ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്ന് വ്യവസ്ഥാപിതമായി അവരെ ഒഴിവാക്കിക്കൊണ്ട് അവ നേടാനുള്ള ദരിദ്ര വിഭാഗങ്ങളുടെ ശേഷിയെ ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്നു.
വനിതാ സംവരണ വിഷയത്തിൽ മോദി സർക്കാർ നടത്തിയ ദുരുദ്ദേശപരമായ രാഷ്ട്രീയക്കളികൾ ഇതിനകം തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. സംഘ് ബ്രിഗേഡിന്റെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ താൽപ്പര്യങ്ങൾ കാത്തുസൂക്ഷിക്കുന്ന മനുവാദി കാമ്പിനെ വെല്ലുവിളിക്കേണ്ടതിന്റെ ആവശ്യകതയ്ക്കാണ്‌ ബീഹാർ ജാതി സർവേ ഇപ്പോൾ അടിവരയിടുന്നത്. സംവരണത്തിന്റെ വിപുലീകൃത ചട്ടക്കൂടിലേക്കും പൊതുമേഖലയുടെ പുനരുജ്ജീവനവും വിദ്യാഭ്യാസ-ആരോഗ്യ പരിപാലനത്തിന്റെ സ്വകാര്യവൽക്കരണനയങ്ങൾ മാറ്റിമറിക്കുന്ന സാമ്പത്തിക നയത്തിന്റെ പുനർനിർമ്മാണത്തിലേക്കും നയിക്കുന്ന പുതുക്കിയ രാജ്യവ്യാപകമായ ജാതി സെൻസസ്, ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ടവർക്കും സാമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പാക്കാനുള്ള വഴിയാണ്. ദശലക്ഷങ്ങളെ ചൂഷണം ചെയ്തുകൊണ്ട് തുടരുന്ന മോദി ഭരണത്തെ താഴെയിറക്കുക എന്നത് ഈ ദിശയിലുള്ള ആദ്യ നിർണായക ചുവടുവയ്പായിരിക്കണം.

No comments:

Post a Comment