Saturday, 1 February 2025

  

  ബി ജെ പി -സംഘപരിവാർ ശക്തികൾ ദലിത് എംഎൽഎ ഗോപാൽ രവിദാസിനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ സി പി ഐ (എം എൽ) ശക്തമായി പ്രതിഷേധിക്കുന്നു.   

  ML Update  Vol. 28  ML Update Vol. 28, No. 05 (28 Jan - 03 Feb 2025) 




ബിഹാറിലെ ഫതുഹായിൽ കുർതാവ്ൾ ഗ്രാമത്തിൽ പുതുതായി പണിയുന്ന ഒരു സ്കൂൾ കെട്ടിടത്തിന്റെ ഉത്ഘാടനവുമായി ബന്ധപ്പെട്ട്  ഇന്ത്യൻ  ഭരണഘടയുടെ മുഖവുര ആലേഖനം ചെയ്ത ഒരു ഫലകം അനാച്ഛാദനം ചെയ്യാൻ 2025 ജനുവരി 26 ന്  എത്തിയിരുന്ന സി പി ഐ (എം എൽ)  എം എൽ എ യ്ക്കെതിരെ ജാതീയ പരാമർശങ്ങൾ നടത്തി ചടങ്ങ് അലങ്കോലപ്പെടുത്താൻ സംഘപരിവാർ ശക്തികൾ ശ്രമിച്ചു.   

ബിജെപി പിന്തുണയോടെ ഫ്യൂഡൽ ശക്തികൾ നടത്തിയ പ്രസ്തുത ജാതീയ  ആക്രമണത്തെ സി പി ഐ (എം എൽ ) സംസ്ഥാന സെക്രട്ടറി സഖാവ് കുനാൽ ശക്തമായി അപലപിച്ചു. സ്കൂൾ കെട്ടിടത്തിന്റെ  ഉത്ഘാടനച്ചടങ്ങിലേക്ക് ഇരച്ചു കയറിയ അക്രമികൾ സഖാവ് രവിദാസിനെതിരെ ജാതീയ അധിക്ഷേപം കലർന്ന ആക്രോശം മുഴക്കുകയും , ദലിത് സമുദായത്തിൽപ്പെട്ട വ്യക്തിയെ പരിപാടിയുടെ ഉദ്ഘാടകനാക്കിയത് അംഗീകരിക്കുന്നില്ലെന്ന് വിളിച്ചുപറയുകയും ചെയ്തു.   കുറ്റക്കാർക്കെതിരെ പരാതി സമർപ്പിച്ചിട്ടുള്ളതായി അറിയിച്ച സഖാവ് കുനാൽ , സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടു.  

ലജ്ജാകരമായ ഈ സംഭവത്തിൽ പ്രതിഷേധിക്കാൻ  സി പി ഐ (എം എൽ )ന്റെ ആഭിമുഖ്യത്തിൽ ജനുവരി 28 നു ഫതുഹയിലെ  ഇഷോപുർ നഹർ മുതൽ ഠാണാ ചൗക് വരെ ഒരു മാർച്ച് സംഘടിപ്പിച്ചു. 

 വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാൻ മസൗർഹിയിൽ ത്രിവർണ്ണ പതാകയുടെ ദുരുപയോഗം 

വ്യത്യസ്തവും സമാനമായ രീതിയിൽ ആശങ്കാജനകവുമായ മറ്റൊരുസംഭവവികാസം ആണ് മസൗർഹിയിൽ അരങ്ങേറിയത് . ബി ജെ പി - ആർ എസ്സ് എസ്സ്  ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഒരു മോട്ടോർ സൈക്കിൾ റാലിയിൽ ത്രിവർണ്ണ പതാകകൾ  കൈയ്യിലേന്തിയ സംഘപരിവാറുകാർ മുസ്‌ലിം വിരുദ്ധ വർഗ്ഗീയധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കുകയും, തന്റെ ഷോപ്പിലേക്ക് മടങ്ങുകയായിരുന്ന  ഒരു മുസ്‌ലീം  യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച്  മനഃപൂർവ്വം സംഘർഷാവാസ്ഥയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു.   

ഈ സംഭവങ്ങളിൽ സിപിഐ (എംഎൽ) അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി, "ബിജെപിയുടെ നടപടികളുടെ ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ സ്വഭാവം ആണ് അവ ഉയർത്തിക്കാട്ടുന്നത് . ഒരു സിറ്റിംഗ് എം.എൽ.എയെ ഇത്തരത്തിൽ അപമാനിക്കാൻ കഴിയുമ്പോൾ , ദലിതരെയും ന്യൂനപക്ഷങ്ങളെയും കീഴ്പ്പെടുത്താനും മനുവാദി ആശയം രാജ്യത്തിന്മേൽ അടിച്ചേൽപ്പിക്കാനുമുള്ള വിപുലമായ ശ്രമങ്ങളുടെ  ഭാഗമാണിതെല്ലാം എന്ന് വ്യക്തമാണ്.  ഇത് 
വിജയിക്കാൻ ജനങ്ങൾ അനുവദിക്കില്ലാ"-  സഖാവ്  കുനാൽ പ്രസ്താവിച്ചു. 

സംഭവങ്ങളോടുള്ള പ്രതികരണമായി ജനുവരി 29 ന് പട്ന ജില്ലയിലുടനീളം വലിയ തോതിലുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐ (എംഎൽ) പ്രഖ്യാപിച്ചു. ബിജെപിയുടെ ഭരണഘടനാ വിരുദ്ധവും ജാതീയവും വർഗീയവുമായ നടപടികൾക്കെതിരെയുള്ള പ്രതിരോധത്തിൻ്റെ ഏകീകൃത പ്രകടനമായിരിക്കും പ്രതിഷേധം.

മഹാഗഡ് ബന്ധൻ ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കൾ  സംഭവത്തെ അപലപിക്കുന്നു 

ഗോപാൽ രവിദാസിനെതിരായ ആക്രമണങ്ങളെ അപലപിച്ച് മഹാഗഡ് ബന്ധ  നിലെ മുതിർന്ന നേതാക്കളും  സി.പി..(എം.എൽ ) ബ്ലോക്ക് സെക്രട്ടറി ഗുരുദേവ് ​​ദാസിൻ്റെ നേതൃത്വത്തിൽ ഫതുഹയിൽ സംഘടിപ്പിച്ച  പ്രതിഷേധ മാർച്ചിൽ അണിനിരന്നു. കുറ്റവാളികളെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്നും നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

"അടിച്ചമർത്തപ്പെട്ടവർക്ക് അവകാശങ്ങൾ ഉറപ്പുനൽകുന്നതിനാൽ ഭരണഘടനയെ ബിജെപി ഭയപ്പെടുന്നു" വെന്ന്  പ്രതിഷേധമാർച്ചിൽ പങ്കെടുത്ത  സഖാവ് ഗുരുദേവ് ​​പറഞ്ഞു. "വിയോജിപ്പുകളെ അടിച്ചമർത്താൻ അവരുടെ ഗുണ്ടകൾ ദളിതരെയും മുസ്ലീങ്ങളെയും ആക്രമിക്കുന്നു, പക്ഷേ   ഫാസിസ്റ്റ് ആക്രമണത്തെ നാം ചെറുക്കും." ജാതി വർണ്ണവിവേചനത്തിനും വർഗീയ അക്രമത്തിനുമെതിരെ ബഹുജന പ്രസ്ഥാനങ്ങളെ അണിനിരത്താനുള്ള പ്രതിജ്ഞാബദ്ധത സിപിഐ (എംഎൽ) ആവർത്തിച്ചു, ഇന്ത്യയുടെ  ബഹുസ്വരതയിലൂന്നുന്ന ധാർമ്മിക മൂല്യങ്ങളെ  സംരക്ഷിക്കാനുള്ള  പ്രതിരോധമായി ഈ സമരത്തെ വളർത്തേണ്ടത് അനിവാര്യമാണ്. 




No comments:

Post a Comment