സ്ത്രീസംവരണം ഉടൻ നടപ്പിലാക്കുക!
ജാതി സെൻസസ് എത്രയും വേഗം പൂർത്തിയാക്കി പ്രസിദ്ധീകരിക്കുക!
മണ്ഡലാതിർത്തി പുനർനിർണ്ണയം ന്യായയുക്തമാക്കാനായി ഒരു ദേശീയ സമവായം രൂപപ്പെടുത്തുക!
-ദീപങ്കർ ഭട്ടാചാര്യ [ജനറൽ സെക്രട്ടറി , സിപിഐ (എം എൽ) ലിബറേഷൻ ]
തമിഴ്‌നാട്ടിലെയും പശ്ചിമ ബംഗാളിലെയും നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരു ആഴ്ച മാത്രം ബാക്കിനിൽക്കെ, 2023 സെപ്റ്റംബറിൽ പാസാക്കിയ, ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക്
മുപ്പത്തി മൂന്ന് ശതമാനം സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡലങ്ങളുടെ പരിധി നിർണ്ണയത്തിന്റെ അടുത്ത ഘട്ടവുമായി ബന്ധപ്പെട്ട ഒരു ഭരണഘടനാ ഭേദഗതി ബില്ലും മറ്റ് രണ്ട് അനുബന്ധ ബില്ലുകളും അവതരിപ്പിക്കുന്നതിനായി മോദി സർക്കാർ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടി. ഹാജരായി വോട്ട് ചെയ്ത അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭാഗമെങ്കിലും പിന്തുണച്ചാൽ മാത്രമേ ഒരു ഭരണഘടനാഭേദഗതിബിൽ പാസാക്കാൻ കഴിയൂ. നിലവിലെ ലോക്‌സഭയുടെ കണക്കനുസരിച്ച് എൻഡിഎ സംഖ്യകൾ മൂന്നിൽരണ്ട് മാനദണ്ഡത്തേക്കാൾ വളരെ കുറവാണ്, മാത്രമല്ല ബിൽ പാസാകാനുള്ള സാധ്യതയും വളരെ കുറവാണ്.അതിനാൽ, 131-ാം ഭരണഘടനാ ഭേദഗതി ബിൽ 230 അംഗങ്ങൾ എതിർത്ത് വോട്ട്ചെയ്തതോടെ പരാജയപ്പെട്ടതിൽ ഒട്ടും അതിശയിക്കാനില്ല.
ഭരണഘടന ഭേദഗതി ചെയ്യാൻ ശ്രമിക്കുന്നതിനിടെ മോദി സർക്കാരിന് ആദ്യമായാണ് പരാജയം അനുഭവിക്കേണ്ടി വന്നത്. ഈ അർത്ഥത്തിൽ, കാർഷിക നിയമങ്ങൾ റദ്ദാക്കിയതിനും , 2024 ലെ ലോക്‌സഭാതെരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്വതന്ത്ര ഭൂരിപക്ഷം നഷ്ടപ്പെട്ടതിനും ശേഷം സമീപ വർഷങ്ങളിൽ മോദിസർക്കാരിനുണ്ടായ മൂന്നാമത്തെ വലിയ തിരിച്ചടിയാണ് 131-ാമത് ഭരണഘടനാ ഭേദഗതി ബില്ലിന്റെ പരാജയം. എന്നാൽ, മോദി സർക്കാർ ഈ ഫലം പ്രതീക്ഷിച്ചിരുന്നില്ല എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അതത് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ടിഎംസിയോ ഡിഎംകെയോ പ്രത്യേക സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നത് തീർച്ചയായും ഭരണ കക്ഷിയുടെ സ്വഭാവികമായ അഹന്തയേക്കാൾ മറ്റെന്തോ ആണ്. സ്ത്രീ ശാക്തീകരണത്തിനായുള്ള രക്തസാക്ഷിയായി സ്വയം അവതരിപ്പിക്കാൻ വേണ്ടിയാണോ ബിജെപി ഈ സമ്മേളനം ആസൂത്രണം ചെയ്തത്?
ബില്ലുകൾ പരാജയപ്പെട്ട് പിൻവലിച്ചതിന് തൊട്ടുപിന്നാലെ ബിജെപി ആരംഭിച്ച പ്രചാരണ മിന്നലാക്രമണം സംഘ് ബ്രിഗേഡിന്റെ പദ്ധതികൾ തയ്യാറായിക്കഴിഞ്ഞിരുന്നു എന്നതിന്റെ സൂചനയായിരിക്കാം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ അന്തഃസത്തയെ ധിക്കാരപൂർവ്വം ലംഘിച്ചുകൊണ്ട്, രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന്റെ മറവിൽ പൂർണ്ണമായും പക്ഷപാതപരമായ ഒരു തെരഞ്ഞെടുപ്പ് പ്രസംഗം നടത്താൻ മോദി പ്രധാനമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തു.
വർദ്ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധി, ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധം, എസ്‌ഐആർ മൂലമുണ്ടായ കൂട്ട വോട്ടവകാശ
നിഷേധം എന്നിവയിൽ നിന്ന് പൊതുജനശ്രദ്ധ മാറ്റാൻ കഴിയുന്ന ഒരു പുതിയ ചർച്ചാവിഷയം ഇപ്പോൾ ലഭിച്ചിട്ടുണ്ടെന്ന് ബിജെപി വിശ്വസിക്കുന്നുണ്ടാവും . എന്നാൽ മോദി സർക്കാരിന്റെയും സംഘ് ബ്രിഗേഡിന്റെയും ദുഷ്ട ലാക്കുകളെക്കുറിച്ച് ഊഹിക്കുന്നതിനപ്പുറം, കൂടുതൽ ദൃഢനിശ്ചയവും ചലനാത്മകവുമായ പ്രതിപക്ഷം കെട്ടിപ്പടുക്കുന്നതിന് ലോക്‌സഭയിൽ നടത്തിയ വിജയകരമായ പ്രതിരോധത്തിൽ നിന്ന് ഇനിയും ശക്തി ആർജ്ജി ക്കേണ്ടതുണ്ട്.
സ്ത്രീസംവരണം നടപ്പിലാക്കുന്നത് പ്രതിപക്ഷം തടഞ്ഞുവെന്നതാണ് മോദി സർക്കാരും സംഘ് ബ്രിഗേഡും പ്രചരിപ്പിക്കുന്ന ഏറ്റവും വലിയ നുണ. ഡീലിമിറ്റേഷൻ ബിൽ പരാജയപ്പെട്ടതിനെ സ്ത്രീകളുടെ സ്വപ്നങ്ങളുടെ കൊലപാതകമാണെന്ന് നരേന്ദ്ര മോദി വിശേഷിപ്പിച്ചു, അതിനെ ഒരു പെൺ ഭ്രൂണഹത്യ എന്ന് പോലും വിശേഷിപ്പിച്ചു. വാസ്തവത്തിൽ, സ്ത്രീ സംവരണ ബിൽ 2023 സെപ്റ്റംബറിൽ പാർലമെന്റിൽ ഏകകണ്ഠമായി പാസാക്കി, അത് നടപ്പിലാക്കുന്നതിന് ബിജെപി ഇതുവരെ എന്താണ് ചെയ്തതെന്ന് വിശദീകരിക്കേണ്ടതുണ്ട്. പാർലമെന്റിലും അസംബ്ലികളിലും സ്ത്രീ
സംവരണത്തിന് മുൻവ്യവസ്ഥകളായി സെൻസസും ഡീലിമിറ്റേഷനും അനാവശ്യമായി ഉൾപ്പെടുത്തിയത് മോദി സർക്കാരാണ്. സെൻസസ് രംഗത്ത് കാര്യമായ പുരോഗതിയില്ലാത്തതിനാൽ, സെൻസസിൽ നിന്ന് വേർപെടുത്തിയ സംശയാസ്പദവും പൂർണ്ണമായും അവ്യക്തവുമായ ഒരു അതിർത്തി നിർണ്ണയ പ്രക്രിയയിൽ സ്ത്രീ സംവരണത്തെ പണയപ്പെടുത്താൻ ആണ് സർക്കാർ ഇപ്പോൾ ശ്രമിച്ചത് . ഈ വഞ്ചനാപരമായ പദ്ധതി യാണ് ഇപ്പോൾ തുറന്നുകാട്ടപ്പെടുകയും പരാജയപ്പെടുകയും ചെയ്തിരിക്കുന്നത്. 2023 സെപ്റ്റംബർ 20, 21 തീയതികളിൽ ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ
സ്ത്രീ സംവരണ ബിൽ ഭരണഘടനയുടെ 106-ാം ഭേദഗതി എന്ന നിലയിൽ ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ട്. രാഷ്ട്രീയ സംവരണമോ എസ്‌സി/എസ്ടി സമുദായങ്ങൾക്കുള്ള മറ്റ് മേഖലകളിലെ സംവരണമോ, തൊഴിൽ, വിദ്യാഭ്യാസ മേഖലകളിലെ ഒബിസി സംവരണമോ, പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വനിതാ സംവരണമോ ആകട്ടെ, പാർലമെന്റ്, അസംബ്ലികൾ, പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എന്നിവയുടെ മൊത്തത്തിലുള്ള അംഗബലത്തിലെ വർദ്ധനവിനെയോ, തൊഴിൽ അല്ലെങ്കിൽ വിദ്യാഭ്യാസ മേഖലകളിൽ അത്തരം സംവരണം പ്രയോഗിച്ചിട്ടുള്ള ലഭ്യമായ സ്ഥലങ്ങളുടെ എണ്ണത്തെയോ ആശ്രയിച്ചുള്ള ഒരു മുൻ സംവരണവും ഉണ്ടായിട്ടില്ല. സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം അധിക സ്ഥലം സൃഷ്ടിച്ചുകൊണ്ട് മാത്രമേ ചെയ്യാൻ കഴിയൂ, നിലവിലുള്ള സ്ഥലത്ത് അല്ല എന്ന ആശയം സ്ത്രീ സംവരണത്തിന്റെ ആശയത്തെയും ഉദ്ദേശ്യത്തെയും നിസ്സാരമാക്കുന്നു. ഇപ്പോൾ പരാജയപ്പെടുത്തുകയും പിൻവലിക്കുകയും ചെയ്ത ബില്ലുകൾ വ്യക്തമാക്കുന്നത്, സ്ത്രീ സംവരണം ഏകപക്ഷീയവും ദുഷ്ടലാ ക്കുള്ളതുമായ ഒരു ഡീലിമിറ്റേഷൻ പദ്ധതിക്ക് ഒരു ഒഴികഴിവായി മാത്രമേ ഉപയോഗിക്കപ്പെട്ടിരുന്നുള്ളൂ എന്നാണ്.2001-ൽ വാജ്‌പേയി സർക്കാർ പാസാക്കിയ 84-ാം ഭേദഗതി നിയമം, 1976-ൽ തീരുമാനിച്ച പാർലമെന്ററി അംഗസംഖ്യ മരവിപ്പിക്കൽ ഇരുപത്തിയഞ്ച് വർഷത്തേക്ക് കൂടി നീട്ടിയിരുന്നു എന്നത് ശരിയാണ്, അതനുസരിച്ച് അടുത്ത റൗണ്ട് ഡീലിമിറ്റേഷൻ 2026-ന് ശേഷം നടത്തിയ ആദ്യ സെൻസസിന് ശേഷമാണ് നടക്കേണ്ടത്. 2021-ലെ
സെൻസസ് തന്നെ വൈകി, പുതിയ സെൻസസിനുള്ള പ്രവർത്തനങ്ങൾ 2026-ൽ മാത്രമാണ് ആരംഭിച്ചത്.അടുത്ത റൗണ്ട് ഡീലിമിറ്റേഷനെ നിലവിലെ സെൻസസിൽ നിന്ന് വേർപെടുത്താനും അതിനാൽ പുതിയ സെൻസസ് ഉൽപ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജാതി കണക്കെടുപ്പിൽ നിന്ന് വേർപെടുത്താനും ആണ് സർക്കാർ ശ്രമിച്ചത്. വാസ്തവത്തിൽ, ഭാവിയിലെ ഏതൊരു ഡീലിമിറ്റേഷൻ പ്രക്രിയയും പൂർണ്ണമായും അവ്യക്തവും ഏകപക്ഷീയവുമാക്കാൻ ഇതിലൂടെ അവർ ശ്രമിച്ചു. അവിടെ അന്നത്തെ സർക്കാരിന് കേവലമായ പാർലമെന്ററി ഭൂരിപക്ഷത്തോടെ ഡീലിമിറ്റേഷന്റെ ഏതെങ്കിലും രൂപം നടപ്പിലാക്കാൻ കഴിയും.1976-ൽ പാർലമെന്റിന്റെ അംഗസംഖ്യ മരവിപ്പിക്കുകയും തുടർന്ന് 2001-ൽ വാജ്‌പേയി സർക്കാർ അത് മരവിപ്പിക്കുകയും ചെയ്തതിന്റെ കാരണം, ഇന്ത്യയുടെ അസന്തുലിത മായ ജനസംഖ്യാ വളർച്ചാരീതി പാർലമെന്റ് കോൺഫിഗറേഷനിൽ ചെലുത്തുന്ന സ്വാധീനം കുറയ്ക്കുക എന്നതായിരുന്നു. സംഖ്യകളുടെ അനിയന്ത്രിതമായ മരവിപ്പിക്കൽ പാർലമെന്റിന്റെ പ്രാദേശിക സന്തുലിതാവസ്ഥയെ ചില വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് അനുകൂലമായി മരവിപ്പിക്കുകയും ചെയ്തതിന്റെ കാരണം, ഇന്ത്യയുടെ അസന്തുലിത മായ ജനസംഖ്യാവളർച്ചാ
രീതി പാർലമെന്റ് കോൺഫിഗറേഷനിൽ ചെലുത്തുന്ന സ്വാധീനം കുറയ്ക്കുക എന്നതായിരുന്നു.
സംഖ്യകളുടെ അനിയന്ത്രിതമായ മരവിപ്പിക്കൽ പാർലമെന്റിന്റെ പ്രാദേശിക സന്തുലിതാവസ്ഥയെ ചില വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് അനുകൂലമായി ഗുരുതരമായി ബാധിക്കുകയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾ അവഗണിക്കപ്പെടുകയും ചെയ്യും. സംസ്ഥാനങ്ങളുടെയും പ്രദേശങ്ങളുടെയും നിലവിലെ അനുപാതം നിലനിർത്തുന്നത് സംബന്ധിച്ച് മോദിയും ഷായും പ്രസംഗങ്ങളിൽ നൽകിയ ഉറപ്പുകൾ ബില്ലുകളുടെ യഥാർത്ഥ പാഠത്തിൽ വ്യക്തമായി കാണുന്നില്ല. 2011 ലെ സെൻസസ് അനുസരിച്ച് തിരഞ്ഞെടുത്ത 850 അംഗങ്ങളുള്ള പാർലമെന്റിൽ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം 24.3% ൽ നിന്ന് 20.7% ആയും കിഴക്കൻ സംസ്ഥാനങ്ങളുടെ 14.4% ൽ നിന്ന് 13.7% ആയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം 4.4 ൽ നിന്ന് 3.8% ആയും കുറയാൻ സാധ്യതയുണ്ട്, അതേസമയം ഹിന്ദി ഹൃദയഭൂമിസംസ്ഥാനങ്ങളായ യുപി, ബിഹാർ, എംപി, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, ഡെൽഹി എന്നിവയുടെ വിഹിതം 38.1% ൽ നിന്ന് 43.1% ആയി ഉയരുമായിരുന്നു. പുതിയ സംഖ്യകൾ ആയ-സംസ്ഥാനങ്ങൾക്ക് 815 ഉം കേന്ദ്രഭരണ പ്രദേശങ്ങൾക്ക് 35 ഉം എന്നത് -
എങ്ങനെ എത്തി എന്നതിന് യുക്തിസഹമായ ഒരു വിശദീകരണവും ബില്ലുകളിൽ ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ വൈവിധ്യത്തിലെ ഏകത്വവും ഫെഡറൽ സന്തുലിതാവസ്ഥയും ശക്തിപ്പെടുത്തുന്നതിന് സമവായ നിർമ്മാണത്തിന്റെ സുതാര്യവും യുക്തിസഹവുമായ ജനാധിപത്യ പ്രക്രിയ ആവശ്യപ്പെടുന്ന അതിർത്തി നിർണ്ണയം പോലുള്ള സൂക്ഷ്മമായ ഒരു വിഷയത്തിൽ, മോദി സർക്കാർ വളരെ അലസവും ഗൂഢാലോചനാപരവുമായ സമീപനമാണ് സ്വീകരിച്ചത് - നിയമസഭാ തിരഞ്ഞെടുപ്പുകളുടെ മധ്യത്തിൽ തന്നെ ഒരു പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടുകയും പഠനത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള സാധ്യത കുറയ്ക്കുന്നതിനായി പാർലമെന്റിൽ ബില്ലുകൾ അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ബില്ലുകളുടെ പകർപ്പുകൾ നൽകുകയും ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെക്കാൾ കൂടുതൽ ഭരണഘടനാപരമായ അധികാരങ്ങൾ ഡീലിമിറ്റേഷൻ കമ്മീഷന് ഉണ്ട്. അന്തിമമായിക്കഴിഞ്ഞാൽ, ഡീലിമിറ്റേഷൻ ഫോർമുല ഏതെങ്കിലും പാർലമെന്ററി പരിശോധനയുടെയോ ജുഡീഷ്യൽ അവലോകനത്തിന്റെയോ പരിധിക്കപ്പുറമാണ്.
പാർലമെന്റിന്റെയോ അസംബ്ലികളുടെയോ വലുപ്പം നിർണ്ണയിക്കാൻ മാത്രമല്ല, മണ്ഡലങ്ങളുടെ അതിർത്തികൾ വരയ്ക്കാനും കമ്മീഷന് അധികാരമുണ്ട്. ജമ്മു കശ്മീരിലും അസമിലും മണ്ഡലങ്ങൾ പുനർനിർണയിക്കുകയും എസ്‌സി/എസ്ടി സംവരണ ഫോർമുല ഉപയോഗിക്കുകയും ചെയ്തു, ഇത് പ്രതിപക്ഷത്തിന്റെ വിജയസാധ്യതകളെ ഇല്ലാതാക്കുകയും നിയമനിർമ്മാണസഭയിലെ മത-ഭാഷാ ന്യൂനപക്ഷങ്ങളുടെ ശബ്ദത്തെ ഘടനാപരമായി ദുർബലപ്പെടുത്തുകയും ചെയ്യും. ജമ്മു കശ്മീർ, അസം എന്നീ സംസ്ഥാനങ്ങളിലെ അതിർത്തി നിർണ്ണയ രീതികളുടെ ഒരു പൂർണ്ണമായ പകർപ്പ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് മേഖലയെ ബിജെപിയുടെ ഭൂരിപക്ഷ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന് അനുകൂലമായി പൂർണ്ണമായും വളച്ചൊടിക്കും. യുക്തിസഹമായ അപ്‌ഡേറ്റ് പ്രക്രിയ എന്നതിനുപകരം, അതിർത്തി നിർണ്ണയം ഏറ്റവും ദുഷ്ടബുദ്ധിയോടു കൂടിയ ജെറിമാൻഡറിംഗ് രൂപത്തിലേക്ക് അധഃപതിക്കും, അവിടെ പ്രതിപക്ഷ വോട്ടുകൾ എണ്ണം കൊണ്ട് ചുരുക്കമായ നിയോജകമണ്ഡലങ്ങളിലേക്ക് പായ്ക്ക് ചെയ്യുകയോ വ്യാപകമായി വിഘടിപ്പിക്കുകയോ (ചിതറിക്കുകയോ) അവയുടെ നിർണായക സംഖ്യാ പ്രഭാവം നഷ്ടപ്പെടുത്തുകയോ ചെയ്യുന്നു.
അത്തരമൊരു വഞ്ചനാപരമായ അതിർത്തി നിർണ്ണയ പദ്ധതി, ക്യൂറേറ്റഡ് ആയ വോട്ടർ പട്ടികകളും ഇലക്ടറൽ റോളും സമന്വയിപ്പിച്ച തിരഞ്ഞെടുപ്പുകളും തമ്മിൽ സംയോജിപ്പിച്ച് നടപ്പിലാക്കുമ്പോൾ, നിയമനിർമ്മാണസഭാ തെരഞ്ഞെടുപ്പുകളുടെ സ്വയംഭരണ പശ്ചാത്തലം കവർന്നെടുക്കുകയും ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ (ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് ഫോർമുല പ്രകാരം നിർദ്ദേശിക്കപ്പെട്ടതുപോലെ) വിപുലീകരണങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുമ്പോൾ, ഇതെല്ലാം ഒരു പ്രത്യേക തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേൽനോട്ടത്തിൽ ആണ് അരങ്ങേറുന്നത് എന്ന് കാണണം. കൊളോണിയൽ കാലഘട്ടത്തിലെ വരുമാനവിതരണത്തിലെ "സ്ഥിരമായ
ഒത്തുതീർപ്പ് " പോലെ , ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സമ്പ്രദായം ബിജെപിക്ക് എക്കാലവും നേട്ടം ഉറപ്പാക്കുന്ന ഒരു "സ്ഥിരം ഒത്തുതീർപ്പാ"ണ് സൃഷ്ടിക്കുന്നത്.
പാർലമെന്റിൽ അതിർത്തിനിർണ്ണയബിൽ പരാജയപ്പെട്ടത് ഈ ദുഷ്ട പദ്ധതിയ്ക്കുള്ള ഒരു പ്രാരംഭ തിരിച്ചടി മാത്രമാണ്. ഇന്ത്യ ഇപ്പോൾ ഈ രൂപകൽപ്പനയെ നിർണ്ണായകമായി നിരസിക്കണം. പാർലമെന്റിന്റെയും അസംബ്ലികളുടെയും നിലവിലുള്ള അംഗബലത്തിന്റെ അടിസ്ഥാനത്തിൽ വനിതാ സംവരണം ഉടനടി നടപ്പിലാക്കുന്നതിനും, സെൻസസ് നേരത്തെ പൂർത്തിയാക്കുന്നതിനും ജാതി ഡേറ്റ പ്രസിദ്ധീകരിക്കുന്നതിനും, റിപ്പബ്ലിക്കിന്റെ ഫെഡറൽ ജനാധിപത്യ സ്വഭാവവുമായി വിവിധ തലങ്ങളിലുള്ള പ്രാതിനിധ്യം സമന്വയിപ്പിക്കുന്നതിനായി അടുത്ത റൗണ്ട് ഡീലിമിറ്റേഷനിൽ ഒരു ദേശീയ സമവായത്തിന്റെ പരിണാമത്തിനും വേണ്ടി സമ്മർദ്ദം ചെലുത്താൻ നമുക്ക് ശക്തമായ ഒരു രാജ്യവ്യാപക പ്രസ്ഥാനം ആവശ്യമാണ്.
പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഫാസിസ്റ്റുകളുടെ ഒരു പ്രധാന ഗെയിം പ്ലാൻ തുറന്നുകാട്ടുകയും വിജയകരമായി തടുത്തുനിർത്തുകയും ചെയ്തു, ഈ സന്ദേശം ജനങ്ങൾക്കിടയിൽ യുദ്ധകാലാടിസ്ഥാനത്തിൽ എത്തിക്കുകയാണ് ഇപ്പോൾ നമ്മൾ വേണ്ടത്
No comments:
Post a Comment