Wednesday, 13 June 2012

പട്നയില്‍ രണ് വീര്‍സേന നടത്തിയ അഴിഞ്ഞാട്ടം ബീഹാര്‍ സര്‍ക്കാരിന്റെ കുറ്റകരമായ പങ്ക് തുറന്നു കാട്ടുന്നു: [സി പി ഐ (എം എല്‍) പ്രസ്താവന- ജൂണ്‍ 2 , 2012 ]


പട്നയില്‍ രണ് വീര്‍സേന നടത്തിയ അഴിഞ്ഞാട്ടം  ബീഹാര്‍ സര്‍ക്കാരിന്റെ കുറ്റകരമായ പങ്ക് തുറന്നു കാട്ടുന്നു:
[സി പി ഐ (എം എല്‍) പ്രസ്താവന- ജൂണ്‍ 2 , 2012 ]

മീപ ഭൂതകാലത്തിലൊന്നും നടന്നതായി ഓര്‍ക്കാന്‍ കഴിയാത്തവിധം ഹീനമായ തെമ്മാടിത്തവും അഴിഞാട്ടങ്ങളും ആണ് ബ്രഹ്മെശ്വര്‍ സിംഗ് ന്റെ മൃതശരീരവും വഹിച്ചു കൊണ്ടുള്ള ഘോഷ യാത്രയില്‍ ആരാ യിലും, അതുപോലെ  പട്നയിലും ബീഹാരിന്ലെ മറ്റിടങ്ങളിലും രണ് വീര്‍ സേനാ പ്രവര്‍ത്തകര്‍ ഈ മാസം ഒന്നും രണ്ടും തീയ്യതികളില്‍ നടത്തിയത്. ശഹാനാബാദ് - മഗധ് മേഖലയില്‍ പല  ജില്ലകളിലായി ഡസന്‍ കണക്കിന് നിഷ്ടുരമായ കൂട്ടക്കൊലപാതകങ്ങള്‍  നടത്തി കഴിഞ്ഞ കാലങ്ങളില്‍ ബീഹാറിനെയും മനുഷ്യ മനസ്സാക്ഷിയെത്തന്നെയും ലജ്ജിപ്പിച്ച രണ് വീര്‍ സേനയുടെ യഥാര്‍ഥ മുഖം ഒരിക്കല്‍ക്കൂടി അനാവൃതമാക്കുന്ന സംഭവങ്ങള്‍ ആണ് ഇപ്പോള്‍ നടന്നിരിക്കുന്നത് .
സംസ്ഥാന തലസ്ഥാനം ആയ പട്നയില്‍ പോലും തെമ്മാടിക്കൂട്ടങ്ങള്‍ നടത്തിയ അഴിഞ്ഞാട്ടം, സല്‍ഭരണത്തെക്കുറിച്ച് നീതീഷ് കുമാര്‍ നടത്തുന്ന അവകാശവാദങ്ങള്‍ വ്യാജമാണെന്ന് തെളിയിക്കുന്നു. ഫ്യൂഡല്‍ ശക്തികളും ക്രിമിനലുകളും കാട്ടിക്കൂട്ടുന്ന അക്രമ പേക്കൂത്തുകള്‍ തടയാനുള്ള ശേഷിയില്ലായ്മയോ മനസ്സില്ലായ്മയോ ആണ് സര്‍ക്കാര്‍ കാണിച്ചത്.  ജൂണ്‍ ഒന്നിനും രണ്ടിനും നടന്ന രണ് വീര്‍ സേനയുടെ അഴിഞാട്ടങ്ങളോട് ബീഹാര്‍ പോലീസ് സ്വീകരിച്ച മൃദു സമീപനം
ബഹുജന പ്രതിഷേധങ്ങലോടും പ്രക്ഷോഭാങ്ങലോടും പൊതുവില്‍  കാണിക്കാറുള്ള അടിച്ചമര്‍ത്തല്‍ നയത്തില്‍ നിന്നും ഭിന്നവും ഏതെല്ലാം വിധത്തില്‍ പക്ഷപാതപരവും ആണെന്ന് ഇത് തെളിയിക്കുന്നു.
അരെരിയാ ജില്ലയിലെ ഫാര്ബ്സ്ഗന്ജ് ഇന്  സമീപത്തുള്ള ഭജന്പൂര്‍ ഗ്രാമത്തില്‍ 
മുസ്ലീം സമുദായാംഗങ്ങലായ നിരപരാധികളായ നാല് പേരെ ഒരു വര്ഷം മുന്‍പ് ബീഹാര്‍ പോലീസ് വെടിവെച്ചു കൊന്ന സംഭവം തന്നെ എടുക്കുക. അവരുടെ ഗ്രാമത്തെ അടുത്തുള്ള ഹൈ വേ യുമായി ബന്ധിപ്പിക്കുന്ന ഒരു റോഡ്‌ സര്‍ക്കാര്‍ പിന്തുണയോടെ കയ്യേറിയതിനെതിരെ സമാധാനപരമായി പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെയായിരുന്നു പോലീസ് നിറയൊഴിച്ചത്. അത് പോലെ  ഹസ്പുരാ ബ്ലോക്ക് മുഖിയാ ആയിരുന്ന ദേവേന്ദ്ര ഖുശ്വ യുടെ വധം സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട്  ഒരു മാസം മുന്‍പ് ഇതേ ജില്ലയില്‍ നടന്ന ജനകീയ പ്രക്ഷോഭത്തെയും
പോലീസ് നേരിട്ടത് അതി ക്രൂരമായ
മര്‍ദനത്തിലൂടെയായിരുന്നു. ഈ
സംഭവത്തില്‍ സി പി ഐ (എം എല്‍) കേന്ദ്ര കമ്മിറ്റിയംഗവും രണ്ടു തവണ ഒബ്രാ മണ്ഡലത്തെ പ്രതിനിധീകരിച്ച മുന്‍ എം എല്‍ എ യും(1995 -2005 )  ആയ സഖാവ് രാജേന്ദ്ര സിംഗ് നെ പോലീസ് സൂപ്രണ്ട് നേരിട്ട് മര്‍ദ്ദിച്ചു അവശനാക്കി .അദ്ദേഹത്തോടൊപ്പം സമരത്തില്‍ പങ്കെടുത്ത രണ്ടു മുഖിയാ കളും ഒരു ജില്ലാ കൌണ്‍സില്‍ മെമ്പറും അടക്കം ഇരുപത്തെട്ടു പേര്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ് .
നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ നയങ്ങളില്‍
അടുത്തകാലത്തായി ബി ജെ പി സ്വാധീനം  ഏറി വരികയാണെന്ന് ഏവര്‍ക്കും മനസ്സിലാവുന്ന ഒരു കാര്യമാണ്. ബീഹാറിലെ എന്‍ ഡി എ നരേന്ദ്ര മോഡിയുടെ ഗുജറാത്ത് ഇന്റെതില്‍നിന്നും നിന്നും വ്യത്യസ്തമായ നയങ്ങള്‍ ആണ് പിന്തുടരുന്നതെന്ന് നീതിഷ് കുമാര്‍ എത്രതന്നെ ആണയിട്ടു പറഞ്ഞാലും ജൂണ്‍ 1 ,2
സംഭവങ്ങളില്‍ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ഗോദ്രാ സംഭവത്തിനു ശേഷം ഗുജറാത്തില്‍ പോലീസ് അധികാരികള്‍ കാട്ടിയ പക്ഷപാതപരം ആയ സമീപനവുമായി ഏറെ സാദൃശ്യം  ഉള്‍ക്കൊള്ളുന്നു. തെരഞ്ഞെടുക്കപ്പെട്ട ചില വിഭാഗങ്ങള്‍ക്ക് തോന്നിയ പോലെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ പ്രത്യേക അവകാശം ഉണ്ടെന്ന മട്ടിലുള്ള ബീഹാര്‍ സര്‍ക്കാരിന്റെ മൃദു സമീപനം അതിന്റെ ഭാഗമാകാം .അതിന് നേര്‍ വിപരീതമായി ഓരോ ജനകീയ പ്രക്ഷോഭത്തെയും ഏത് വിധത്തിലും മര്‍ദിച്ചു ഒതുക്കാന്‍ പോലീസിന് അധികാരം ഉണ്ടെന്ന മനോഭാവവും നില നില്‍ക്കുന്നു .
ജനാധിപത്യ ത്തിനു വേണ്ടിയുള്ള മുറവിളികളെ നിശബ്ദമാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഫ്യൂഡല്‍- ക്രിമിനല്‍ ശക്തികളുടെ കുത്സിത നീക്കങ്ങള്‍ക്കെതിരെ ജാഗരൂകരായിരിക്കാനും  ജനകീയ ഐക്യത്തിലൂടെ അവയെ ചെറുത്തു തോല്‍പ്പിക്കാനും സി പി ഐ (എം എല്‍ )  ബീഹാറിലെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ഇപ്പോഴത്തെ സംഘര്‍ഷ ഭരിതമായ സ്ഥിതിവിശേഷവും ജനങ്ങള്‍ക്ക്‌ മതിയായ സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിമുഖത കാട്ടുന്ന പരിതസ്ഥിതിയും കണക്കില്‍ എടുത്തു കൊണ്ട് സി പി ഐ (എം എല്‍ ) മെയ്‌ 26 മുതല്‍ മൂന്നു കേന്ദ്രങ്ങളില്‍ ഒരേ സമയം നടത്തിവന്ന അനിശ്ചിതകാല ഉപവാസ സമരം ജൂണ്‍ രണ്ടിന് അവസാനിപ്പിക്കുകയാണ്.സഖാക്കള്‍ അരുണ്‍ സിംഗ് ,സുധാമ പ്രസാദ്, അന്‍വര്‍ ഹുസയിന്‍ എന്നിവര്‍ യഥാക്രമം പട്ന യിലും ആരാ യിലും ഓരംഗബാദില്‍ ദാവൂദ് നഗറിലും നടത്തിവരുന്ന നിരാഹാര സമരം ഇപ്രകാരം ജൂണ്‍ രണ്ടിന് അവസാനിപ്പിക്കുമ്പോള്‍ തന്നെ നീതിക്ക് വേണ്ടിയുള്ള പ്രക്ഷോഭം  തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോകും എന്നും അറിയിക്കുന്നു.
ഫാര്ബ്സ് ഗന്ജ് പോലീസ് വെടിവെപ്പിന്റെ ഒന്നാം വാര്‍ഷികമായ  ഈ അവസരത്തില്‍,
കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ  കര്‍ശന നടപടി സ്വീകരിക്കണമെന്നും                .സംഭവത്തെക്കുറിച്ച് സി ബി ഐ അന്വേഷണം നടത്തണം എന്നും നേരത്തെ ഉന്നയിച്ച ആവശ്യങ്ങള്‍ സി പി ഐ (എം എല്‍) ആവര്‍ത്തിക്കുന്നു .ഒരു ജനകീയ പ്രക്ഷോഭവുമായി സമരവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഔരംഗാബാദ്  ജയിലില്‍ കഴിയുന്ന സഖാവ് രാജേന്ദ്ര സിങ്ങിനെയും മറ്റു പ്രക്ഷോഭാകരെയും നിരുപാധികം മോചിപ്പിക്കണം എന്നും, പ്രസ്തുത സംഭവത്തില്‍ കുറ്റകരമായി പ്രവര്‍ത്തിച്ച ഔറംഗാബാദ് എസ് പി, ജില്ലാ മജിസ്ട്രേട്ട് എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി  എടുക്കണം എന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു . പട്ന  യില്‍ ജൂണ്‍ 2 നു  തെമ്മാടിക്കൂട്ടങ്ങളെ വിളയാടാന്‍ അനുവദിച്ചതിന് നിതീഷ് കുമാറും സംസ്ഥാന സര്‍ക്കാരും ബീഹാര്‍ ജനതയോട്  മാപ്പ് പറയാന്‍ 
ബാധ്യതപ്പെട്ടിരിക്കുന്നു എന്നും സി പി ഐ (എം എല്‍ ) കരുതുന്നു.

ദിപന്കര്‍  ഭട്ടാചാര്യ
ജനറല്‍ സെക്രട്ടറി, സി പി ഐ (എം എല്‍ )  

No comments:

Post a Comment