Friday 6 July 2012

ജൂണ്‍ 18 രണ്ടാം വട്ട തെരഞ്ഞെടുപ്പിന് ശേഷം ഗ്രീസ് കടുത്ത പരീക്ഷണങ്ങള്‍ നേരിടുന്നു.




ജൂണ്‍ 18 രണ്ടാം വട്ട തെരഞ്ഞെടുപ്പിന് ശേഷം ഗ്രീസ് കടുത്ത പരീക്ഷണങ്ങള്‍ നേരിടുന്നു.
ണ്ടാം വട്ട ഗ്രീക്ക്  തെരഞ്ഞെടുപ്പില്‍ മുഖ്യമായും  മൂന്നു വേദികള്‍ ആണ് ജന വിധി തേടിയത് 
-
ഗ്രീസ് E U വിലും യൂറോ സോണിലും തുടര്‍ന്ന് കൊണ്ട് കട ബാധ്യതയ്ക്ക് പരിഹാരം കാണുന്ന 'ബെയില്‍ ഔട്ട്‌' വ്യവസ്ഥകളെ പുനരവലോകനം ചെയ്യാന്‍ ആവശ്യപ്പെടുന്ന
New Democracy യും PASOK  ഉം പ്രതിനിധാനം ചെയ്ത പരമ്പരാഗത ഭരണ വര്‍ഗ്ഗ പാര്‍ട്ടികള്‍  , EU വിലും യൂറോ സോണിലും നിന്ന് തന്നെ വിദേശ കടങ്ങള്‍ ഏകപക്ഷീയമായി  റദ്ദുചെയ്യാന്‍ ആവശ്യപ്പെടുന്ന SYRIZA , വിദേശ കടങ്ങള്‍ റദ്ദു ചെയ്യുന്നതോടൊപ്പം EU , യൂറോ സോണ്‍, നാറ്റോ എന്നീ സംവിധാനങ്ങലോടാകെ ഗ്രീസ് എന്നെന്നേക്കുമായി വിട പറയണം  എന്ന് അഭിപ്രായമുള്ള  മിലിടന്റ്റ്‌ ഇടതു പക്ഷത്തെ പ്രതിനിധീകരിച്ച ഗ്രീക്ക്  കമ്മ്യൂണിസ്റ്റു പാര്‍ട്ടി എന്നിവയാണ് ആ വേദികള്‍.
ആദ്യത്തെ വിഭാഗത്തിന്‌ മെയ്‌ 6 വോട്ടെടുപ്പില്‍  ലഭിച്ച 18 .9 % വോട്ടുകളുടെ സ്ഥാനത്ത് രണ്ടാം വട്ട വോട്ടെടുപ്പില്‍ 29 . 6  % ഉം , രണ്ടാമത്തെ വിഭാഗത്തിന്‌ 16 .8 % ത്തിന്റെ സ്ഥാനത്ത് ഇത്തവണ 26 .9 % വും വോട്ടുകള്‍ ലഭിച്ചു . നിയോ ഫാസ്സിസ്റ്റ് കക്ഷിയായ ഗോള്‍ഡന്‍ ഡോണ്‍ വോട്ടു നില മാറ്റമില്ലാതെ നില നിര്‍ത്തിയപ്പോള്‍ KKE (ഗ്രീക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി) യുടെ വോട്ടുകള്‍ രണ്ടാം വട്ട തെരഞ്ഞെടുപ്പില്‍ നാല് ശതമാനത്തോളം കുറഞ്ഞു പോവുകയാണ് ഉണ്ടായത് .മുന്‍ തെരഞ്ഞെടുപ്പിലെ 8 .5 % ഇത്തവണ 4 .5 % ആയി ചുരുങ്ങി .
ഗ്രീസിലും  ലോകത്ത് ആകമാനവും ഉള്ള  ബൂര്‍ഷ്വാ മാധ്യമങ്ങള്‍ കടം ഏകപക്ഷീയമായി ഗ്രീസ് റദ്ദു ചെയ്യുകയോ യൂറോ സോണ്‍ വിടുകയോ ചെയ്‌താല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് വന്‍തോതില്‍ ഭയം ജനിപ്പിക്കുന്ന രചാരണങ്ങള്‍ അഴിച്ചു വിട്ടതിന്റെ ഫലം കൂടിയാണ് പരമ്പരാഗത ഭരണ വര്‍ഗ്ഗ പാര്‍ട്ടികളില്‍ ഒന്നായ New Democracy യ്ക്കും 
SYRIZA യ്ക്കും രണ്ടാം വട്ടം നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞപ്പോള്‍ രണ്ടു മാസക്കാലം m കൊണ്ട് പഴയ യാഥാസ്ഥിതിക കക്ഷിയായ PASOK നും കമ്യൂണിസ്റ്റു പാര്‍ട്ടിക്കും ഒരു പോലെ ജന പിന്തുണയില്‍ കോട്ടം സംഭവിച്ചത് .
ഏറ്റവും എടുത്തു പറയത്തക്ക നേട്ടം,  2009 തെരഞ്ഞെടുപ്പില്‍ കേവലം 4 .6 % വോട്ടുകള്‍ മാത്രം നേടിയ ശേഷം 2012 മെയ്‌ യിലും ജൂലൈയിലും യഥാക്രമം 16 .8 % ,26 .9 % എന്നിങ്ങനെ പടി പടിയായി ജന പിന്തുണ ആര്‍ജ്ജിച്ച
SYRIZA യുടേത് ആണ്.  PASOK ഇന്റെയും  6 .26 % വോട്ട് നേടിയ Democratic Left എന്ന ഗ്രൂപ്പിന്റെയും    പിന്തുണയോടെ യോ പങ്കാളിത്തത്തോടെയോ New Democracy ഉണ്ടാക്ക്ന്ന പുതിയ സര്‍ക്കാരിനെ പാര്‍ലമെന്റിന്റെ അകത്തും പുറത്തും എതിര്‍ക്കും എന്നതാണ്‌ SYRIZA യുടെ നിലപാട് .

അതെ സമയം, ബരാക് ഒബാമയും ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ചേലാ മെര്കള്‍ ഉം രണ്ടാം വട്ട ഗ്രീക്ക് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്ത ആദ്യത്തെ പ്രമുഖരില്‍  പെടുന്നു.  തൊഴിലാളികളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും വേതനം വെട്ടിക്കുറക്കല്‍ , പൊതു ചെലവു ചുരുക്കല്‍ മുതലായ നടപടികളിലൂടെ മുതലാളിത്ത ധനകാര്യ ഏജന്‍സി കളുടെ താല്‍പ്പര്യങ്ങള്‍ 
  ND  നേതൃത്വത്തില്‍ വരുന്ന പുതിയ സര്‍ക്കാരില്‍ സുരക്ഷിതം ആയിരിക്കും എന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത് . അവര്‍ക്ക് ഒരു തരത്തില്‍ സഹിക്കാന്‍ പറ്റുന്ന വിധം വന്നിരിക്കുന്ന ഒരു ജന വിധിയെത്തുടര്‍ന്നു തല്‍ക്കാലം അധികാരം ഏല്‍ക്കുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ കൂടുതല്‍ ദുരിതം ഉണ്ടാക്കുന്ന സാമ്പത്തിക നടപടികളിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതര്‍ ആവുന്നതോടെ അടുത്ത  ഭാവിയില്‍ നേരിടാന്‍ പോകുന്നത്  ജനകീയ ഇച്ഛയുടെ കൂടുതല്‍ സ്പഷ്ടവും  അപ്രതിരോധ്യവും ആയ ആവിഷ്കാരങ്ങളെ ആയിരിക്കും.
യൂറോപ്യന്‍ യൂണിയനിലും നാറ്റോ വിലും അംഗത്വം ഉള്ള ഗ്രീസിലെ പ്രതിഷേധങ്ങളുടെ വേലിയേറ്റം ജൂണ്‍ 18 ന്റെ അവ്യക്തമായ ജനവിധിയെത്തുടര്‍ന്നു  വലതു പക്ഷത്തിനു നിയന്ത്രണമുള്ള ഒരു സര്‍ക്കാര്‍ രൂപീകൃതം ആയതു കൊണ്ട് മാത്രം കെട്ടടങ്ങുന്ന ഒന്നല്ല ; കമ്മ്യൂണിസ്റ്റു പാര്‍ട്ടിയായ KKE യും
SYRIZA യും ജനങ്ങള്‍ അവരില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒരു നിലവാരത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കുകയാണെങ്കില്‍, വരും നാളുകളില്‍ യൂറോപ്പിനെയും ലോക  രാഷ്ട്രീയത്തെയും ഗണ്യമായി സ്വാധീനിക്കാന്‍ ഗ്രീസിന് കഴിയുമെന്ന കാര്യം ഇതിനകം തന്നെ വ്യക്തമാണ് .

No comments:

Post a Comment