ചത്തീസ്ഗഡില്‍ വ്യാജ ഏറ്റുമുട്ടലില്‍ സിവിലിയന്മാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുക
ന്യൂ ഡെല്‍ഹി , 30 ജൂണ്‍ ,2012
ഭരണകൂടം സാധാരണ പൌരന്മാരെ കൂട്ടക്കൊല നടത്തിയ മറ്റൊരു സംഭവത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉള്ളതാണ് ചതീസ്ഗടില്‍ ബിജാപൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ സി ആര്‍ ഐ എഫും പോലീസും നടത്തിയ വെടിവെപ്പില്‍ പതിനെട്ട് പേര്‍ കൊല്ലപ്പെട്ട സംഭവം .
പോലീസും സി ആര്‍ പി എഫും അവകാശപ്പെടുന്നത് കൊല്ലപ്പെട്ടവര്‍ മാവോയിസ്റ്റുകള്‍ ആയിരുന്നുവെന്നും അവരാണ് ആദ്യം വെടിവെപ്പ് തുടങ്ങിയതെന്നും ആണ് .
എന്നാല്‍ സംഭവത്തെക്കുറിച്ച് മറ്റു വിവരണങ്ങളില്‍ നിന്നും ലഭിക്കുന്ന ചിത്രം ഇതിനു കടക വിരുദ്ധം ആണ് . മാവോയിസ്റ്റുകള്‍ സംഘടിപ്പിച്ച ഒരു യോഗത്തില്‍ പങ്കെടുത്ത ഗ്രാമീണര്‍ക്ക് മേല്‍ പോലിസ് വെടി ഉതിര്ത്തതിനെ തുടര്‍ന്ന് മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഉണ്ടായ ക്രോസ് ഫയറിങ്ങില്‍ പെട്ടുപോയ നിരായുധരായ സിവിലിയന്‍മാര്‍ ആണ് കൊല്ലപ്പെട്ടത് . കാലില്‍ വെടിയേറ്റ ഒരു കൌമാര പ്രായക്കാരന്റെ വിവരണം അനുസരിച്ച് പോലിസ് കസ്ടടിയില്‍ എടുത്ത ശേഷം ആണ് അയാളെ വെടി വെച്ചത് . കൊല്ലപ്പെട്ടവരില്‍ അധികവും സാധാരണ വസ്ത്രങ്ങള്‍ ധരിച്ച് എത്തിയിരുന്ന സ്ത്രീകളും ചെറുപ്പക്കാരായ ആണ്‍ കുട്ടികളും ആയിരുന്നു.
പൌരന്മാര്‍ക്ക് നേരെ നടത്തിയ കൂട്ടക്കൊലയെ 'ഏറ്റുമുട്ടല്‍' എന്ന രീതിയില്‍ തെറ്റായി ചിത്രീകരിച്ച് ഭരണ കൂടത്തിന്റെ കുറ്റ കൃത്യത്തെ മൂടി വെക്കാനുള്ള ശ്രമം അപലപനീയവും എതിര്‍ക്കപ്പെടെണ്ടതും ആണ് .സംഭവത്തെക്കുറിച്ച് എത്രയും വേഗത്തില്‍ ഒരു ജുഡിഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കേണ്ടതാണ് .ഇതിനു ഉത്തരടാവികള്‍ ആയ പോലിസ് , സി ആര്‍ പി എഫ് ഉദ്യോഗസ്ഥരെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യേണ്ടതാണ് .
മാവോയിസത്തെ നേരിടുന്നതിന്റെ പേരില്‍ ഭരണ കൂടം ഗിരിവര്‍ഗ്ഗ -വന മേഖലകളില്‍ നടത്തുന്ന യുദ്ധം തുടരുന്നിടത്തോളം കാലം ഇത്തരം കുറ്റ കൃത്യങ്ങളും ദുരന്തങ്ങളും ഇനിയും ആവര്‍ത്തിക്കും എന്ന കാര്യം വ്യക്തമാണ് .അതിനാല്‍ , 'ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് ' നിര്‍ത്തിവെച്ചു സംഭാഷണങ്ങള്‍ക്ക് മുന്കൈയെടുക്കാനും ഈ മേഖലകളില്‍ എത്രയും പെട്ടെന്ന് സമാധാനം പുനസ്ഥാപിക്കാനും ഐ പി ഐ (എം എല്‍ ) സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു .
Prabhat Kumar,
For CPI(ML) Central Committee
CPI(ML) Liberation
Ph: 011-22521067; Fax: 011-22442790
No comments:
Post a Comment