സി പി ഐ എം നേത്രുത്വത്തിനെതിരായ JNU യൂനിറ്റ് SFI നിലപാടിനെ AISA സ്വാഗതം ചെയ്യുന്നു
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസ് നോമിനി ആയ പ്രണാബ് മുഖര്‍ജിയെ സി പി ഐ (എം) പിന്തുണയ്ക്കുന്ന നിലപാട് ഉള്‍പ്പെടെയുള്ള നയങ്ങളില്‍ ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്ന ജെ എന്‍ യു യൂനിറ്റ് എസ് എഫ് ഐ ജൂലൈ അഞ്ചിന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയെ AISA സ്വാഗതം ചെയ്യുന്നു . ജനജീവിതത്തില്‍ തീരാ ദുരിതങ്ങള്‍ക്ക് വഴിയൊരുക്കുന്ന യൂ പി എ സര്‍കാരിന്റെ നവ ലിബറല്‍ നയങ്ങളോട് തത്ത്വാധിഷ്ടിതം ആയ എതിര്‍പ്പ് പുലര്‍ത്തുന്നു എന്ന നാട്യം പോലും സി പി ഐ (എം) നേതൃത്വം ഉപേക്ഷിച്ചിരിക്കുന്നു എന്ന് നേരത്തെ പലപ്പോഴും AISA ചൂണ്ടിക്കാട്ടിയിരുന്നു.
പ്രധാനപ്പെട്ട പല പ്രശ്നങ്ങളിലും സി പി ഐ (എം) ഔദ്യോഗിക നേതൃത്വത്തെ അന്ധമായി പിന്തുടരുകയാണ് അടുത്തകാലത്ത് എസ് എഫ് ഐ ചെയ്തുകൊണ്ടിരുന്നത് . ജെ എന്‍ യൂവില്‍ ഇടതു പക്ഷ ജനാധിപത്യ ചിന്തകളെ പ്രതിനിധീകരിക്കുന്ന വിദ്യാര്‍ഥി സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാന്‍ ആവാത്ത വിധത്തില്‍ ആണ് എസ് എഫ് ഐ അതിന്റെ നിലപാടുകള്‍ എടുത്തിരുന്നത് .പശ്ചിമ ബംഗാളില്‍ സിന്ഗൂരിലും നന്ദിഗ്രസമിലും കോര്‍പ്പറേറ്റ് കള്‍ക്ക് വേണ്ടി ബലാല്‍ക്കാരമായി ഭൂമി പിടിച്ചെടുക്കാന്‍ നോക്കിയതിനെയും ഭരണകൂട മര്‍ദന വാഴ്ച യെയും പിന്തുണച്ചത് , SEZ ആക്ട് നെ അനുകൂലിച്ചത് , ഇന്‍ഡോ- യൂ എസ് ആണവ കരാരിനെസ്സംബന്ധിച്ചു ഒളിച്ചുകളി നടത്തിയത് , അടിച്ചമര്‍ത്തലിനു വേണ്ടി മാത്രം ഉണ്ടാക്കിയ AFPSA പോലുള്ള കരിനിയമങ്ങളെ ന്യായീകരിച്ചത് തുടങ്ങിയ നിരവധി ഉദാഹരങ്ങള്‍ അവയില്‍പ്പെടും .എന്നാല്‍ , രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണാബ് മുഖര്‍ജിയെ തുണയ്ക്കാന്‍ വേണ്ടി സി പി ഐ (എം) എടുത്ത തീരുമാനത്തെ എതിര്‍ത്ത് പരസ്യമായി എസ് എഫ് ഐ രംഗത്തെത്തുന്നത് ഏറെ പ്രാധാന്യത്തോടെയാണ് AISA വീക്ഷിക്കുന്നത് . രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാര്‍ഥി കാമ്പസുകളില്‍ ഒന്നായ ജെ എന്‍ യൂവില്‍ പ്രവര്‍ത്തിക്കുന്ന ഒരു അഖിലേന്ത്യാ വിദ്യാര്‍ഥി സംഘടന യുടെ യൂനിറ്റ് നല്‍കുന്ന ഈ മുന്നറിയിപ്പ് സംഘടനയില്‍ മൊത്തമായും , പാര്‍ട്ടിയിലും എന്ത് പ്രത്യാഘാതം ഉണ്ടാക്കും എന്ന് ഇനിയും കണ്ടറിയേണ്ടിയിരിക്കുന്നു . കാരണം, ടീ പീ ചന്ദ്രശേഖരന്‍ വധത്തില്‍ വീ എസ് അച്ചുതാനന്ദന്‍ സ്വീകരിച്ച നിലപാടിനെ പരിഹസിച്ചു തള്ളുകയും, രാഷ്ടപതി തെരഞ്ഞെടുപ്പില്‍ എടുത്ത നയത്തെ ചോദ്യം ചെയ്തതിന് പ്രസേന്‍ ജിത് ബോസിനെ പുറത്താക്കുകയും, സമീപ കാലത്ത് അബ്ദുല്‍ റസാക്ക് മൊല്ല യെ സിംഗൂര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുകയും, പ്രഭാത് പട്നായിക്കിനെയും അശോക് മിത്രയെയും പോലുള്ള പാര്ട്ടിയോടൊപ്പം നില്‍ക്കുന്ന ബുദ്ധിജീവികള്‍ നടത്തുന്ന വിമര്‍ശനം പോലും ചെവിക്കൊള്ളാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്യുന്ന ഒരു നേതൃത്വം വലത് വ്യതിയാനത്തെസ്സംബന്ധിക്കുന്ന ഏത് ഉള്‍പ്പാര്‍ട്ടി വിമര്‍ശനവും അവഗണിക്കുക എന്നത് സ്വാഭാവികം ആണ് .
ടി പി ചന്ദ്രശേഖരന്‍ വധം ഉന്നയിക്കുന്ന സുപ്രധാനമായ പ്രശ്നത്തെക്കുറിച്ചും, സിംഗൂര്‍ - നന്ദിഗ്രാം സമരങ്ങളില്‍ സി പി ഐ (എം) നേതൃത്വം സ്വീകരിച്ച തെറ്റായ സമീപനത്തെക്കുറിച്ചും വിശേഷിച്ചും തുറന്ന വിമര്‍ശനം നടത്തുന്ന ജെ എന്‍ യൂ യൂനിറ്റ് എസ് എഫ് ഐ ഘടകം അതിന്റെ ലഘു ലേഖയില്‍ പറഞ്ഞിരിക്കുന്നത് പോലെ ഇനിയും ഇത്തരം വലതു പക്ഷ വ്യതിയാനങ്ങളോടും തെറ്റുകളോടും പ്രതികരിക്കാതെ നിശബ്ദത പുലര്‍ത്താന്‍ സാധ്യമല്ല . അതിനാല്‍ സി പി ഐ (എം) ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാടുകളെ നിര്‍ണ്ണായകമായ വിധത്തില്‍ ചോദ്യം ചെയ്യുന്ന പ്രസ്തുത ലഘുലേഖയിലെ ഉള്ളടക്കം സ്വാഗതാര്‍ഹം ആണെന്ന് AISA പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് വ്യക്തമാക്കുന്നു .സി പി ഐ (എം) ഔദ്യോഗിക നേതൃത്വത്തെ വിമര്‍ശന രഹിതമായും അന്ധമായും പിന്തുടര്‍ന്ന SFI സുഹൃത്തുക്കളോട് അത് മൂലം അവര്‍ക്ക് സ്വീകരിക്കേണ്ടി വരുന്ന ഇരട്ടത്താപ്പു മായി ബന്ധപ്പെട്ട് ജെ എന്‍ യൂ വില്‍ AISA നേരത്തെ ഉന്നയിച്ച ചോദ്യങ്ങള്‍ അര്‍ത്ഥവത്താണെന്ന് പ്രസ്തുത ലഘു ലേഖ തെളിയിക്കുന്നു. വാസ്തവത്തില്‍, കാമ്പസ്സില്‍ മൊത്തത്തില്‍ നിലനില്‍ക്കുന്ന ജനാധിപത്യ അനുകൂലമായ അന്തരീക്ഷത്തിന്റെ സ്വാധീനത്തെയും അത് എടുത്തു കാട്ടുന്നു.
ജനങ്ങളുടെ ജീവിതത്തിനും ഉപജീവന മാര്ഗ്ഗങ്ങള്‍ക്കും നേരെയും ജനാധിപത്യാവകാശങ്ങള്‍ക്ക് നേരെയും അഭൂതപൂര്‍വമായ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വലതു പക്ഷ അതിക്രമങ്ങള്‍ക്കെതിരെ എന്ന പോലെ, ഭരണ വര്‍ഗ്ഗ രാഷ്ട്രീയവുമായി സന്ധി ചെയ്യുന്ന ചില ഇടതു പ്രസ്ഥാനങ്ങള്‍ക്കകത്തെ വലതു പക്ഷ വ്യതിയാനങ്ങള്‍ക്കെതിരെയും സമരങ്ങള്‍ മുന്നോട്ട് നയിക്കപ്പെടണം. എല്ലാ യഥാര്‍ത്ഥ ഇടതു പക്ഷ ശക്തികളും ഈയൊരു ലക്ഷ്യത്തിന് വേണ്ടി ആത്യന്തികമായി യോജിക്കും എന്ന കാര്യത്തില്‍ തികഞ്ഞ ആത്മ വിശ്വാസമാണ് AISA പ്രകടിപ്പിക്കുന്നത് . അപ്രകാരം യഥാര്‍ത്ഥ ഇടതു ശക്തികളുടെ ഐക്യം സമര വേദികളില്‍ ഊട്ടിയുറപ്പിക്കുന്നതിനെക്കുറിച്ചുള്ള ഭാവനകള്‍ ആണ് എന്നും AISA യുടെ ചാലകശക്തിയായിട്ടുള്ളത്.

No comments:
Post a Comment