Tuesday, 6 January 2015

ഇടത് പാര്‍ ട്ടികള്‍ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധിക്കുന്നുകമ്മ്യൂണിസ്റ്റ് പാര്ട്ടി ഓഫ് ഇന്ത്യ,
കമ്മ്യൂണിസ്റ്റ് പാര്ട്ടി ഓഫ് ഇന്ത്യ
(മാര്ക്സിസ്റ്റ്),


കമ്മ്യൂണിസ്റ്റ് പാര്ട്ടി ഓഫ് ഇന്ത്യ (മാര്ക്സിസ്റ്റ്-ലെനിനിസ്റ്റ് )-ലിബറേഷന്‍ ,
ആള്‍ ഇന്ത്യാ ഫോര്‍വേഡ്  ബ്ലോക്ക് ,
സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ് ) ,
റെവല്യൂഷനറി  സോഷ്യലിസ്റ്റ് പാര്ട്ടി

ജനുവരി 3 ,2015

പ്രസ്താവന
ബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച്  2015  ജനുവരി 24 പ്രതിഷേധ ദിനം ആയി ആചരിക്കാന്‍  സി പി ഐ ,സി പി ഐ(എം), സി പി ഐ(എം എല്‍)-ലിബറേഷന്‍ ,എ ഐ എഫ് ബി ,എസ് യു സി ഐ (സി ), ആര്‍ എസ് പി എന്നീ ആറ് ഇടതുപക്ഷ പാര്‍ട്ടികള്‍  സംയുക്തമായി ആഹ്വാനം ചെയ്യുന്നു.

ഇന്ത്യാ റിപ്പബ്ലിക്കിന്റെ മതേതരവും ജനാധിപത്യപരവും ആയ എല്ലാ മൂല്യങ്ങള്‍ക്കും ഗുരുതരമായ ഭീഷണി സൃഷ്ടിക്കുകയാണ് മോഡി സര്ക്കാരും ബിജെ പിയും കെട്ടഴിച്ചു വിട്ടിരിക്കുന്ന ഹിന്ദുത്വ ശക്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നത് . ഇത്തരം ഒരു പശ്ചാത്തലത്തില്‍ ആണ്   2015 ലെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡണ്ട്‌ ഒബാമയെ ഇന്ത്യാ ഗവണ്‍മെന്റ് ക്ഷണിച്ചിരിക്കുന്നത് . ലോകത്തുള്ള പല രാജ്യങ്ങളുടേയും പരമാധികാരത്തിന് വിപത്തുകള്‍ സൃഷ്ടിക്കുകയും അതിനെ തകര്ക്കുകയും ചെയ്യുന്നതിന് എന്തും ചെയ്യാന്‍  മടിക്കാത്ത ഒരു ഭരണകൂടത്തിന്റെ തലവനെത്തന്നെ  ഇന്ത്യയുടെ സ്വാതന്ത്ര്യത്തേയും  പരമാധികാരത്തേയും പ്രതീകവല്‍ക്കരിക്കുന്ന  ഒരു ദിവസത്തില്‍ മുഖ്യാതിഥിയായി ക്ഷണിച്ചു വരുത്തുന്നത് അങ്ങേയറ്റത്തെ ഒരു വിരോധാഭാസമാണ് .
ലിബിയയുടെ മേല്‍ നടന്ന സൈനിക അധിനിവേഷത്തിനും , ഇറാക്കിലേക്ക്  വീണ്ടും പട്ടാളത്തെ അയച്ചു ബോംബ്‌ വര്ഷം നടത്തിയതിനും ഒബാമ നേരിട്ട് ഉത്തരവാദിയാണ്‌ . അതുപോലെ സിറിയയെ ഒരു രാഷ്ട്രമെന്നനിലയില്‍ തുടച്ചു നീക്കി നാമാവശേഷമാക്കാന്‍ ഉള്ള നീക്കങ്ങള്‍ ആണ് ഇപ്പോഴത്തെ യൂ എസ് ഭരണകൂടം നടത്തുന്നത് .
 താഴേ പറയുന്ന കാരണങ്ങളാല്‍ ഇടത് പാര്‍ ട്ടികള്‍ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധിക്കുന്നു:
1.പശ്ചിമേഷ്യയിലെ രാജ്യങ്ങളെയും സര്ക്കാരുകളെയും ഉന്നം വെച്ച് അസ്ഥിരീകരിക്കാനുള്ള  ലക്ഷ്യത്തോടെ ഇറാക്കിലും ലിബിയയിലും സിറിയയിലും നടത്തിയത് പോലുള്ള സൈനിക ഇടപെടലുകള്‍ അമേരിക്ക നടത്തിവരികയാണ് .
2.പലസ്റ്റിനിയന്‍ -അറബ് ഭൂപ്രദേശങ്ങള്‍ കയ്യടക്കി വെക്കുകയും പലസ്തീന്‍ ജനതയെ കോളനി വാഴ്ചയുടെ മര്‍ദ്ദനത്തിന്  ഇരകള്‍ ആക്കുകയും ചെയ്യുന്ന ഇസ്രയേലിന് ശക്തമായ പിന്‍ബലം നല്കുന്നതും അതിന്റെ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്നതും   അമേരിക്കയാണ് .
3.  അമേരിക്ക അതിന്റെ നാവിക സേനയുടെയും മറ്റു സൈനിക വിഭവ ശേഷിയുടെയും സിംഹഭാഗവും ഏഷ്യയിലേക്ക്  വിന്യസിച്ചിരിക്കുകയാണ് .ഏഷ്യാ -പെസഫിക് മേഖല കേന്ദ്രീകരിച്ചുള്ള   അമേരിക്കന്‍ സൈനിക നീക്കങ്ങളുടെ ഭാഗമായി പുതുതായി താവളങ്ങള്‍ നിര്‍മ്മിക്കപ്പെട്ടതുമൂലം ഈ മേഖല കളാകെ ഇന്ന് സംഘര്ഷമയമായിരിക്കുന്നു.  
4.അഫ്ഗാനിസ്ഥാനിലെ യുഎസ് ഇടപെടലും, പാകിസ്ഥാനിലെ അമേരിക്കന്‍ നയവും ഇരുരാജ്യങ്ങളിലും മതമൗലികവാദ ശക്തികള്ക്ക് വളരാനുള്ള അനുകൂല സാഹചര്യം ഉണ്ടാക്കിയത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഇന്ത്യയ്ക്ക് മുന്നിലും ഗുരുതരമായ ആപല്‍ സൂചനയുടെ രൂപത്തില്‍ നില കൊള്ളുന്നു.  
5.ജനാധിപത്യം സംരക്ഷിക്കാന്‍ എന്ന പേരില്‍ ഇന്ന് അമേരിക്ക നടത്തുന്ന യുദ്ധങ്ങള്‍ ആ രാജ്യത്ത് ആഭ്യന്തരമായി വന്പിച്ച പ്രതിഷേധങ്ങള്‍ക്കിട നല്കുന്നുണ്ട്; അമേരിക്കന്‍ പോലീസ് സേനയുടെ ഭാഗത്ത് നിന്ന് പൌരന്മാര്ക്കെതിരെ വംശീയക്കൊലപാതകങ്ങള്‍ പോലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. സി ഐ എ യുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഭീകരമായ പീഡന മുറകളും, മുസ്ലീം ജനവിഭാഗങ്ങളെ അവരുടെ സാമുദായിക സ്വത്വം മാത്രം മുന് നിര്ത്തി കുറ്റവാളികളായി കാണുന്ന ഇസ്ലാമോഫിബിക്  വിവേചനങ്ങളും യു എസ് ഭരണകൂടത്തിന്റെ അനുമതിയോടെയായിരുന്നുവെന്ന്  ഇയ്യിടെ വെളിപ്പെ ടു ടുകയുണ്ടായി. ലോകത്തില്‍ ഏറ്റവും അധികം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതും ജനാധിപത്യ ധ്വംസനം നടത്തുന്നതും അമേരിക്കയാണെന്നതിലേക്കാണ്  ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്.
ബി ജെ പി സര്ക്കാര്‍ ഇന്ന് കൈക്കൊള്ളുന്ന അമേരിക്കന്‍ അനുകൂല  വിദേശനയം  പരമ്പരാഗതമായി ഇന്ത്യ പിന്തുടര്ന്നു പോന്ന ചേരിചേരാ നയത്തില ധിഷ്ഠിതമായ സ്വതന്ത്ര വിദേശനയത്തിനു  കടക വിരുദ്ധമാണ് .ഇത്തരം ഒരു മാറ്റം, ഇന്ത്യയിലും വിദേശത്തും ഉള്ള കുത്തക മൂലധന താല്‍പര്യങ്ങളെ സേവിക്കുന്നതിനുവേണ്ടിയാണ് .

ബി ജെ പി സര്ക്കാരിന്റെ താഴെപ്പറയുന്ന നടപടികളില്‍ ഇടതു പാര്‍ട്ടികള്‍ ശക്തമായി പ്രതിഷേധിക്കുന്നു.
1. ഇന്ത്യാ-യുഎസ്  പ്രതിരോധ ചട്ടക്കൂട് ഉടമ്പടി അടുത്ത പത്തുവര്‍ഷത്തേക്ക് പുതുക്കുന്നതില്‍; ഇത് അമേരിക്കയുടെ ഏഷ്യന്‍ സൈനിക തന്ത്രങ്ങള്‍ക്ക്  വിധേയമായി പ്രവര്ത്തിക്കാന്‍ ഇന്ത്യയെ നിര്ബന്ധിക്കും.
2. പലസ്തീന്‍, ഇസ്രയേല്‍,ഇറാന്‍ വിഷയങ്ങളില്‍ ഇന്ത്യ കൈക്കൊണ്ടു പോന്ന വിദേശ നയത്തിന്റെ ദിശ തിരുത്തിക്കുറിക്കും വിധത്തില്‍ ഇന്ത്യയുടെ വിദേശ നയം അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക്‌  അടിയറവെക്കുന്നത്.
3. ഇന്ത്യയുടെ സാമ്പത്തിക മേഖല അപ്പാടെ അമേരിക്കന്‍ മൂലധന താല്‍പ്പര്യങ്ങള്‍ക്ക്  മുന്നില്‍  തുറന്നുവെക്കാന്‍ ഒബാമാ ഭരണകൂടം തുടര്ച്ചയായി നടത്തിവരുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ് പ്പെട്ടതിന്റെ  ഫലമായി മോഡി സര്‍ക്കാര്‍, 
ഇന്‍ഷൂറന്‍സ്  മേഖലയില്‍  നേരിട്ടുള്ള വിദേശ മൂലധന നിക്ഷേപം 49 ശതമാനം വരെ അനുവദനീയമാക്കുന്ന ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നു.
4.  യു എസ്‌ ഔഷധ ക്കമ്പനികള്‍ക്ക് വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കാനായി അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി  ഇന്ത്യയുടെ പേറ്റന്റ് വ്യവസ്ഥകള്‍ ദുര്ബ്ബലപ്പെടുത്തിയത് മൂലം  ഇന്ത്യയില്‍ ഔഷധവിലകള്‍ കുതിച്ചുയരാന്‍ കാരണമായി.
5.  ഭക്ഷ്യ ധാന്യ പൊതു സംഭരണത്തിന്റെയും പൊതുവിതരണ സമ്പ്രദായത്തിന്റെയും ശൃംഖലകള്‍ താറുമാറാക്കും വിധം  ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ പദ്ധതി ഉപേക്ഷിക്കാന്‍ അമേരിക്കന്‍ സമ്മര്ദ്ദം ഏറി വരികയാണ് 

    6.തൊഴില്‍ സംബന്ധമായ അവകാശങ്ങള്‍ , പാരിസ്ഥിതിക സംതുലനം നിലനിര്ത്തുന്നതുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ ഇവ സംരക്ഷിക്കുന്ന ഇന്ത്യന്‍  നിയമങ്ങളില്‍ കോര്‍പ്പറേറ്റ്കള്‍ക്കനുകൂലമായ അയവുകള്‍ വരുത്താന്‍  ഇന്ത്യയുടെ മേല്‍ യു എസ് സമ്മര്ദ്ദം ചെലുത്തുന്നു.
7.   അമേരിക്കന്‍ ആണവോര്‍ജ്ജക്കമ്പനികള്‍ക്ക്  അനുകൂലമായ വിധത്തില്‍  നിലവിലുള്ള സിവില്‍ ആണവ ബാദ്ധ്യതാ നിയമത്തില്‍ വെള്ളം ചേര്ക്കാന്‍ യു എസ് സര്‍ക്കാരില്‍നിന്നും സമ്മര്ദ്ദം ഉണ്ടാവുന്നു
The Left parties call for a Protest Day against the visit of President Obama on January 24.
Halt US aggression
Stop interference in India’s domestic matters
Stop US-India strategic collaboration
Sd/-
Prakash Karat
General Secretary, CPI(M)
Sudhakar Reddy, General Secretary, CPI
Dipankar Bhattacharya
General Secretary, CPI(ML)-Liberation
Provash Ghosh
General Secretary, SUCI(C)
Debabrata Biswas  
General Secretary, AIFB
Abani Roy, RSPNo comments:

Post a Comment