Wednesday, 21 January 2015

ഭരണത്തിന്റെ മോഡി മാതൃക :
ഇന്ത്യന്‍ കൃഷിക്കാര്ക്കും അവകാശങ്ങള്ക്ക് വേണ്ടി നിലകൊള്ളുന്നവര്ക്കും നേരെ ഭരണകൂട അടിച്ചമര്‍ത്തല്‍;
വിദേശ കോര്‍പ്പറേഷനുകള്‍ക്ക് നേരെ ഉദാരമായ പ്രീണനനയം.

റ്റൊരു റിപ്പബ്ലിക് ദിനം കൂടി ആസന്നമായിരിക്കേ, ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയ്ക്കും റിപ്പബ്ലിക്കിനും മേലെ പതിഞ്ഞ കോര്‍പ്പറേറ്റ്  ആധിപത്യത്തിന്റെയും - വര്ഗീയതയുടേയും നിഴലുകള്‍ കൂടുതല്‍ ഇരുണ്ടുവരികയാണ്.  അമേരിക്കന്‍ കോര്പ്പറേഷനുകളുടെയും മറ്റു ബഹുരാഷ്ട്ര കമ്പനികളുടേയും താല്‍ പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഒരു വശത്ത് ഇന്ത്യയിലെ തൊഴിലാളി വര്ഗ്ഗത്തിനും കര്ഷക ജനതയ്ക്കും സാമാന്യ ജനങ്ങള്ക്കും ലഭ്യമായിരുന്ന നിയമപരമായ സംരക്ഷണ വ്യവസ്ഥകളില്‍ തുടര്ച്ചയായി വെള്ളം ചേര്‍ത്തുകൊണ്ടിരിക്കുന്ന മോഡി സര്ക്കാര്‍ മറു വശത്ത്  പ്രതിഷേധിക്കുന്ന കര്ഷകരേയും ജനകീയ പ്രവര്ത്തകരേയും 'വിദേശ ഏജന്റു' കളായി ചാപ്പ കുത്തി ജെയിലില്‍ അടയ്ക്കുകയും അവരുടെ യാത്രകള്‍ മുടക്കുകയുമാണ് .
ഗുജറാത്തില്‍  "വൈബ്രന്റ്റ് ഗുജറാത്ത് "ഉച്ചകോടിയ്ക്കിടെ, ഭൂമി ഏറ്റെടുക്കല്‍ ഓര്ഡിനന്സിനെതിരെ വ്യാപകമായ കര്ഷക പ്രതിഷേധം നടക്കുകയാണ് ഗുജറാത്തിലെ കര്ഷക ജനവിഭാഗങ്ങളെ കരുതല്‍ ത്തടങ്ങലില്‍ പാര്പ്പിച്ചുകൊണ്ടാണ് സര്ക്കാര്‍ .പ്രതിഷേധങ്ങളെ നേരിട്ടത് . ഗ്രീന്‍ പീസ്‌ സംഘടനയുടെ ഒരു വനിതാ ആക്ടിവിസ്റ്റിനെ നാട്ടിലേക്ക് വിമാനം കയറുന്നതില്‍ നിന്നും ഗുജറാത്ത് ഗവണ്‍ന്മെന്റ് തടഞ്ഞു നിര്‍ത്തി.ഇന്റലിജെന്‍സ് ബ്യൂറോ യുടെ നിര്‍ദ്ദേശമനുസരിച്ച്  ആണ് അത് ചെയ്തതെന്ന് വിശദീകരിക്കുമ്പോഴും ഒരു കാരണവും വ്യക്തമാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല .
 എസ്സാര്‍ കോര്‍പറേഷന്‍ വനാവകാശ നിയമം ലംഘിക്കുന്നതിന്  എതിരായുള്ള ജനകീയ പ്രതിഷേധങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു  പ്രസ്തുത ഗ്രീന്‍ പീസ്‌ ആക്റ്റിവിസ്റ്റിന്റെ വിമാനയാത്ര അധികാരികള്‍ മുടക്കിയത് എന്നതാണ് വസ്തുത . എസ്സാര്‍ കോര്‍പറേഷന്‍ ഒരു യു കെ ലിസ്റ്റഡ്‌ കമ്പനിയായതിനാല്‍,  ഇന്ത്യയിലെ വനാവകാശ നിയമം ലംഘിച്ച് ആദിവാസി ജനതയ്ക്ക് ദുരിതങ്ങള്‍ സൃഷ്ടിക്കുന്ന കമ്പനിയുടെ പ്രവര്ത്തനം ആ മേഖലയില്‍ നിയന്ത്രിക്കാന്‍  ബ്രിട്ടീഷ് പാര്‍ലമെന്റിലെ  അംഗങ്ങളുടെ മേല്‍ സമ്മര്ദ്ദം ഉണ്ടാക്കുകയായിരുന്നു അവരുടെ യാത്രയുടെ ലക്‌ഷ്യം എന്ന് അധികൃതര്‍ക്ക് സൂചന ലഭിച്ചിരുന്നു.  
'വിദേശത്തുനിന്നും ഫണ്ടുകള്‍ സ്വീകരിക്കുന്ന ചില സര്ക്കാരിതര സംഘടനകള്‍' ഇന്ത്യയുടെ ദേശീയ സാമ്പത്തിക സുരക്ഷിതത്വത്തിന് ഭീഷണി സൃഷ്ടിക്കുകയാണെന്ന് 2014 ജൂണില്‍ കേന്ദ്ര സര്ക്കാരിനു റിപ്പോര്‍ട്ട്‌ സമര്പ്പിച്ച അതേ ഐ ബി യാണ് ഗ്രീന്‍ പീസ്‌ ആക്ടിവിസ്ടിന്റെ  ഇപ്പോഴത്തെ യാത്ര മുടക്കാന്‍ രംഗത്ത് വന്നത് എന്നത്  യാദൃശ്ചികമല്ല.
(to be concluded)

No comments:

Post a Comment