Monday 16 March 2015

കേന്ദ്ര ബഡ് ജറ്റ് 2015 : സമ്പന്നര്‍ക്ക് വര്‍ദ്ധിച്ച ആനുകൂല്യങ്ങള്‍ , മറ്റുള്ളവര്ക്ക് ചെലവു ചുരുക്കലിന്റെ കയ്പ്പ് മരുന്ന്

കേന്ദ്ര ബഡ് ജറ്റ്  2015 : സമ്പന്നര്‍ക്ക് വര്‍ദ്ധിച്ച ആനുകൂല്യങ്ങള്‍ , മറ്റുള്ളവര്ക്ക് ചെലവു ചുരുക്കലിന്റെ കയ്പ്പ് മരുന്ന്

ങ്ങിനെ നോക്കിയാലും മോഡി സര്ക്കാരിന്റെ ആദ്യ ബഡ്ജറ്റില്‍ മുഴച്ചു നില്ക്കുന്ന മൂന്നു സവിശേഷതകള്‍ ആരുടേയും കണ്ണില്‍ പെടാതിരിക്കില്ല. കോര്‍ പ്പറേറ്റ്  മേഖലയ്ക്ക് നല്കിയിരിക്കുന്ന ഗണ്യമായ ആനുകൂല്യങ്ങള്‍ ആണ് അവയില്‍ ഒന്നാമത്തേത് .സാമൂഹ്യക്ഷേമ മേഖലയ്ക്കുള്ള വിഹിതം അഭൂതപൂര്‍വ്വമായ തോതില്‍ വെട്ടിക്കുറച്ചതാണ് രണ്ടാമത്തെ സവിശേഷത .  MNREGA പോലുള്ള പദ്ധതികള്ക്ക് ഉള്ള വിഹിതം  പലരും പ്രതീക്ഷിച്ചത്ര അളവില്‍ വെട്ടിക്കുറച്ചിട്ടില്ല  എന്നത് നേരാണെങ്കിലും, ഇതൊഴികേയുള്ള മറ്റു ക്ഷേമ മേഖലകളില്‍ ഏര്പ്പെടുത്തിയ ചെലവു ചുരുക്കലിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ജനങ്ങളില്‍ മഹാഭൂരിപക്ഷത്തേയും  ബാധിക്കുക തന്നെ ചെയ്യും. പുതിയ കേന്ദ്ര ബഡ് ജറ്റ്  പ്രത്യേകിച്ച്  ഏതെങ്കിലും ഒരു ജനവിഭാഗത്തെ നിരാശയില്‍ ആഴ്ത്തുന്നുവെങ്കില്‍ അത് ബി ജെ പി യെ അധികാരത്തില്‍  എത്തിക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ച ഇന്ത്യന്‍ മദ്ധ്യ വര്ഗ്ഗത്തെത്തന്നെയാണ് .  2015-16 ബഡ് ജറ്റ് ഇദംപ്രഥമമായി ഏറ്റവും ദരിദ്രരും നിസ്വരുമായവര്ക്കൊപ്പം രാജ്യത്തിലെ മധ്യവര്ഗ്ഗങ്ങള്‍ക്കും ഇരുട്ടടി സമ്മാനിച്ചിരിക്കുന്നു ;സേവന നികുതിയില്‍ കുത്തനെ വരുത്തിയ 1.5% നിരക്ക് വര്‍ദ്ധന  മദ്ധ്യവര്ഗ്ഗജീവിതത്തിലെ  ഒട്ടുമിക്ക ദൈനംദിന പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നതാണ് .
ബഡ് ജറ്റിന്റെ  മേല്പ്പറഞ്ഞ മൂന്ന് സവിശേഷതകളിലേക്ക് ഒന്ന് കൂടി സൂക്ഷിച്ചു നോക്കുകയാണെങ്കില്‍ കാണാന്‍ കഴിയുന്ന മറ്റൊരു കാര്യം സമ്പാദ്യനികുതി ഒറ്റയടിക്ക്  ഒഴിവാക്കപ്പെട്ടിരിക്കുന്നുവെന്നാണ് .ഇന്ത്യയെപ്പോലെ സാമ്പത്തിക അസമത്വങ്ങള്‍ കൊടികുത്തിവാഴുന്ന ഒരു രാജ്യത്ത് സമ്പാദ്യനികുതി എടുത്തുകയുന്നതിനു താത്ത്വികമായ ന്യായങ്ങള്‍ കണ്ടെത്തുക അത്ര എളുപ്പമല്ല എന്ന് നമുക്കറിയാം . എന്നിട്ടും സര്ക്കാര്‍ ഈ നടപടിയെ ന്യായീകരിക്കുന്നത് നോക്കുക. നികുതി പിരിക്കുന്ന പ്രക്രിയയ്ക്ക്  പിരിച്ചെടുക്കുന്ന നികുതിവരുമാനത്തേക്കാളും വലിയ തുക ചെലവാകുന്നുവെന്ന് ! മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ഇന്ത്യയിലെ സമ്പന്ന വിഭാഗങ്ങള്‍ക്ക് പണം ഉണ്ടാക്കാന്‍ മാത്രമല്ല , അവരുടെ സമ്പാദ്യം ഇന്കും ടാക്സ് അധികൃതരില്‍ നിന്നും മറച്ചു വെക്കാനും ധാരാളം മാര്ഗ്ഗങ്ങള്‍ ഉണ്ട് എന്നര്ഥം.  കള്ളപ്പണം പിടിച്ചെടുക്കുമെന്ന് പേര്‍ത്തും പേര്‍ത്തും വീമ്പിളക്കുന്ന ഒരു സര്ക്കാര്‍ തന്നെയാണ് സമ്പന്നരില്‍  നിന്ന് നിയമാനുസൃതമായി നീകുതിപ്പണം ഈടാക്കുന്നതില്‍ വരുന്ന ഭരണപരമായ പരാജയം ഒരു ഒഴിവുകഴിവാക്കി സമ്പാദ്യ നികുതി എടുത്തുകളയുന്നതെന്ന് കാണുമ്പോള്‍ കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള അവകാശവാദങ്ങളുടെ പൊള്ളത്തരം മനസ്സിലാക്കാവുന്നതേയുള്ളൂ! ഒരു കോടി രൂപയില്‍ കവിഞ്ഞ സമ്പാദ്യങ്ങള്‍ക്കുമേല്‍ സര്‍ചാര്‍ജ് ആയി 2% ചുമത്തും എന്നതും വെറും വാക്ക് ആയി കലാശിക്കാന്‍ ആണ് സാധ്യത. സമ്പന്നരെ സഹായിക്കുന്ന സര്ക്കാര്‍ നയം, സമ്പാദ്യ നികുതി എടുത്തു കളയുന്നിടത്ത് മാത്രം നില്ക്കുന്നില്ല .കോര്‍പ്പറേറ്റ്  ടാക്സ് നിരക്ക് 30% ത്തില്‍ നിന്നും 25% ആയി കുറയ്ക്കാനുള്ള തീരുമാനം വഴിക്ക് മാത്രം വരുന്ന നാല് വര്‍ഷങ്ങളില്‍  രണ്ട് ലക്ഷം കോടി രൂപയുടെ മൊത്തം സാമ്പത്തികാനുകൂല്യങ്ങള്‍ ആണ് കോര്‍പ്പറേറ്റ് കള്‍ക്ക് അനുവദിച്ചു കൊടുത്തിരിക്കുന്നത് . ഇപ്പോഴത്തെ 30% എന്ന നിരക്ക് തന്നെ പ്രായോഗികമാക്കുമ്പോള്‍ വെറും 23% മാത്രമേ സര്ക്കാരിന് ലഭിക്കുന്നുള്ളൂ എന്ന ഒരു വസ്തുത കൂടി ഇതിനോട് ചേര്ത്ത് വായിക്കേണ്ടതുണ്ട് !. 
കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്ക്ക് ആദായ നികുതിയില്‍ എന്നപോലെ എക്സൈസ് നികുതിയിലും കസ്റ്റംസ് തീരുവകളിലും സര്ക്കാര്‍ നല്കിപ്പോരുന്ന ഭീമമായ ഇളവുകളുടെ കണക്കുകള്‍  ഞെട്ടിപ്പിക്കുന്നവയാണ് .2014-2015 ഇല്‍ മോഡി സര്ക്കാരിന്റെ ആദ്യ വര്ഷത്തില്‍ മാത്രം, മുന്‍ യു പി എ സര്ക്കാര്‍ 2013-2014 ഇല്‍ അനുവദിച്ച 5,50,000 കോടി രൂപയില്‍ നിന്നും അത് 5,89,000 കോടി രൂപയായി! MAT (മിനിമം ആള്ട്ടര്‍ നേറ്റീവ് ടാക്സ് ), സമ്പാദ്യ നികുതി , പിന്തുടര്ച്ചാവകാശ സമ്പാദ്യ നികുതി ഇവയെല്ലാം ഒഴിവാക്കപ്പെട്ടതോടെ,  കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ സര്ക്കാരിലേക്ക് വരും വര്ഷങ്ങളില്‍ ഒടുക്കേണ്ട ഒരേയൊരു നികുതി ഗണ്യമായി വെട്ടിക്കുറച്ച കോര്‍പ്പറേറ്റ് നികുതിയാണ് എന്ന നില വന്നിരിക്കുന്നു .
ഇതിന്റെ കൂടെ ചേര്ത്ത് വെക്കേണ്ട മറ്റ് ഉണ്ട്. ബി ജെ പി സര്ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നിയമവും തൊഴില്‍ നിയമങ്ങളും കോര്‍പ്പറേറ്റ്കള്‍ക്ക് അനുകൂലമായി കൂടുതല്‍ ഉദാരമാക്കി.പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ കോര്‍പ്പറേറ്റ്കള്‍ക്ക് കാഴ്ചവെക്കുന്നതും, സ്വകാര്യ മേഖലയുമായുള്ള സംയുക്ത സംരംഭങ്ങളില്‍  നഷ്ടം ഉണ്ടാവുകയാണെങ്കില്‍ അത് സംബന്ധിച്ച എല്ലാ ബാദ്ധ്യതകളും സര്ക്കാര്‍ ഏറ്റെടുക്കുന്നതും കൂടിയാവുമ്പോള്‍ എല്ലാ പരിധികളും വിട്ട കോര്‍പ്പറേറ്റ് സേവയുടെ ചിത്രം പൂര്ണ്ണമാവുകയാണ്!
ഒരു വശത്ത് കോര്‍പ്പറേറ്റ്കള്‍ക്ക് വമ്പിച്ച ഇളവുകള്‍ പ്രഖ്യാപിക്കുന്ന  പുതിയ കേന്ദ്ര ബഡ് ജറ്റ് സാധാരണ ഉപഭോക്താക്കള്ക്ക്  എന്താണ് നല്കുന്നതെന്ന് പരിശോധിക്കുക.സേവന നികുതികള്‍ ഒറ്റയടിക്ക് 12% ത്തില്‍  നിന്നും 14% ആയി വര്‍ദ്ധിപ്പിച്ചു .മറ്റേത് ഇനം പരോക്ഷ നികുതിയും പോലെ ഇതും എല്ലാത്തരം  വരുമാനക്കാരെയും പ്രതികൂലമായി ബാധിക്കുന്നു.
  ആഗോള എണ്ണ വിലയില്‍ കുത്തനെ ഇടിവ് സംഭവിക്കുന്നത്‌ കൊണ്ട് ഉണ്ടാകാന്‍ പോകുന്ന 'ഭാഗ്യ'ത്തെ ക്കുറിച്ച് മോഡി കഴിഞ്ഞ ഡെല്‍ഹി തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനിടെ സൂചിപ്പിച്ചിരുന്നു .2014 ജൂണില്‍ വീപ്പയ്ക്ക് 110 ഡോളര്‍ എന്ന നിരക്കില്‍ നിന്നും അതിന്റെ ഏതാണ്ട് പകുതി 57 ഡോളര്‍ ആയി എണ്ണവില കുറഞ്ഞതിനെക്കുറിച്ചായിരുന്നു സൂചന . പക്ഷേ ,ഇതിന്റെ നേട്ടങ്ങള്‍ സാധാരണക്കാര്‍ക്ക്  ലഭ്യമാക്കുകയല്ല പിന്നീട് മോഡി ചെയ്തിരിക്കുന്നത് .പകരം പെട്രോളിന്നും ഡീസലിനും എക്സൈസ് തീരുവകള്‍ കുത്തനെ കൂട്ടുകയും, റെയില്‍ ബഡ്ജറ്റില്‍ ചരക്കുകൂലിനിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് ജനങ്ങളില്‍ അധിക സാമ്പത്തികഭാരം ചുമത്തുകയും ആണ് ചെയ്തത് .ഇതെല്ലാം റവന്യൂ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാക്കുമ്പോഴും സാമ്പത്തിക മുരടിപ്പ് തുടരുന്നുവെങ്കില്‍ അതിന്റെ അര്ത്ഥം സമ്പന്ന വിഭാഗങ്ങള്‍  ന്യായമായ നികുതി ചുമത്തലില്‍ നിന്നും ഇനിയും ഒഴിവാക്കപ്പെടുന്നു എന്നാണ് ;സമ്പന്നരില്‍ നിന്നും നികുതി ഈടാക്കാനുള്ള സംവിധാനം യഥാര്‍ഥത്തില്‍ ഇനിയും മെച്ചപ്പെടുത്തണം എന്നാണ്. എന്നാല്‍, സര്ക്കാരിന് അതിന്നുള്ള താല്‍ പ്പര്യമില്ല  എന്ന് മാത്രമല്ലാ, അതിന് നേര്‍ വിപരീതദിശയില്‍ പ്രവര്ത്തിക്കാനുള്ള ഉദ്ദേശം കൂടി ഉണ്ടെന്നു   കേന്ദ്ര ബഡ് ജറ്റിലൂടെ വ്യക്തമാകുന്നു .സുപ്രധാനമായ സാമൂഹ്യമേഖലയിലടക്കം പൊതു ചെലവുകള്‍ക്ക്‌ മേലെ കടുത്ത നിയന്ത്രണം ഏര്പ്പെടുത്തുകവഴി ജനസംഖ്യയിലെ ഏറ്റവും ദരിദ്രരായ വിഭാഗങ്ങളെ ബഡ് ജറ്റ് ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു. 
കഴിഞ്ഞ വാര്ഷിക ബഡ് ജറ്റിനേയപേക്ഷിച്ചു നോക്കുമ്പോള്‍, മൊത്തം പദ്ധതിച്ചെലവുകളില്‍ 1.1 ലക്ഷം കോടി രൂപയുടെ കുറവ് വരുംവിധത്തില്‍ 20% ത്തിന്റെ അഭൂതപൂര്‍വമായ ചെലവു ചുരുക്കല്‍ വിഭാവന ചെയ്യുന്ന ഒന്നാണ് മോഡി സര്ക്കാര്‍ അവതരിപ്പിച്ചത് .ആസൂത്രണ കമ്മീഷന്‍ പിരിച്ചു വിട്ട് തല്‍സ്ഥാനത്ത് 'NITI ആയോഗ് '( National Institution for Transforming India )എന്ന പുതിയ സ്ഥാപനം രൂപീകരിക്കാന്‍ ഉള്ള തീരുമാനം കേവലം പദ പ്രയോഗത്തിലെ കളിയെയല്ല സൂചിപ്പിക്കുന്നത് .മോഡി രാജിലൂടെ നടപ്പാക്കാന്‍ പോകുന്ന അങ്ങേയറ്റം അപകടകരമായ ഒരു നയം മാറ്റം ആണ് അത് .അടിസ്ഥാനപരമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യമേഖലയ്ക്കും വേണ്ടി നിലവില്‍ നീക്കിവെയ്ക്കപ്പെടുന്ന വളരെ ചെറിയ അളവിലുള്ള ബഡ് ജറ്റ് വിഹിതം പോലും നാമാവശേഷമാക്കാനുള്ള തീരുമാനമാണ് അതിലൂടെ സൂചിപ്പിക്കപ്പെടുന്നത് .
സര്‍വ്വ ശിക്ഷാ അഭിയാന്‍ മുതല്‍ ഉന്നതവിദ്യാഭ്യാസം വരേയും ,ഉച്ചഭക്ഷണ പദ്ധതി മുതല്‍ ദേശീയ ആരോഗ്യ പദ്ധതി (National Health Mission )വരേയും ,പട്ടികജാതി-പട്ടികവര്ഗ്ഗ ജനവിഭാഗങ്ങള്‍ക്കുള്ള ഉപപദ്ധതികള്‍ മുതല്‍ ശിശുക്ഷേമ പദ്ധതികള്‍ വരേയും ഓരോ  ക്ഷേമ പദ്ധതിയുടെയും മേലെ ചെലവു ചുരുക്കലിന്റെ രൂപത്തില്‍ കോടാലി വീഴുകയാണ് അതിന്റെ പരിണിത ഫലം.
ശുദ്ധജല വിതരണത്തിന്റെയും സാമൂഹ്യ ശുചിത്വപാലന സംവിധാനങ്ങളുടെയും കാര്യത്തില്‍പ്പോലും ഗണ്യമായ ചെലവു ചുരുക്കല്‍ ആണ് ബഡ് ജറ്റ് അനുശാസിക്കുന്നത്.കള്ളപ്പണം തിരിച്ചു കൊണ്ടുവരും എന്ന പൊള്ളയായ അവകാശവാദം പോലെ ബി ജെ പി സര്ക്കാരിന്റെ 'സ്വച്ഛതാ'(ശുചീകരണ) അജണ്ടയും വെറും വാചകമടിയില്‍ ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത് .കേന്ദ്രപദ്ധതി വിഹിതത്തില്‍ വരുന്ന കുറവ് മൂലം ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി അധികമായി ഒന്നും ബഡ് ജറ്റ് നീക്കിവെക്കുന്നില്ല എന്ന വസ്തുത കണക്കിലെടുത്താല്‍ , 'സഹകരണാത്മക ഫെഡറലിസം' എന്ന  ബി ജെ പി പ്രചാരണവും വെറും വായ്ത്താരിയാണ്  എന്ന് തെളിയിക്കുന്നു.
 അരുണ്‍ ജെയ്റ്റ് ലി മദ്ധ്യ വര്ഗ്ഗങ്ങളോട് ആവശ്യപ്പെട്ടത് കാര്യങ്ങള്‍ സ്വയം നോക്കിക്കൊള്ളാനായിരുന്നു. എന്നാല്‍, തന്റെ സര്ക്കാര്‍ ദരിദ്രരെ തീര്ത്തും ഉപേക്ഷിച്ചിരിക്കുകയാണെന്ന് അധികം വാക്കുകളിലൂടെ പറയാതെ തന്നെ അതിന്റെ പ്രവൃത്തിയിലൂടെ വ്യക്തമാക്കിയിരിക്കുന്നു .സമ്പന്നര്‍ക്ക് വാരിക്കോരിയുള്ള നികുതി ആനുകൂല്യങ്ങള്‍ ,ദരിദ്രര്ക്ക്  നിലവിലുള്ള ആനുകൂല്യങ്ങള്‍ പോലും ഇല്ലാതാക്കല്‍ , തൊഴിലാളി -മധ്യവര്ഗ്ഗ വിഭാഗങ്ങളുടെ ചുമലില്‍ ജീവിതച്ചെലവുകളുടെ അധികഭാരം അടിച്ചേല്‍ പ്പിക്കല്‍ എന്നിവയാണ്  'ചെലവു ചുരുക്കലി'ന്റെ രൂപത്തില്‍ ഇന്ന് ലോകത്തെമ്പാടും ഉള്ള  അധീശശക്തികള്‍ പിന്തുടര്ന്നുവരുന്ന സാമ്പത്തിക നയത്തിന്റെ കാതലായ അംശങ്ങള്‍ .'നല്ല നാളുകള്‍ ' വാഗ്ദാനം ചെയ്ത് അധികാരത്തില്‍ എത്തിയ മോഡി സര്ക്കാര്‍ അവയുടെ ഒരു  ലാഞ്ഛനയെങ്കിലും ജനങ്ങളുടെ മുന്നില്‍ വെയ്ക്കാന്‍ അല്ലാ  ശ്രമിച്ചിട്ടുള്ളതെന്ന് അരുണ്‍
ജെയ്റ്റ് ലിയുടെ ബഡ്ജറ്റ് വ്യക്തമാക്കുന്നു; അതിന് കടകവിരുദ്ധമായി ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനതയ്ക്കും 'ചെലവു ചുരുക്കലി'ന്റെ കയ്പ്പേറിയ മരുന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് . സാമ്പത്തിക മേഖലയില്‍ 'മിനിമം  ഭരണകൂടവും മാക്സിമം ഭരണനടപടികളും' എന്ന അവസ്ഥയുടെ മുഴക്കം കേട്ടു തുടങ്ങിയിരിക്കുന്നു. 'മിനിമം ഉത്തരവാദിത്തം ഭരണകൂടത്തിന്, മാക്സിമം ഭാരം ജനങ്ങള്ക്ക് ' എന്ന നിലയിലേക്ക് അത് പരിവര്ത്തിക്ക പ്പെട്ടുകൊണ്ടിരിക്കുകയുമാണ് .
അത്യന്തം വിപല്ക്കരമായ ഈ സാമ്പത്തികദിശ തിരിച്ചറിഞ്ഞ് എല്ലാ സാമൂഹ്യവിഭാഗങ്ങളിലുംപെട്ട ഇന്ത്യന്‍  ജനതയൊന്നാകെ ഉണര്‍ന്ന് ഐക്യത്തോടെ പ്രവര്ത്തിക്കേണ്ട സമയമായിരിക്കുന്നു .

സാമൂഹ്യ ക്ഷേമ മേഖലകളില്‍  വിവിധ വകുപ്പുകളില്‍ ലഭ്യമാക്കപ്പെട്ട ബഡ് ജറ്റ് വിഹിതങ്ങള്‍
2014-2015,  2015-2016  സാമ്പത്തിക വര്ഷങ്ങള്‍ തമ്മില്‍ ഒരു താരതമ്യം 

Reduction in Social Sectors in Budgetary Allocations (BE) of 2014-15 and 2015-16 (BE)

Departments
2014-15 (BE) Rs. Cr.
2015-16 (BE) Rs. Cr.
Change
Agriculture (including Agri Research)
28,795
23,323.85
-19%
Drinking Water and sanitation
15,263.15
6,238.87
-59%
Health and family Welfare
34,874.86
29,358.87
-15%
AIDS Control
1,749
1,357
-22%
Housing and Urban Poverty Alleviation
5,558.6
5,169.47
-7%
Rural Development
79,999.8
71,593.08
-10%
Women and Child Development
20,900.82
10,084.40
-51%
(In particular ICDS)
18,321
8,471
-53%
School Education
54,8444.18
41,934.50
-23%
Higher Education
27,565.20
26,760.26
-8%


No comments:

Post a Comment