കോര്‍പ്പറേറ്റ് -വര്ഗീയ അധിനിവേശപരതയ്ക്കെതിരേയും ജനങ്ങളുടെ അവകാശങ്ങള്ക്ക് വേണ്ടിയും പോരാട്ടങ്ങള്‍ നടത്തുന്ന പ്രസ്ഥാനങ്ങള്‍ ഐക്യപ്പെടുന്നു
രാജ്യത്തിലെ സാമൂഹ്യ പ്രസ്ഥാനങ്ങള്‍, ബഹുജന സംഘടനകള്‍, ട്രേഡ് യൂണിയനുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ ഏതാനും പ്രതിനിധികളും പുരോഗമനവാദികളായ പ്രമുഖപൌരരും ചേര്ന്ന് ഡെല്‍ഹിയില്‍ വിളിച്ചു കൂട്ടിയ ഒരു യോഗം, വര്ഗീയ ശക്തികളുടെ കടന്നാക്രമണങ്ങളെയും കോര്‍പ്പറേറ്റ് അനുകൂല നയങ്ങളെയും ചെറുക്കാനുള്ള വിശാലമായ ഒരു ബഹുജന വേദിക്ക് രൂപം നല്കി .
ആള്‍ ഇന്ത്യാ പീപ്പ്ള്സ് ഫോറം (A I P F )എന്നു പേരായ പുതിയ സംഘടനയുടെ രൂപീകരണ യോഗം ഡെല്‍ഹിയിലെ അംബേദ്‌കര്‍ ഭവനില്‍ വെച്ചാണ് നടന്നത് . പുതിയ സംഘടനയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് ഝാര്‍ഖണ്ഡ് ലെ ജന്‍ സാംസ്ക്രുതിക് മഞ്ചിന്റെ പ്രവര്ത്തകര്‍ ആവിഷ്കാരം നല്കിയ ഒരു ഉണര്ത്തു പാട്ടോടെയാണ് സ്വാഗത സെഷന്റെ ചടങ്ങുകള്‍ ആരംഭിച്ചത് .തുടര്‍ന്ന്, വേര്പിരിഞ്ഞുപോയ പോരാളികള്‍ക്കും രക്തസാക്ഷികള്‍ക്കും യോഗം അഭിവാദ്യങ്ങള്‍ അര്പ്പിച്ചു . TADA പ്രകാരം അറസ്റ്റു ചെയ്യപ്പെട്ട് അന്യായമായ തടങ്കലില്‍ കിടന്ന ശേഷം പ്രസ്തുത നിയമം സാങ്കേതികമായി പിന് വലിക്കപ്പെട്ടിട്ടും അധികാരികളുടെ പക മൂലം ജയില്‍ വാസം നീളുന്നതിനിടെ സമീപകാലത്ത് മരണപ്പെട്ട സഖാവ് ഷാ ചന്ദ് , മതേതരത്വത്തിനായുള്ള പോരാട്ടത്തിനിടയില്‍ ശത്രുക്കളുടെ വെടിയേറ്റ് വീണ സഖാവ് ഗോവിന്ദ് പന്സാരെ ,എന്നിവരുടേയും നന്ദിഗ്രാമില്‍ പൊരുതി മരിച്ച കര്ഷകരുടേയും അനശ്വര രക്ത സാക്ഷിത്വം ഉയര്‍ത്തിപ്പിടിച്ചു .തുടര്‍ന്ന് പ്രസ്തുത സെഷനില്‍ AIPF യുടെ കരട് സമീപന രേഖയും , കര്മ്മ പരിപാടിയുടെ കരടും അവതരിപ്പിക്കപ്പെട്ടു .
യോഗത്തില്‍ സന്നിഹിതരായവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തന്റെ സ്വാഗത പ്രസംഗത്തില്‍ സി പി ഐ (എം എല്‍ ) ജനറല്‍ സെക്രട്ടറി ദീപങ്കര്‍ ഭട്ടാചാര്യ കോണ്‍ഗ്രസ് -യു പി എ സര്ക്കാര്‍ നേരത്തെ അവലംബിച്ച് പോരുന്നതും പിന്നീടു അധികാരത്തില്‍ ഏറിയ ബി ജെ പി -എന്‍ ഡി എ സര്ക്കാര്‍ തുടര്‍ന്ന് പോന്നതും ആയ ജന വിരുദ്ധ നയങ്ങളുടെ സമാനമായ ഉള്ളടക്കത്തിലേക്ക് വിരല്‍ ചൂണ്ടി. ജനങ്ങളുടെ ഭൂമി, ഉപജീവന മാര്ഗ്ഗങ്ങള്‍ ,ആഹാരത്തിനുള്ള അവകാശം, ജനാധിപത്യാവകാശങ്ങള്‍ ഇവയെല്ലാം കവര്ന്നെടുത്ത ശേഷം വര്ഗീയ അജണ്ടകളിലൂടെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും ഹിംസയും ഉല്‍പ്പാദിപ്പിച്ച് മുതലെടുക്കുന്ന രീതിയാണ് അവയ്ക്ക് ഉള്ളത് .ഭൂമി, ഉപജീവനം, വിദ്യാഭ്യാസം,ആരോഗ്യ സേവനം, നീതി,സമാധാനം, ആത്മാഭിമാനം ,സ്വാതന്ത്ര്യം ഇവയുടെയെല്ലാം മേലെയുള്ള അവകാശങ്ങള്ക്ക് വേണ്ടി ഒരുമിച്ചു നിന്ന് പോരാട്ടം നടത്തുകയല്ലാതെ മറ്റു മാര്ഗ്ഗങ്ങള്‍ ഒന്നും ജനങ്ങളുടെ മുന്പില്‍ ഇന്ന് അവശേഷിച്ചിട്ടില്ല .
.
അതിനാല്‍ , സമത്വവും സ്വാതന്ത്ര്യവും നീതിയും പുലരുന്നതും, എല്ലാത്തരം വിഭാഗീയ ഹിംസകളില്‍ നിന്നും വിവേചനങ്ങളില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും മോചിതവും ആയ ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് വേണ്ടി പ്രവര്ത്തിക്കേണ്ടത് അനിവാര്യമായിരിക്കുന്നു ."അത്തരം പരിപാടികളുമായി മുന്നോട്ടു പോകവേ പുതിയ ശക്തികളെക്കൂടി ഒന്നിപ്പിക്കുംവിധത്തില്‍ ഭാവിയില്‍ ആകാവുന്നത്ര വിപുലമായ അടിസ്ഥാനത്തില്‍ ഐക്യം കെട്ടിപ്പടുക്കേണ്ടതും ആവശ്യമാണ് " എന്ന് സഖാവ് ദീപങ്കര്‍ ഊന്നിപ്പറഞ്ഞു.
പുരോഗമന രാഷ്ട്രീയത്തിന് ഇന്ത്യയില്‍ പുതിയ ഒരു ഉണര്‍വ് ലഭിക്കണമെങ്കില്‍ വ്യത്യസ്ത കമ്മ്യൂണിസ്റ്റ് ധാരകളും അതോടൊപ്പം എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്ത്തിക്കേണ്ടത് ആവശ്യമാണെന്ന് സമാജ്‌വാദി സമാഗം എന്ന പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച് സ്വാഗത സെഷനെ അഭിസംബോധന ചെയ്ത വിജയ് പ്രതാപ് അഭിപ്രായപ്പെട്ടു .
AIPF എന്ന പേരില്‍ പുതുതായി രൂപം കൊള്ളുന്ന വേദിയുടെ പ്രാധാന്യം , അത് പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന കാഴ്ചപ്പാടോടെ പാര്ട്ടിയേതര അടിസ്ഥാനത്തില്‍ പ്രവര്ത്തിക്കുന്ന സംഘടനകള്‍ക്കും യോജിച്ച് പ്രവര്ത്തിക്കുന്നതിനു വഴിയൊരുക്കുന്നു എന്നതാണെന്ന് NTUI യുടെ ഗൌതം മോഡി അഭിപ്രായപ്പെട്ടു .
നിയോലിബറല്‍ രാഷ്ട്രീയത്തിനും വര്ഗീയ നയങ്ങള്‍ക്കും എതിരായ യോജിച്ച ജനകീയ ചെറുത്തു നില്പ് ആവശ്യമായ ഒരു അന്തരീക്ഷത്തില്‍ പരസ്പരമുള്ള വിയോജിപ്പികളെ മാനിക്കാനും അവയെ സഹിഷ്ണുതാപൂര്‍വ്വം കൈകാര്യം ചെയ്യാനും നമുക്ക് കഴിയേണ്ടതുണ്ടെന്നു സിപിഐഎം പഞ്ചാബ് സെക്രട്ടറി മംഗത് റാം പാസ് ല ചൂണ്ടിക്കാട്ടി.
AIPF പോലുള്ള ഒരു വേദി എന്ത് കൊണ്ട് അനിവാര്യമെന്ന് താന്‍ കരുതുന്നു വെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ഡോക്ടര്‍ ബിനായക് സെന്‍ വിശദീകരിച്ചു. ആരോഗ്യ രംഗത്ത് പ്രവര്ത്തിക്കുന്ന ഈ രാജ്യത്തിലെ ആക് റ്റിവിസ്റ്റുകള്‍ ജനകീയാരോഗ്യ പദ്ധതി സംബന്ധിച്ച് ആസൂത്രണ കമ്മീഷന് മുന്‍പില്‍ സമര്പ്പിച്ച ഒരു പ്രവര്ത്തന രേഖ മോണ്‍ടെക് അഹ് ലുവാലിയ അധ്യക്ഷനായ പ്രസ്തുത സ്ഥാപനം ചവറ്റു കൊട്ടയില്‍ തള്ളുകയായിരുന്നെന്ന് ബിനായക് സെന്‍ ചൂണ്ടിക്കാട്ടി. ഭീഷണമായ നിലയില്‍ എത്തിയിരിക്കുന്ന
പോഷകാഹാരക്കുറവിന്റെയും വിശപ്പിന്റെയും പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിന് സുശക്തമായ ഒരു ജനകീയാരോഗ്യ പ്രസ്ഥാനം ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ് എന്ന് അദ്ദേഹം പ്രസ്താവിച്ചു .
സഖാക്കള്‍ സ്വപന്‍ മുഖര്ജീ (AICCTU), കവിതാ കൃഷ്ണന്‍ (AIPWA) എന്നിവര്ക്ക് പുറമേ, ദയാമണി ബാര്‍ല ,മഞ്ജു മോഹന്‍ (സമാജ് വാദി സമാഗം ), ആര്‍ പി പക്രിന്‍ (CPRM ),പ്രസേന്‍ ജിത്ത് ബോസ് , രോഹിത് (ലെഫ്റ്റ് കളക്റ്റീവ് ),ഉദയ് ഭട്ട് (ലാല്‍ നിശാന്‍ പാര്ടി, ലെനിനിസ്റ്റ്), അഡ്വക്കേറ്റ് മൊഹമമദ് സൊഐബ് (രിഹായി മഞ്ച് ), ലെഫ്റ്റ് നന്റ് കേണല്‍ (റിട്ടയേര്‍ഡ്) യു എസ് പി സിന്ഹ,താഹിറ ഹസ്സന്‍, പ്രതിമ എന്ഘീപി, മുതിര്ന്ന കന്നഡ സാഹിത്യകാരനായ വിത്തപ്പാ ഘോരെന്റ്റ് ലി എന്നിവരും, തമില്‍ നാട്ടിലെ സംഘടനയായ 'ഒതുക്കപ്പെട്ടോര്‍ വിടുതലൈ മുന്നണി'യുടെ പ്രതിനിധി സഖാവ് സിംപ്സണ്‍ ,ഝാര്‍ ഖണ്ഡ് ല്നിന്നും ഫൈസല്‍ അനുരാഗ് എന്നിവരും, ഡോക്ടര്‍ സതീനാഥ് ചൗധരിയും വേദിയില്‍ സന്നിഹിതരായവരില്‍ ചിലരാണ്.
മധ്യാഹ്നത്തിനു ശേഷം നടന്ന സെഷനില്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആക് റ്റി വിസ്റ്റുകള്‍ വ്യത്യസ്ത സമരമുഖങ്ങളില്‍ പ്രചാരണവും പ്രവര്ത്തനങ്ങളും ശക്തിപ്പെടുത്തുന്നത്തിനുള്ള മാര്ഗ്ഗങ്ങളെ ക്കുറിച്ച് ചര്ച്ച ചെയ്തു. പ്രമുഖ ജേണലിസ്റ്റായ പങ്കജ് ശ്രീവാസ്തവ വര്ഗീയ- കോര്‍പ്പറേറ്റ് അജണ്ടകള്‍ നടപ്പാക്കുന്ന മോഡിയുടെ നയത്തെ വിമര്ശിക്കുന്ന തന്റെ ആക്ഷേപഹാസ്യ കവിത സദസ്സില്‍ അവതരിപ്പിച്ചു.
'ഭൂമി ,ഉപജീവനം, ഭക്ഷ്യ സുരക്ഷ എന്നിവയുടെ മേല്‍ അവകാശം സ്ഥാപിക്കല്‍; ഭൂമിയും ഭക്ഷണവും കൊള്ള യടിക്കുന്നതിനെ ചെറുക്കല്‍ 'എന്ന പേരില്‍ ആള്‍ ഇന്ത്യാ കിസാന്‍ സഭ യുടെ സെക്രട്ടറി സഖാവ് രാജാറാം സിംഗിന്റെ അധ്യക്ഷതയില്‍ നടന്ന ഒരു സെഷനില്‍ ഭക്ഷ്യസുരക്ഷാ നിയമത്തിലൂടെ വ്യവസ്ഥ ചെയ്യപ്പെട്ട അവകാശങ്ങള്‍ ചുരുക്കപ്പെടുന്നതിനെക്കുറിച്ച് രീതികാ ഖെരെയും, MNREGA വ്യവസ്ഥകളില്‍ വെള്ളം ചേര്‍ ക്കുന്നതിനു വേണ്ടി നടന്ന നിഗൂഡമായ നീക്കങ്ങളുടെ പരമ്പരയെക്കുറിച്ച് വിശദീകരിച്ച് ജീന്‍ ദ്രേസും സംസാരിച്ചു. ലാന്ഡ് അക്വിസിഷന്‍ ഭേദഗതി ബില്‍ എന്ന പേരില്‍ മോഡി സര്ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ഡ്രകോണിയന്‍ സ്വഭാവത്തിലുള്ള നിയമത്തെ നേരിടുന്നതിനുള്ള പോരാട്ട തന്ത്രങ്ങളെക്കുറിച്ച് ചര്ച്ച കള്‍ നയിച്ചവരില്‍ AIUFWP യിലെ റോമാ മാലിക്കും ,പ്രസേന്‍ ജിത് ബോസ് ,ഫൈസല്‍ അനുരാഗ് എന്നിവരും, ഝാര്‍ ഖണ്ഡ് , ഒറീസ്സ എന്നീ സംസ്ഥാനങ്ങളില്‍ ഭൂമി ഒഴിപ്പിക്കുന്നതിനെതിരെ പോരാട്ടം നടത്തിവരുന്ന ഏതാനും പ്രവര്ത്തകരും ഉള്പ്പെടുന്നു.
ആരോഗ്യം ,വിദ്യാഭ്യാസാവകാശം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സെഷന്‍ നടത്തിയത് രാധികാ മേനോന്റെ അദ്ധ്യക്ഷതയില്‍ ആയിരുന്നു. അടിമുടി വിവേചനങ്ങള്‍ നിറഞ്ഞതും പല തട്ടുകളായി നില്ക്കുന്നതുമായ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം ഘടനാപരമായി അഴിച്ചു പണിത് തല്‍സ്ഥാനത്ത് ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്ക്കും അഭിഗമ്യമായ വിധത്തില്‍ സൌജന്യവും സാര്‍വത്രികവും ആയ വിദ്യാഭ്യാസ ത്തിന്റെ പൊതു ചട്ടക്കൂട് നിര്മ്മിക്കാനുള്ള ഒരു ജനകീയ സമരത്തിന്റെ പ്രസക്തിയെക്കുറിച്ച് AIFRTE( ആള്‍ ഇന്ത്യാ ഫോറം ഫോര്‍ റൈറ്റ് റ്റു എജ്യൂക്കേഷന്‍ ) പ്രതിനിധിയായ വികാസ് ഗുപ്ത അടിവരയിട്ടു പറഞ്ഞു.
ആരോഗ്യ രംഗത്ത് പ്രവര്ത്തിക്കുന്ന പ്രമുഖ ആക് ടിവിസ്റ്റ് ആയ ഡോക്ടര്‍ ബിനായക് സെന്‍ , ഗ്രാമീണ ഇന്ത്യയിലെ വിശാലമായ പ്രദേശങ്ങളില്‍ നിലനില്ക്കുന്ന പോഷകാഹാരക്കുരവിന്റെയും വിശപ്പിന്റെയും പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചു . കാന്‍സര്‍ ഔഷധങ്ങളുടെ വിലകള്‍ താങ്ങാനാവുന്ന വിധം നിയന്ത്രിക്കുക എന്ന ആവശ്യം ഉന്നയിച്ചു പ്രചാരണങ്ങള്‍ നടത്തി വരുന്ന ഒരു സംഘടനയായ 'കാംപെയിന്‍ ഫോര്‍ അഫ്ഫോര്‍ഡബിള്‍ കാന്‍സര്‍ മെഡിസിന്‍സ്' ന്റെ പ്രതിനിധി ലീനാ മേഘ്നെ ,അമേരിക്കന്‍ ഔഷധ ക്കു ത്തകകളെ പ്രീണിപ്പിക്കുന്നതിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത മോഡി സര്ക്കാരിനെ കുറ്റപ്പെടുത്തി. അവശ്യമായ ജീവന്‍ രക്ഷാമരുന്നുകള്‍ അവയുടെ ജെനറിക് നാമത്തില്‍ നിര്‍മ്മിച്ച് താരതമ്യേന താങ്ങാനാവുന്ന വിലയ്ക്ക് നല്കാന്‍ സര്ക്കാരിനെ പ്രാപ്തമാക്കിയ ഔഷധ നയം മോഡി സര്ക്കാര്‍ അടുത്തകാലത്ത് ഉപേക്ഷിച്ചത്‌മൂലം ദശലക്ഷക്കണക്കിന് രോഗികള്‍ക്ക് ഫലത്തില്‍ ചികിത്സ നിഷേധിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളില്‍ പ്രവര്ത്തിച്ചു പോരുന്ന പീപ്പിള്‍സ് ഫോറത്തിന്റെ ഡോ ദെബാഷിശ് ദത്ത തങ്ങളുടെ ദീര്ഘാ കാലത്തെ സമരാനുഭവങ്ങള്‍ സദസ്യരുമായി പങ്കു വെച്ചു. വിദ്യാര്ഥി സംഘടനാ നേതാക്കളായ സുചേതയും ഇഷാനും യഥാക്രമം ഐസ , ഡി എസ് എഫ് എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് യോഗത്തെ അഭിസംബോധന ചെയ്തു .ഉന്നത വിദ്യാഭ്യാസ രംഗം കാവിവല്‍ ക്കരിക്കുന്നതിനെയും വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്ക്കരണത്തെയും ചെറുക്കാനും, കാമ്പസ്സുകളില്‍ ജനാധിപത്യപ്പോരാട്ടം ശക്തിപ്പെടുത്തുന്നതിനും വേണ്ടി തങ്ങളുടെ സംഘടനകള്‍ നടത്തിവരുന്ന പരിശ്രമാങ്ങളേ ക്കുറിച്ച് അവര്‍ വിശദീകരിച്ചു.
മറ്റൊരു സെഷന്‍ സ്ത്രീകള്‍ ,ദളിത് -ആദിവാസി വിഭാഗങ്ങള്‍ എന്നിവര്‍ അനുഭവിക്കുന്ന നീതി നിഷേധങ്ങളെ ക്കുറിച്ചും സാമൂഹിക അപമാനങ്ങളെക്കുറിച്ചും ആയിരുന്നു .പ്രശസ്ത അഭിഭാഷകയും ആക് റ്റിവിസ്റ്റും ആയ ഉഷാ രാമനാഥന്‍ വനാവകാശ നിയമത്തിലൂടെ പുതുതായി ഒരവകാശവും വനവാസി ജനവിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി .ഇന്‍ഡ്യന്‍ ഭരണഘടന ആദിവാസികള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ചില അവകാശങ്ങള്‍ എടുത്തു പറയുകമാത്രം ചെയ്യുന്ന ഒരു നിയമമാണ് പ്രസ്തുത നിയമം .ആ അര്‍ഥത്തില്‍ അത് ആദിവാസികള്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ ഇന്‍ഡ്യന്‍ ഭരണകൂടം വരുത്തിയ വീഴ്ചകള്‍ സംബന്ധിച്ച ഒരു കുമ്പസാരം മാത്രമാണ് .
എങ്കിലും, വനഭൂമി തട്ടിയെടുക്കാന്‍ ഉള്ള കോര്പോറേറ്റുകളുടെയും ഭരണകൂടത്തിന്റെയും ശ്രമങ്ങള്ക്ക് ആ നിയമം ഒരു വെല്ലുവിളിയും തടസ്സവുമായി നില്ക്കുന്നുണ്ട് . പ്രസ്തുത നിയമം നിലവില്‍ വരുന്നതിന് മുന്‍പ് ആദിവാസികള്‍ ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരെ പേടിച്ചു കഴിയേണ്ട അവസ്ഥയായിരുന്നുവെങ്കില്‍ ഇപ്പോള്‍ അവരുടെ അവകാശങ്ങളില്‍ കൈ വെയ്ക്കുന്നതിന് പേടിക്കേണ്ടത് സ്റ്റേറ്റ് ആണ് .അതുകൊണ്ട് വനാവകാശ നിയമം കര്ശനമായി നടപ്പാക്കാന്‍ ഭരണകൂടം വിമുഖത കാട്ടുന്നുവെന്ന് മാത്രമല്ല ,അതിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്ക്കാനും ഫലത്തില്‍ നിയമത്തിന്റെ അസ്തിത്വം തന്നെ നിരാകരിക്കാനും പുതിയ ആലോചനകള്‍ തല്‍പ്പരകക്ഷികള്‍ ക്കിടയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു വെന്ന് ഉഷാ രാമനാഥന്‍ ചൂണ്ടിക്കാട്ടി.
കിരണ്‍ ശാഹീന്‍ അധ്യക്ഷത വഹിച്ച പ്രസ്തുത സെഷനില്‍ രാഷ്ട്രീയ ദലിത് മഹിളാ ആന്ദോലന്റെ
രജനി തിലക് , പ്രമുഖ മാദ്ധ്യമ പ്രവര്ത്തകയായ നേഹാ ദീക്ഷിത് ,ഭരണകൂട അടിച്ചമര്‍ത്തലിനും ലൈംഗിക അതിക്രമങ്ങള്‍ക്കും എതിരെ പോരാടുന്ന സ്ത്രീ സംഘടനയുടെ പ്രതിനിധിയായ കിരണ്‍ ശാഹീന്‍ ,ഡോക്ടര്‍ സതീനാഥ് ചൌധരി ,AIPWA ജനറല്‍ സെക്രട്ടറി മീനാ തിവാരി ,ഝാര്‍ഖണ്ഡില്‍ നിന്നുമുള്ള പ്രതിനിധി
അല്‍കാ കുജുര്‍ എന്നിവര്‍ സംസാരിച്ചു .
AIPF സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രഭാത സെഷനെ അഭിസംബോധന ചെയ്ത പ്രമുഖ എഴുത്തുകാരനും ആക് റ്റിവിസ്റ്റുമായ അച്ചിന്‍ വിനായക്, ആണവോര്‍ജ്ജം സംബന്ധിച്ച ഭരണകൂട അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടി.അത്യന്തം അപായകരവും ചെലവേറിയതും എന്ന് തെളിഞ്ഞതിന്റെ വെളിച്ചത്തില്‍ ആണവോര്‍ജ്ജ സാങ്കേതികത ലോകത്ത് പല രാജ്യങ്ങളും ഇന്ന് ഉപേക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണകൂടം ജനങ്ങളുടെ എതിര്പ്പുകളെ മറികടന്ന് അത് അടിച്ചേല്‍പ്പിക്കുകയാണ്.അതുകൊണ്ടുതന്നെ ആണവനിലയ പദ്ധതികള്‍ക്കെതിരായ ജനകീയ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കേണ്ടതുണ്ട് .
വിദ്വേഷത്തിന്റെയും സാമുദായിക വിഭാഗീയതയുടേയും അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഭരണകൂടം സംഘ് പരിവാര്‍ ശക്തികളുമായി തുറന്ന രീതിയില്‍ താദാത്മ്യം പുലര്ത്തുന്നത് മൂലം രാജ്യം നേരിടുന്ന ഗുരുതരമായ വെല്ലുവിളികളെ സംബന്ധിച്ചായിരുന്നു അടുത്ത സെഷന്‍ .വര്ഗീയതയ്ക്കെതിരെ എല്ലായ്പ്പോഴും പോരാട്ടം നടത്തിവന്ന സിനിമാ -ഡോക്യുമെന്ററി നിര്മ്മാതാക്കള്‍ സെഷനെ അഭിസംബോധന ചെയ്തു സംസാരിച്ചു .നകുല്‍ സോഹ് നി ,ഡോ ഇര്ഫാന്‍ എഞ്ചിനീയര്‍, എ മാര്‍ക്സ് ,മുസഫര്‍നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വര്ഗീയ ശക്തികള്‍ക്കെതിരെ ശബ്ദമുയര്ത്തിയ രെഹാന, ഡെല്‍ ഹിയില്‍ ത്രിലോക് പുരിയില്‍ ഇയ്യിടെ നടന്ന വിഭാഗീയ ഹിംസയ്ക്കെതിരെ പ്രതികരിച്ച് ആദ്യം രംഗത്തെത്തിയ സാമൂഹ്യ പ്രവര്ത്തകരിലൊരാളായ കിരണ്‍ ശാഹീന്‍, എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഏതാനും വര്ഷങ്ങളായി മംഗലാപുരത്ത് നടന്നു വരുന്ന വിദ്വേഷ പ്രചാരണങ്ങളേയും മോറല്‍ പോലീസിംഗ് നേയും ശക്തിയായി അപലപിച്ചുകൊണ്ട് AIPWA പ്രവര്ത്തക വിദ്യാ ദിന്കര്‍, ജനാധിപത്യ പുരോഗമന ശക്തികളുടെ മുന്‍ കൈയില്‍ കൂടുതല്‍ കരുത്തുറ്റ പ്രതിരോധത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞു. കര്‍ണ്ണാടക കോമു സൗഹാര്‍ദ്ദ വേദികെയുടെ പ്രതിനിധി കെ എല്‍ അശോക് ,എസ് ഡി പി ഐ യുടെ ഷര്‍ഫുദീന്‍ ഷെയ്ഖ് ,പശ്ചിമ ഉത്തര്‍ പ്രദേശില്‍ പ്രവര്ത്തിച്ചു വരുന്ന നൗ ജവാന്‍ ഭാരത് സഭ എന്ന സംഘടനയുടെ പ്രതിനിധി പ്രവീണ്‍ ,ജമ്മു കശ്മീരിലെ IDP പാര്ട്ടിയുടെ നേതാവ് ഐ ഡി ഖജൂരിയ,ഝാര്‍ ഖണ്ഡിലെ യുണൈറ്റഡ് മില്ലി ഫോറം എന്ന സംഘടനയുടെ പ്രതിനിധി അഫ്സല്‍ അനീസ് എന്നിവര്‍ സമ്മേളനത്തിനു അഭിവാദ്യങ്ങള്‍ അര്പ്പിച്ചു കൊണ്ട് സെഷനെ അഭിസംബോധന ചെയ്തു .
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭരണകൂടത്തിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ പിന്തുണയോടെ നടക്കുന്ന ജനാധിപത്യാവകാശധ്വംസനങ്ങളെക്കുറിച്ച് ചര്ച്ച ചെയ്യുന്നതായിരുന്നു തുടര്ന്നുള്ള ഒരു സെഷന്‍. അറിയപ്പെടുന്ന പൌരാവകാശപ്പോരാളി എന്‍ ഡി പന്ചോലിയുടെ അധ്യക്ഷതയില്‍ നടന്ന പ്രസ്തുത സെഷനില്‍ സഖാവ് സിംപ്സണ്‍ , ബിഹാറിലെ ഇന്സാഫ് മഞ്ച് ലെ മൊഹമ്മദ് ഇഫ്തികര്‍ ആലം ,ഝാര്‍ ഖണ് ഡിലെ നദീം ഖാന്‍ ( ഇന്സാഫ് മഞ്ച്), രിഹായി മഞ്ച് (യു പി )യില്‍ നിന്നും മൊഹമ്മദ് സൊഹെയ്ബ്,
ഐഡിപി യിലെ കാര്‍നെയില്‍ സിംഗ് , പിയുസിഎല്‍ ലെ ചിത്തരഞ്ജന്‍ സിംഗ് എന്നിവര്‍ പങ്കെടുത്തു .
രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുസ്ലിം യുവാക്കളെ വ്യാജക്കേസ്സുകള്‍ ചുമത്തി നിയമവിരുദ്ധമായി അറസ്റ്റു ചെയ്യുകയും തെളിവിന്റെ കണികപോലുമില്ലാതെ ജെയിലില്‍ പാര്‍പ്പിക്കുകയുമാണ് എന്നും , നിരപരാധികളായ ജനങ്ങളെയും ആക്ടിവിസ്റ്റുകളേയും ഭയപ്പെടുത്തി നിശ്ശബ്ദരാക്കാന്‍ വേണ്ടി മാത്രം ഭരണകൂടങ്ങള്‍ ഡ്രക്കോണിയന്‍ നിയമങ്ങളും സാധാരണ ക്രിമിനല്‍ നിയമങ്ങളും യഥേഷ്ടം ഉപയോഗിച്ചു വരികയാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. എഴുത്തുകാരനായ പെരുമാള്‍ മുരുകനെ ഹിന്ദു വലതു പക്ഷ ശക്തികള്‍ വേട്ടയാടി യതെങ്ങിനെയെന്ന് തമിള്‍നാട്ടില്‍ നിന്നെത്തിയ സഖാവ് സിംപ് സണ്‍ വിശദീകരിച്ചു .
'മേയ്ക്ക് ഇന്‍ ഇന്ത്യാ' കാംപെയിന്റെ പേരില്‍ രാജ്യത്തിലെ വിഭവങ്ങള്‍ കോര്‍പ്പറേറ്റ് കള്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുത്ത് തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് നേരെ കടന്നാക്രമണങ്ങള്‍ പതിവായിരിക്കുന്നതിനെ ക്കുറിച്ചായിരുന്നു രണ്ടാം ദിവസം ഉച്ചതിരിഞ്ഞ് നടന്ന സെഷന്‍. എഐസിസിറ്റിയു വിലെ രാജീവ് ധിംരിക്ക് ആയിരുന്നു സെഷന്‍ ന്റെ നിര്‍വ്വഹണച്ചുമതല. ജെഎന്‍യു വിലെ പ്രൊഫ .അതുല്‍ സൂദ് , പ്രശസ്ത പത്രപ്രവര്ത്തകന്‍ പരഞ്ജോയ് ഗുഹാ ഥാക്കുര്‍ത, ലാല്‍ നിശാന്‍ പാര്ടി(ലെനിനിസ്റ്റ് ) നേതാവ് ഉദയ് ഭട്ട് ,വിദ്യാ ഭൂഷണ്‍ റാവത്ത് , വിത്തപ്പാ ഗോരെന്റ് ലി, പോസ്കോ വിരുദ്ധ സമര സംഘടനയായ PPSS പ്രതിനിധി പ്രകാശ് ജെന, തൊഴിലാളി സംഘടനാ നേതാവ് ഉപെന്ദ്ര് സിംഗ് എന്നിവര്‍, വിഭവങ്ങള്‍ക്ക് മേലെ നടക്കുന്ന കോര്‍പ്പറേറ്റ് കൊള്ളയെയും , രാജ്യത്തെ തൊഴിലാളി വര്ഗ്ഗത്തിന്റെ പൊരുനേടിയ അവകാശങ്ങള്‍ അതിന് സമാന്തരമായി ധ്വംസിക്കപ്പെടുന്നതിനെയും സംബന്ധിച്ച വീക്ഷണങ്ങള്‍ അവതരിപ്പിച്ചു.
അന്തിമ സെഷനില്‍ AIPFന്റെ രൂപീകരണം സംബന്ധിച്ച പ്രഖ്യാപന രേഖ ഏക കണ്‍ഠമായി അംഗീകരി ക്കപ്പെട്ടു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആക്ടിവിസ്ടുകളും സംഘടനകളും മെംബര്‍മാരായുള്ള ഉപദേശക സമിതി,അഖിലേന്ത്യാ കൌണ്‍സില്‍ ,കാമ്പെയിന്‍ കമ്മിറ്റി എന്നിവ AIPFന്റെ പ്രവര്ത്തനങ്ങള്‍ ഭാവിയില്‍ സുഗമമായി മുന്നോട്ടു നീക്കാനായി നിലവില്‍ വന്നു.
സമ്മേളനത്തിന്റെ ഒടുവിലത്തെ സെഷന്‍ അഭിസംബോധന ചെയ്തു സംസാരിച്ചവരില്‍ അസമിലെ കൃഷക് മുക്തി സംഗ്രാം സമിതിയുടെ പ്രതിനിധിയായ രാജു ബോറയും ഉണ്ടായിരുന്നു.
AIPFന്റെ ഭാവി പ്രവര്ത്തനങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട 44 അംഗ ഉപദേശകസമിതിയില്‍ കുല്ദീപ് നയ്യാര്‍, വിജയ് പ്രതാപ് ,ലെഫ്റ്റ് നന്റ് ജനറല്‍ USPസിന്ഹ , സേവ്യര്‍ ഡയസ്, ആനന്ദ് തെല്‍തുംബ്ഡെ ,ആനന്ദ് പട് വര്‍ദ്ധന്‍ ,ജീന്‍ ദ്രീസ് ,അചിന്‍ വനായിക് , വൃന്ദ ഗ്രോവര്‍ ,ജോണ്‍ ദയാല്‍ ,മനോരന്ജന്‍ മൊഹന്തി, ഭാര്‍തി എസ് കുമാര്‍ എന്നിവര്‍ ഉള്പ്പെടുന്നു.
57 അംഗങ്ങള്‍ ഉള്ള കാംപെയിന്‍ കമ്മിറ്റിയില്‍ എസ് പി ഉദയകുമാര്‍ ,സുനിലം ,ഇര്ഫാന്‍ എന്‍ജിനീയര്‍, ബിനായക് സെന്‍ ,മാനസ് ജെന ,പുരുഷോത്തം റോയ് ബര്മ്മന്‍ , ദയാമണി ബാര്‍ല ,വിനോദ് സിംഗ് ,മന്‍ജു മോഹന്‍ ,റോമ ,കിരണ്‍ സാഹീന്‍ ,രോഹിത് ,അമര്‍ സിംഗ് അമര്‍, എന്‍ ഡി പാഞ്ചൊലി, മന്ഗത് റാം പാസ്‌ലാ ,വിജയ് കുല്‍ക്കര്‍ണി,ഗോബിന്ദ് ചെറ്റ് രി ,സുധാ ഭരദ്വാജ് ,കുമാര്‍ സുന്ദരം എന്നിവര്‍ ഉള്പ്പെ ടുന്നു.
120 അംഗങ്ങള്‍ അടങ്ങുന്ന AIPF ആള്‍ ഇന്‍ഡ്യാ കൌണ്‍സിലിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ തെരഞ്ഞെടുക്കപ്പെട്ടു .
പ്രതിനിധി സമ്മേളനത്തിന് ശേഷം AIPF ന്റെ ബാനറില്‍ മാര്‍ച്ച് 16ന് ജന്തര്‍ മന്തറില്‍ ഒരു ജനകീയ പാര്‍ ലമെന്റ് സംഘടിപ്പിക്കപ്പെട്ടു . ജനങ്ങളുടെ ഭൂമിയും ,ഉപജീവന മാര്ഗ്ഗങ്ങളും ,ഭക്ഷണവും കൊള്ളയടിക്കുന്ന മോഡി സര്ക്കാരിന്റെ നയങ്ങള്‍ ക്കെതിരെയായിരുന്നു പ്രസ്തുത ജനകീയ പാര്‍ലമെന്റ് വിളിച്ചു കൂട്ടിയത്. കര്ഷക പ്രസ്ഥാനങ്ങളുടെയും ആദിവാസികളുടെ അവകാശങ്ങള്ക്ക് വേണ്ടി പോരാടുന്ന സംഘടനകളുടെയും ചില പ്രമുഖ നേതാക്കള്‍ക്ക് പുറമേ, ഇടത് പക്ഷ -സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും ജനകീയ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു .ആള്‍ ഇന്‍ഡ്യാ കിസാന്‍ മഹാസഭയുടെ ജനറല്‍ സെക്രട്ടറിയും AIPF കാംപെയിന്‍ കമ്മിറ്റി അംഗവും ആയ രാജാറാം സിംഗ് ആയിരുന്നു വിവിധ രാഷ്ട്രീയപ്പാര്ട്ടി നേതാക്കളും ആക്ടിവിസ്ടുകളും സജീവമായി പങ്കെടുത്ത 'ജന്‍ സന്‍സദ് ' ന്റെ സംഘാടകന്‍ .
മാധ്യമ-പൌരാവകാശ രംഗങ്ങളിലെ തലമുതിര്ന്ന ഒരു വ്യക്തിത്വമായ കുല്ദീപ് നയ്യാര്‍ 'ജന്‍ സന്സദ് 'നെ അഭിസംബോധന ചെയ്തു ഇങ്ങനെ പറഞ്ഞു : നിങ്ങളുടെ ഭൂമി നിങ്ങളുടേതാണ് ;അത് ബാലാല്ക്കാരമായി തട്ടിയെടുക്കാന്‍ ആര്ക്കും അധികാരമില്ല.. അതിനാല്‍ നിങ്ങളുടെ ഭൂമി സംരക്ഷിക്കാന്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ച്. ചെറുത്തു നില്ക്കുക "
AIPF ആള്‍ ഇന്‍ഡ്യാ കൌണ്‍സില്‍ മെമ്പറും POSCO പ്രതിരോധ് സംഗ്രാം സമിതിയുടെ പ്രതിനിധിയുമായ പ്രകാശ് ജെന , AIPF ഉപദേശകസമിതിയംഗവും അസമിലെ കൃഷക് മുക്തി സംഗ്രാം സമിതിയുടെ പ്രതിനിധിയുമായ രാജു ബോറ, AIPF കാമ്പെയിന്‍ കമ്മിറ്റിയംഗങ്ങളായ ദയാമണി ബാര്‍ല, മുന്‍ എം എല്‍ എ യും കിസാന്‍ സംഘര്ഷ് സമിതി നേതാവുമായ സുനിലം എന്നിവര്‍ 'ജന്‍ സന്സദ് 'നെ അഭിസംബോധന ചെയ്തു .ഭൂമി , വനം, രാഷ്ട്രീയ അധികാരം എന്നിവയ്ക്ക് വേണ്ടി ജനങ്ങള്‍ ഇന്ന് നടത്തിവരുന്ന സുപ്രധാനമായ പോരാട്ടങ്ങള്‍ വിജയിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ദയാമണി ബാര്‍ല ഊന്നിപ്പറഞ്ഞു. കോര്‍പ്പറേറ്റ് കള്‍ നല്കുന്ന സാമ്പത്തിക സഹായങ്ങളെ അടിസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന രാഷ്ട്രീയ ശക്തികളുടെ മേല്‍ ആത്യന്തിക വിജയം നേടാന്‍ പോകുന്നത് ജനകീയ പ്രസ്ഥാനങ്ങള്‍ ആണെന്നും, വെടിയുണ്ടകള്‍ കൊണ്ടും തടവറകള്‍ കൊണ്ടും അവയെ പേടിപ്പിച്ചു നിശ്ശബ്ദരാക്കാന്‍ കഴിയില്ലെന്നും സുനിലം പ്രഖ്യാപിച്ചു.
വന മേഖലകളില്‍ പണിയെടുക്കുന്നവരുടെ അഖിലേന്ത്യാ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയും AIPF കാമ്പെയിന്‍ കമ്മിറ്റിയംഗവുമായ റോമാ മാലിക് നടത്തിയ ആവേശകരമായ പ്രസംഗത്തില്‍ രാജ്യത്തെ തൊഴിലാളി -കര്ഷക- ആദിവാസി വിഭാഗങ്ങള്‍ പോരാട്ടത്തിന്റെ പാതയില്‍ ഒന്നിച്ചു നിന്ന് കൂടുതല്‍ കരുത്താര്ജ്ജിച്ചു മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. അതുപോലെ, ജനകീയ സമരങ്ങളില്‍ ഇന്ന് കണ്ടുവരുന്ന അഭൂതപൂര്‍വമായ സ്ത്രീപങ്കാളിത്തത്തിന്റെ സവിശേഷതകളേയും അവര്‍ അടിവരയിട്ടു സൂചിപ്പിച്ചു.
AIPF എന്ന പുതിയ വേദി ജനകീയ സമരങ്ങളുടെ യോജിച്ച പോരാട്ടവീര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഒന്നാണെന്ന് കിരണ്‍ ശാഹീന്‍ ചൂണ്ടിക്കാട്ടി . വെള്ളത്തിനുള്ള അവകാശവും ഭക്ഷണത്തിനുള്ള അവകാശം പോലെമൌലികാവകാശം ആയി പരിഗണിക്കപ്പെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ജന്‍ സന്സദ് നെ സി പി ഐ (എം എല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപങ്കര്‍ ഭട്ടാചാര്യ അഭിസംബോധന ചെയ്തു . 'നല്ല നാളുകള്‍' ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ എത്തിയ ശേഷം മോഡി സര്‍ക്കാര്‍ യഥാര്ഥത്തില്‍ 'നല്ല നാളുകള്‍' സമ്മാനിച്ചു കൊണ്ടിരിക്കുന്നത് കോര്‍പ്പറേറ്റ് കള്ക്കും സമ്പന്നര്‍ക്കും മാത്രമാണെന്ന് ദീപങ്കര്‍ ഭട്ടാചാര്യ ചൂണ്ടിക്കാട്ടി. സാമൂഹ്യ സേവന മേഖലയ്ക്ക് ബജറ്റ് വിഹിതങ്ങള്‍ ഗണ്യമായി വെട്ടിക്കുറച്ചതും , കര്ഷകരുടെ ഭൂമി കോര്‍പ്പറേറ്റ് കള്‍ തട്ടിയെടുക്കുന്നത് കൂടുതല്‍ എളുപ്പമാക്കാന്‍ വേണ്ടി ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി കൊണ്ടുവന്നതും , ഭൂമി,ഉപജീവനം,ഭക്ഷ്യസുരക്ഷ എന്നിവയ്ക്കുള്ള അവകാശങ്ങള്‍ അപകടപ്പെടുത്തും വിധം ഭക്ഷ്യ സുരക്ഷാ നിയമത്തിലും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും (MNREGA) വെള്ളം ചേര്ക്കാന്‍ നടക്കുന്ന നീക്കങ്ങളും അതിനു ഉദാഹരണമാണ് . കോണ്ഗ്രസും ,പ്രാദേശിക പാര്ട്ടികളും നേതൃത്വം നല്കിയ പല സര്ക്കാരുകളുടെയും അഹങ്കാരത്തിന് തിരിച്ചടി നല്കി അവയെ പാഠം പഠിപ്പിക്കാന്‍ കഴിഞ്ഞിരുന്നത് ജനകീയ സമരങ്ങളുടെ കരുത്തു മൂലമാണെന്ന് ഒര്മ്മപ്പെടുത്തിക്കൊണ്ട് മോഡി സര്ക്കാരിന്റെ 'കമ്പനി വാഴ്ച' അവസാനിപ്പിക്കാന്‍ ഒരു പുതിയ സ്വാതന്ത്ര്യ പ്രസ്ഥാനം തന്നെ രാജ്യത്ത് വേണ്ടിവരും എന്ന് ദീപങ്കര്‍ ചൂണ്ടിക്കാട്ടി. കോർപ്പറേറ്റ് -വര്ഗീയ ആക്രമണങ്ങളെ നേരിടാന്‍ ആവശ്യമായത് ജനകീയ സമരങ്ങളുടെ കൂടുതല്‍ വിശാലമായ അടിസ്ഥാനത്തിലുള്ള ഐക്യവും, കരുത്തും വര്ദ്ധിതമായ പോരാട്ട വീര്യവും ആണെന്നും ഈ ദിശയിലേക്കുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് AIPF എന്ന ഫോറം നിലവില്‍ വന്നിരിക്കുന്നതെന്നും ദീപങ്കര്‍ അഭിപ്രായപ്പെട്ടു .
കോര്‍ പ്പറേറ്റ് ഭൂമി കയ്യേറ്റങ്ങള്‍ മൂലം ഏറ്റവും ദുരിതം അനുഭവിക്കുന്നത് ഭൂരഹിതരും ദരിദ്രരും ആയ കര്‍ഷകത്തൊഴിലാളികള്‍ ആണെന്ന് മുന്‍ പാര്‍ല മെന്റ് അംഗവും കര്‍ഷകത്തൊഴിലാളികളുടെ അഖിലേന്ത്യാ ബഹുജന സംഘടനയായ AIALA യുടെ പ്രസിഡന്റും ആയ രാമേശ്വര്‍ പ്രസാദ് ചൂണ്ടിക്കാട്ടി .
ഭഗത് സിംഗ് ,രാജ് ഗുരു, സുഖ് ദേവ് എന്നിവര്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലി അര്പ്പിച്ച ദിവസമായ മാര്ച് 23 രക്തസാക്ഷിദിനം ഭൂ അവകാശദിനമായി ആചരിക്കാനും, തുടര്ന്നുള്ള 100 ദിവസങ്ങള്‍ "ഭൂമി അധികാര്‍ -ശ്രം അധികാര്‍ സംഘര്ഷ് അഭിയാന്‍ "എന്ന പേരില്‍ ഭൂമിയും തൊഴിലുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാനുള്ള രാജ്യവ്യാപകമായ ഒരു കാമ്പെയിന്‍ നടത്താനും ജനകീയ പാര്‍ലമെന്റ് തീരുമാനിച്ചു . മേല്‍പ്പറഞ്ഞ അവകാശങ്ങള്ക്ക് പുറമേ, ആരോഗ്യം, പോഷകാഹാരം, ജലം, വിദ്യാഭ്യാസം എന്നിവയെ കേന്ദ്രീകരിച്ചുള്ള മറ്റ് അവകാശങ്ങളും ഈ കാമ്പെയിനിന്റെ ഭാഗമായി ഉന്നയിക്കപ്പെടും .
ജനകീയാരോഗ്യ പ്രവര്ത്തകനും സിവില്‍ അവകാശപ്പോരാളിയും ആയ ബിനായക് സെന്‍ 'ജന്‍ സന്സദ്' വേദിയില്‍ സന്നിഹിതനായിരുന്നു . ലാല്‍ നിശാന്‍ പാര്ടി (ലെനിനിസ്റ്റ് ) ജനറല്‍ സെക്രട്ടറി ഭീംറാവു ബന്സോദ് കോർപ്പറേറ്റ് -വര്ഗീയ ശക്തികളുടെ കടന്നാക്രമങ്ങളെ ജനകീയ ശക്തികൊണ്ട് ചെറുത്തു നില്ക്കാന്‍ ആഹ്വാനം ചെയ്തു .
AIPF കാംപെയിന്‍ കമ്മിറ്റി അംഗങ്ങളായ മൊഹമദ് സലിം , മീനാ തിവാരി (AIPWA ജനറല്‍ സെക്രട്ടറി),രാജേന്ദ്ര ബൌകെ [ലാല്‍ നിശാന്‍ പാര്ടി (ലെനിനിസ്റ്റ് )], പി സി തിവാരി (ഉത്തരാഖണ്‍ഡ് പരിവര്‍ത്തന്‍ പാര്ട്ടി) എന്നിവരും 'ജന്‍ സന്സദ്' നെ അഭിസംബോധന ചെയ്തു സംസാരിച്ചു .
AIPF ഉപദേശകസമിതി അംഗമായ ലെഫ്റ്റ് നന്റ് ജനറല്‍ USPസിന്ഹ, പിയുസിഎല്‍ -ലെ ചിത്തരഞ്ജന്‍ സിംഗ് , AIALA ജനറല്‍ സെക്രട്ടറി ധീരേന്ദ്ര ഝാ , മുന്‍ കേണല്‍ ലക്ഷ്മീശ്വര്‍ മിശ്ര , AIPWA സെക്രട്ടറി കവിതാ കൃഷ്ണന്‍ എന്നിവരും സന്സദ് നെ അഭിസംബോധന ചെയ്തു. ജനങ്ങള്ക്ക് 'നല്ല നാളുകള്‍'കൊണ്ടുവരുമെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയ ശേഷം കോര്‍ പ്പറേറ്റ് കള്‍ക്കും പണക്കാര്‍ക്കും മാത്രം 'നല്ല നാളുകള്‍' നല്കുന്ന മോഡി സര്ക്കാരിന്റെ ചെയ്തികളെ അവരെല്ലാം അതിനിശിതമായി വിമര്ശിച്ചു .
ഭൂമി, ഉപജീവനം ,ഭക്ഷ്യ സുരക്ഷ എന്നിവയ്ക്കെതിരെയുള്ള കടന്നാക്രമണങ്ങളും , MNREGA യും ഭക്ഷ്യ സുരക്ഷാ പദ്ധതിയും ദുര്ബ്ബലപ്പെടുത്താനുള്ള നീക്കങ്ങളും, ഭൂമി ഏറ്റെടുക്കല്‍ ബില്ലും ഉപേക്ഷിക്കാന്‍ വെവ്വേറെ രീതിയില്‍ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന പ്രമേയങ്ങള്‍ രാജ്യത്തെമ്പാടും നിന്ന് ആയിരക്കണക്കിന് ഗ്രാമസഭകള്‍ പാസ്സാക്കിയിട്ടുണ്ട് . 'ജന്‍ സന്‍സദി'ല്‍ ലഭ്യമാക്കിയ പ്രസ്തുത പ്രമേയങ്ങളുടെ പകര്‍പ്പുകള്‍ AIPF നേതാക്കളും രാജ്യത്തിലെ പൌര പ്രമുഖരും ഉള്പ്പെട്ട ഒരു പ്രതിനിധി സംഘം ഇന്‍ഡ്യന്‍ രാഷ്ട്രപതിക്ക് സമര്പ്പി
ക്കുകയും , മേല് പ്പറഞ്ഞ ഗുരുതരമായ പ്രശ്നങ്ങളില്‍ അടിയന്തരമായി ഇടപെടാന്‍ ആവശ്യപ്പെടുകയും ചെയ്തു.

No comments:
Post a Comment