Tuesday, 24 March 2015

ആള്‍ ഇന്‍ഡ്യാ സ്റ്റ്യൂഡെന്റ്സ് അസ്സോസിയേഷന്‍ (AISA) കേരള ഘടകം നിലവില്‍ വന്നു



 ആള്‍ ഇന്‍ഡ്യാ സ്റ്റ്യൂഡെന്റ്സ് അസ്സോസിയേഷന്‍ (AISA)
കേരള ഘടകം നിലവില്‍ വന്നു


കേരളത്തിലെ ആദ്യത്തെ ഐസ സംസ്ഥാന സമ്മേളനം 2015 ഫെബ്രുവരി 14, 15 തീയതികളില്‍  കാലടി സംസ്കൃത സര്വകലാശാല കാമ്പസില്‍ വെച്ച് സംഘടിപ്പിക്കുകയുണ്ടായി. സംസ്ഥാനത്തെ ഐസയുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗ്ഗരേഖ തയ്യാറാക്കാനും ദിശാബോധം നല്‍കാനും സംഘടനാഭാരവാഹികളെ തിരഞ്ഞെടുക്കാനുമാണ് പ്രസ്തുത സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്.
 
കേരളത്തിന്റെ വിവിധ  ഭാഗങ്ങളില്‍ നിന്നുള്ള 37 വിദ്യാര്‍ത്ഥിനീ-വിദ്യാര്‍ത്ഥികള്‍  സമ്മേളനത്തില്‍  പങ്കെടുക്കുകയുണ്ടായി. ഐസ ദേശീയ അധ്യക്ഷ സഖാവ് സുചേതാ ഡേയും കേന്ദ്ര കമ്മിറ്റി അംഗം ഓംപ്രസാദും ചര്‍ച്ചകള്‍ക്ക് നേതൃത്വം ല്‍കി. കേരളത്തിന്റെ സംഘടനാ ഭാരവാഹികളായി കാലടി സംസ്കൃത ര്‍വകലാശാല കാമ്പസിലെ മനോജ് മാധവനെയും തൃശൂര്‍  കേരളവര്‍മ്മ കോളേജിലെ ശ്രീരാഗിനെയും തെരഞ്ഞെടുത്തു.

  കേരളത്തിലെ വിദ്യാര്‍ത്ഥിനീ-വിദ്യാര്‍ത്ഥികള്‍  ഒരേ സമയം കേന്ദ്ര സംസ്ഥാന സര്ക്കാറുകള്‍  നിര്‍മ്മിക്കുന്ന നയങ്ങളുടെ ബലിയാടുകളാണ് എന്ന് പ്രസ്തുത സമ്മേളനത്തില്‍ പാസ്സാക്കിയ പ്രമേയത്തില്‍ ഐസ ചൂണ്ടിക്കാട്ടുന്നു. . എല്ലാവര്‍ക്കും ഒരു പോലെ വിദ്യാഭ്യാസവും, അന്തസ്സും സുരക്ഷിതത്വവും ഉള്ള തൊഴിലും ഉറപ്പു വരുത്തേണ്ടത് ജനാധിപത്യ സര്‍ക്കാറുകളുടെ സുപ്രധാന കടമയാണെങ്കിലും, സംസ്ഥാനത്തിലും കേന്ദ്രത്തിലും ഭരണം കയ്യാളുന്ന സര്‍ക്കാരുകളുടെ  അജണ്ടകളില്‍  ഇത് പൂര്‍ണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നു. അവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതിന് പകരം, ര്‍ക്കാറുകള്‍ എല്ലാം തന്നെ വിദ്യാഭ്യാസത്തിന് വേണ്ടി വകയിരുത്തുന്ന തുകകളും  തൊഴിലവസരങ്ങളും  വന്തോതില്‍ വെട്ടിക്കുറയ്ക്കുന്ന നയങ്ങള്‍ സൃഷ്ട്ടിക്കുന്ന തിരക്കിലാണ് . സാഹചര്യത്തില്‍ വിവിധ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന നിരവധി വിദ്യാര്‍ത്ഥിനീ-വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസവും തൊഴിവസരങ്ങളും നേടിയെടുക്കുന്നത് വളെരെയധികം പ്രയാസമായിരിക്കുന്നു. ഇതിന്റെ കൂടെതന്നെ നിലവിലുള്ള ചൂഷണോപാധികളായ ജാതി, വര്‍ഗ്ഗം, ലിംഗം, മതം തുടങ്ങിയ നാനാതരത്തിലുള്ള വിഭാഗീയതകള്‍    ഭരണവര്‍ഗ്ഗങ്ങളുടെ മുന്‍കയ്യില്‍ അനുദിനം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു . തല്‍ഫലമായുള്ള അനാശാസ്യമായ പ്രത്യാഘാതങ്ങള്‍ക്കും ഇന്ന് നമ്മുടെ കലാലയങ്ങള്‍ സാക്ഷ്യം വഹിക്കുകയാണ്.

വിഭവക്ഷാമത്തിന്റെ പേരില്‍  വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍  പദ്ധതികള്‍ വെട്ടി കുറയ്ക്കുന്നതും അത് വികസനത്തിനാവശ്യമായ സാമ്പത്തിക നയത്തിന്റെ ഭാഗമാണെന്ന പൊതുധാരണ സൃഷ്ട്ടിക്കുന്നതും ഇപ്പോള്‍ പതിവായിരിക്കുന്നു. കോര്‍പ്പൊറേറ്റ് സ്ഥാപനങ്ങള്‍ക്ക് വന്തോതില്‍  സബ്സിഡികള്‍ ല്‍കുന്നത് തുടരുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധിയെന്ന പല്ലവി ര്‍ക്കാറുകള്‍ ആവര്‍ത്തിക്കുന്നതെന്ന സത്യം ഇപ്പോള്‍ പരസ്യമാണ്. മതേതര മൂല്യങ്ങളിലും ശാസ്ത്രബോധത്തിലും അടിയുറച്ച നമ്മുടെ വിദ്യാഭ്യാസമേഖലയില്‍  തന്നെ സമ്പൂര്‍ണ ആക്രമണമാണ് മോദിയുടെ നേതൃത്വത്തിലുള്ള ര്‍ക്കാര്‍ അഴിച്ചു വിട്ടിരിക്കുന്നത്. അന്ധവിശ്വാസങ്ങളും ഭൂരിപക്ഷവര്‍ഗ്ഗീയ മൂല്യങ്ങളുമാണ് നിലവിലുള്ള വിദ്യാഭ്യാസസംവിധാനങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. നിലവിലുള്ള സംഘടിത മേഖലയില്‍  ന്‍തോതില്‍  തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്ന രീതിയിലുള്ള തിരുമാനങ്ങള്‍ നയങ്ങളുടെയും നിയമഭേദഗതിയിലൂടെയും പുറത്തുവരുന്നു. പക്ഷെ ഇത്തരം ജനവിരുദ്ധ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളില്‍  നിന്ന് ശ്രദ്ധ തിരിക്കാനായി, ന്യൂനപക്ഷങ്ങളെയും ര്‍ദിതവിഭാഗങ്ങളെയും ലക്ഷ്യം വെച്ചുള്ള ര്‍ഗ്ഗീയകലാപങ്ങളും മറ്റ് ആക്രമണങ്ങളും ര്‍ധിച്ച് വരുകയാണ്.
കേരളത്തിന്റെ സ്ഥിതിയും മറ്റൊന്നല്ല. കോണ്ഗ്രസ് നേതൃത്വം ല്‍കുന്ന യു.ഡി.എഫ്. ആകട്ടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്കുന്ന എല്‍.ഡി.എഫ്. ആകെട്ടെ, ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കാനായി അവരിവിടെ പരസ്പരം മത്സരിക്കുകയാണ്. വിദ്യഭ്യാസമേഖലയുടെ ന്‍തോതിലുള്ള സ്വകാര്യവല്‍ക്കരണം, ര്‍ക്കാര്‍ മേഖലയിലെ തൊഴിലുകള്‍ വെട്ടി കുറയ്ക്കല്‍ , മണ്ണില്‍ നിന്നും ജീവനോപാധികളില്‍ നിന്നും ദരിദ്രരെയും സാധാരണക്കാരെയും കുടിയിറക്കല്‍ , ഇതിനോടെല്ലാം പ്രതികരിക്കുന്നവര്‍ക്ക് നേരെയുള്ള സംഘടിത ആക്രമണങ്ങള്‍ എന്നിവ ഇവിടെ പതിവായിരിക്കുന്നു. കലാലയങ്ങള്‍ക്കുള്ളില്‍  ഭരണപാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി സംഘങ്ങള്‍ മറ്റെല്ലാവരെയും അടിച്ചമര്‍ത്തുന്ന നയമാണ് സ്വീകരിക്കുന്നത്. അതേസമയം തന്നെ ഭൂരിപക്ഷ ര്‍ഗ്ഗീയപാര്‍ട്ടികള്‍ കൂടുതല്‍ ശക്തമാവുന്നതും കാണാവുന്നതാണ്.
സാഹചര്യത്തില്‍, വ്യത്യസ്തമായ എന്നാല്‍ വ്യതിരിക്തമായ കാഴ്ച്ചപ്പാടുള്ളതും സാധാരണക്കാരുടെ ജീവിതസാഹചര്യങ്ങളെ ക്രിയാത്മകമായി സമീപിക്കുന്നതുമായ ഒരു രാഷ്ട്രീയമാണ് അത്യന്താപേക്ഷിതമായത്. ലോകചരിത്രത്തില്‍ എമ്പാടും വിദ്യാര്‍ത്ഥികളും യുവജനങ്ങളുമാണ് സാധാരണക്കാരുടെ മൗലികാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരങ്ങളുടെ മുന്നണിപ്പോരാളികളായിട്ടുള്ളത് സോഷ്യലിസ്റ്റ് ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായതും നിലവിലുള്ളവയില്‍ നിന്ന് വ്യതിരിക്തവുമായ സംഘടനാ- രാഷ്ട്രീയ നിലപാടുകളും പ്രവര്‍ത്തനരീതികളുമുള്ള ബദല്‍ ആണ് ഇന്നനിവാര്യമായത്.
സമൂഹത്തിലെ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് വേണ്ടി എന്നും പരിശ്രമിച്ചതും എല്ലാ തരത്തിലുമുള്ള ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരായി എന്നും പോരാടിയിട്ടുള്ളതുമായ വിദ്യാര്‍ത്ഥിസംഘടനയാണ് ഐസ. ദേശിയ തലത്തില്‍, ര്‍ഗ്ഗീയ-കോര്‍പ്പൊറേറ്റ് കൂട്ടുക്കെട്ടിനെതിരെ വിദ്യാര്‍ത്ഥിനികളെയും വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് പ്രസ്ഥാനങ്ങളില്‍  അണിനിരത്തിയത് ഐസയാണ്വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും ജനാധിപത്യം ഉറപ്പു വരുത്തുന്നതിനും ആയി സമര്‍പ്പിക്കപ്പെട്ട ഐസയുടെ നേതൃത്വത്തിലുള്ള യൂണിയനുകള്‍ കലാലയ രാഷ്ട്രീയത്തിന്റെ അത്യന്തം വിഭിന്നമായ ഒരു മാതൃക തന്നെ സൃഷ്ട്ടിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്തും  വടക്കേ ഇന്ത്യയിലും ഉള്ള കലാലയങ്ങളില്‍  ഏറെയും മാധ്യമങ്ങളാല്‍  സൃഷ്ട്ടിക്കെപ്പെട്ട ര്‍ഗ്ഗീയ-ഫാസ്സിസ്റ്റ് കാലുഷ്യത്തെ വിജയകരമായി പ്രതിരോധിക്കാന്‍ ഐസക്ക് കഴിഞ്ഞിട്ടുണ്ട്. ഡെല്‍ഹിയില്‍  നടന്ന ഡിസംബര്‍16 വിദ്യാര്‍ത്ഥി മുന്നേറ്റം അല്ലെങ്കില്‍  ദില്ലി ര്‍വകലാശാലയിലെ FYUP വിരുദ്ധ മുന്നേറ്റം അല്ലെങ്കില്‍  ജാദവ്പൂര്‍ ര്‍വകലാശാലയില്‍  നടന്ന തുല്യതക്ക് വേണ്ടിയുള്ള പ്രക്ഷോഭം എന്നിങ്ങനെ ഐസയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ എല്ലാം തന്നെ ഇന്ത്യയിലെ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിന് ഒരുപാട് പ്രചോദനം ല്‍കിയിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍, സാമൂഹികയാഥാര്‍ത്ഥ്യങ്ങളുടെ പൊളിച്ചെഴുത്തിന്നും വിപ്ലവാത്മക മാറ്റത്തിന്നായും കേരളത്തിലെ കലാലയങ്ങളില്‍ ഐസയുടെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നത് വളരെ പ്രസക്തമാണ്.

No comments:

Post a Comment