Thursday, 9 April 2015

ആന്ധ്രാ പ്രദേശില്‍ ചിറ്റൂരിലും തെലുങ്കാനയിലെ നല്‍ഗൊണ്ടയിലും നടന്ന വ്യാജ ഏറ്റുമുട്ടല്‍ക്കൊലകളെ സി പി ഐ (എം എല്‍ )ശക്തമായി അപലപിക്കുന്നു

ആന്ധ്രാ പ്രദേശില്‍ ചിറ്റൂരിലും തെലുങ്കാനയിലെ നല്‍ഗൊണ്ടയിലും നടന്നത്  വ്യാജ ഏറ്റുമുട്ടല്‍ ; പോലീസ് കൂട്ടക്കൊലകളെ
സിപിഐ (എംഎല്‍ )ശക്തമായി അപലപിക്കുന്നു
ന്ധ്രാ പ്രദേശില്‍ ചിറ്റൂര്‍ ജില്ലയിലെ ശേഷാചലം വനമേഖലയില്‍ വെച്ച് ഗിരിവര്ഗ്ഗ സമുദായാംഗങ്ങള്‍ ആയ ഇരുപത് പേരെ ആന്ധ്രാ പ്രദേശ് പോലീസ് കൂട്ടക്കൊല ചെയ്തു. ഏപ്രില്‍ 6 നു ചൊവ്വാഴ്ച കൊല്ലപ്പെട്ട എല്ലാവരും ഒരു കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങള്‍ ആയിരുന്നുവെന്നും ഒരു ഏറ്റുമുട്ടലിനിടയില്‍ ആത്മ രക്ഷാര്ഥം അവര്ക്കെതിരെ വെടിയുതിര്ക്കാന്‍ തങ്ങള്‍ നിര്ബന്ധിതരായാതാണെന്നും പോലീസ് പറയുന്നു .
എന്നാല്‍ ഇതേവരെ ലഭ്യമായ തെളിവുകള്‍ എല്ലാം സൂചിപ്പിക്കുന്നത് പ്രതികള്‍ കസ്റ്റഡിയില്‍ ആയതിനുശേഷം
പോലീസ് നടത്തിയ ഒരു കൂട്ടക്കൊലയായിരുന്നു അതെന്നാണ്‌ .
കൊല്ലപ്പെട്ടവര്‍ പോലീസ് അവകാശപ്പെടുന്നതുപോലെ രക്തചന്ദനം കള്ളക്കടത്ത് കാരും ആയിരുന്നില്ല.; മറിച്ച് അവരെല്ലാം തന്നെ തമിള്‍നാട്ടിലെ  'ഡീനോട്ടിഫൈഡ്‌ ' ( കൊളോണിയല്‍ കാലഘട്ടത്തില്‍ നിലവില്‍  വന്ന  ക്രിമിനല്‍ ട്രൈബ് സ് ആക്റ്റ് 1871 എന്ന നിയമം ചില പ്രത്യേക ഗിരി വര്ഗ്ഗഗോത്രക്കാരെ 
ക്രിമിനല്‍ ട്രൈബ് സ്  എന്ന നിലയില്‍ വര്ഗീകരിച്ചിരുന്നു .വിവേചനാ പൂര്ണ്ണമായ ഈ വര്ഗീകരണം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പിന്‍ വലിക്കപ്പെട്ടത് നിയമത്തിന്റെ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ ആയിരുന്നില്ലാ ,പേരിന്റെ കാര്യത്തില്‍ മാത്രം ആയിരുന്നു.)വിഭാഗത്തില്‍ പ്പെട്ട ഗിരിവര്ഗ്ഗ ജാതിക്കാര്‍ ആയിരുന്നു. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന ഈ വിഭാഗം വനത്തില്‍ പ്രവേശിച്ചു മരം മുറിച്ചാണ് ഉപജീവന മാര്ഗ്ഗം കണ്ടെത്തുന്നത് .
ഭൂവുടമാവകാശത്തില്‍ നിന്നുള്ള അന്യവല്ക്കരണവും
കടുത്ത തൊഴിലില്ലായ്മയും മൂലം അവര്ക്ക് ജീവിക്കാന്‍ മാര്‍ഗ്ഗങ്ങള്‍  ഒട്ടും ഇല്ലാതെ വരുന്ന സാഹചര്യം മുതലെടുത്താണ് രക്ത ചന്ദനം മുറിച്ചു കടത്തുന്ന സംഘങ്ങള്‍ അവരെ ഉപയോഗിക്കുന്നത് .ഇപ്പോള്‍ നടന്ന കൂട്ടക്കൊലയെ തമിള്‍ നാട് സര്‍ക്കാര്‍ അപലപിക്കുമ്പോഴും ഇത്തരം ഒരു ഹിംസയ്ക്ക് സാഹചര്യമൊരുക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ജയലളിതാ സര്ക്കാരിനും ഒഴിഞ്ഞുമാറാനാവില്ല എന്നതാണ് വസ്തുത; കാരണം,  വനം കൊള്ളക്കാര്‍ നിയന്ത്രിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയോടുള്ള ആശ്രിതത്വത്തില്‍ നിന്നും
ഗിരിവര്ഗ്ഗ ജനതയെ മോചിപ്പിക്കാനും പര്യാപ്തമായ തൊഴിലുകള്‍ നല്കി അവരെ പുനരധിവസിപ്പിക്കാനും ഗിരിവര്ഗ്ഗക്കാരുടെ സംഘടനകള്‍ തമിള്‍നാട് സര്ക്കാരിനോട് ആവശ്യപ്പെടാന്‍  തുടങ്ങിയിട്ട് കാലം ഏറെയായെങ്കിലും, യാതൊരു വിധത്തിലുള്ള അനുകൂല പ്രതികരണവും സര്‍ ക്കാരില്‍ നിന്ന് ഉണ്ടായിട്ടില്ല. ഇതിന്റെ മറുവശം, ആദിവാസികളുടെ അദ്ധ്വാനം കുറഞ്ഞ കൂലിക്ക് കള്ള ക്കടത്തുകാര്‍ക്ക് ലഭ്യമാക്കുന്നതില്‍ മുന്പന്തിയില്‍ ഉള്ളത് ഭരണകക്ഷിയായ AIADMKയുടെ എംഎല്‍എ മാര്‍ കൂടി ഉള്പ്പെട്ട ഏതാനും രാഷ്ട്രീയ നേതാക്കന്മാര്‍ ആണ് എന്നതാണ് .ആന്ധ്രാ പ്രദേശിലും തമിള്‍ നാട്ടിലും ഒരു പോലെ രാഷ്ട്രീയ സ്വാധീനം ഉള്ള പ്രബലരായ യഥാര്ഥ രക്ത ചന്ദന മാഫിയയെ തൊടാന്‍ പോലും കൂട്ടാക്കാത്ത പോലീസ്, ദരിദ്രരായ ആദിവാസികളെ വ്യാജക്കേസ്സുകള്‍ ചുമത്തി അറസ്റ്റു ചെയ്യുന്നതും ജെയിലിലടയ്ക്കുന്നതും 
പതിവാക്കിയിരിക്കുന്നതിന് പുറമേയാണ് അവര്‍ നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകളും കൂട്ടക്കൊലയും.
ഇപ്പോള്‍ നടന്നതുപോലെയല്ലെങ്കിലും കഴിഞ്ഞ വര്ഷവും തമിഴ് നാട്ടില്‍ നിന്നുള്ള ഇരുപതിലധികം ഗിരിവര്ഗ്ഗ ക്കാരെ പല സംഭവങ്ങളിലായി ആന്ധ്രാ പ്രദേശ്‌ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയിട്ടുണ്ട്.    
 അതുപോലെ , തമില്‍ നാട്ടിനുള്ളില്‍ പോലീസ് കസ്റ്റഡിയില്‍ പതിവായി മൂന്നാം മുറകള്‍ക്ക്‌ വിധേയരാവുന്ന ആദിവാസികളുടെ എണ്ണം എത്രയോ അധികമാണ് .

  ഏപ്രില്‍ 11 നു ഡെല്‍ഹിയില്‍ ആന്ധ്രാ -തെലുങ്കാനാ ഭവന് മുന്നില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധത്തില്‍നിന്ന് 
തെലുങ്കാനയിലെ നല്‍ഗൊണ്ടയില്‍ SIMI എന്ന നിരോധിത സംഘടനയുമായി ബന്ധം ആരോപിക്കപ്പെട്ടു വിചാരണത്തടവുകാരായി വര്ഷങ്ങളോളം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ അഞ്ച് പേരെ  കോടതിയില്‍ എത്തിക്കുന്നതിനിടെ വാഹനത്തിന്നുള്ളില്‍  വെച്ച് പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തെയും  സി പി ഐ (എം എല്‍) ശക്തിയായി  അപലപിക്കുന്നു . കൊല്ലപ്പെട്ടവര്‍ എല്ലാവരുടേയും ശരീരങ്ങള്‍ കൈയ്യാമം ധരിച്ച നിലയില്‍ കാണപ്പെട്ടിട്ടും പോലീസ് ഈ കൂട്ടക്കൊലയെയും ഏറ്റുമുട്ടല്‍ ആയി ചിത്രീകരിക്കുന്നുവെന്നത് അനേകം സംശയങ്ങള്‍ ഉണര്ത്തുന്നുണ്ട് .
ചിറ്റൂരിലും നല്‍ഗൊണ്ടയിലും നടന്ന കൂട്ടക്കൊല സംഭവങ്ങളില്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി
എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഇരു സംഭവങ്ങളിലും സമയ ബന്ധിതവും സമഗ്രവും ആയ ജഡീഷ്യല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവുകള്‍ ഇടണമെന്നും ബന്ധപ്പെട്ട സംസ്ഥാന സര്ക്കാരുകളോട് സി പി ഐ (എം എല്‍) ആവശ്യപ്പെടുന്നു. കൊല്ലപ്പെട്ട ഓരോ വ്യക്തിയുടെയും ആശ്രിതരായ കുടുംബാംഗങ്ങള്‍ക്ക്‌  ഉചിതമായ തുക നഷ്ട പരിഹാരം ബന്ധപ്പെട്ട സംസ്ഥാന സര്ക്കാര്‍ നല്കണമെന്നും , ചിറ്റൂരിലും കഡപ്പയിലും ഉള്ള ജെയിലുകളില്‍ കഴിയുന്ന 2000 ത്തിലധികം വരുന്ന ഗിരി വര്ഗ്ഗ ക്കാരുടെ മേല്‍ ചാര്ത്തപ്പെട്ട എല്ലാ കുറ്റാരോപണങ്ങളില്‍ നിന്നും  അവരെ മോചിതരാക്കുകയും, തമിള്‍ നാട്ടിലെ 'ഡീനോട്ടിഫൈഡ്‌ ' ഗോത്രങ്ങളില്‍ പ്പെട്ട എല്ലാവര്ക്കും പുനരധിവാസവും ഉപജീവന തൊഴിലും ഉറപ്പു വരുത്തുകയും ചെയ്യാൻസര്ക്കാര്‍ തയ്യാറാവണമെന്നും സി പി ഐ (എം എല്‍) ആവശ്യപ്പെടുന്നു.

No comments:

Post a Comment