Friday, 17 April 2015

സി പി ഐ (എം )പാര്ട്ടി കോണ്ഗ്രസിന് സി പി ഐ (എം എല്‍ )ന്റെ സൌഹാര്‍ദ്ദ സന്ദേശം

സി പി ഐ (എം എല്‍ ) പോളിറ്റ് ബ്യൂറോ അംഗമായ സഖാവ് കവിതാ കൃഷ്ണന്‍  വിശാഖപട്ടണത്ത് നടക്കുന്ന ഇരുപത്തൊന്നാമത് സി പി ഐ (എം ) പാര്ട്ടി കോണ്ഗ്രസിനെ സൌഹാര്‍ദ്ദ പ്രതിനിധി എന്ന നിലയില്‍ അഭിസംബോധന ചെയ്ത്  ഏപ്രില്‍ 14 നു  നടത്തിയ ആശംസാ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം


 
പ്രിയപ്പെട്ട സഖാവ് ജനറല്‍ സെക്രട്ടറി,
 ഇടത് സുഹൃദ് പാര്ട്ടികളിലെ സഖാക്കളെ ,
സി പി ഐ (എം )പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും അംഗങ്ങളായ സഖാക്കളെ ,
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സമ്മേളന പ്രതിനിധികളെ,
അതിഥികളും ക്ഷണിതാക്കളുമായി എത്തിയ മറ്റ് സഖാക്കളെ,
കമ്മ്യൂണിസ്റ്റ് പാര്ട്ടി ഓഫ് ഇന്ഡ്യാ (മാര്ക്സിസ്റ്റ് ) ന്റെ 21 )-മത് കോണ്‍ഗ്രസ്സിന് സി പി ഐ (എം എല്‍ )ന്നു വേണ്ടി ഊഷ്മളമായ അഭിവാദ്യങ്ങള്‍ അര്പ്പിക്കാന്‍ ഈയവസരം ഞാന്‍ വിനിയോഗിക്കട്ടെ. സ്വാതന്ത്ര്യ സമരത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും  മറ്റു ജനകീയ പ്രസ്ഥാനങ്ങളിലും പൊരുതിയ രക്തസാക്ഷികളുടേയും സമരപ്പോരാളികളുടെയും ഉജ്ജ്വലമായ പാരമ്പര്യത്തെ അഭിവാദ്യം ചെയ്യാനും ഈ സന്ദര്ഭം ഞാന്‍ ഉപയോഗിക്കുന്നു.
ഈ സമ്മേളനത്തിന് എത്തിയ നമുക്കെല്ലാം ഹൃദ്യമായ ആതിഥ്യം അരുളിയ വിശാഖ പട്ടണത്തിലെ അദ്ധ്വാനിക്കുന്ന ജനത സമീപകാലത്ത് ഹുദൂദ് ചുഴലിക്കാറ്റ് മൂലം  വന്പിച്ച കെടുതികള്‍ അനുഭവിക്കേണ്ടി വന്നവരാണ്; അവര്ക്ക് ആദ്യമായി ഞാന്‍ നന്ദി പറയട്ടെ.
സഖാക്കളെ, അങ്ങേയറ്റം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കാലം നമ്മോട് ആവശ്യപ്പെടുന്ന ഒരു മുഹൂര്‍ത്തത്തില്‍ ആണ് നിങ്ങളുടെ പാര്ട്ടി കോണ്ഗ്രസ് നടക്കുന്നത് . ഇന്ത്യയുടെ ഭരണഘടനാ ശില്‍പ്പിയും സാമൂഹ്യ പരിവര്ത്തനത്തിന്നും തുല്യതയ്ക്കും നീതിക്കും വേണ്ടിയുള്ള അനേകം പോരാട്ടങ്ങള്‍ നയിച്ച വ്യക്തിയുമായ അംബെദ്കറിന്റെ ജന്മദിനം കൂടിയാണ് ഇന്ന് . ഇന്ഡ്യയിലെ ഏറ്റവും ദുര്ബ്ബല സാമൂഹ്യ വിഭാഗങ്ങളില്‍പ്പെട്ട പൌരന്മാരുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും മുന്‍പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത അളവില്‍ ഇന്ന് ആക്രമിക്കപ്പെടുമ്പോള്‍, സമരങ്ങളിലൂടെ സംഘടിക്കുക എന്ന അംബേദ്‌കര്‍ പാരമ്പര്യത്തിന് സവിശേഷ പ്രസക്തിയുണ്ട് .ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഭരണകൂട ഭീകരതയിലൂടെ  പ്രഹസനമാക്കപ്പെടുന്ന അവസ്ഥ ആന്ധ്രാ പ്രദേശിലും ഇതിന്റെ അയല്‍ സംസ്ഥാനമായ തെലുങ്കാനയിലും അടുത്ത ദിവസങ്ങളില്‍ ഉണ്ടായതായി നാം കണ്ടു .ഇരുപതു ആദിവാസികളെ വെടിവെച്ചു കൊന്നതിനെ പോലീസ് ന്യായീകരിക്കാന്‍ ശ്രമിച്ചത് അവരെല്ലാം 'കള്ളക്കടത്തുകാര്‍ ' ആയിരുന്നുവെന്ന് പറഞ്ഞായിരുന്നു .എന്നാല്‍ ,അവരെ ബസ്സുകളില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും വിളിച്ചിറക്കി കസ്റ്റ ഡിയില്‍ എടുത്ത ശേഷം പോലീസ് പച്ചയ്ക്ക് വെടിവെച്ചു കൊല്ലുകയായിരുന്നു. ഇപ്പോഴത്തെ മുഖ്യ മന്ത്രിക്കും മുന്‍ ആന്ധ്രാ മുഖ്യമന്ത്രിക്കും കള്ളക്കടത്ത്  ശൃംഖല യുമായി അടുത്ത കുടുംബപരമായ ബന്ധം പോലും നിലനില്ക്കുന്നതിനാല്‍ യഥാര്ഥ കള്ളക്കടത്തുകാരെ തൊടാന്‍ പോലും പോലീസ് കൂട്ടാക്കുന്നില്ല എന്നതാണ് സത്യം. അതേ സമയത്ത് 2000ത്തിലേറെ ആദിവാസികള്‍ കള്ളക്കടത്ത് കേസുകള്‍ചുമത്തപ്പെട്ട് ഇന്ന് ജെയിലിലാണ് . അവരില്‍ ഏറെപ്പേരും  ജീവിക്കാന്‍ മറ്റ് മാര്ഗ്ഗങ്ങള്‍ ഇല്ലാത്തതുമൂലം തുഛമായ കൂലിക്ക് മരം വെട്ടാന്‍ പോകുന്നവരോ ,കള്ളക്കേസ് ചുമത്തപ്പെട്ടവരോ ആണ് .കസ്റ്റോഡിയല്‍ കൂട്ടക്കൊല നടത്തിയും മതിവരാത്ത ബി ജെ പി -ടി ഡി പി സര്ക്കാര്‍ ആദിവാസികളെ ഇനിയും കൂട്ടത്തോടെ അറസ്റ്റു ചെയ്യേണ്ടിവരും എന്ന് വെളിപ്പെടുത്തിയതായും റിപ്പോര്ട്ട് ഉണ്ട് .കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന പൌരാവകാശപ്രവര്ത്തകര്‍ ഉള്പ്പെട്ട ഒരു  വസ്തുതാന്വേഷണ സംഘത്തിലെ അംഗങ്ങള്‍ക്കെതിരെ ഡ്രക്കോണിയന്‍ നിയമത്തിലെ വകുപ്പുകള്‍ ചാര്ത്തി ക്രിമിനല്‍ കേസ് കെട്ടിചമയ്ക്കാനും സര്ക്കാരിന് മടിയുണ്ടായില്ല.
തെലുങ്കാനയില്‍, ഭീകരവാദ നിയമത്തിന്‍ കീഴില്‍ അറസ്റ്റു ചെയ്ത്  വിചാരണത്തടവുകാരായി ജെയിലില്‍ കഴിഞ്ഞിരുന്ന അഞ്ചു മുസ്ലിം യുവാക്കളെ കയ്യാമം വെച്ച് കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് പോലീസ് വെടിവെച്ചു കൊന്നത്. ഭരണകൂടം നടത്തുന്ന ഈ മാതിരി കസ്റ്റോഡിയല്‍ കൊലപാതകങ്ങളെ ഏറ്റുമുട്ടല്‍ മരണങ്ങളായി ചിത്രീകരിക്കുന്നത് ഇന്‍ഡ്യയില്‍ ഇന്ന് സര്‍വ്വ സാധാരണമായിരിക്കുന്നു. വ്യത്യസ്തരാഷ്ട്രീയപശ്ചാത്തലങ്ങളുള്ള സര്‍ക്കാരുകള്‍ 'ഭീകരതയ്ക്കെതിരെയുള്ള യുദ്ധ'ത്തിന്റെ പേര് പറഞ്ഞ് ഇസ്ലാമോഫോബിയ (മുസ്ലിം വിരുദ്ധത)പ്രചരിപ്പിക്കുന്നത് ഈ പ്രവണതയ്ക്ക് ആക്കം വര്ദ്ധിപ്പിക്കുന്നു .ഇത്തരമൊരു സാഹചര്യം മുതലെടുത്താണ് ബി ജെ പി അതിന്റെ വര്ഗീയ അജണ്ടയുടെ ഭാഗമായ വിദ്വേഷ പ്രചാരണ ത്തിന്റെ വിത്തുകള്‍ പാകാന്‍  നിലം ഒരുക്കുന്നത് .ഗുജറാത്തില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ് ടിച്ചതില്‍ മുഖ്യ പങ്കു വഹിച്ചയാളെന്ന് കരുതപ്പെടുന്ന അമിത് ഷാ ബി ജെ പി പ്രസിഡണ്ട്‌ പദത്തില്‍ എത്തിയതോടെ ഭരണകൂട ഭീകരത ശിക്ഷാവിമുക്തമാക്കുന്ന സംസ്കാരം വളരുകയാണ് .നല്ല നാളുകളെക്കുറിച്ച് മോഡി സര്ക്കാര്‍  നല്കിയ വാഗ്ദാനങ്ങള്‍ യഥാര്‍ഥത്തില്‍ ഭരണകൂട ഭീകരത സൃഷ്ടിക്കുന്നവര്‍ ക്കും കോര്‍പ്പറേറ്റ്-വര്ഗീയ ശക്തികള്‍ക്കും നല്കിയ വാഗ്ദാനങ്ങള്‍ ആയിരുന്നു . 
ഇന്ത്യയിലും വിദേശത്തും ഉള്ള കോര്‍പ്പറേഷനുകളുടെ ഏജന്റ്  എന്ന പോലെയാണ് പരസ്യമായിത്തന്നെ  മോഡിസര്ക്കാര്‍ ഇപ്പോള്‍ പ്രവര്ത്തിച്ചുവരുന്നത് .

ആദിവാസികളുടെയും കര്ഷകരുടെയും ഭൂമി കൈക്കലാക്കാന്‍  കോര്‍പ്പറേറ്റ്കള്‍ക്ക് ഒത്താശ ചെയ്യും വിധത്തിലാണ് അത് പ്രവര്‍ത്തിക്കുന്നത് . അതുപോലെ, ജീവന്‍ രക്ഷാ മരുന്നുകളുടെ വിലയില്‍ കുത്തനെയുണ്ടാക്കിയ വര്ധനവും ,അദാനിക്ക്‌ ലാഭം ഉറപ്പിക്കുന്നതിനു പൊതു മേഖലയിലെ ഒരു ബാങ്കിലെ പണവും സേവനവും ലഭ്യമാക്കിയതും , സിഗരറ്റ് നിര്‍മ്മാതാക്കളായ കോർപ്പറേററ് കമ്പനികള്ക്ക് വഴിവിട്ട ഇളവുകള്‍ നല്കിയതും എല്ലാം അതിന്റെ സൂചനയാണ് .അതെ സമയം, ഈ കോര്‍പ്പറേററ് കള്‍ നടത്തുന്ന പകല്‍ ക്കൊള്ളയ്ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭങ്ങള്‍ നയിക്കുന്നവരെ  'വികസന വിരോധി'കളും 'രാജ്യ ദ്രോഹി'കളും ആയി മുദ്രകുത്തുകയും ദ്രോഹിക്കുകയും ആണ് സര്ക്കാര്‍  ചെയ്യുന്നത്.
ഹിന്ദുരാഷ്ട്രവാദ അജണ്ടയെ  മുന്നോട്ടുനീക്കാന്‍ വേണ്ടിയും വര്ഗീയ ശക്തികള്‍ ഇന്ന് കിണഞ്ഞു ശ്രമിക്കുന്നുണ്ട്.
'ലവ് ജിഹാദ് 'എന്ന കെട്ടുകഥ ഒരേ സമയത്ത് സ്ത്രീകളുടെ പൌര സ്വാതന്ത്ര്യങ്ങള്‍ ഇല്ലായ്മ ചെയ്യാനും ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷം ഇളക്കിവിടാനും വേണ്ടി ഉപയോഗിക്കുന്നുണ്ട് .ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ അഴിച്ചു വിടുകയും 'ഘര്‍ വാപസി' യുടെ പേരില്‍  അന്യ മതങ്ങളില്‍പ്പെട്ടവരെ ഹിന്ദുയിസത്തിലേക്ക് നിര്ബന്ധിത മത പരിവര്‍ത്തനത്തിന് വിധേയരാക്കുകയും ചെയ്യുന്നു .ബീഫ് നിരോധനം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു കൊണ്ട് ജനങ്ങളുടെ ഭക്ഷണ സംസ്കാരത്തിന്റെ വൈവിധ്യത്തിനെരെയും  ആക്രമണം നടക്കുകയാണ് .
സഖാക്കളെ ,നമുക്ക് ശക്തിയുടെയും പ്രതീക്ഷയുടെയും സ്രോതസ്സുകള്‍ ഇവയ്ക്കെല്ലാം നടുവിലും കണ്ടെത്താന്‍  കഴിയും. കോര്‍പ്പറേറ്റ് -വര്ഗീയ അജണ്ടകള്‍ക്കെതിരെ ഉയര്ന്നു വരുന്ന ശക്തമായ ബഹുജന പ്രക്ഷോഭങ്ങള്‍ അതിലേയ്ക്കുള്ള സൂചനയാണ് .തെരുവുകളില്‍ എന്ന പോലെ തെരഞ്ഞെടുപ്പ്കളിലെ ജനവിധിയുടെ രൂപത്തിലും അത് ദൃശ്യമാണ്. ഇക്കഴിഞ്ഞ ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ ജനവിധി അതിന്റെ ഉദാഹരണമാണ് .
ഔദ്യോഗിക പ്രതിപക്ഷ പാര്‍ട്ടികള്‍ പൊതുവില്‍ എല്ലാം തന്നെ  അഴിമതിനിറഞ്ഞ കോര്‍പ്പറേറ്റ് പ്രീണനനയങ്ങളെ സഹായിക്കുന്ന നയങ്ങള്‍ക്കും ജനകീയ പ്രതിഷേധങ്ങള്‍ക്ക്  എതിരായ ഭരണകൂടാ അടിച്ചമര്‍ത്തലിനും കൂട്ടുനില്‍ക്കുന്നവയാണ്. പേരില്‍ 'സെക്യുലര്‍' ആയി സ്വയം വിശേഷിപ്പിക്കുമ്പോഴും വര്ഗീയ ഹിംസകള്‍ക്കും ,  ഭീകരവാദ വിരുദ്ധനടപടികളുടെ പേരില്‍ മുസ്ലിം സമുദായത്തിലെ നിരപരാധികളായ ചെറുപ്പക്കാര്ക്കെതിരെ പലപ്പോഴും നടക്കുന്ന ഭരണകൂട അതിക്രമങ്ങള്‍ക്കും എതിരെ തത്ത്വാധിഷ്ഠിത നിലപാട് എടുക്കുന്നതില്‍ ഈ പാര്ട്ടികളില്‍ മിക്കതും വിമുഖത കാട്ടുകയാണ് . അതിന്റെ ഫലമായുണ്ടാവുന്ന ജനരോഷത്തില്‍ നിന്ന് മുതലെടുക്കാന്‍ പോലും ബിജെപി യ്ക്ക് കഴിയുന്നു. അതിനാല്‍ , കോണ്ഗ്രസ് അടക്കമുള്ള മേല്സൂചിപ്പിച്ച പാര്ട്ടികളും പ്രാദേശിക കക്ഷികളും മോഡി സര്ക്കാരിനെ ഫലപ്രദമായി എതിര്ക്കുന്ന ബദല്‍ ശക്തികള്‍ ആവുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു . പ്രതീക്ഷയും പ്രചോദനവും നല്കുന്ന ഒരേയൊരു ശക്തി ജനകീയ പ്രതിരോധങ്ങളുടെ ഊര്ജ്ജമാണ്.

സഖാക്കളെ ,ഇടതു പക്ഷത്തിനു അടുത്ത കാലത്ത് സംഭവിച്ച തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പശ്ചാത്തലം  പരിശോധിക്കുകയാണെങ്കില്‍ നമുക്ക് കാണാന്‍ കഴിയുന്നത്‌ നിയോലിബറല്‍ സാമ്പത്തിക നയങ്ങളോടുള്ള   'കാലഹരണപ്പെട്ട' എതിര്പ്പ് ഉപേക്ഷിക്കാന്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങളിലൂടെ ഇടതുപക്ഷത്തെ നിരന്തരം ഉപദേശിക്കുന്ന സൈദ്ധാന്തികരെയാണ് . ഇടതുപക്ഷത്തിന് തുടര്‍ന്ന് നിലനില്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ 'പ്രായോഗികത'യുടെയും 'യാഥാര്‍ഥ്യബോധത്തിന്റെ'യും രാഷ്ട്രീയം ആണ് സ്വീകരിക്കേണ്ടതെന്ന് അവര്‍ ഓര്മ്മിപ്പിക്കാറുണ്ട് .എന്നാല്‍ ലോകത്തെമ്പാടും ഇന്ത്യയിലും ഇന്ന് നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ നല്കുന്ന പാഠങ്ങള്‍ ഇതിനു നേര്‍വിപരീതവും, ഇടത് ശക്തികളുടെ ഐക്യത്തിന്റെ അനിവാര്യത ഒര്മ്മിപ്പിക്കുന്നതും ആണ് .
ഇടതുപക്ഷത്തിന് തീര്ച്ചയായും വര്‍ദ്ധിതമായ കരുത്തോടെ തിരിച്ചു വരാന്‍ കഴിവുണ്ട് ;അത് അനിവാര്യവുമാണ്‌.നിയോലിബറല്‍- കോര്‍പ്പറേറ്റ് അനുകൂല നയങ്ങള്ക്കെതിരായ ഓരോ ജനകീയ പോരാട്ടത്തിലും  സ്വതന്ത്രവും സുസംഘടിതവും ആയ ഒരു ശക്തിയായും ജനങ്ങള്‍ക്ക്‌ ആവേശം പകരുന്ന ഒരു ബലസ്രോതസ്സായും ഒപ്പം നില്ക്കാനുള്ള കടമ ഇടതു പക്ഷത്തിന് ഉണ്ട്‌ .ജാതീയ മര്ദ്ദനം അനുഭവിക്കുന്ന ജനവിഭാഗങ്ങളും സ്ത്രീകളും സ്വാതന്ത്ര്യത്തിന്നും ആത്മാഭിമാനത്തിന്നും വേണ്ടി നടത്തുന്ന ഓരോ പോരാട്ടത്തിനും ഒപ്പം ഇടതു പക്ഷം നില്‍ക്കേണ്ടതുണ്ട്. ജനാധിപത്യത്തെ അതിന്റെ എല്ലാ മാനങ്ങളിലും ഉയര്ത്തിക്കാട്ടാന്‍ ഇടതു പക്ഷം പരിശ്രമിക്കണം . ഡ്രക്കോണിയന്‍ നിയമങ്ങള്‍ ഓരോന്നിനും എതിരെ സമരം ചെയ്യുന്നതോടൊപ്പം
കസ്റ്റോഡിയല്‍ കൊലപാതകങ്ങളെയും നിയമവിരുദ്ധമായ അറസ്റ്റുകളെയും വിട്ടുവീഴ്ചയില്ലാതെ എതിര്ക്കണം.
ജനാധിപത്യാവകാശങ്ങള്‍ക്കും വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിനും എതിരായി നടക്കുന്ന ഭരണകൂട അടിച്ചമര്‍ത്തലുകളെചെറുക്കണം.
ഇടതു പക്ഷശക്തികളുടെ ഐക്യത്തിന്നായുള്ള നീക്കങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ പ്രതേകിച്ചും അഭിലഷണീയവും സ്വാഗതാര്‍ഹവുമാണ്. ജനാധിപത്യ അജണ്ടയുടെ സമഗ്രമായ ഒരു പരിപ്രേക്ഷ്യത്തിന്റെ വെളിച്ചത്തില്‍ ഇടതു പക്ഷം സ്വതന്ത്രമായ ഒരു ഏകീകൃത ശക്തിയായി സമരങ്ങളില്‍ പങ്കാളിത്തം വഹിക്കുമ്പോള്‍ രൂപപ്പെടുന്ന ഒരു അച്ചുതണ്ട് ആയിരിക്കണം ഇടതു ശക്തികളെ പുനരുജ്ജീവിപ്പിക്കുന്നതിലും തമ്മില്‍ ഐക്യപ്പെടുത്തുന്നതിലും 
നിര്‍ണ്ണായക ഘടകം.
ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ നടന്ന മഹത്തായ നാവിക കലാപത്തിന്റെ സിരാകേന്ദ്രങ്ങളില്‍ ഒന്നായ ചരിത്ര പ്രധാനമായ പ്രദേശമാണ് വിശാഖപട്ടണം. എല്ലാ സാമുദായിക വിഭാഗീയതകളെയും മറികടന്ന് കൊളോണിയല്‍ ഭരണാധികാരികളെ ജനങ്ങള്‍ ഐക്യത്തോടെ നേരിട്ട ആവേശോജ്ജ്വലമായ ചരിത്രമാണ് വിശാഖ പട്ടണത്തിന്റേത്‌. മന്യമിലും മന്റസയിലും നടന്ന ആദിവാസി- കര്ഷ സമരങ്ങള്‍ മുതല്‍ തെലുങ്കാനയിലെയും ശ്രീകാകുളത്തെയും പ്രക്ഷോഭങ്ങള്‍ക്ക് വരെ സാക്ഷ്യം വഹിച്ച ഈ പ്രദേശം അതി ശക്തമായ ബഹുജനപ്രക്ഷോഭങ്ങളുടെയും കര്ഷക സമരങ്ങളുടെയും വേദിയായിരുന്നു . മറ്റൊരു കമ്പനി വാഴ്ച  അധികാരസ്ഥാനത്ത് അവരോധിതമായിരിക്കുന്ന ഇന്ന്, മഹത്തായ പഴയ സമരങ്ങളുടെ പാരമ്പര്യം പുനസ്സൃഷ്ടിക്കും വിധത്തില്‍ നമ്മുടെ ചെറുത്തു നില്‍പ്പുകള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകേണ്ടാതാവശ്യമാണ് .കാര്ഷിക പ്രതിസന്ധികള്‍ക്കും, കര്ഷക ആത്മഹത്യകള്‍ക്കും പരിഹാരം കണ്ടെത്താനും, ഭരണകൂട അടിച്ചമര്‍ത്തലിനും വര്ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ക്കും എതിരെ ശക്തമായി പ്രതിരോധിക്കാനും നമ്മുടെ സമരപാരമ്പര്യം ഉണരട്ടെ !
ഇന്‍ക്വിലാബ്  സിന്ദാബാദ്!

No comments:

Post a Comment