Tuesday, 5 May 2015

ആള്‍ ഇന്‍ഡ്യാ സ്റ്റ്യൂഡെന്‍റ്റ്സ് അസ്സോസ്സിയേഷന്‍ (AISA) യുടെ 8 -)മത് ദേശീയ സമ്മേളനംമെയ്‌ 10 ,11തീയതികളില്‍ ന്യൂ ഡെല്‍ഹിയില്‍

ആള്‍ ഇന്‍ഡ്യാ സ്റ്റ്യൂഡെന്‍റ്റ്സ് അസ്സോസ്സിയേഷന്‍ (AISA) യുടെ 8 -)മത് ദേശീയ സമ്മേളനം
മെയ്‌ 10 ,11തീയതികളില്‍ ന്യൂ ഡെല്‍ഹിയില്‍
 

1857 മേയ് 10 ന് ആണ്
ബ്രിട്ടീഷ് കൊളോണിയല്‍ അധികാരികളുടെ 'കമ്പനി വാഴ്ച'യ്ക്കെതിരെ ഇന്ത്യയില്‍ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് . ഇന്ഡ്യയുടെ നാനാ ഭാഗങ്ങളിലുമുള്ള സാധാരണ ജനങ്ങള്‍ അവര്ക്കിടയില്‍ പരമ്പരാഗതമായി നിലനിന്നിരുന്ന ജാതി മത വിഭാഗീയതകള്‍ മറികടന്ന്  ഈസ്റ്റ് ഇന്ത്യാ കമ്പനിയെയും ബ്രിട്ടീഷ് പട്ടാളത്തെയും  നേരിട്ടു.
AISA യുടെ എട്ടാം ദേശീയ സമ്മേളനം നടക്കുന്നത് കമ്പനി രാജ് ഇന്ത്യയില്‍ പുതിയ രൂപത്തില്‍  പ്രതിഷ് ഠി ക്കാനുള്ള ശ്രമങ്ങള്‍ താല്പ്പര കക്ഷികള്‍ ഏറ്റെടുത്തിരിക്കുന്ന നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തില്‍ ആണ് .
 ഇന്ത്യയുടെ ഭൂമിയും ധാതു വിഭവങ്ങളും കൃഷിയും ആരോഗ്യവും തൊഴിലും എല്ലാം കൊള്ളയ്ക്കും ചൂഷണ ത്തിനുമായി നാടനും വിദേശിയുമായ കോര്‍പ്പറേഷനുകള്‍ക്ക് മുന്നില്‍ അടിയറ വെച്ചിരിക്കുകയാണ് ബി ജെ പി സര്ക്കാര്‍ . ആണവ കരാറുകള്‍  മുതല്‍ ഇന്ത്യയുടെ പേറ്റന്റ് നിയമങ്ങള്‍ തിരുത്തിയെഴുതല്‍, രാജ്യത്തിന്റെ  പരമാധികാരവും ജനങ്ങളുടെ സ്വയം നിര്‍ണ്ണയാധികാരവും സുരക്ഷിതത്വവും സ്വാശ്രയത്വവും അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക്‌ കീഴ് പ്പെടുത്തല്‍ ഇവയെല്ലാം അതിന്റെ ഉദാഹരണങ്ങളാണ് .
വിദ്യാഭ്യാസത്തിന്റെ മേഖലയിലാണെങ്കില്‍ കോര്‍പ്പറേറ്റ് ലാഭ ക്കൊതിക്ക് മുന്നില്‍  പൂര്ണ്ണമായും വിധേയപ്പെടുന്ന നയങ്ങള്‍  ആണ് നടപ്പാക്കിവരുന്നത്‌ .വിദ്യാഭ്യാസത്തിന്നും ആരോഗ്യത്തിന്നും വേണ്ടി ചെലവിടുന്ന പൊതു വിഹിതത്തില്‍ സര്ക്കാര്‍ ഗണ്യമായ വെട്ടിക്കുറവ് ആണ് നടത്തിയിരിക്കുന്നത് .ഇതിനു പുറമേ ,രാജ്യത്തിലെ വിദ്യാഭ്യാസ -ഗവേഷണ പ്രവര്ത്തനങ്ങളുടെ നിലവാരവും സാധാരണക്കാര്‍ക്ക് അതിന്റെ നേട്ടങ്ങളുടെ അഭിഗമ്യതയും അങ്ങേയറ്റം ശോചനീയമാക്കും വിധത്തില്‍ വിദ്യാഭ്യാസനയങ്ങള്‍ ഇന്ന് ആഗോള വിദ്യാഭ്യാസ മാഫിയയുടെ നിയന്ത്രണത്തില്‍ ആയിരിക്കുന്നു . തല്‍ഫലമായി, ആധുനികമായ ഏത് വിദ്യാഭ്യാസ സമ്പ്ര ദായത്തിന്റെയും  മുഖമുദ്രയായിരിക്കേണ്ട ശാസ്ത്രബോധവും യുക്തി ചിന്തയും വളര്ത്തുന്ന സമീപനം ഏതാണ്ട്  ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു . അതിന്റെ സ്ഥാനത്ത്, അന്ധ വിശ്വാസവും വിദ്വേഷ ചിന്തകളും ശാസ്ത്ര വിരുദ്ധതയും വളര്ത്തുന്ന ഉള്ളടക്കം
നമ്മുടെ പാഠ പുസ്തകങ്ങളില്‍ കുത്തിച്ചെലുത്തുകയാണ്. അതാത്  വിഷയങ്ങളില്‍ വേണ്ടത്ര  പ്രാവീണ്യമുള്ള വിദഗ്ദ്ധരായ അക്കാഡമിക് കളുടെ സ്ഥാനത്ത് ആര്‍ എസ്എസ്‌ അനുയായികളായ വ്യാജ പണ്‍ഡിതരെ ഉയര്ന്ന സ്ഥാനങ്ങളില്‍ ചുമതലകള്‍ ഏല്‍പ്പിക്കുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത് .
മേല്പ്പറഞ്ഞ വിധത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കുന്ന നയ വ്യതിയാനങ്ങള്‍ക്കെതിരെ നമ്മുടെ രാജ്യത്തിലെ കര്ഷക-തൊഴിലാളി ബഹുജനങ്ങളും ദലിത് ആദിവാസി വിഭാഗങ്ങളും വിദ്യാര്ഥികളും യുവജനങ്ങളും സ്ത്രീകളും ഇന്ന് ഉണര്ന്നു പ്രവര്ത്തിച്ചു വരികയാണ്. ബുള്ളറ്റുകളുടെയും ലാത്തികളുടെയും ജെയിലുകളുടെയും രൂപത്തിലുള്ള
ഭരണകൂട അടിച്ചമര്‍ത്തലിനെയാണ് അവരുടെയെല്ലാം പ്രതിഷേധങ്ങള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യം മൂലം, ഇന്നത്തെ ഭരണ സംവിധാനത്തെ കമ്പനി രാജിന്റെ തിരിച്ചു വരവായി ഇന്ത്യയിലെ ജനങ്ങള്‍ വിശേഷിപ്പിക്കുന്നു .
In such a backdrop, the call of the 1857 fighters resonates again for Indian citizens today. This is why AISA is holding its National Conference on 10th May 2015 at Delhi, with the call: ‘10th May Calls Us to the Fore - Company Raj No More!

Speakers-
Dipankar Bhattachrya, Gen Sec, CPI-ML
Prashant Bhushan, Activist and Supreme Court Lawyer
Kavita Krishnan, Sec, AIPWA
Nandita Narain, President, DUTA
Representatives of Left Student Organisations.

No comments:

Post a Comment