Wednesday, 23 November 2016

                   ' നോട്ടുകളല്ല ,  മാറേണ്ടത്     ഭരണമാണ് '
നോട്ട് നിരോധനത്തിനു പിന്നിലെ  രാഷ്ട്രീയത്തേയും  സാമ്പത്തിക വീക്ഷണത്തേയും എന്തുകൊണ്ട് ജനങ്ങൾ എതിർത്ത് തോൽപ്പിക്കണം?
‘Not Notes, Change the Regime’
Resisting the Economics and Politics of #NoteBan
500, 1000  രൂപയുടെ നോട്ടുകൾ അപ്പാടെ ഒറ്റയടിക്ക് പിൻവലിക്കുന്നതിലൂടെ രാജ്യത്താകെ പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ എൺപതു ശതമാനത്തിലധികം മൂല്യമില്ലാതാക്കുകയാണ് സർക്കാർ ചെയ്തത്. ഈ റദ്ദാക്കൽ നടപടി  അതിവേഗത്തിലുള്ളതും ,വിപുലവുമായ ഒന്നായതിനാൽ പകരം നോട്ടുകൾ പുനഃസ്ഥാപിക്കുന്ന പ്രക്രിയ വേദനാജനകമാംവിധത്തിൽ മന്ദഗതിയിൽ ആണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. റദ്ദാക്കിയ കറൻസിയുടെ ആകെ മൂല്യത്തിന്റെ പത്ത് ശതമാനം മാത്രമാണ് ആദ്യത്തെ പത്ത് ദിവസങ്ങൾക്കുള്ളിൽ എത്തിക്കാൻ സർക്കാരിന് കഴിഞ്ഞത് എന്ന് മാത്രമല്ല, അതുതന്നെ സിംഹഭാഗവും പുതുതായി ഇറക്കിയ 2000 രൂപയുടെ കറൻസിയുമായിരുന്നു. ഇതിന്റെ ഫലമായി ഉണ്ടായത് വൻതോതിലുള്ള പ്രയാസങ്ങൾ വരുത്തിവെക്കുന്ന പണദൗർലഭ്യവും, അതുമൂലം എണ്ണിയാലൊടുങ്ങാത്ത ബുദ്ധിമുട്ടുകൾ സാധാരണക്കാർക്ക്  സമ്മാനിക്കുന്നതും, സമ്പദ്‌വ്യവസ്ഥയിലാകെ ഗുരുതരമായ ശൈഥില്യമുണ്ടാക്കുന്നതുമായ ഒരു സ്ഥിതിവിശേഷമാണ്. ചുരുക്കത്തിൽ, ഇത്  എളുപ്പത്തിൽ നേരെയാക്കാനാവാത്ത ഒരു നിർമ്മിത ദുരിതമാണ്. ഇതിന്റെ പ്രത്യക്ഷ അനുഭവങ്ങളായി നാം ഇതിനകം കണ്ടവയുടെ കൂട്ടത്തിൽ നോട്ടുനിരോധനവുമായി  ബന്ധപ്പെട്ട്  ജനങ്ങൾ  ക്യൂവിൽ നിന്ന് തളർന്നു വീണോ , ചികിത്സാവശ്യങ്ങൾക്ക് പണം ലഭ്യമാകാത്തതിനാൽ  വൈദ്യസഹായം നിഷേധിക്കപ്പെട്ടോ ,യഥാസമയത്ത് ചികിത്സ ലഭിക്കാതെയോ ഡസൻ കണക്കിന് ആളുകൾ മരിക്കുന്നതടക്കം ഉൾപ്പെടുന്നു.
Two weeks have elapsed since the dramatic announcement of demonetization of 500 and 1000-rupee notes. In one fell swoop, the government has withdrawn more than 80 percent of the total value of the currency in circulation in the country. While the withdrawal has thus been massive and immediate, the transfusion of new notes has been painfully slow. Only about 10 percent of the value has since been replaced in the first ten days, and that too largely in the form of notes of 2000 rupees. The result has been a traumatic cash crunch, a massive disruption in the economy and incalculable hardship for the common people - in short, an unmitigated man-made disaster. On top of it, we have already experienced the shocking reality of dozens of demonetization deaths - people collapsing in queues, succumbing to stress and dying for sheer lack of timely medical care because of the cash crunch.
The government defends demonetization as a decisive blow to corruption, a so-called surgical strike on black money. Now, it is well known that only a small fraction of unaccounted-for income and wealth, which is popularly known as black money, is temporarily held in cash. How much of this cash hoard will indeed be flushed out is anybody's guess. Certainly it is not the corrupt hoarders of black money who are queuing up outside banks and ATMs. On the contrary we have seen a new form of black economy thrive in the country as common people are forced to exchange their old notes for lower amounts while the rich use their myriad ways to launder their black money ('donations' to ruling parties and temples and trusts being two well-known routes) and convert their old cash into more handy stocks of the newly introduced 2000 rupee notes. The Sanghi rumour mills are abuzz with stories of hoards of cash being destroyed by the corrupt, but frenzied conversion of cash into various forms of assets in the run-up to demonetization has been no secret. And we also have it from the horse's mouth (BJP Rajasthan MLA Bhawani Singh Rajawat) that the Adanis and Ambanis and other big business houses all had enough hint of the impending demonetization. So much for the 'secrecy' shrouding the so-called war on black money!
അഴിമതിയെ തുടച്ചു നീക്കാനുള്ള ഒരു നിർണ്ണായക നടപടിയായും, കള്ളപ്പണത്തിനെതിരെ നടത്തിയ ഒരു സർജിക്കൽ സ്ട്രൈക്ക് ആയും ആണ് നോട്ടുകൾ പിൻവലിച്ചതിനെ സർക്കാർ വിശേഷിപ്പിക്കുന്നത്.എന്നാൽ, കണക്കുകാണിക്കാത്ത സമ്പാദ്യങ്ങളിൽ
പണമായി തൽക്കാലം സൂക്ഷിക്കപ്പെടുന്ന ഒരു ചെറിയ ഭാഗം ആണ്  കള്ളപ്പണം എന്നത് ഇന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. നോട്ട് നിരോധനത്തിന് ശേഷം യാഥാർഥത്തിൽ ഈ പണത്തിൽ എത്ര പുറത്തുവരും എന്നത് ഊഹിക്കാവുന്നതേയുള്ളൂ. എന്തായാലും ബാങ്കുകളിലും എ ടി എമുകളിലും ക്യൂ നിൽക്കുന്നവർ   കള്ളപ്പണം പൂഴ്ത്തിവെച്ചവരല്ല. അത്യാവശ്യങ്ങൾ നിറവേറ്റാൻ സൂക്ഷിച്ചിരുന്ന വലിയ കറൻസി നോട്ടുകൾക്ക് പെട്ടെന്ന്  വിലയില്ലാതായതോടെ അവ മാറ്റിയെടുക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിനിടയ്ക്കു കുറഞ്ഞ മൂല്യത്തിന് പോലും  ചെറിയ നോട്ടുകൾ സ്വീകരിക്കാൻ സന്നദ്ധരാവുന്നതിനാൽ തഴച്ചു വളരുന്ന പുതിയ തരം കരിഞ്ചന്തയാണ്.നേരെ മറിച്ചു  ഈയ്യിടെ നാം കാണുന്നത്‌. സമ്പന്നർ ധാരാളം മാർഗ്ഗങ്ങളിലൂടെ അവരുടെ കറുത്ത പണം വെളുപ്പിക്കുന്നുവെന്നും നമുക്കറിയാം. (ഭരിക്കുന്ന പാർട്ടികൾക്കോ,ക്ഷേത്രങ്ങൾക്കും ട്രസ്റ്റുകൾക്കുമോ  'സംഭാവന'കൾ  നൽകുന്നത്  ത്തിനു ഉദാഹരണമാണ് } .  പുതിയ രണ്ടായിരം രൂപയുടെ നോട്ടുകളുടെ രൂപത്തിൽ മറ്റൊരു മാർഗ്ഗവും  അവർക്കു ലഭ്യമാണ്.- കയ്യിലുള്ള 500 ,1000 നോട്ടുകൾ 2000 ത്തിൻറെ പുതിയ നോട്ടുകളാക്കി സൂക്ഷിക്കാനും അവർക്കു കഴിയും..പൂഴ്ത്തിവെച്ച നോട്ടുകൾ കെട്ടുകണക്കിന് കത്തിച്ചുകളയാൻ കള്ളപ്പണക്കാർ നിർബന്ധിതരായി എന്ന്  സംഘപരിവാർ കേന്ദ്രങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിനിടെനോട്ടു നിരോധനത്തിന് തൊട്ടു മുൻപ് എത്രയോ കള്ളപ്പണം  ധൃതിപ്പെട്ട് മറ്റു സമ്പാദ്യങ്ങളാക്കി മാറ്റിയ യഥാർത്ഥ കഥകൾ പുറത്ത് വന്നിരുന്നു. രാജസ്ഥാനിൽ നിന്നുള്ള ബി ജെ പി എം എൽ എ ആയ ഭവാനി സിംഗ് പോലും പറഞ്ഞത് അംബാനി-അദാനിമാർക്കും   മറ്റ് ചില വൻകിട ബിസിനസ്സ് സ്ഥാപനങ്ങൾക്കും നോട്ടു നിരോധനത്തെക്കുറിച്ചു മുൻകൂട്ടി സൂചന ലഭിച്ചിരുന്നുവെന്നാണ്. അത്രയ്ക്കുണ്ട് 'കള്ളപ്പണത്തിനെതിരെയുള്ള യുദ്ധം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടപടികളുടെ 'രഹസ്യ' സ്വഭാവം !
 
 നോട്ടു നിരോധനത്തിന് കാരണമായിപ്പറഞ്ഞ രണ്ടാമത്തെ കാര്യം കള്ളനോട്ടുകളുടെ പ്രശ്നമാണ് ; അതിൽ താരതമ്യേന യുക്തിയുണ്ട് എന്നത് സത്യമാണ്.പക്ഷെ കള്ളനോട്ടുകൾ സർക്കുലേഷനിൽ എത്ര ശതമാനം ഉണ്ടെന്ന ഒരു കണക്കും ആധികാരികമായി  എടുത്തുകാട്ടാനില്ലാതെ ബി ജെ പിയും സംഘ് പരിവാറും അഴിച്ചുവിടുന്ന പ്രചാരണം നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്  അടുത്ത ദിവസങ്ങൾവരെ പ്രചാരത്തിലുണ്ടായിരുന്ന  നോട്ടുകളുടെ പാതിയും പാക്കിസ്ഥാനിൽ നിന്ന് അടിച്ചിറക്കുന്ന കള്ളനോട്ടുകളാണ് എന്ന മട്ടിൽ ആണ്! കൊൽക്കൊത്തയിലുള്ള ഇൻഡ്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് NIA (നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി )യ്ക്ക് വേണ്ടി അടുത്തകാലത്ത് നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയതനുസരിച്ചു രാജ്യത്താകെയുള്ളത് നാനൂറ് കോടി രൂപയുടെ കള്ളനോട്ടുകളാണ്. ഈ അവസ്ഥ കഴിഞ്ഞ നാല് വർഷമായി ഏറെക്കുറെ മാറ്റമില്ലാതെ തുടരുകയായിരുന്നുവെന്നും പറയുന്നു.  പഴയ അഞ്ഞൂറ് രൂപാ നോട്ടുകൾ റദ്ദു ചെയ്യുന്നതിലൂടെ ഇതിൽ വലിയൊരുഭാഗം തീർച്ചയായും പോയിട്ടുണ്ടാവും.( കൂടാതെ , ഇപ്പോഴും വിലയുള്ള  പഴയ നൂറു രൂപാ നോട്ടുകളുടെ വ്യാജ കറൻസികൾ അഞ്ഞൂറിന്റേതായി സങ്കൽപ്പിക്കും  വിധമായിരുന്നു പ്രസ്തുത പഠനം എന്നത് ചെറിയ വ്യത്യാസങ്ങൾ ഉണ്ടാക്കും).  പുതിയ നോട്ടുകൾ ഇറങ്ങുമ്പോൾ  പഴയ സീരീസിലുള്ള നോട്ടുകൾ റദ്ദാക്കി കള്ളനോട്ടുകളുടെ പ്രശ്നത്തിനു  പരിഹാരം തേടുന്ന രീതി കുറേക്കാലമായി തുടരുന്നുണ്ടെങ്കിലും പുതിയ നോട്ടുകളുടെ സെക്യൂരിറ്റി ഫീച്ചറുകളിൽ പറയത്തക്ക മാറ്റങ്ങളൊന്നും വരുത്താതെ അവ അടിച്ചിറക്കുമ്പോൾ കള്ളനോട്ടുകൾ തടയുന്നതിന്റെ കാര്യക്ഷമതയേയും ബാധിക്കുക സ്വാഭാവികമാണ്.

ഇനി  പുതിയ നോട്ടുകൾ അടിച്ചിറക്കുന്നതിനു വേണ്ടിവരുന്ന ചെലവ് എത്രയെന്നു നോക്കുക. ഉദാഹരണത്തിന്, 350 കോടി രൂപ മൂല്യമുള്ള നോട്ടുകൾ റദ്ദാക്കുമ്പോൾ തത്തുല്യമായി പുതിയവ പ്രിന്റു ചെയ്‌തെടുക്കുന്നതിന് മാത്രം 15000 കോടി രൂപയും , അതിനു പുറമേ , വിതരണത്തിനു എത്തിക്കാനും ,  എ ടി എമുകൾ പുനഃക്രമീകരിക്കാനുമുള്ള   മറ്റു ചെലവുകളും വരും . ചുരുക്കത്തിൽ, കള്ളനോട്ടു ഇല്ലാതാക്കാൻ  വേണ്ടി ഇത്രയും ഭീമമായ അധിക സാമ്പത്തിക ബാദ്ധ്യത വരുത്തിവെക്കുന്നത് വലിയ ഒരു അസംബന്ധം ആണ്; അതാണ് ഇപ്പോൾ മോഡി സർക്കാർ ആഘോഷമാക്കിയിരിക്കുന്നത്. നോട്ടു റദ്ദാക്കലിന് അനുകൂലമായി  മൂന്നാമത് ഒരു ന്യായംകൂടി  ഈയ്യിടെ കൂടുതലായി പ്രചരിപ്പിക്കുന്നുണ്ട് .ഇൻഡ്യ
ഒരു ആധുനികമായ  കറൻസിരഹിത സമ്പദ് വ്യവസ്ഥയായി മാറാൻ പോകുന്നു എന്നതാണ് അത്. ഇന്ത്യയിലെ ജനസംഖ്യയിൽ പ്രായപൂർത്തിയായവരിൽ നാൽപ്പതു ശതമാനത്തിനും ഇപ്പോഴും ബാങ്ക് അക്കൗണ്ട് ഇല്ല. അതായത്  ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരായി  ലോകത്തിലാകെയുള്ള ജനങ്ങളിൽ അഞ്ചിൽ ഒരു ഭാഗം ഇന്ത്യയിലാണ്. ഇത്രയും എങ്കിലും  സമീപകാലത്ത് സർക്കാരിൽ നിന്നുള്ള പണം അധികവും സർക്കാരിൽ നിന്നുള്ള പണം അധികവും സർക്കാർ വിതരണം ചെയ്യുന്ന സബ്സിഡികളും മറ്റു പണവും അധികവും നേരിട്ടുള്ള ബാങ്ക് ട്രാൻസ്‌ഫർ വഴിയാക്കിയതുമൂലം വന്ന വർധനവാണ്. ഇന്ത്യയിലെ  ബാങ്ക് അക്കൗണ്ടുകൾ 43 ശതമാനവും കാര്യമായ ഇടപാടുകൾ നടക്കാതെ ഇപ്പോഴും നിർജ്ജീവാവസ്ഥയിലുള്ളവയാണ്. പണരഹിത വ്യവസ്ഥയെക്കുറിച്ചുള്ള സ്വപ്ന കാമനകൾ പുരാതനമായ കൈമാറ്റ വ്യവസ്ഥ (barter system )യുടെ രൂപത്തിൽ അല്ലാതെ ആധുനികമായ ഡിജിറ്റൽ ഭാവനയിൽ ഉള്ളതാണെങ്കിൽ , ബന്ധപ്പെട്ട ആലോചനകൾ നടക്കേണ്ടത് ബാങ്കിങ് സമ്പ്രദായം മുഴുവൻ സാധാരണക്കാരിലേക്കും എങ്ങിനെയാണ് എത്തിക്കേണ്ടത് എന്നത് സംബന്ധിച്ചായിരിക്കണം.  മേൽപ്പറഞ്ഞ പ്രകാരമുള്ള പണരഹിത സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾ
.
കുതിരകളെ വണ്ടിയുടെ പിന്നിൽ കെട്ടുന്നതിനു തുല്യമാണ്, ദരിദ്രരെ ബോധപൂർവ്വം പുറന്തള്ളുകയും ശിക്ഷിക്കുകയും ചെയ്യുന്ന സമീപനത്തിന്റെ ഭാഗമാണ് ഇത്തരം ന്യായീകരണങ്ങൾ.


.
The other official claim of neutraliz ing counterfeit currency of course has relatively greater merit. But do we have any idea of the volume of counterfeit currency in circulation? The Sangh-BJP propaganda machinery would have us believe that every second note is a counterfeit pumped in by Pakistan. But according to a study undertaken by the Kolkata-based Indian Statistical Institute for the NIA, the total volume of fake Indian currency notes (FICN) is estimated to be of the order of Rs 400 crore, and this amount has more or less remained the same over the last four years. A large part (not by any means all, because the study estimated as many fake 100 rupee notes as 500, and old 100 rupee notes are still valid) of this FICN has now admittedly been made defunct, but it is only a matter of time till we have new FICN replace the old. The new notes have no enhanced security features and will be as counterfeit-prone, if not more, as the ones that have been scrapped.


Now just compare the monetary cost of the whole exercise of printing and supplying the new notes (some 15000 crore to print new notes plus the logistical expenses of recalibrating the ATMs, reaching the new notes to distribution points and so on and so forth) to the volume of the FICN rendered defunct (say worth Rs 350 crore), and the whole thing looks nothing more than a grand celebration of absurdity. Increasingly we are hearing a third argument – that of India becoming a modern cashless digital economy. Now more than 40% of the adult population in India is still unbanked (which is a fifth of the global unbanked population), and while the figures in India have improved only recently with the increasing practice of direct bank transfers, 43% of Indian bank accounts are still dormant. If the fantasy of a ‘cashless economy’ is to be achieved on the basis of digital transaction – and not the ancient exchange mechanism of barter – then one must first talk about expanding and improving banking services for the common people of India. All this facile cashless talk is clearly putting the cart miles ahead of the horse while actively excluding and penalising the poor!

പുതുതായി കൈവരിച്ച ഭേദപ്പെട്ട സാമ്പത്തിക പദവിയിലൂടെ സാമൂഹ്യശ്രേണിയുടെ ഉയർന്ന പടവുകളിലേയ്ക്ക് കയറിക്കൊണ്ടിരിക്കുന്ന ഒരു വർഗ്ഗത്തെ സംബന്ധിച്ചേടത്തോളം പണരഹിതമായ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾക്കുള്ള സാദ്ധ്യത തീർച്ചയായും ആകർഷകമായ ഒരാശയമാണ്.എന്നാൽ , പണരഹിത സമ്പദ് വ്യവസ്ഥ നിലവിൽ വരുന്നതുകൊണ്ട് മാത്രം സാമ്പത്തിക കുറ്റകൃത്യങ്ങളും അഴിമതിയും ഇല്ലാതാകുമെന്ന് യാതൊരു ഉറപ്പും ഇല്ല. ദേശീയ മൊത്ത ഉൽപ്പാദനവും (GDP ) പണവും തമ്മിലുള്ള അനുപാതത്തിന്റെ കാര്യത്തിൽ വികസിത രാജ്യങ്ങളുടേതുമായി തട്ടിച്ചു നോക്കിയാൽ അത്ര മോശമല്ലാത്ത നിലയാണ് ഇന്ത്യയുടേത്.ജപ്പാനിൽ ഇത് 18 %, ഹോങ്കോങ്ങിൽ 14 % എന്നിങ്ങനെയാണെങ്കിൽ ഇന്ത്യയിൽ 12 % ആണ് പ്രസ്തുത അനുപാതം.യൂറോസോൺ രാജ്യങ്ങളിലെ 10 %,ചൈനയിലെ 9 % എന്നിവയേക്കാൾ ഏറെ കൂടുതലുമല്ല ഇന്ത്യയുടെ അനുപാതം. നോർവേയിലും സ്വീഡനിലും ഉള്ള
GDP/പണം അനുപാതം കേവലം 2 % ത്തിലും  കുറവ് ആണ് ;പക്ഷെ, ഇതേ അനുപാതം നിലനിൽക്കുന്ന നൈജീരിയ അഴിമതിയുടെ കാര്യത്തിൽ  ലോകത്തിൽ മുൻപന്തിയിൽവരുന്ന  രാജ്യമായും  കണക്കാക്കപ്പെടുന്നു! ഇന്ത്യയെ ഒരു പണരഹിത സമ്പദ്‌വ്യവസ്ഥയാക്കാനുള്ള ആലോചന ബുള്ളറ്റ് ട്രെയിൻ സാർവത്രികമാക്കാനുള്ള സ്വപ്നത്തോട് സമാനത പുലർത്തുന്നു.  ഈ മാതിരിയുള്ള മോഹങ്ങൾ  സാക്ഷാൽക്കരിക്കാനുള്ള യാഥാർഥ്യബോധം ഒട്ടുമില്ലാത്ത പരി ശ്രമങ്ങൾക്ക് കനത്ത വില നല്കേണ്ടിവരുന്നു. ബുള്ളറ്റ് ട്രെയിനുകൾ ഏർപ്പെടുത്താനുള്ള റെയിൽവേയുടെ  അഭിനിവേശം മൂലം കൂടുതൽ അടിസ്ഥാനപരമായ കാര്യങ്ങൾ അവഗണിക്കപ്പെട്ടു. ബുള്ളറ്റ് ട്രെയിനുകൾക്ക്   വേണ്ടി മുൻഗണനാക്രമങ്ങൾ അട്ടിമറിക്കപ്പെട്ടതോടെ അധോഘടനയുടെ ഭദ്രത നിലനിർത്താൻ ആവശ്യമായ  അറ്റകുറ്റപ്പണികൾ യഥാസമയം കാര്യക്ഷമമായി ചെയ്യുന്നത് മുതൽ , സാധാരണ യാത്രക്കാരുടെ സുരക്ഷിതത്വം വരെയുള്ള സംഗതികളിൽ റെയിൽവേ അനാസ്ഥ കാട്ടുന്ന അതെ സമീപനം തന്നെയാണ് പണരഹിത സമ്പദ് വ്യവസ്ഥയ്ക്കുവേണ്ടി നോട്ടുകൾ പിൻവലിച്ചു ജനജീവിതം ദുരിതപൂർണ്ണമാക്കിയ നടപടിയിലും ഉള്ളത്.
സമ്പദ് വ്യവസ്ഥയിലാകെ വൻപിച്ച ഉലച്ചിൽ അടിച്ചേൽപ്പിച്ചും, വലിയ ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ അപകടം ക്ഷണിച്ചു വരുത്തിയും നടപ്പാക്കിയ നോട്ടു നിരോധന നടപടിക്ക് ആകപ്പാടെ ഒരു കാര്യത്തിൽ നേട്ടമുണ്ടാക്കാനായി. അനേകം പ്രതിസന്ധികളിൽ പ്പെട്ടു ഉഴറുകയായിരുന്ന  ബാങ്കിങ് വ്യവസ്ഥയ്ക്കകത്തേക്ക് കുറെ പണം എത്തിച്ചുകൊടുക്കാൻ അതുകൊണ്ട് സാധിച്ചു. പൊതുമേഖലാ ബാങ്കുകളിൽ
കോർപ്പറേറ്റ്കൾ വായ്‌പ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയതുമൂലം കിട്ടാക്കടം ഏറിവന്നു അവ നോൺ പെർഫോമിംഗ് അസ്സെറ്റ്‌സ് (NPA )എന്ന നിലയിൽപ്പെടുത്തുകയും കടങ്ങൾ പലതും എഴുതിത്തള്ളുകയും ചെയ്തതോടെയാണ് ബാങ്കുകൾ പ്രതിസന്ധിയിലായത്. എന്നാൽ നോട്ടു നിരോധനം ബാങ്കുകളിലെ പണത്തിന്റെ നില മെച്ചപ്പെടുത്തിയപ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്നത് നേരത്തെ പറഞ്ഞ കോർപ്പറേറ്റ് ഇന്ത്യ ആണ്. കാരണം  ഒരു വശത്ത് കോർപ്പറേറ്റ് വായ്‌പകൾ എഴുതിത്തള്ളുന്നതും മറുവശത്ത് പുതിയ വായ്‌പകൾ അനുവദിക്കുന്നതും ചാക്രികമായി ആവർത്തിക്കപ്പെടുമ്പോൾ അവരുടെ ലാഭം പെരുകുകയേ ഉള്ളൂ.  കോർപ്പറേറ്റ്കൾ ഉണ്ടാക്കുന്ന ബാദ്ധ്യതകളുടെ സാമ്പത്തികഭാരം സാധാരണക്കാരുടെ ചുമലിലേക്ക് പുനർവിതരണം ചെയ്യപ്പെടുകയാണ് ഇതിലൂടെ യാഥാർഥത്തിൽ സംഭവിക്കുന്നത്. .
Interestingly enough, while upwardly mobile India finds the technological reality and possibility of cashless digital transactions quite an enchanting idea, we must keep in mind that a cashless economy per se provides no guarantee against economic corruption or various other economic crimes. Indeed, in terms of cash-to-GDP ratio India does not compare too unfavourably with the developed world, the Indian ratio of a little above 12 percent is way below that of Japan (above 18%) and Hong Kong (above 14%) and not too high compared to the Euro zone countries (10%) or China (above 9%). And a country like Nigeria which finds itself in the same bracket with Norway and Sweden (all less than 2%) is perceived as one of the world’s most corrupt countries! Turning India today into a cashless economy is an elitist fancy quite akin to the bullet train idea. But these whims and fancies are exacting a heavy price – while the bullet train fancy is pushing the railways away from the basic question of infrastructural maintenance and amenity and safety of common passengers, the craze for going cashless has already resulted in the growing demonetization disaster.
At the cost of a huge disruption of the economy and the danger of a major slowdown, the demonetization drive has of course achieved one tangible result: a massive injection of cash into the crisis-ridden banking system. It is well known that the banks had been reeling under a growing burden of Non Performing Assets (thanks primarily to the loans piled up by corporate India, loans that are hardly repaid and now being written off) and they will be the only ones to heave a sigh of relief. But if the easing of the banking crisis only reinforces the existing lending pattern, the whole thing will mean nothing but an adverse redistribution of the burden for the common people.

നോട്ട്‌ നിർവീര്യമാക്കലിനുപിന്നിലെ  സാമ്പത്തിക യുക്തി ഏറെ സംശയങ്ങൾ ജനിപ്പിക്കുന്നതാണ്. പക്ഷെ, ഇത് നടപ്പാക്കിയതിനു തൊട്ടു പിന്നാലെ പ്രചരിപ്പിക്കപ്പെട്ട  രാഷ്ട്രീയ വ്യവഹാരങ്ങവിശേഷിച്ചും വഞ്ചനയും അപകടങ്ങളും ഉൾക്കൊള്ളുന്നവയാണ്. നോട്ടുകൾ റദ്ദുചെയ്യാനുള്ള ആലോചനയും ശ്രദ്ധാപൂർവമായ ആസൂത്രണങ്ങളും തുടങ്ങിയിട്ട് കുറച്ചുകാലമായി എന്നാണു സർക്കാർ അവകാശപ്പെടുന്നത്.2016 ഏപ്രിലിൽ സ്റ്റേറ്റ്  ബാങ്ക് ഓഫ് ഇന്ത്യാ വൃത്തങ്ങളിൽനിന്നും നോട്ടുകൾ റദ്ദാക്കുന്നത് സംബന്ധിച്ച ചില 'അഭ്യൂഹങ്ങൾ'  പുറത്തുവരികയുണ്ടായി; എന്നാൽ,2016 സെപ്റ്റംബർ 4 വരെ റിസർവ് ബാങ്ക് ഗവർണറായി ഇരുന്ന രഘുറാം രാജൻ ഈ ആശയത്തിന് തീർത്തും എതിരായിരുന്നെന്ന കാര്യം സ്പഷ്ടമായിരിക്കേ, ഏത് സംവിധാനത്തിന്ന് കീഴിൽ, ആരുടെ മേൽനോട്ടത്തിലായിരുന്നു നേരത്തെ പറഞ്ഞ തയ്യാറെടുപ്പുകൾ നടന്നത്? ഒരു പ്രത്യേക ബ്രാൻഡ് ഡിജിറ്റൽ വാലെറ്റിന്റെ പരസ്യത്തിൽ പ്രധാനമന്ത്രയിയുടെ ചിത്രം രായ്ക്കുരാമാനം വന്നതും ,നോട്ടു റദ്ദാക്കലിന് ശേഷമുള്ള നാളുകളിൽ ലഭിച്ച അനുകൂലമായ അവസരം മുതലെടുത്ത് ആ ബ്രാൻഡിന്റെ ഉടമസ്ഥർ ൻ തുകയ്ക്കുള്ള ബിസ്സിനസ് ഈ മേഖലയിൽ ഉണ്ടാക്കിയെടുത്തതും ഇതുമായി കൂട്ടിവായിക്കേണ്ട വസ്തുതകളാണ്. .
             ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു നോട്ടു റദ്ദാക്കൽ നടപടി പ്രഖ്യാപിച്ച പ്രധാനമന്ത്രിയ്ക്ക് എന്തുകൊണ്ട് ഈ വിഷയത്തിൽ പാർലമെന്റിനെ അഭിമുഖീകരിക്കാൻ ഇതേവരെ കഴിയുന്നില്ല എന്ന ചോദ്യം വളരെ ഗൗരവമുള്ളതാണ്. സംഭവത്തിനു ശീഷം പാർലമെന്റിൽ ഒരിയ്‌ക്കൽപ്പോലും  പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത പ്രധാനമന്ത്രി
പിന്നീട് ചെയ്യുന്നത് നോട്ട് റദ്ദാക്കലിനെപ്പറ്റിയുള്ള ജന ങ്ങളുടെ പ്രതികരണം നേരിട്ടറിയാൻ എന്ന ഭാവത്തിൽ ഒരു 'ആപ്പ്' ഉണ്ടാക്കി  പ്രചരിപ്പിക്കൽ ആയിരുന്നു.

പ്രസ്തുത ആപ്പ് വഴി ഹിതപരിശോധന നടത്തിയ മോദി രാജ്യത്തിലെ ഭൂരിപക്ഷം പൗരന്മാരും തന്റെ നോട്ടു റദ്ദാക്കൽ നടപടിയെ അനുകൂലിക്കുന്നുവെന്നു വരുത്താൻ ശ്രമിച്ചു. പക്ഷെ, അത് ഡിജിറ്റൽ ശാക്തീകരണം കൈവരിച്ച ഒരു ന്യൂനപക്ഷത്തെ മാത്രം ലാക്കാക്കി നേടിയെടുക്കുന്ന 'നിർമ്മിത അനുമതി'യാണ് എന്ന് തെളിഞ്ഞിരിക്കുന്നു. ജനങ്ങളുടെ അഭിപ്രായം ആരായുന്നതിന്നു എന്ന്  അവകാശപ്പെട്ട ആപ്പിൽ കൊടുത്ത ചോദ്യാവലിയിലെ ഭൂരിപക്ഷം ഇനങ്ങളും തയ്യാറാക്കപ്പെട്ടിരുന്നത് വിയോജിപ്പ് രേഖപ്പെടുത്താൻ ഇടമില്ലാത്തവിധം ആയിരുന്നു. ഭൂരിപക്ഷം ജനങ്ങളെയും പരിഗണിക്കുകപോലും ചെയ്യാത്ത 'ഡിജിറ്റൽ വിഭജനം' ഇത്രയും സ്പഷ്ടമായി മറനീക്കി പുറത്തുവന്ന അനുഭവം മുൻപൊരിക്കലും ഈ രാജ്യത്ത് ഉണ്ടായിട്ടില്ല. നരേന്ദ്രമോദിയുടെയും അദ്ദേഹത്തെ വാഴ്ത്തിപ്പറയുന്ന ബിജെപി- സംഘ പരിവാർ സംഘടനകളുടെയും പ്രതികരണങ്ങൾ സാമാന്യ ജനങ്ങളുടെ ദുരിതങ്ങളിൽ ഏതോ തരത്തിൽ സ്വയം സംതൃപ്തി കണ്ടെത്തുന്നതും, ഡസൻ കണക്കിന് മരണങ്ങളടക്കമുള്ള ഒട്ടേറെ അനിഷ്ട സംഭവങ്ങൾ ഉണ്ടാവുമ്പോഴും ജനങ്ങളെ ആക്ഷേപിക്കുന്നതും ആയിരുന്നു. 
While the economics of demonetization is clearly dubious, it is the accompanying political process and discourse which are particularly deceptive and dangerous. The government claims that the planning and preparation for demonetization was underway for quite some time. In April 2016 we had the SBI talking of ‘rumours’ of demonetization, and the previous RBI Governor Raghuram Rajan who held office till 4 September 2016 was known to have been against the idea of demonetization. What then was the institutional mechanism that took this momentous decision and oversaw its planning and preparation? And how did the PM’s picture appear overnight in advertisements promoting a particular brand of digital wallet which is aggressively marketing itself using demonetization and the resultant cash crunch as a rare business opportunity?
The Prime Minister made the announcement in a televised address to the nation but refused to face Parliament on this issue. And now he has launched an app to ascertain people’s views on demonetization (and that too without offering them an option to disagree on most questions!), making it absolutely clear that it is only the manufactured consent of the digitally empowered that he cares about, the experience of the digitally excluded and dissenting views just do not matter. The subversion of parliamentary democracy and the arrogant flaunting of the digital divide have never been starker. Equally revealing has been the reaction of Narendra Modi and the Sangh-BJP establishment (ranging from outright denial and trivialization to sadistic derision and emotional blackmailing) to the disastrous fallout of demonetization, the traumatic economic disruption and mounting miseries of the people including scores of demonetization deaths.

ജനങ്ങളുടെ  അടിച്ചേൽപ്പിച്ച കഷ്ടപ്പാടുകൾ എല്ലാം രാജ്യത്തെ കള്ളപ്പണത്തിന്റെ സ്വാധീനത്തിൽ നിന്നും കരാകെട്ടുവാനാണ് എന്ന് മോദിയും കൂട്ടരും അവകാശപ്പെടുമ്പോഴും, ന്യായമായ വഴികളിലൂടെ സമ്പാദിച്ചു ബാങ്കിൽ  നിക്ഷേപിച്ച സ്വന്തം പണം എടുക്കാൻ ജനങ്ങളെ അനുവദിക്കാതിരിക്കുന്നതുൾപ്പെടെയുള്ള അടിസ്ഥാനപരമായ അവകാശനിഷേധങ്ങൾ തുടരുകയാണ്.ഇവയെല്ലാം താൽക്കാലികമായ നിസ്സാര ബുദ്ധിമുട്ടുകൾ ആണെന്നും , രാജ്യനന്മയ്ക്കു വേണ്ടി ആളുകൾ ത്യാഗങ്ങൾ സഹിക്കേണ്ടിവരുമെന്നുമാണ് മോഡി പറയുന്നത്.സമ്പന്ന വിഭാഗത്തെ ശിക്ഷിച്ചു സാമ്പത്തിക സമത്വം ഉറപ്പുവരുത്താനുള്ള പാക്കേജിന്റെ ഭാഗമാണ് ഇതെല്ലാമെന്ന് പറയാനുള്ള ഔദ്ധത്യം പോലും കാട്ടാൻ മോദിയുടെ അനുയായികൾക്ക് മടിയില്ല. ഒരാൾക്ക് ഒരു വോട്ട് എന്ന തത്വം പ്രയോഗിക്കുന്ന  വ്യവസ്ഥയിൽ രാഷ്ട്രീയാധികാരം അതിസമ്പന്നരായ ഒരു വിഭാഗത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നത് പോലെ തന്നെയാണ് താൽക്കാലികമായി നോട്ടുകൾക്ക് റേഷൻ ഏർപ്പെടുത്തുകവഴി സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് നികത്തപ്പെടും എന്ന വാദത്തിന്റേയും ഗതി എന്ന് മനസ്സിലാക്കാൻ ഏറെ പണിപ്പെടേണ്ടിവരില്ല. ഇതോട് ചേർത്തുവെക്കാൻ കഴിയുന്ന മറ്റൊരുകാര്യം, 2005 നു മുൻപ് ഇറങ്ങിയ 500 രൂപാ നോട്ടുകൾ
UPA സർക്കാർ റദ്ദു ചെയ്ത നടപടിയെ പാവപ്പെട്ടവർക്കെതിരായതും  , വിദേശ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട കള്ളപ്പണത്തിന്റെ യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിച്ചു ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നതുമായ ഒരു പ്രഹസനമെന്ന നിലക്ക് വിമർശിച്ചവരാണ്  അതിനേക്കാളും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിധത്തിൽ നോട്ട് റദ്ദാക്കൽ നടപടിയുമായി രംഗത്തുവന്നത് എന്നാണ്. ബി ജെ പി സർക്കാർ കൊണ്ടുവന്ന ഉദാരവൽക്കരിച്ച ധനനിക്ഷേപ പദ്ധതി (Liberalised Remittance Scheme ) യനുസരിച്ചു വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് ഒരു വർഷത്തിൽ രണ്ടര ലക്ഷം യു എസ്  ഡോളർ വരെ ബാങ്കിൽ നിക്ഷേപിക്കാനും, തത്തുല്യമായ സംഖ്യ വിദേശ യാത്രകളിൽ യു എസ് ഡോറായി  ഒരു വർഷം കയ്യിൽ കൊണ്ടുനടക്കാനും അനുവാദമുണ്ട്.


ഇപ്പോൾ അടിച്ചേൽപ്പിച്ചിരിക്കുന്ന വിനാശകരമായ ഫലങ്ങൾ ഉളവാക്കുന്ന സാമ്പത്തിക യുക്തിയേയും , ജനങ്ങൾ ഇഷ്ടപ്പെടുന്നതെന്ന വ്യാജമായ  അവകാശവാദത്തോടെ നടപ്പാക്കിയ നോട്ടു റദ്ദാക്കൽ നടപടിയുടെ രാഷ്ട്രീയത്തേയും തുറന്നു കാട്ടുകയും ധീരമായി ചെറുക്കുകയും ചെയ്യാൻ വിപ്ലവകാരികളായ കമ്മ്യൂണിസ്റ്റ് പ്രവർത്തകരും പൊരുതുന്ന മറ്റു ജനകീയ പ്രസ്ഥാനങ്ങളും മുന്നോട്ടു വരണം. ഈ രാജ്യത്തിലെ സാധാരണ ജനജീവിതം ദുരിതമയമാക്കിക്കൊണ്ട് നോട്ടു റദ്ദാക്കൽ നടപ്പാക്കിയ സർക്കാരിനെക്കൊണ്ട് ഉത്തരം പറയിപ്പിക്കണം. പകരം വെക്കാൻ ആവശ്യത്തിന് കറൻസിനോട്ടുകൾ ലഭ്യമാക്കാതെയാണ്
വ്യാപകമായി പ്രചാരത്തിലിരുന്ന നോട്ടുകൾ   സർക്കാർ പെട്ടെന്ന് റദ്ദു ചെയ്തത്. ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ കർഷകജനതയുടെ സാമ്പത്തിക നിലനിൽപ്പിന്റെ ജീവനാഡിയായി പ്രവർത്തിക്കുന്നതും, ഏത് സാമ്പത്തിക ആവശ്യങ്ങൾക്കും ഗ്രാമീണർ ആദ്യം ഓടിച്ചെല്ലുന്നതുമായ  സഹകരണ ബാങ്കുകൾക്ക്  മുഴുവൻ പ്രവർത്തനസ്വാതന്ത്ര്യവും പുനഃസ്ഥാപിച്ചു കിട്ടേണ്ടത് ജനങ്ങളുടെ ഒരു അടിയന്തര ആവശ്യമാണ്.

   നോട്ടുറദ്ദാക്കലിനെത്തുടർന്ന് അതുമായി ബന്ധപ്പെട്ടുണ്ടായ ഓരോ മരണത്തിനും സർക്കാർ സമാധാനം പറയണം. നഷ്ടപ്പെട്ട ജീവന്നും സാമ്പത്തിക ദുരിതങ്ങൾക്കും ഉചിതമായ നഷ്ടപരിഹാരം വേണം. തുടർച്ചയായ വരൾച്ചാ ദുരിതങ്ങൾക്കും ദീർഘകാലമായി പരിഹാരമില്ലാത്ത തുടരുന്ന കാർഷിക പ്രതിസന്ധിയുടെയും നടുവിൽ കർഷകർ അടുത്ത വിളയ്ക്ക് വിത്തിറക്കുന്ന സീസണിൽ ആണ് അവരുടെ ദുരിതങ്ങൾ പിന്നേയും പെരുപ്പിച്ചു കൊണ്ട് സർക്കാർ നോട്ടുകൾ റദ്ദാക്കിയത്. ഈ സാഹചര്യത്തിൽ  എല്ലാ കാർഷിക വായ്പ്പകളും റദ്ദാക്കുകയും ,കാർഷിക നിവേശങ്ങൾ സൗജന്യമായി കർഷകർക്ക് ലഭ്യമാക്കുകയുമാണ് സർക്കാർ
ചുരുങ്ങിയ പക്ഷം ചെയ്യേണ്ടത്. ഗ്രാമീണ മേഖലയിൽ പണിയെടുക്കുന്നവർ , കർഷകത്തൊഴിലാളികൾ ചെറുകിട കച്ചവടക്കാർ ,ഗതാഗത സേവനങ്ങളിൽ പണിയെടുക്കുന്നവർ, അനൗപചാരിക മേഖലകളിലെ അസംഘടിത തൊഴിലാളികൾ ,തെരുവ് കച്ചവടക്കാർ , ദിവസക്കൂലി ചെയ്യുന്നവർ, എന്നിങ്ങനെ  എല്ലാ വിഭാഗങ്ങൾക്കും അവരുടെ ഉപജീവനമാർഗ്ഗങ്ങൾ വഴിമുട്ടിയതിനു സർക്കാർ നഷ്ടപരിഹാരം നൽകണം.
All the miseries being inflicted on the people, and the violation of so many rights, including the most basic right of being able to access one’s own hard-earned money, are being trivialized as a temporary inconvenience and glorified as a sacrifice for a corruption free India. And audaciously enough, the government is packaging the whole thing as a measure to promote economic equality and punish the rich. But it is not difficult to understand that just as the principle of one person one vote has not stopped the concentration of political power in the hands of the super rich, the temporary rationing of notes too is not going to bridge the growing rich-poor divide in the society. It is also instructive to note that when the UPA government went for a partial demonetization exercise by withdrawing currency notes printed before 2005, the BJP had dubbed it an anti-poor diversionary exercise to obfuscate the real issue of black money stashed away in foreign banks! Interestingly, the Modi government has raised the limit of the Liberalised Remittance Scheme to allow Indian citizens to remit annually as much as 2.5 lakh US dollars abroad apart from the right to carry another 2.5 lakh dollars per year for every person going on foreign trips. 
Revolutionary communists and all other forces of people’s movements must boldly resist the disastrous economics and populist politics of demonetization. The government must be held accountable for the reckless manner in which it inflicted the ill-conceived idea of demonetization and the disastrous fallout that has engulfed the common people in its wake. There can be no scrapping or restricting any widely used currency without adequate availability of replacement notes. The cooperative banks, which are the lifeline of the rural economy and the bank of first resort for the bulk of India’s agricultural population, must be allowed to discharge their full functions.
The government must answer for every demonetization death and must compensate the people for the loss of livelihood and economic disruption. For the peasantry, reeling under successive droughts and a chronic agrarian crisis, the demonetization has been a brutal blow in the midst of the busy sowing season, and the least that the government must do is to waive all farm loans and ensure free supply of inputs. Similarly, agricultural labourers, other rural workers, small traders and transporters, unorganized/informal sector workers and daily wagers, street vendors and greengrocers who have all been hit hard by the reckless note ban must be adequately compensated for their loss of livelihood.

കള്ളപ്പണത്തിനും അഴിമതിയ്ക്കും എതിരെ കടുത്ത  നടപടിയെടുക്കുന്നുവെന്നു അവകാശപ്പെട്ട്  മുകളിൽ വിവരിച്ചതരത്തിലുള്ള ദ്രോഹങ്ങളെല്ലാം ജങ്ങളുടെമേലെ  അടിച്ചേൽപ്പിച്ച സർക്കാർ കള്ളപ്പണത്തനും അഴിമതിയ്ക്കും എതിരെ യാഥാർത്ഥത്തിൽ എന്താണ് ചെയ്തത് എന്നുകൂടി വിശദീകരിക്കേണ്ടതുണ്ട്. മനഃപൂർവ്വം വലിയ തോതിൽ നികുതിവെട്ടിപ്പ് നടത്തിയ ആൾക്കാരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും  സർക്കാരിൽ അടക്കേണ്ട തുകകൾ
അവരെക്കൊണ്ട് അടപ്പിക്കുകയും വേണം. അല്ലാത്ത പക്ഷം അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും അങ്ങിനെ പെരുമാറുന്ന കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തുകയും വേണം. വിദേശ ബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിച്ചവരുടെ വിവരങ്ങൾ പനാമാ പേപ്പറുകളിലൂടെ വെളിപ്പെട്ടിട്ടുണ്ട് .നികുതിവെട്ടിപ്പ് നടത്താൻ ഒത്താശകൾ ചെയ്യാൻ രാഷ്ട്രീയ നേതാക്കൾക്ക് കൈക്കൂലികളായി അനേക കോടികൾ വിതരണം ചെയ്തതിന്റെ രേഖകൾ സഹാര -ബിർലാ  ഡയറിയുടെ രൂപത്തിൽ പരസ്യമായിട്ടുണ്ട്.  യാതൊരു മറയുമില്ലാതെ പൊതു മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞ ആ രേഖകളുടെ  അടിസ്ഥാനത്തിൽ അതുമായി ബന്ധപ്പെട്ടവരെക്കൊണ്ട് സർക്കാർഉത്തരം പറയിപ്പിക്കുകയും അവർക്കെതിരെ നടപടിയെടുക്കുകയും വേണം. ബിസിനസ്സ് - രാഷ്ട്രീയ കൂട്ടുകെട്ടിനെ പൊളിക്കാതെ കള്ളപ്പണക്കാർക്കെതിരായുള്ള ഒരു നടപടിയും സാദ്ധ്യ മാവുകയില്ല എന്നതാണ് ഇവയില്നിന്നെല്ലാം അന്തിമമായി ഉരുത്തിരിയുന്ന സത്യം. അതിനാൽ, രാഷ്ട്രീയപ്പാർട്ടികളെ  അവയുടെ സാമ്പത്തിക സ്രോതസ്സുകൾ  പരസ്യമാക്കാൻ നിർബന്ധിക്കുന്നതും കോർപ്പറേറ്റ് ഫണ്ടിങ്  നിർത്തൽ ചെയ്യുന്നതും  തെരഞ്ഞെടുപ്പ് ചെലവുകൾക്ക്  കഠിനമായ  നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമായ ഒരു സംവിധാനം അത്യാവശ്യമാണ്.  

 നോട്ടു റദ്ദാക്കൽ,
മോദി സർക്കാരിനെ സംബന്ധിച്ചേടത്തോളം അതിന്റെ സ്വേച്ഛാധികാര അജൻഡയുടെ ഭാഗമാണ്. ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും ഉൾപ്പെട്ട ഒരു ഭരണ ക്ലിക് നാല് ദശാബ്ദങ്ങൾ മുൻപ് നടപ്പാക്കിയ സ്വേച്ഛാധിപത്യപരമായ നയങ്ങളെയാണ് ഇത് ഓർമ്മിപ്പിക്കുന്നത്. അന്ന് പത്രങ്ങൾക്കെതിരെ സെൻസർഷിപ്പ് ഏർപ്പെടുത്തലും ഗ്രാമീണരെ കൂട്ടത്തോടെ നിർബന്ധ വന്ധ്യംകരണത്തിന് വിധേയരാക്കലും നഗരങ്ങൾ മോടിപിടിപ്പിക്കുന്നതിനു വേണ്ടി ദരിദ്രരെ ഒഴിപ്പിക്കലും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ അടിച്ചമർത്തലും ജനങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യങ്ങളും ജനാധിപത്യാവകാശങ്ങളും റദ്ദാക്കലും   , പാർലമെന്ററി ജനാധിപത്യത്തെ സസ്‌പെൻഡ് ചെയ്ത് പ്രതിപക്ഷ നേതാക്കളെയും രാഷ്ട്രീയ പ്രവർത്തകരെയും ജെയിലുകളിൽ പാർപ്പിക്കുകയും ഒക്കെയായിരുന്നു ഇന്ദിരയും സഞ്ജയും ചെയ്തിരുന്നതെങ്കിൽ ഇന്ന് മോദി സർക്കാർ ചെയ്യുന്നത് അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന പ്രവൃത്തികളാണ്. സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനും രാഷ്ട്രീയത്തെ സൈനികവൽക്കരിക്കാനും ശ്രമിക്കുന്ന മോദി മാധ്യമസ്വാതന്ത്ര്യത്തിനു മേലെയും  ആക്രമണം അഴിച്ചു വിട്ടിരിക്കുന്നു. പാർലമെന്ററി നടപടിക്രമങ്ങളെയാകെ അവഗണിച്ചുകൊണ്ടും സാമ്പത്തിക യുക്തിയുടെ അടിസ്ഥാനപരമായ പിൻബലമില്ലാതെയും ആണ് നോട്ടു റദ്ദാക്കൽ പ്രഖ്യാപിച്ചു മോദി ജനങ്ങൾക്ക് തീരാദുരിതങ്ങൾ സമ്മാനിച്ചിരിക്കുന്നത് .
 
തങ്ങൾക്കു നേരെ വരാനിരിക്കുന്ന യഥാർത്ഥ അപകടം ഇന്ത്യൻ ജനത തിരിച്ചറിഞ്ഞു തുടങ്ങിയിട്ടേ ഉള്ളൂ.  ' നോട്ടുകളല്ല ,  മാറേണ്ടത്     ഭരണമാണ് ' എന്ന മുദ്രാവാക്യം   ഇന്ന് കൂടുതൽ ആളുകളിൽ നിന്ന് രാജ്യത്താകമാനം മുഴങ്ങിക്കേൾക്കുന്നത് അതിനു തെളിവാണ്. മോദി  സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന വഴിവിട്ടുള്ള ജനദ്രോഹ നടപടികൾക്കെതിരെ ജനാധിപത്യത്തിന്റെ സ്പിരിറ്റ് ഉയർത്തിപ്പിടിച്ചു നിശ്ചയദാർഢ്യത്തെടെയും ധീരമായും ചെറുത്തുനിൽക്കാനുള്ള കടമ
ജനങ്ങളുടെ താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും ഇന്നുണ്ട്.
The government must also be held accountable on the issue of combating the menace of black money and corruption, the pretext on which it inflicted this disastrous course on the people. The list of willful mega defaulters must be made public and they must be forced to pay up, failing which their property must be confiscated and companies blacklisted. The Panama Papers on foreign account holders and now the explosive Sahara-Birla Diaries with details of political payoffs to facilitate tax evasion are both in the public domain and the government must be made to answer and act on them. And last but not the least, there can be no cleaning up of black money without breaking the business-politics nexus, without making it mandatory for political parties to make public their entire finances, stopping corporate funding and excessive electoral expenditure.
For the Modi government, demonetization is of course part and parcel of its autocratic agenda. The way the government went about the whole thing reminded many of the Indira-Sanjay era of Emergency four decades ago. The attack on the press, the forcible imposition of family planning in rural areas and mass eviction in the name of urban beautification, the suppression of dissent, the crushing of the people’s democratic rights and political liberties, the suspension of parliamentary democracy and arrest of all opposition leaders and activists – all these trappings of the Emergency resonate in the air as the Modi government goes about politicizing the Army and militarizing politics, curbing the media and inflicting an unmitigated disaster like the ongoing trauma of demonetization in complete defiance of economic logic and parliamentary procedures.
The people of India have of course begun to sense this danger. And the cry of ‘Note Nahi, Sarkar Badlo’ (Not Notes, Change the Regime) being heard increasingly across the country reflects this realization of the people. It is the urgent task of every defender of the interests of the people to champion this democratic spirit and wage a determined resistance against the reckless offensive of the Modi government.
ML Update
A CPI(ML) Weekly News Magazine

Vol.19 | No.48 | 22-28 NOV 2016