Saturday 30 March 2019

 ഉപഗ്രഹവേധ സാങ്കേതികവിദ്യ  വിജയകരമായി പരീക്ഷിച്ചത്

സംബന്ധിച്ച മോദിയുടെ
തെരഞ്ഞെടുപ്പുവേളയിലെ അറിയിപ്പ്

അനേകം ചോദ്യങ്ങൾ ഉയർത്തുന്നു
27 മാർച് ,2019
തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു നടത്തിയ "മിഷൻ ശക്തി"  അറിയിപ്പ് അസ്വാസ്ഥ്യജനകമായ  ചില ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നു.  തന്ത്രപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മോദി  സർക്കാർ പുലർത്തുന്ന നിരുത്തരവാദപരമായ സമീപനമാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. എ -സാറ്റ് എന്ന ഒരു ഉപഗ്രഹവേധ മിസൈൽ തൊടുത്തുവിട്ട് ഭൂമിയുടെ അടുത്ത് ഉള്ള ഒരു ഭ്രമണപഥത്തിൽ ( ലോ ഏർത് ഓർബിറ്റ് - LEO ) ചലിച്ചുകൊണ്ടിരുന്ന ഒരു ഉപഗ്രഹത്തെ തകർത്തുവെന്നും, അതുവഴി ഇന്ത്യ ഉപഗ്രഹവേധ മിസൈൽ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി എന്നും ആണ് മോദി അവകാശപ്പെട്ടത്. എന്നാൽ,  അത്തരമൊരു സാങ്കേതിക നേട്ടം ഇന്ത്യ കൈവരിച്ചതായി ഏഴു വർഷം  മുൻപ്  ഇന്ത്യയുടെ പ്രതിരോധ ഗവേഷണത്തിന്റെ ചുമതല വഹിക്കുന്ന ഡിഫെൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ ഓർഗനൈസേഷൻ ( DRDO )  ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.   ഈ ശേഷി പരസ്യമായി തെളിയിച്ചുകൊടുക്കേണ്ടത്  തന്ത്രപരമായ കാരണങ്ങളാൽ  ഒരു പക്ഷെ സാധൂകരിക്കുമെന്നു വാദിച്ചാൽപ്പോലും എന്തുകൊണ്ടാണ് മോദി സർക്കാർ ഇങ്ങിനെയൊരു സമയത്തു് നാടകീയതയുടെ പരിവേഷത്തോടെ അത്തരം ഒരു വെളിപ്പെടുത്തലിനു മുതിർന്നത് എന്ന് ചോദിക്കേണ്ടതുണ്ട്.

 പ്രതിരോധ സാങ്കേതിക വിദ്യയിൽ
ഡി ആർ ഡി ഓ വിന്റെ നേട്ടം സ്വന്തം പ്രതിച്ഛായ നന്നാക്കാനുള്ള  ശ്രമത്തിൽ എടുത്തുപയോഗിക്കുകയാണ്  മോദി സർക്കാർ ചെയ്തത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പരാജയത്തെ മുന്നിൽക്കണ്ട്  സ്പഷ്ടമായും അങ്കലാപ്പിലായ ബി ജെ പി നേതൃത്വം യുദ്ധഭീഷണിയുടെ ഒരു പുകമറ ഉണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് നോക്കുന്നത്.

രണ്ടു വർഷം മുൻപ് യു പി തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് പ്രധാനമന്ത്രി നടത്തിയ നോട്ടുറദ്ദാക്കൽ പ്രഖ്യാപനത്തിന്റെ അസ്വാസ്ഥ്യകരമായ ഓർമ്മകൾ ഉണർത്തുന്നതാണ് മോദി ഇന്ന് നടത്തിയ നാടകീയമായ അഭിസംബോധന. ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിൻറെ സാമ്പത്തികവും തന്ത്രപരവുമായ താൽപ്പര്യങ്ങളെ ഗുരുതരമായി ബാധിക്കുന്ന തീരുമാനങ്ങൾ അഥവാ  പ്രഖ്യാപനങ്ങൾ , തെരഞ്ഞെടുപ്പിലെ ലാഭനഷ്ടങ്ങൾ മാത്രം നോക്കി കൈക്കൊള്ളുന്ന ഒരു സർക്കാർ രാജ്യത്തിന്  വലിയ ബാധ്യതയാണ്.  രാജ്യത്തിൻറെ ദേശീയ അസ്തിത്വത്തെ ബാധിക്കുന്ന നിർണ്ണായകമായ തീരുമാനങ്ങൾ സ്വേച്ഛാപരമായും നിരുത്തരവാദപരമായും കൈക്കൊള്ളുന്ന ഈ സർക്കാരിനെ 
തെരഞ്ഞെടുപ്പിൽ പുറത്താക്കാനുള്ള ബാധ്യത അതുകൊണ്ടുതന്നെ രാജ്യത്തിലെ ജങ്ങൾക്കുണ്ട്.

 മോദി സർക്കാർ ജങ്ങൾക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന മറ്റ് യുദ്ധങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാൻ
തെരഞ്ഞെടുപ്പ് സമയത്തെ ഈ സാറ്റലൈറ്റ് സ്ട്രൈക്കിനെ  ഒരു കാരണവശാലും അനുവദിച്ചുകൂടാ. തൊഴിലുകൾക്കും, ജനാധിപത്യാവകാശങ്ങൾക്കും സാമുദായിക സൗഹാർദ്ദത്തിനും കർഷകർക്കും നേരെ സർക്കാർ നടത്തിപ്പോരുന്ന ആക്രമണങ്ങളിൽനിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമത്തിനു പുറമെ, ഈ മേഖലയിലെ  ആയുധപ്പന്തയത്തിനും സൈനികവൽക്കരണത്തിനും ആക്കം വർധിപ്പിക്കുക എന്ന ഭീഷണിയും  പ്രസ്തുത സാറ്റലൈറ്റ് സ്ട്രൈക്ക് മുന്നോട്ടുവെക്കുന്നു. ഈ കെണിയിൽ  നമ്മൾ വീഴരുത് .  അധികാരത്തിലിരിക്കുന്ന ശക്തികളുടെ ഇഷ്ടാനിഷ്ടങ്ങൾക്കും രാഷ്ട്രീയ കൗശലങ്ങൾക്കും കീഴ്‌പ്പെടുത്തി തന്ത്രപ്രധാനമായ വിഷയങ്ങൾ  ലാഘവത്തോടെ കൈകാര്യം ചെയ്യപ്പെടുകയില്ല  എന്ന് ഉറപ്പുവരുത്താനും വരും ദിവസങ്ങളിൽ നമ്മൾ തയ്യാറാവേണ്ടതുണ്ട്.
- ദീപങ്കർ ഭട്ടാചാര്യ,
ജനറൽ സെക്രട്ടറി, സി പി ഐ (എം എൽ )


No comments:

Post a Comment