Sunday, 12 April 2020



To
Prime Minister Narendra Modi
*Subject: കോവിഡ് -19 നെ നേരിടാൻ ഇന്ത്യയെ സുസജ്ജവും ശാക്തീകൃതവും ആക്കുക.
Mr. Prime Minister,
മാർച് 24 ന് താങ്കൾ പ്രഖ്യാപിച്ച ലോക്ക് ഡൌൺ അന്ത്യഘട്ടം എത്തിയ ഈ അവസരത്തിൽ ഇപ്പോൾ കേൾക്കാൻ സാധിക്കുന്നത് ചില സംസ്ഥാനങ്ങളിൽ അത് തുടരുമെന്നും ,കോവിഡ് -19 തീവ്രമായി ബാധിച്ചതായി തിരിച്ചറിഞ്ഞ ചില മേഖലകൾ സമ്പൂർണമായും അടച്ചിടും എന്നും ആണ് .കഴിഞ്ഞ മൂന്ന് ആഴ്ചക്കാലത്തെ അനുഭവങ്ങൾ വ്യക്തമാക്കുന്നത് കോവിഡ് -19 എന്ന മഹാമാരിയും ലോക്ക് ഡൌൺ ഉം ചേർന്ന് ഉണ്ടാക്കിയ ഗുരുതരമായ പ്രതിസന്ധിയെ അതിന്റെ സമഗ്രയാഥാർഥ്യം അംഗീകരിച്ചുകൊണ്ട് പരിഹാരം തേടുന്നതിനുള്ള ആവശ്യകത ആണ് . മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ബൃഹത്തായ ഈ പ്രതിസന്ധിയുടെ പ്രധാനപ്പെട്ട അഞ്ച്‌ സവിശേഷ വശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു (1)മതിയായ സജ്ജീകരണങ്ങളുടെയും ധനവിനിയോഗ ത്തിന്റെയും ഗുരുതരമായ അപര്യാപ്തത മൂലം വീർപ്പു മുട്ടുന്ന ആരോഗ്യ സേവന വ്യവസ്ഥയും, ബഹുഭൂരിപക്ഷം ജനങ്ങൾക്കും പ്രയോഗത്തിൽ വരുത്താൻ ഏറെ ദുഷ്കരമെങ്കിലും അനിവാര്യമായ ശുചിത്വപാലന നിബന്ധനകളും ചേർന്ന് സംജാതമായിരിക്കുന്ന ഭീമമായ പൊതു ജനാരോഗ്യ അടിയന്തരാവസ്ഥ.
(ii) ദശലക്ഷക്കണക്കിനു തൊഴിലാളികൾക്ക് തൊഴിലും വരുമാനവും പെട്ടെന്ന് ഇല്ലാതാവുകയും കുടുംബങ്ങളിൽ നിന്ന് ഏറെ അകലെ പെട്ട് കിടക്കുകയും ചെയ്തു അവരിൽ അധികം പേരും വല്ലവിധത്തിലും നാട്ടിൽ എത്തിയാൽ മതി എന്ന് ചിന്തിക്കുകയും ചെയ്യുന്ന സ്ഥിതി . (iii)വിശപ്പ് വ്യാപകമാവുന്നതും ,നിത്യോപയോഗ വസ്തുക്കൾ കിട്ടാതാവുന്നതും കൊണ്ട് സംജാതമാകുന്ന ഗുരുതരമായ പ്രതിസന്ധി (iv)ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിന് ഐക്യം ,സൗഹാർദ്ദ ഭാവന ,യുക്തിബോധം ,ഉൽബുദ്ധത ,കൃത്യമായി വിവരങ്ങൾ മനസ്സിലാക്കൽ എന്നിവ ഏ റ്റവും അവശ്യമായിരിക്കേ ,വിദ്വേഷം,ബഹിഷ്കരണചിന്ത ,അന്ധവിശ്വാസങ്ങൾ ,അഭ്യൂഹങ്ങൾ , വ്യാജ ചികിത്സ എന്നിവയോടുള്ള പ്രതിപത്തി ഭയാനകമായ തോതിൽ പ്രചരിച്ചതായി കാണുന്നു . (v) കൂടുതൽ സുതാര്യത, പൊതുജീവിതത്തിലെ ഉത്തരവാദിത്തം ,ജനങ്ങളെ വിശ്വാസത്തിലെടുക്കൽ ,അടിസ്ഥാന തലങ്ങളിൽവരെ എത്തുന്ന ജനാധിപത്യ പ്രയോഗങ്ങളുടെ ഫലമായി ലഭിക്കുന്ന വർദ്ധിച്ച ജനകീയ പങ്കാളിത്തവും സഹകരണവും ഇവയെല്ലാം വളരെ അത്യാവശ്യമായിരിക്കേ , വർദ്ധിതമായ തോതിൽ അധികാരകേന്ദ്രീകരണവും, തീരുമാനങ്ങൾ എടുക്കുന്നതിലും നടപ്പാക്കുന്ന തിലും ഉള്ള സ്വേച്ഛാധിപത്യ പ്രവണതയും, അടിച്ചമർത്തൽ മുഖമുദ്രയായ ഭരണനയവും, സാർവത്രികമായ പോലീസ് ബലപ്രയോഗവും ആണ് തൽസ്ഥാനത്ത് കാണുന്നത് .
മേൽപ്പറഞ്ഞ സാഹചര്യത്തിൽ , കൂട്ടായ ഇടപെടലിനും ദൃഢനിശ്ചയത്തോടെയുള്ള പരിശ്രമങ്ങൾക്കും വേണ്ടി കേന്ദ്ര- സംസ്ഥാന ഗവണ്മെന്റുകൾക്ക് മുന്നിലും എല്ലാ വിഭാഗങ്ങളിലും പെട്ട ജനങ്ങൾക്ക് മുന്നിലും താഴെപ്പറയുന്ന ഒരു പ്രവർത്തന അജൻഡ ഞങ്ങൾ സമർപ്പിക്കുകയാണ്
* കോവിഡ് -19 നെ നേരിടാൻ ഇന്ത്യയെ സുസജ്ജവും ശാക്തീകൃതവും ആക്കുക *
* ബലപ്രയോഗമല്ലാ , ജനങ്ങളെ വിശ്വാസത്തിലെടുക്കലും അവരുടെ സഹകരണം ആണ് വേണ്ടത് *









No comments:

Post a Comment