സി പി ഐ എം എൽ ലിബറേഷൻ കേന്ദ്ര കമ്മിറ്റി പ്രസ്താവന : ന്യൂ ഡെൽഹി, 15-10-2022 പ്രൊഫസർ ജി എൻ സായിബാബയേയും മറ്റുള്ളവരേയും വിട്ടയക്കാനുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുക മാത്രമായിരുന്നില്ല സുപ്രീം കോടതി ചെയ്തത്; നിയമവാഴ്ചയെത്തന്നെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
Saturday, 15 October 2022
Friday, 23 September 2022
ലിബറേഷൻ മാസിക ഒക്ടോബർ,2022 ലക്കത്തിൽ സഖാവ് ദീപാങ്കർ ഭട്ടാചാര്യ എഴുതിയ ലേഖനത്തിന്റെ മലയാള പരിഭാഷ
മോദി ഭരണത്തെ കേവലം സ്വേച്ഛാധിപത്യമെന്നതിലേറെ ഫാസിസ്റ്റ് ഭരണമാക്കി മാറ്റുന്നതിന്റെ കാതലായ വശം, മേൽപ്പറഞ്ഞ പുതിയ അവസ്ഥ സൃഷ്ടിക്കുന്നതിലും ആസൂത്രണം ചെയ്യുന്നതിലും ആർഎസ്എസ് വഹിച്ച പങ്കാണ്. ഇറ്റലിയിലെ മുസ്സോളിനിവാഴ്ചയുടെ രൂപത്തിൽ ലോകം കണ്ട ആദ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തിൽ നിന്നും , പിന്നീട് നാസി ജർമ്മനിയിലെ ഹിറ്റ്‌ലറുടെ സമ്പൂർണ ഫാസിസ്റ്റ് പദ്ധതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 1925-ൽ ആർഎസ്എസ് രൂപം കൊണ്ടത് . ഹിന്ദു ദേശീയത അല്ലെങ്കിൽ ഹിന്ദുത്വ എന്ന് സവർക്കർ വിശേഷിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി നിർവചിക്കാൻ വേണ്ടി ഇന്ത്യയുടെ ഭൂതകാലത്തിൽ നിന്നുള്ള ഏറ്റവും പിന്തിരിപ്പൻ സാമൂഹിക സാംസ്കാരിക പൈതൃകത്തെയാണ് അവർ ആദർശവൽക്കരിച്ചതും,ഉയർത്തിക്കാട്ടിയതും. പ്രത്യേകിച്ച് ബ്രാഹ്മണിക്കൽ ജാതിവ്യവസ്ഥയും പുരുഷാധിപത്യവും മുസ്ലീം വിരുദ്ധതയും സവർക്കർ നിർ വചിച്ച ഹിന്ദുരാഷ്ട്രമാതൃകയുടെ മുഖമുദ്രകൾ ആയി. അധികാരത്തിലേക്കുള്ള ആദ്യകാല കയറ്റങ്ങൾക്ക്ശേഷം മുസ്സോളിനിയും ഹിറ്റ്‌ലറും രണ്ടാം ലോകമഹായുദ്ധത്തിൽ തുടച്ചുനീക്കപ്പെട്ടു. എന്നാൽ, ഇന്ത്യയിലെ ഫാസിസ്റ്റുകൾക്ക് കേന്ദ്രത്തിൽ അധികാരത്തിലെത്താൻ ദീർഘകാലം കാത്തിരിക്കേണ്ടി വന്നു. ഹിറ്റ്‌ലറുടെ കാലഘട്ടത്തിലെ തീവ്രദേശീയവാദ പ്രത്യയശാസ്ത്രം, ആൾക്കൂട്ടങ്ങളെ സംഘടിപ്പിക്കുന്ന വിദ്യ , വംശഹത്യാ പദ്ധതി, ഇവയിൽനിന്നും പഠിച്ച പാഠങ്ങൾ ആയുധമാക്കിയും അതിനെ ഡിജിറ്റൽ കാലഘട്ടത്തിലെ വിപുലമായ നിരീക്ഷണ-നിയന്ത്രണോപാധികളുമായി കൂട്ടിയിണക്കിയും കൂടുതൽ കരുത്താർജ്ജിച്ച ഇന്ത്യൻ ഫാസിസം ഇന്ന് ആഭ്യന്തര പിന്തുണയും ആഗോള അംഗീകാരവും ഉറപ്പാക്കാൻ ശ്രമിക്കുന്നതിൽ ഏറ്റവും അനുഭവസമ്പത്തുള്ള ഒരു ഫാസിസ്റ്റ് ഭരണകൂടത്തെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിലേക്കുള്ള ആഗോള ആകർഷണം, ആഗോള കോർപ്പറേറ്റ് മൂലധനവുമായുള്ള ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഉൽഗ്രഥനം, യുഎസിന്റെയും ഇസ്രായേലിന്റെയും അടുത്ത സഖ്യകക്ഷിയെന്ന നിലയിലുള്ള ഇന്ത്യയുടെ തന്ത്രപരമായ സ്ഥാനം, എന്നിവ സാധിച്ചെടുക്കാൻവേണ്ടി , സവർണ്ണ ഹിന്ദു തീവ്രദേശീയതയെ അമേരിക്കൻ അനുകൂല വിദേശ നയവുമായി ബന്ധിപ്പിക്കാൻ അതിനു കഴിവുണ്ട് . തീർച്ചയായും, ഇന്ത്യ ബ്രിക്‌സിന്റേയും (BRICS -ബ്രസീൽ,റഷ്യ, ഇന്ത്യ ,ചൈന ,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട സാമ്പത്തിക സഖ്യം) ,ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെയും ഭാഗമാണ്, അവിടെ റഷ്യയുമായും ചൈനയുമായും ഒരു വേദി പങ്കിടുന്നു, യുഎസ് നേതൃത്വത്തിലുള്ള പാശ്ചാത്യരാജ്യങ്ങളുടെ സ്വാധീനത്തിൽനിന്നും ഉള്ള അകലവും സ്വയം നിർണ്ണയാധികാരവും നിലനിർത്താൻ വേണ്ടിയാണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അതേ സമയം, ട്രംപ്, നെതന്യാഹു, ബോറിസ് ജോൺസൺ തുടങ്ങിയ നേതാക്കളുമായി വ്യക്തിപരമായി ഇണക്കത്തിൽ പോകാൻ മോദി ആഗ്രഹിക്കുന്നുവെന്നത് മോദി സർക്കാരിന്റെ വിദേശനായതിന്റെ യഥാർത്ഥ ദിശയും ഊന്നലും എങ്ങോട്ടെന്നതിന്റെ സൂചനയാണ് . മേൽപ്പറഞ്ഞ മൂവരും ഇപ്പോൾ അധികാരത്തിന് പുറത്താണ് എന്നത് വേറെ കാര്യം. 2002-ലെ ഗുജറാത്ത് വംശഹത്യയ്ക്ക് ശേഷം വളരെക്കാലം മോദിക്ക് ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ യുഎസും യുകെയും ഉൾപ്പെടെയുള്ള പാശ്ചാത്യ ലോകത്തെ നിരവധി രാജ്യങ്ങൾ വിസ നിഷേധിച്ചു. എന്നാൽ, ആഗോള രാഷ്ട്രീയത്തിൽ വലതുപക്ഷ സ്വേച്ഛാധിപത്യത്തിന്റെ വർദ്ധിച്ചുവരുന്ന പ്രഭാവം നിമിത്തം യുഎസ് നേതൃത്വത്തിലുള്ള പാശ്ചാത്യ ലോകത്തിൽ നിന്ന് പ്രധാനമന്ത്രിയെന്ന നിലയിൽ മോദിക്ക് ശക്തമായ പിന്തുണ ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. ട്രംപിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട അവസ്ഥയെയും, ട്രംപുമായുള്ള മോദിയുടെ പ്രത്യേക ബന്ധത്തെയും മറികടക്കുന്നതാണ് ഈ പിന്തുണ.
ഫാസിസ്റ്റ് വിപത്തിനെതിരെ ഇന്ത്യ തീർച്ചയായും ഉണർന്നു കൊണ്ടിരിക്കുകയാണ്.ഇന്ത്യൻ ജനതയുടെ വിവിധ വിഭാഗങ്ങളിൽ നിന്ന് ശ്രദ്ധേയമായ മുന്നേറ്റങ്ങൾ സമീപവർഷങ്ങളിൽ ദൃശ്യമായിട്ടുണ്ട്. സ്ഥാപനപരമായ ഒരു കൊലപാതകമായ രോഹിത് വെമുലയുടെ ആത്മഹത്യയുടെ സന്ദർഭത്തിലുടലെടുത്ത വിദ്യാർത്ഥി മുന്നേറ്റം, ഗുജറാത്തിലെ ഉനയിലെ ദളിത് വിരുദ്ധ അക്രമത്തിനെത്തുടർന്നു വന്ന പുതിയ ദളിത് മുന്നേറ്റം, പക്ഷപാതപരവും ഭിന്നിപ്പിക്കുന്നതുമായ പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്ലീം സ്ത്രീകൾ നയിച്ച ഷഹീൻ ബാഗ് പ്രക്ഷോഭം, ഇന്ത്യൻ കാർഷികരംഗം പൂർണമായും കോർപ്പറേറ്റ്കൾക്ക് കൊടുക്കാൻ വേണ്ടി ഉണ്ടാക്കിയ മൂന്നു കൃഷി നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ ഒരു വർഷം നീണ്ട ചരിത്രപരമായ പ്രക്ഷോഭം ( ഇതിനൊടുവിൽ മോദി സർക്കാർ നിയമങ്ങൾ പിൻവലിക്കേണ്ടി വന്നു) -ഇവയിലെല്ലാം നമ്മൾ കണ്ടത് വിദ്വേഷത്തെയും അടിച്ചമർത്തലിനെയും ഭയത്തെയും മറികടക്കുന്ന ശക്തവും നിശ്ചയദാർഢ്യമുളളതുമായ പ്രതിഷേധങ്ങളുടെ പരമ്പരയായിരുന്നു.
ജനങ്ങളുടെ പ്രതിഷേധവും ഫെഡറലിസത്തിനെതിരെയുള്ള ഫാഷിസ്റ്റ് തേർവാഴ്ചയും പ്രതിപക്ഷത്തിനെതിരെയുള്ള കടന്നാക്രമണവും ചേർന്ന് പ്രതിപക്ഷ ഐക്യത്തിനും ബലത്തിനും കൂടുതൽ ഊർജസ്വലത നൽകിയിട്ടുണ്ട്. എന്നാലും, പ്രതിപക്ഷത്തെ ഗണ്യമായ ചില വിഭാഗങ്ങൾ ആറെസ്സെസ്സിൻ്റെ വിദ്വേഷഭരിതവും ഹിംസാത്മകവുമായ പ്രവൃത്തികൾക്കെതിരെ ഉറച്ച നിലപാടെടുക്കുന്നതിന് പകരം , കേവലം മോദി സർക്കാരിനോടുള്ള എതിർപ്പിൽ ഒതുങ്ങുകയാണ്. അവിടെയും ഭരണകൂട അടിച്ചമർത്തലിൻ്റെയും പൗരന്മാരുടെ രാഷ്ട്രീയ സ്വാതന്ത്ര്യനിഷേധത്തിൻ്റെയും സ്വകാര്യവത്കരണത്തിൽനിന്നു ജനക്ഷേമത്തിലേക്ക് നയങ്ങളുടെ ദിശ മാറേണ്ടതിൻ്റെ ആവശ്യകതയുടെയും പ്രശ്നങ്ങൾ ഏറെയും അവഗണിക്കപ്പെടുകയാണ്.
മേധാവിത്വത്തിന് വേണ്ടി പരസ്പരം മത്സരിക്കുന്ന ആഗോള ശക്തികളുടെ ആന്തരിക സ്വഭാവം ഏതുതരത്തിലായിരുന്നാലും , ലോകമെമ്പാടുമുള്ള പുരോഗമന ശക്തികളേയും പ്രസ്ഥാനങ്ങളേയും സംബന്ധിച്ചേടത്തോളം നിയോലിബറൽ നയങ്ങളെ പിറകോട്ടടിപ്പിക്കൽ , സാമൂഹിക പരിവർത്തനം, രാഷ്ട്രീയ മുന്നേറ്റം എന്നിവയ്‌ക്കുവേണ്ടിയുള്ള അന്വേഷണത്തിൽ ഒരു ബഹുധ്രുവ ലോകം തീർച്ചയായും കൂടുതൽ പ്രയോജനകരമാണ്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ അന്തർ-സാമ്രാജ്യത്വ മത്സരം ഒന്നാം ലോകയുദ്ധം മാത്രമല്ല, സാമ്രാജ്യത്വ ശൃംഖലയെ അതിന്റെ ഏറ്റവും ദുർബലമായ കണ്ണിയിൽ തകർത്ത നവംബർ വിപ്ലവത്തിനും കാരണമായി. കടുത്ത ആന്തരിക വൈകൃതങ്ങളും അപചയങ്ങളും ഉണ്ടായിരുന്നിട്ടും, ഫാസിസത്തെ കീഴടക്കുന്നതിലും കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങൾക്കും വിപ്ലവ പ്രസ്ഥാനങ്ങൾക്കും പ്രചോദനകരമായ ഒരു സന്ദേശത്തോടെ രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിക്കുന്നതിലും സോവിയറ്റ് യൂണിയനാണ് വിജയിച്ചത്. തുടർന്നുള്ള ദശാബ്ദങ്ങളിൽ സോവിയറ്റ് യൂണിയൻ ആഭ്യന്തരമായി സ്തംഭനാവസ്ഥയിലാവുകയും, യുഎസുമായുള്ള നിരന്തരമായ ആയുധ മത്സരത്തിലും വൻ ശക്തിമത്സരത്തിലും കുടുങ്ങിപ്പോകുകയും ചെയ്തപ്പോഴും, അമേരിക്കൻ ആധിപത്യത്തിനെതിരായ പ്രതിരോധശക്തിയെന്ന നിലയിൽ അതിന്റെ അസ്തിത്വം മൂന്നാം ലോകത്തിലെ പല രാജ്യങ്ങളെയും പ്രസ്ഥാനങ്ങളെയും സ്വന്തം വഴി പിന്തുടരാൻ സഹായിച്ചു. സാമ്രാജ്യത്വ നിയന്ത്രണത്തിൽ നിന്നു ആപേക്ഷികമായി സ്വയംഭരണമാർജ്ജിച്ച ബംഗ്ലാദേശിന്റെ വിമോചനം നമ്മുടെ സ്വന്തം അയൽപക്കത്തെ ഒരു പ്രധാന ഉദാഹരണമായിരുന്നു.
ഇത് കമ്മ്യൂണിസ്റ്റുകാരോ അല്ലെങ്കിൽ ഇന്ത്യയിലെ എല്ലാ സ്‌കൂളുകളിലെയും/ധാരകളിലേയും ജനാധിപത്യവാദികളോ ആയവരെ ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പ്രാഥമികവും അവഗണിക്കാനാകാത്തതുമായ ചോദ്യത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. കമ്മ്യൂണിസം ഒരു സാർവ്വദേശീയ പ്രത്യയശാസ്ത്രവും പ്രസ്ഥാനവും ആയതിനാൽ, കമ്മ്യൂണിസ്റ്റുകാരായ നമുക്ക് തീർച്ചയായും ദേശീയതലത്തിലെ നമ്മുടെ പങ്കുമായി തൊഴിലാളിവർഗ സാർവ്വദേശീയതയുടെ നിലപാടുകളെ കൂട്ടിയിണക്കേണ്ടതുണ്ട് . ഈ സംയോജനം പറയാൻ എളുപ്പമാണ് ; പക്ഷെ, കഴിഞ്ഞ നൂറുവർഷത്തെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം നോക്കിയാൽ ഇക്കാര്യത്തിൽ തെറ്റുപറ്റുകയോ തളർന്നുപോകുകയോ ചെയ്ത നിരവധി സംഭവങ്ങൾക്ക് പ്രസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഈ വെല്ലുവിളി മനസ്സിലാക്കണമെങ്കിൽ സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന ലക്ഷ്യ ങ്ങളിലേക്ക് തിരികെ പോകേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള തൊഴിലാളികളെ ഐക്യപ്പെടുത്താനും അന്താരാഷ്ട്രതലത്തിൽ മൂലധനത്തിനെതിരെ പോരാടാനും പരാജയപ്പെടുത്താനും ഉള്ള ആഹ്വാനത്തോടെയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അവസാനിക്കുന്നത് . ദേശാതിർത്തികളെ അവഗണിച്ച് എല്ലാ പഴുതുകളിലൂടെയും വികസിക്കുകയും ജീവിതത്തിന്റെ ഓരോ അംശവും ചരക്കാക്കി മാറ്റുന്ന പ്രവണത മൂലധനത്തിൽ അന്തർലീനമാണെന്ന് മാനിഫെസ്റ്റോ അടിവരയിടുന്നു. അതുകൊണ്ട് തൊഴിലാളിവർഗവും ആഗോളതലത്തിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം. അതേ സമയം, എല്ലാ ദേശ-രാഷ്ട്രങ്ങളിലും, തൊഴിലാളിവർഗം മൂലധനത്തെ സ്ഥാനഭ്രഷ്ടമാക്കുകയും രാഷ്ട്രതാൽപ്പര്യങ്ങളും സ്വത്വവും നിർവചിക്കുന്നതിനും സ്വയം രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിനുമുള്ള അതിന്റെ അധികാരം ഇല്ലാതാക്കുകയും ചെയ്യണമെന്ന് മാനിഫെസ്റ്റോ അനുശാസിക്കുന്നു . മറ്റൊരു പ്രധാന കാര്യം, ഒരു ദേശത്തിനകത്തെ ഭരണവർഗ്ഗത്തിനെതിരെ തൊഴിലാളിവർഗതിന്നുള്ള സ്വാതന്ത്ര്യത്തിന്റെയും അധികാരത്തിന്റെയും പ്രയോഗമാണ് . കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ കാതലായ ഈ സങ്കൽപ്പന ത്തിൽ നിന്നാണ് നവംബർ വിപ്ലവത്തിന്റെ വിജയത്തിലൂടെ ദേശീയ അതിർത്തികൾക്കുള്ളിൽ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനുള്ള സാധ്യത ആദ്യം യാഥാർത്ഥ്യമായത് .
സോഷ്യലിസ്റ്റ്/കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദേശീയവും അന്തർദേശീയവുമായ മാനങ്ങളും ചുമതലകളും സമന്വയിപ്പിക്കുന്നതിനുള്ള ഈ വെല്ലുവിളിയുടെ സമ്മർദ്ദങ്ങളും തൊഴിലാളിവർഗത്തിന്റെ സാർവ്വദേശീയ സംഘടനകൾ നേരിട്ടു. ഒന്നാമത്തെ ഇന്റർനാഷണൽ തൊഴിലാളിവർഗ ഐക്യദാർഢ്യത്തിന്റെ സാർവ്വദേശീയസന്ദേശവും ചൈതന്യവും പ്രചരിപ്പിച്ചതോടൊപ്പം തന്നെ അരാജകവാദികളും സോഷ്യലിസ്റ്റുകളും തമ്മിലുള്ള ആദ്യത്തെ സാരമായ പ്രത്യയശാസ്‌ത്രപരമായ വിഭജനത്തിലേക്ക് നയിക്കുകയും ചെയ്‌തു. സോഷ്യലിസ്റ്റ് ഇന്റർനാഷണൽ എന്ന് വിളിക്കപ്പെടുന്ന രണ്ടാമത്തെ ഇന്റർനാഷണൽ, പരസ്പരം മത്സരിക്കുന്ന ദേശീയതകളുടെയും, ആദ്യ സാമ്രാജ്യത്വയുദ്ധത്തിന്റെയും സമ്മർദ്ദത്തിൽ തകരുകയായിരുന്നു . കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ എന്ന് വിളിക്കപ്പെടുന്ന മൂന്നാമത്തെ ഇന്റർനാഷണൽ, വിജയകരമായ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ആവേശം പ്രചരിപ്പിച്ചു, കോളനികളിലും അർദ്ധ കോളനികളിലും ദേശീയ വിമോചന സമരങ്ങൾ മുതൽ ലിബറൽ ജനാധിപത്യ രാജ്യങ്ങളിലെ പാർലമെന്ററി പോരാട്ടങ്ങൾ വരെ വിവിധ സന്ദർഭങ്ങളിൽ വളർന്നുവരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളരാനും രൂപപ്പെടുത്താനും , ഫാസിസത്തിന്റെ രൂപത്തിലുള്ള തീവ്രപ്രതിലോമപരതയ്‌ക്കെതിരായ സമര ങ്ങളേയും സഹായിച്ചു.
ചൈനയിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വ്യത്യസ്തമായ അനുഭവങ്ങൾ ദേശീയ സാഹചര്യങ്ങളെ അവഗണിച്ചുകൊണ്ട് സർവ്വദേശീയതയ്ക്ക് മുൻഗണന നൽകുന്നതിന്റെ പരിമിതികളും പ്രശ്നങ്ങളും തുറന്നുകാട്ടി. കേന്ദ്ര മാർഗരേഖയ്ക്ക് എതിരായി സ്വന്തം ഗതി രൂപപ്പെടുത്തുന്നതിൽ ചൈനീസ് പ്രസ്ഥാനം വിജയിച്ചപ്പോൾ, ദേശീയ പ്രസ്ഥാനത്തിന്റെ ആവശ്യങ്ങളെയും ദേശീയ യാഥാർത്ഥ്യത്തിന്റെ സങ്കീർണ്ണതകളെയും സാർവ്വദേശീയ സാഹചര്യത്തിന്റെ ദിശയുമായി പൊരുത്തപ്പെടുത്തുന്നതിൽ ഇന്ത്യയിലെ പ്രസ്ഥാനം വ്യത്യസ്ത ഘട്ടങ്ങളിൽ പതറി. രണ്ടാം ലോകമഹായുദ്ധത്തോടുള്ള കമ്മ്യൂണിസ്റ്റ് സമീപനം നാസി ജർമ്മനിയുടെ സോവിയറ്റ് അധിനിവേശത്തെത്തുടർന്ന് സാമ്രാജ്യത്വയുദ്ധത്തിൽ നിന്ന് ജനകീയ യുദ്ധത്തിലേക്ക് നാടകീയമായി മാറിയപ്പോഴാണ് മേൽപ്പറഞ്ഞ പ്രശ്നം കൂടുതൽ വ്യക്തമായത്. ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ പോരാട്ടത്തിന്റെ മുന്നേറ്റത്തിന് മുൻതൂക്കം നൽകുന്നതിൽ പരാജയപ്പെട്ട ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വരുത്തിയ അടവുപരമായ പിഴവ് പ്രസ്ഥാനത്തിന് താൽക്കാലിക തിരിച്ചടിയായി. ഞങ്ങളുടെ തന്നെ സി.പി.ഐ.എം.എൽ പ്രസ്ഥാനത്തിൽ, കാർഷിക-പിന്നാക്ക സമൂഹത്തിൽ ചൈനീസ് വിപ്ലവത്തിന്റെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ ശ്രമിച്ചപ്പോൾതന്നെ , ഇന്ത്യൻ യാഥാർത്ഥ്യം കണക്കിലെടുക്കാതെ പാർട്ടിയെയും പ്രസ്ഥാനത്തെയും ചൈനയുടെ വിശ്വസ്ത അനുകരണമായി ഉയർത്തിക്കാട്ടുന്ന മുദ്രാവാക്യങ്ങൾ പ്രചരിപ്പിക്കാൻ ഇടവന്നതിൽ ഞങ്ങൾക്ക് തെറ്റുപറ്റി.
ഇന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അഭിമുഖീകരിക്കുന്നത് ഫാസിസ്റ്റ് ആക്രമണത്തെ പരാജയപ്പെടുത്താൻ പരമാവധി സംഭാവന നൽകാനുള്ള ചരിത്രപരമായ ഉത്തരവാദിത്തമാണ് . ആഴമേറിയതും നീണ്ടുനിൽക്കുന്നതുമായ സാമ്പത്തിക മാന്ദ്യം, സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ ഉയർച്ച, കാലാവസ്ഥാ വ്യതിയാനം നിമിത്തമുള്ള ദുരന്തങ്ങൾ എന്നിവയ്ക്കിടയിൽ എല്ലാ പുരോഗമന ശക്തികളിൽ നിന്നും യോജിച്ച ശക്തമായ പ്രതികരണം അന്താരാഷ്ട്ര സാഹചര്യവും ആവശ്യപ്പെടുന്നു. ലോകമെമ്പാടുമുള്ള പുരോഗമന ശക്തികൾ എല്ലാ സാമ്രാജ്യത്വ ആക്രമണങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും എതിരെ ഒന്നിക്കേണ്ടതുണ്ട്, അതത് സന്ദർഭങ്ങളിൽ സ്വേച്ഛാധിപത്യ ശക്തികളെ ചെറുക്കുകയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സോഷ്യലിസത്തിനായുള്ള പോരാട്ടം ശക്തമാക്കുകയും വേണം.Wednesday, 14 September 2022
ബിഹാറിൽ ഭരണത്തിൽ നിന്നും
ബിജെപി പുറത്താക്കപ്പെട്ടിട്ടും ഭരണനിർവഹണ ഏജൻസികൾ ഹിന്ദുത്വ ശക്തികളുടെ സ്വാധീനത്തിൽ തുടരുന്ന അവസ്ഥ ആശങ്കാവഹമെന്നും, സിവാൻ ജില്ലയിലെ ബധാരിയയിൽ നിസ്കാരത്തിനിടെ മുസ്ലീങ്ങൾക്കെതിരെ ആക്രമണമഴിച്ചുവിട്ടവർക്കെതിരേ സംസ്ഥാന ഭരണകൂടം കർശനമായ നടപടികൾ എടുക്കണമെന്നും സി പി ഐ എം എൽ സംസ്ഥാന സെക്രട്ടറി സഖാവ് കുനാൽ പ്രസ്താവിച്ചു.
സംസ്ഥാന ഭരണം നഷ്ടപ്പെട്ടതിനുശേഷം ബിഹാറിലെങ്ങും മുസ്‌ലീം വിരുദ്ധ വർഗ്ഗീയവികാരം ഇളക്കിവിടാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ സഖാവ് കുനാൽ , സിവാനിൽ മുസ്ലീങ്ങൾക്കെതിരെ ആക്രമണങ്ങൾ നടന്നത് പോലീസ് സംരക്ഷണമൊരുക്കുന്നതിൽ ജില്ലാ ഭരണകൂടം വീഴ്ച്ച വരുത്തിയതിനാൽ ആണെന്നും, എടുത്ത കേസുകളിൽ പോലീസ് പ്രതിചേർത്തവർ അധികവും മുസ്ലീങ്ങൾ ആണെന്നും പ്രസ്താവിച്ചു. സിവാൻ ജില്ലാ മജിസ്‌ട്രേറ്റിനേയും പോലീസ് സൂപ്രണ്ടിനേയും തൽസ്ഥാനങ്ങളിൽനിന്ന് ഉടൻ മാറ്റണമെന്ന് സ : കുനാൽ ആവശ്യപ്പെട്ടു.
# Targeted Communal Violence against Muslims in Siwan #
Wednesday, 24 August 2022
എഡിറ്റോറിയൽ
കോഴിക്കോട് സെഷൻസ് കോടതിയുടെ സ്ത്രീവിരുദ്ധമായ വിധി
സ്ത്രീപീഡനക്കേസിൽ പ്രതിയായ 74 വയസ്സുള്ള സാമൂഹ്യപ്രവർത്തകൻ സിവിക് ചന്ദ്രന്റെ ജാമ്യാപേക്ഷ അനുവദിച്ചുകൊണ്ട് കോഴിക്കോട് സെഷൻസ് കോടതി ആഗസ്ത് 12 ന് പുറപ്പെടുവിച്ച ഉത്തരവിലെ നിരീക്ഷണം നോക്കുക : " ജാമ്യാപേക്ഷയോടൊപ്പം പ്രതി ഹാജരാക്കിയ ഫോട്ടോകളിൽനിന്ന് വ്യക്തമാകുന്നത് ഈ കേസിലെ പരാതിക്കാരിയുടെ വസ്ത്രധാരണം തന്നെ ലൈംഗികമായി പ്രകോപനമുണ്ടാക്കും വിധമായിരുന്നുവെന്നതാണ് .അതുകൊണ്ട് 354 എ വകുപ്പ് പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ ബാധകമാവുന്നില്ല. " കോടതിയുടെ മേൽപ്പറഞ്ഞവിധമുള്ള തീർപ്പ് ഭരണഘടനാപരമായ സദാചാരത്തിൻറെ ലംഘനവും,ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതുമാണ്. ഒരു സ്ത്രീയുടെ വസ്ത്രധാരണം നീതിയ്ക്കും നീതിപൂർവ്വമായ വിചാരണയ്ക്കും ഉള്ള ആ വ്യക്തിയുടെ അവകാശം നിഷേധിക്കുന്നതിന് കാരണമായി എടുത്തുകാട്ടുകയാണ് കോടതി ചെയ്തിരിക്കുന്നത്.
"ജാമ്യാപേക്ഷയോടൊപ്പം പ്രതി ഹാജരാക്കിയ പരാതിക്കാരിയുടെ ഫോട്ടോ ലൈംഗികമായി പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണം വ്യക്തമാക്കുന്നു"വെന്നും , "74 വയസ്സും, ശാരീരികമായി അവശതയും ഉള്ള ഒരു വ്യക്തിക്ക് പരാതിക്കാരിയെ ബലം പ്രയോഗിച്ചു മടിയിലിരുത്തി പീഡിപ്പിക്കാൻ കഴിയും എന്ന് ഒരിക്കലും വിശ്വസിക്കാനാവില്ലെന്നും" കോടതി നിരീക്ഷിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
വിശാഖാ Vs സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ കേസിലെ വിധിന്യായത്തിൽ കൃത്യമായി നിഷ്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ സ്ത്രീപീഡനക്കേസ്സുകൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കാൻ കോടതികൾ ബാധ്യസ്ഥരാണെന്ന് ആൾ ഇന്ത്യാ ലോയേഴ്‌സ് അസോസിയേഷൻ ഫോർ ജസ്റ്റീസ് (AILAJ ) ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി : "മൗലികാവകാശങ്ങളുടെ ഭാഗമായ ലിംഗസമത്വം, ജീവന്നും വ്യക്തിസ്വാതന്ത്ര്യത്തിനും ഉള്ള അവകാശങ്ങൾ, എന്നിവയെ ഉല്ലംഘി ക്കുന്നത് ഭരണഘടനയുടെ 14 ,15 21 എന്നീ ഖണ്ഡികകളിൽ ഉറപ്പു നൽകപ്പെടുന്ന അവകാശങ്ങളുടെ ലംഘനമാണ്. അത്തരം അവകാശ ലംഘനങ്ങളിൽ കലാശിക്കുന്ന കോടതി വിധികൾ നേരിട്ട് പ്രോത്സാഹിപ്പിക്കുന്നത് ബലാൽസംഗ സംസ്‌കാരത്തേയും സ്ത്രീകൾക്കെതിരായ ആക്രമണങ്ങളേയുമാണ്. സ്ത്രീകളുടെ ലൈംഗികതയെ ആണധികാരരക്ഷാകർത്തൃത്വത്തിന്റെയും ആൺകോയ്മാ മൂല്യസങ്കല്പങ്ങളുടേയും വരുതിയിൽ നിർത്താനും സ്ത്രീകളെ അടിച്ചമർത്താനുമുള്ള ഇത്തരം ശ്രമങ്ങൾ സ്ത്രീകൾക്ക് മൊത്തത്തിൽ അരക്ഷിതാവസ്ഥയാണ് ഉണ്ടാക്കുന്നത്. കോഴിക്കോട് സെഷൻസ് കോടതിയുടെ തീരുമാനം ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയ്ക്കും ഉള്ളടക്കത്തിനും നേർക്കുള്ള വെല്ലുവിളിയാണ്. കാരണം, ലിംഗസമത്വം മുതൽ മൗലികാവകാശങ്ങൾക്കുള്ള സ്ത്രീകളുടെ അധികാരം, അതിക്രമങ്ങളിൽനിന്നും ലൈംഗിക പീഡനങ്ങളിൽനിന്നുമുള്ള സംരക്ഷണം, എന്നിവവരെയുള്ള ബഹുതലസ്പർശിയായ മേഖലകളിൽ സു വ്യക്തമായ നിലപാട് ആണ് ഭരണഘടന വിളംബരം ചെയ്യുന്നത്. ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും ചേരാത്ത വിധത്തിൽ മുൻവിധിയോടെയും തോന്നിയപോലെ ഉപാധികൾ വെച്ചും സ്ത്രീകൾക്കുനേരെ വച്ചുനീട്ടേണ്ട ഒരു ഔദാര്യമല്ല ലൈംഗിക പീഡനങ്ങളിൽനിന്നും അതിക്രമങ്ങളിൽനിന്നും ഉള്ള സംരക്ഷണം ".
സിവിക് ചന്ദ്രനെതിരേ ഉണ്ടായ മറ്റൊരു ലൈംഗികപീഡനക്കേസ്സിലും എസ് കൃഷ്ണകുമാർ ജഡ്ജിയായ ഇതേ കോടതി ജാമ്യം അനുവദിച്ചു. സ്വയം ജാതിവിരുദ്ധ പ്രവർത്തനങ്ങളിൽ മുഴുകുന്ന അറിയപ്പെടുന്ന ഒരു സാമൂഹ്യപ്രവർത്തകൻ ആയ സിവിക് ചന്ദ്രന് എതിരേ പട്ടികജാതി പട്ടികവർഗ്ഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കേസ് എടുക്കുക സാധ്യമല്ലെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.
ന്യൂസ് ലോൺഡ്രി റിപ്പോർട്ട് ചെയ്തത് പ്രകാരം, കോടതി അതിന്റെ ഉത്തരവിൽ പറഞ്ഞത് ഇങ്ങനെയാണ് : " പ്രതി ഒരു സാമൂഹ്യപരിഷ്കർത്താവും ജാതിവ്യവസ്ഥയ്‌ക്കെതിരെ നിലപാട് ഉള്ള ഒരു സാമൂഹ്യപ്രവർത്തകനും ആണ്... അങ്ങനെയൊരു പശ്ചാത്തലത്തിൽ, പട്ടികജാതിയിലെ അംഗമെന്ന് തനിക്ക് നേരത്തെ അറിയാവുന്ന പരാതിക്കാരിയുടെ ശരീരത്തിൽ പ്രതി സ്പർശിക്കുമെന്ന് വിശ്വസിക്കാനാവില്ല".
Such developments further reveal the deeply engrained casteist attitudes of the judges who are willing to give impunity to abusers and refusing to apply the SC/ST Prevention of Atrocities Act citing the general politics of the abusers.
Such decisions will give cover to a broad range of abusers to escape accountability for their actions by passing off as progressive while being shielded from the specificities of a crime they committed.
AILAJ condemned the blatantly bigoted and anti-women decision of the Kerala Court which fails to recognize and honour gender justice as envisioned by the democratic and constitutional principles of India, and demanded that the said comments be expunged and to reconsider the bail application on the basis of settled legal norms.
“The law does not demand separate standards of evidence from "educated" women complainants. But the judge slut-shames the complainant: using her education, clothes, age, boyfriend, reluctance to file FIR, along with the age and reputation of the accused and his daughters' education against the survivor. Such persons have no right to be in the judiciary,” said Kavita Krishnan, CPIML Politburo member.
Kerala State legislature should immediately begin the procedure for impeachment of the judge and setting an example to make judges accountable to the people and the democratic social justice values imbued in the Constitution.
Tuesday, 16 August 2022
ഗുജറാത്ത് 2002 ബിൽക്കീസ് ബാനു കൂട്ടബലാൽസംഗക്കേസിലും മുസ്‌ലിം കൂട്ടക്കൊലയിലും ജെയിൽ ശിക്ഷ അനുഭവിക്കുന്ന 11 കുറ്റവാളികളെ ശിക്ഷാകാലം പൂർത്തിയാവുംമുമ്പ് മോചിപ്പിച്ചതിന് പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷാ യും മറുപടി പറയണം.
Sunday, 14 August 2022
ML Update CPIML Weekly Magazine
ആഗസ്ത് 09 -15 , 2022 ലക്കം എഡിറ്റോറിയൽ
ബി ജെ പി യുടെ ഫാസിസ്റ്റ് പദ്ധതികളെ എതിർക്കുന്ന സാമൂഹ്യ രാഷ്ട്രീയ ശക്തികളുടെ കൂടുതൽ വിശാലാടിസ്ഥാനത്തിലും കാര്യക്ഷമവും ആയ പുനർവിന്യാസത്തിന് പ്രചോദനമാവുന്നതാണ് ബീഹാർ സംഭവവികാസങ്ങൾ
ബിഹാറിലെ ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യം നൽകുന്ന സന്ദേശം മുഴുവൻ രാജ്യത്തിനും ഉള്ളതാണെന്ന് സി പി ഐ (എം എൽ) ജനറൽ സെക്രട്ടറി സഖാവ് ദീപാങ്കർ ഭട്ടാചാര്യ ആഗസ്റ്റ് 9 നു അഭിപ്രായപ്പെട്ടു. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരേ ബി ജെ പി തുടർച്ചയായി ആക്രമണങ്ങളഴിച്ചുവിടുന്ന സാഹചര്യത്തിൽ ജനങ്ങളുടെ അധികാരങ്ങൾ സംരക്ഷിക്കാനും രാജ്യത്താകെ സ്വേച്ഛാധിപത്യവാഴ്ച അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ ചെറുക്കൻ വേണ്ടിയും ഉണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളാണ് ബിഹാറിലേത് . അതിനാൽ , രാജ്യത്തിനാകമാനം ഒരു പുത്തൻ ദിശ നൽകുകയും , പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിന്നുള്ള അടിത്തറയൊരുക്കുകയും ചെയ്യുന്നു. ബി ജെ പി യുടെ അങ്ങേയറ്റത്തെ അധികാരക്കൊതിയും , മറ്റു രാഷ്ട്രീയ കക്ഷികളെ തുടച്ചുനീക്കിക്കൊണ്ടും ആവിഷ്കാരസ്വാതന്ത്ര്യത്തെ ഇല്ലാതാക്കിക്കൊണ്ടും ഏകകക്ഷിഭരണം സ്ഥാപിക്കാനുള്ള വ്യഗ്രത അതിന്റെ സഖ്യകക്ഷികൾ പോലും ആശങ്കയോടെയാണ് കാണുന്നത്.
വിദ്വേഷവും വിഭാഗീയതയും വളർത്തുന്ന ബി ജെ പിയുടെ രാഷ്ട്രീയത്തിനെതിരെ നാം കൂടുതൽ കരുത്തോടെയും ഐക്യത്തോടെയും തെരുവുകളിൽ സമരം ചെയ്യേണ്ടതാണെന്ന് സഖാവ് ദീപങ്കർ തുടർന്ന് പ്രസ്താവിച്ചു. ബിഹാറിലെ ജനത ദീർഘകാലമായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്ക് ശരിയായ ചുവടുകൾ വെക്കാനും , ബുൾ ഡോസർ രാജ് കാലത്തെ എല്ലാ ജനവിരുദ്ധ നടപടികളും ചുരുട്ടിക്കെട്ടാനും ബിഹാറിൽ നിലവിൽ വന്ന ബദൽ സർക്കാരിന് കഴിയും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സി പി ഐ (എം എൽ ) ന്റെയും മഹാഗഡ്ബന്ധനിലെ എല്ലാ പാർട്ടികളുടേയും പിന്തുണ ഈ ബദൽ ഗവൺമെന്റിന് ഉണ്ട് .
ബിഹാറിനെ മറ്റൊരു ഉത്തർപ്രദേശ് ആക്കിമാറ്റാൻ സർവ്വവിധത്തിലും ബി ജെ പി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും, അതിന്റെ ഭാഗമായി സമൂഹത്തിന്റെ അടിത്തട്ടുവരെ വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള പ്രചാരണങ്ങൾ നടക്കുകയാണെന്നും സഖാവ് ദീപങ്കർ ചൂണ്ടിക്കാട്ടി. ഈ വിദ്വേഷ പ്രചാരണത്തിൽനിന്നും സ്വാതന്ത്ര്യം നേടാനുള്ള അഭിലാഷം ഇന്ന് ബിഹാറി സമൂഹത്തിന്റെ തന്നെ അഭിലാഷമായി മാറിയിരിക്കുകയാണ്.
- [ സി പി ഐ (എം എൽ ) ബിഹാർ ഘടകം പ്രസിദ്ധീകരിച്ചത് ]
Thursday, 4 August 2022
ഫുൽവാരി ഷെരീഫ് കേസിന്റെ പശ്ചാത്തലത്തിൽ ബീഹാർ ഭരണകൂടവും പോലീസും ഒരു പ്രദേശത്തേയും മുസ്‌ലീം സമുദായത്തേയും "ദേശവിരുദ്ധപ്രവർത്തന"ങ്ങളിൽ ഏർപ്പെടുന്നവരും "തീവ്രവാദി"കളും ആയി ചിത്രീകരിക്കുന്നതിനെതിരെ സിപിഐ എംഎൽ ബീഹാർ സംസ്ഥാന സെക്രട്ടറി സഖാവ് കുനാൽ മുഖ്യമന്ത്രിക്ക് കത്തെഴുതി.
ഫുൽവാരി ഷെരിഫ് കേസുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തെ ആകമാനം ലക്ഷ്യമാക്കി നടന്നുവരുന്ന വ്യാജ പ്രചാരണങ്ങളുടെ സാഹചര്യത്തിൽ , മുഖ്യമന്ത്രി നിതീഷ് കുമാർ സ്വന്തം നിലക്ക് കേസ് മൊത്തത്തിൽ പരിശോധിക്കണമെന്ന് ജൂലൈ 24 നു എഴുതിയ കത്തിലൂടെ സി പി ഐ എം എൽ ബിഹാർ സംസ്ഥാന സെക്രട്ടറി സഖാവ് കുനാൽ ആവശ്യപ്പെട്ടു.
ഒന്നോ രണ്ടോ സംശയാസ്പദമായ സംഭവങ്ങളെ മുൻനിർത്തിക്കൊണ്ടു മുസ്‌ലിം സമുദായത്തേയും ഫുൽവാരി ഷെരീഫ് എന്ന പ്രദേശത്തേയും "തീവ്രവാദപ്രവർത്തനങ്ങളുടെ വിളനിലം" ആയി പോലീസും ഭരണകൂടവും മാധ്യമങ്ങളിലൂടെ ചിത്രീകരിക്കുന്നതിനെ സി പി ഐ എം എൽ ചോദ്യം ചെയ്തു. ഇങ്ങനെ ഒരു സമുദായത്തിലെ അംഗങ്ങളെ തുടർച്ചയായി മാധ്യമങ്ങളിലൂടെ താറടിച്ചു കാണിക്കുന്നത് മുസ്ലീങ്ങൾക്കെതിരെ വിദ് വേഷം ഉൽപ്പാദിപ്പിക്കാനും അവരെ ഭീതിയുടെ അന്തരീക്ഷത്തിൽ നിലനിർത്താനും ആണെന്ന് പ്രസ്തുത കത്തിൽ സ:കുനാൽ ചൂണ്ടിക്കാട്ടി. കോടതിയുടെ പരിഗണയിലിരിക്കുന്ന കേസുകൾ മാദ്ധ്യമങ്ങൾ വിചാരണചെയ്യുന്ന ഏർപ്പാട് നിർത്തണമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റീസ് അടുത്ത ദിവസം പ്രസ്താവിച്ച കാര്യവും സ:കുനാൽ ബീഹാർ മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചു.
ഒരു തെളിവും ജനങ്ങൾക്ക് മുന്നിൽ കാണിക്കാനില്ലാത്തപ്പോഴും പോലീസ് മാധ്യമങ്ങൾ വഴി പലതരത്തിലുള്ള കഥകൾ പ്രചരിപ്പിക്കുകയാണെന്നും , അതുമൂലം ഗുരുതരമായ ആശയക്കുഴപ്പവും തെറ്റിദ്ധാരണയുമാണ് ജനങ്ങൾക്കിടയിൽ ഉണ്ടാവുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം കേസുകളിൽ മാധ്യമങ്ങൾ നടത്തുന്ന മുൻകൂർ വിചാരണ ഭരണഘടനയനുസരിച്ചും ജനാധിപത്യത്തിന്റെ താല്പര്യങ്ങളനുസരിച്ചും ആശാസ്യമല്ല. മുസ്‌ലിം സമുദായത്തെയും ഫുൽവാരി ഷെരീഫ് എന്ന പ്രത്യേക പ്രദേശത്തേയും അപകീർത്തിപ്പെടുത്താനായുള്ള ശ്രമത്തിന്റെ ഭാഗമായ അത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ സ്വന്തം നിലയ്ക്ക് ഇടപെടൽ നടത്തണമെന്ന് സ: കുനാൽ ആവശ്യപ്പെട്ടു.