Thursday, 17 July 2014

കേന്ദ്ര ബഡ്ജറ്റ് 2014-15 സിപിഐ (എംഎൽ) സെൻട്രൽ കമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവന

കേന്ദ്ര ബഡ്ജറ്റ്  2014-15
സി പി ഐ (എം എൽ) സെൻട്രൽ കമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവന


മോഡി സർക്കാർ അധികാരമേറ്റ ശേഷം അവതരിപ്പിച്ച ആദ്യ ബഡ് ജറ്റ് സാധാരണ ജനങ്ങളുടെ മേൽ അധിക ഭാരവും കോർപ്പറേറ്റ് കൾക്ക് വാരിച്ചൊരിഞ്ഞു കൊടുക്കുന്ന അധിക സൌജന്യങ്ങളും അടങ്ങുന്നതാണ് . രണ്ടാം യൂ പിഎ സർക്കാർ പിന്തുടർന്ന് പോന്നിരുന്ന സാമ്പത്തിക നയങ്ങൾ കുറേക്കൂടി തീവ്രവും ജനദ്രോഹ പരവുമാക്കുകയാണ് ഈ ബഡ് ജറ്റിലൂടെ മോഡി സർക്കാർ ചെയ്തിരിക്കുന്നത് .
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ  വിറ്റുതുലച്ചു സ്വകാര്യവൽക്കരിക്കുന്നതിലൂടെ 43000 കോടി രൂപ സമാഹരിക്കുമെന്ന് പ്രഖ്യാപിക്കുന്ന ബഡ്ജറ്റ്,  പ്രതിരോധം, ഇൻഷൂറൻസ് , ഇ- കോമെർസ് എന്നീ മേഖലകളിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തോത് 49% ആക്കി വർധിപ്പിക്കുകയാണ് .
ഏറ്റവും ദരിദ്രരായ  ജനവിഭാഗങ്ങളെ ബാധിക്കുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MNREGA ), ഭക്ഷ്യ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ഒന്നും  പറയാത്ത ബഡ്ജറ്റ്  പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കുന്നതിനെക്കുറിച്ചും ഫലപ്രദമായ ഒരു പരിപാടിയും മുന്നോട്ടു വെക്കുന്നില്ല. അവശ്യ വസ്തുക്കളുടെ വിലക്കയറ്റം തടയാൻ അടിയന്തരമായ ഒരു നടപടി അത്തരം വസ്തുക്കൾ  അവുധി വ്യാപാരം നടത്താവുന്ന ഉല്പ്പന്നങ്ങളുടെ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യുക എന്നതായിരുന്നു . MNREGA യുടെ ഭാവി എന്താകുമെന്നു ചോദിച്ചപ്പോൾ ധന മന്ത്രി പറഞ്ഞത് നിലവിലുള്ള രൂപത്തിൽ അതിനുള്ള വിഹിതം തുടരും എന്നായിരുന്നു. കഴിഞ്ഞ അനേക വർഷങ്ങളിൽ ഉണ്ടായ വിലക്കയറ്റം പരിഗണിച്ചു തൊഴിലുറപ്പ് പദ്ധതിക്കുള്ള ബഡ്ജറ്റ് വിഹിതം വർധിപ്പിക്കാൻ കൂട്ടാക്കാത്ത മുൻ സർക്കാരിന്റെ നയം തന്നെയാണ് ഇപ്പോഴും തുടരുന്നത് . സാമൂഹ്യ സേവന മേഖലകൾക്ക് നടപ്പ് വർഷത്തിൽ ആകമാനം നീക്കി വെച്ച തുക 2013-14 ലേതിലും തുലോം കുറവാണ് .മൊത്തം ബഡ്ജറ്റ് തുകയുടെ 10.8% ആയിരുന്നു 2013-14 ഇൽ നീക്കി വെക്കപ്പെട്ടതെങ്കിൽ 2014-15 ഇൽ അത് വെറും 4.42% ആയി ശോഷിച്ചു. ആസൂത്രിത മായ ആകെ ചെലവിന്റെ(Total Planned Expenditure ) 26.7% ആയിരുന്നു 2013-14 ഇൽ സാമൂഹ്യ സേവന മേഖലയ്ക്കു നീക്കി വെക്കപ്പെട്ടതെങ്കിൽ 2014-15 ഇൽ അത് 16.7% മാത്രമായി ചുരുങ്ങി.  റെയിൽവേ ലൈനുകൾ , റോഡുകൾ, തുറമുഖങ്ങൾ എന്നിവയുടെ വികസനത്തിന് വേണ്ട ഭീമമായ തുകകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത് സ്വകാര്യ -പൊതുമേഖലകളുടെ സംയുക്ത പങ്കാളിത്തത്തിന്റെയും ഉടമസ്ഥതയുടെയും  ചട്ടക്കൂട്ടിൽ ആണ്. ഇത്തരം സംവിധാനം കൊണ്ടുവരുന്നതിന്റെ പ്രധാന ഉദ്ദേശം സ്വകാര്യ ലാഭങ്ങൾ പെരുപ്പിക്കാൻ പൊതു ധനം ദുരുപയോഗം ചെയ്യലും, അഴിമതിയും ആണെന്ന്  മുൻകാല ങ്ങളിലെ പല അനുഭവങ്ങളും തെളിയിക്കുന്നു  PPP മാതൃക, അതായത്  സ്വകാര്യ മൂലധനപങ്കാളിത്തത്തോടെയുള്ള  വികസന പ്രവർത്തനങ്ങൾ പലപ്പോഴും റിയൽ എസ്റ്റേറ്റ്‌ ചൂഷക ലോബികൾക്ക്  പെട്ടെന്ന് തടിച്ചു കൊഴുക്കാൻ അവസരം ഒരുക്കുന്നു .
രാജ്യത്തിലെ വിദ്യാർഥി -യുവജന വിഭാഗങ്ങളുടെ താൽപ്പര്യങ്ങളെ എത്രമാത്രം അവഗണനാ മനോഭാവത്തോടെയാണ് മോഡി സർക്കാർ കാണുന്നത് എന്നതിന്റെ തെളിവ് ആണ് സ്കൂളുൾക്കും  ഉപരി പഠന സൌകര്യങ്ങൾക്കും ആയി നീക്കിവെക്കപ്പെട്ട തുച് ഛമായ വിഹിതങ്ങൾ. അഞ്ചു  IIT കൾ പുതുതായി രാജ്യത്ത് സ്ഥാപിക്കാൻ 500 കോടി രൂപ മാത്രം വിലയിരുത്തുന്ന സർക്കാർ മോഡിയുടെ ഗുജറാത്ത് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സർദാർ പട്ടേൽ പ്രതിമ നിർമ്മാണത്തിനു മാത്രം 200 കോടി രൂപ കേന്ദ്രത്തിൽ നിന്നും അനുവദിച്ചിരിക്കുന്നു .ഗുജറാത്ത് സർക്കാരിന്റെ പക്കൽ നിന്നും പ്രസ്തുത പദ്ധതി കേന്ദ്രം ഏറ്റെടുക്കുകയായിരുന്നു .
വിദ്യാഭ്യാസ മേഖലയാകെ സ്വകാര്യവൽക്കരണത്ത്തിന്റെ പാതയിൽ എത്തിച്ചു കമ്പോള ശക്തികളുടെ ദയാ ദാക്ഷിണ്യങ്ങൾക്ക് വിട്ടു കൊടുക്കുന്ന നയം ആണ് ബഡ്ജറ്റിൽ കാണുന്നത് . രാജ്യത്തിലെ ഭൂരിപക്ഷം വിദ്യാർഥികൾക്കും വിദ്യാഭ്യാസം അപാപ്യമാക്കിത്തീർക്കുക എന്നതാണ് ഇതിന്റെ ഫലം. പരശ്ശതക്കണക്കിന്  അനുബന്ധ അധ്യാപകർ , ആരോഗ്യ മേഖലയിൽ പണിയെടുക്കുന്ന ആശാ വർക്കർമാർ, അന്ഗൻ  വാടി പ്രവർത്തകർ, ഗ്രാമീണ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ജോലി ചെയ്തുപോരുന്ന മറ്റു വിഭാഗങ്ങൾ എന്നിവരെ സർക്കാർ ജീവനക്കാരായി കണക്കാക്കി  മതിയായ സേവന-വേതനാനുകൂല്യങ്ങൾ അവർക്ക് ലഭ്യമാക്കാൻ  ഇന്നും സർക്കാർ തയാറാവുന്നില്ല . സ്ത്രീകളെയും യുവാക്കളെയും തൊഴിൽ മേഖലകളിൽ  ചൂഷണം ചെയ്യുന്നതും, തൊഴിൽ പരമായ ഭദ്രത നിഷേധിക്കുന്നതും തൊഴിലുകളെ അസ്ഥിരമാക്കുന്നതും ആയ നയം തന്നെയാണ് മുൻ ഗവണ്‍മെന്റിനെപ്പോലെ  മോഡി സർക്കാരും തുടർന്ന് പോകുന്നത്.
ഇപ്പോഴത്തെ ബഡ്ജറ്റ്  തീരുമാനങ്ങളിൽ പലതും പ്രത്യേക കോർപ്പറേറ്റ് സ്ഥാപനങ്ങളെ നേരിട്ട് സേവിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്.ഇ-കോമേഴ്സ് മേഖലയിൽ  നേരിട്ടുള്ള വിദേശ നിക്ഷേപം ഇപ്പോൾ അനുവദിച്ചിരിക്കുന്നു.  വ്യവസായ നയ രൂപീകരണം, നടത്തിപ്പ്, വികസനം എന്നിവയ്ക്കായുള്ള സർക്കാർ വിഭാഗമായ DIPP  നേരത്തെ പ്രസിദ്ധീകരിച്ച ഒരു ധവള പത്രത്തിൽ തള്ളിക്കളഞ്ഞ ഒരു ആശയ മാണ് അത് .മൾട്ടി ബ്രാൻഡ് റീ ടെയിൽ വ്യാപാര മേഖലയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള സർക്കാർ നിയന്ത്രണങ്ങളുടെ യുക്തിയുമായി ഇ-കോമേഴ്സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം  പൊരുത്ത പ്പെടുകയില്ല എന്ന കാരണമാണ് പ്രസ്തുത ധവള പത്രം എടുത്തു  കാട്ടിയിരുന്നത് . മോഡിയുടെ ടീമിൽ ഒരു പ്രമുഖനും ബി ജെ പി  എം പിയും  ആയ ജയന്ത് സിൻഹ ,  ഇന്ത്യയിലെ ഓമിഡ്യാർ നെറ്റ് വർക്കിന്റെ മുൻ തലവനും ഇ-കോമേഴ്സ് രംഗത്തെ വൻകിട സ്ഥാപനമായ ഇ-ബേ യുടെ ഇപ്പോഴത്തെ CEO യും ആയ പീയറി ഓമിദ്യാറുമായി ഉറ്റ ബന്ധം ഉള്ള വ്യക്തിയാണ് .  
വിദേശക്കമ്പനികളിൽ നിന്നും മുൻകാല പ്രാബല്യത്തോടെ നികുതി ഈടാക്കുന്നത് തടയും വിധത്തിൽ   വോഡ ഫോണിന് അനുകൂലമായി സുപ്രീം കോടതി 2012 ഇൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു .പിന്നീട് ഇതിനെ  മറി കടക്കാൻ ഒരു കേന്ദ്ര നിയമം  പാസ്സാക്കപ്പെട്ടിരുന്നു. അതു പ്രകാരം, മുഖ്യമായും ഇന്ത്യയിലുള്ള വസ്തു വഹകളുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഒരു വിദേശക്കമ്പനിയിൽ നിന്നും മുൻ കാല പ്രാബല്യത്തോടെ നികുതി ഈടാക്കാൻ കഴിയും. എന്നാൽ മോഡിയുടെ ധനമന്ത്രി ഇപ്പോൾ ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളാൻ  ഒരു ഹൈ -പവർ കമ്മിറ്റിയെ നിയോഗിക്കുക വഴി പ്രസ്തുത നിയമത്തിന്റെ നടത്തിപ്പിനെ  മരവിപ്പിച്ചിരിക്കുകയാണ് . 20,000 കോടി രൂപയുടെ വോടാ ഫോണ്‍ നികുതി കുടിശ്ശിക പ്രശ്നത്തിൽ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയിറ്റ്‌ലി സ്വയം തീരുമാനം എടുക്കുന്നത് ഒഴിവാക്കുകയും ,ആ അധികാരം തന്റെ ജൂനിയർ മന്ത്രിയായ നിർമലാ സീതാരമണ്‍നെ എല്പ്പിക്കുകയും ചെയ്തു. ഈ കമ്പനിയുടെ മുന് അഭിഭാഷകൻ ആണ് ജെയ്റ്റ്ലി എന്നത് കൂടി ഇക്കാര്യത്തിൽ കൂട്ടി വായിക്കേണ്ടതുണ്ട് .വൈദ്യതി ഉൽപ്പാദന മേഖലയിൽ നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് ബഡ്ജറ്റ് പത്തു വർഷത്തെ നികുതി മുക്തി (tax holiday )അനുവദി ച്ചിരിക്കുന്നു. അത് പോലെ മൈനിംഗ് കമ്പനികൾക്കും ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തു കൊണ്ട് ഖനന വ്യവസായത്തിന്റെ വഴിയിലെ 'ചില തടസ്സങ്ങൾ' നീക്കും എന്നും സംരംഭകർക്ക് സർക്കാർ  പ്രോത്സാഹനങ്ങൾ നല്കും എന്നും ധനമന്ത്രി പറയുന്നു.ധന മന്ത്രി സൂചിപ്പിച്ച  ഈ 'തടസ്സങ്ങൾ' എന്തെന്ന് വ്യക്തമാണ് ; അവ തീർച്ചയായും അതിജീവനത്തിനുവേണ്ടിയും  ഭൂമിയുടെയും വനങ്ങളുടെയും മേൽ തങ്ങൾള്ള പരമ്പരാഗതമായ അവകാശങ്ങൾക്കു  വേണ്ടിയും ഉള്ള സമരങ്ങളിൽ  ഏർപ്പെട്ട ആദിവാസി സമൂഹങ്ങൾ ഉണ്ടാക്കുന്ന 'തടസ്സങ്ങൾ' ആണ് . ഈ സന്ദർഭം ആവശ്യപ്പെടുന്നത് ഖനന പ്രവർത്തനങ്ങൾ ദേശ സാൽക്കരിക്കലും അത് വഴി രാജ്യത്തിന്റെ  വിലപ്പെട്ട ധാതു  വിഭവങ്ങൾ വൻ അഴിമതികൾക്കും കുംഭകോണങ്ങൾക്കും വഴിയൊരുക്കിക്കൊണ്ട്  സ്വകാര്യ കോർപ്പറേഷനുകൾ  തട്ടിയെടുക്കുന്നത് അവസാനിപ്പിക്കലും ആണ് . പക്ഷെ, ധന മന്ത്രിയുടെ ബഡ്ജറ്റ്‌ പ്രസംഗത്തിൽ ഇതൊന്നുമല്ല പറഞ്ഞിരിക്കുന്നത്, നേരെ മറിച്ച് ഖനന പ്രവര്ത്തനങ്ങളുടെ വഴിയിലെ തടസ്സങ്ങൾ നീക്കും എന്നാണ്.

,  MGNREGA (മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി) അതിന്റെ  ലക്ഷ്യങ്ങൾ നിറവേറ്റപ്പെടാതെ പാതി വഴിയിൽ  ഉപേക്ഷിക്കപ്പെടും എന്നും, ക്ഷേമ നടപടികളെ സംബന്ധിച്ചെ ടത്തോളം തൽ സ്ഥാനത്ത് 'ക്യാഷ്  ട്രാൻസ്ഫറുകൾ'   കൂടുതൽ സാർവത്രികം ആയ ഒരു   മാതൃകയായി  രംഗത്ത് വരും എന്നും     .ഉള്ളത് സംബന്ധിച്ച് വേണ്ടത്ര  സൂചനകൾ  സാമ്പത്തിക സർവേയിലും ഉണ്ട് .
മോഡി സർക്കാറിന്റെ ആദ്യ ബഡ്ജറ്റ് ഇപ്രകാരം  തുറന്ന നിലയിൽത്തന്നെ ദരിദ്രർക്കെതിരെയും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക്   അനുകൂലവും ആയ പക്ഷപാതവും ദിശാ സൂചനയും ഉൾള്ളുന്നു.  മോഡി ജനങ്ങൾക്ക്‌ നല്കിയ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ  മുഖ്യം ആയ വിലക്കയറ്റം നിയന്ത്രിക്കലും സാമ്പത്തിക ആശ്വാസ നടപടികൾ  സ്വീകരിക്കലും വെറും പൊള്ളവാക്കുകൾ ആയിരുന്നുവെന്നു ഇപ്പോൾ വ്യക്തമായിരിക്കുന്നു.
  
CPI(ML) കേന്ദ്ര കമ്മിറ്റി ,
 ന്യൂ ഡൽഹി 

No comments:

Post a Comment