Sunday, 6 July 2014

സഖാവ് സുനീതി കുമാർ ഘോഷിന്റെ ഓർമ്മയ്ക്ക് മുന്നിൽ കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്‌ -ലെനിനിസ്റ്റ് )ന്റെ ചുവപ്പൻ അഭിവാദ്യങ്ങൾ.സഖാവ് സുനീതി കുമാർ ഘോഷിന്റെ ഓർമ്മയ്ക്ക് മുന്നിൽ
കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്‌ -ലെനിനിസ്റ്റ് )ന്റെ ചുവപ്പൻ അഭിവാദ്യങ്ങൾ.
സി പി ഐ (എം എൽ) ന്റെയും  നമ്മുടെ കേന്ദ്ര പ്രസിദ്ധീകരണമായ ലിബറേഷന്റെയും സ്ഥാപക മെമ്പർമാരിൽ ഒരാളും അതിന്റെ പത്രാധിപരും ആയിരുന്ന സഖാവ് സുനീതി കുമാർ ഘോഷ് കഴിഞ്ഞ മെയ്‌ 11 ന് പശ്ചിമ ബംഗാളിലെ അസന്സോളിൽ നിര്യാതനായി. വാർദ്ധക്യ സംബന്ധമായ അസുഖങ്ങൾക്ക്  ശേഷം  മരണത്തിനു കീഴടങ്ങുമ്പോൾ സഖാവിനു 96 വയസ്സായിരുന്നു.
സഖാവ് എസ്കെജി എന്നപേരിൽ  പ്രസ്ഥാനത്തിൽ അറിയപ്പെട്ട സഖാവ് സുനീതി കുമാർ ഘോഷ് 1940 കളുടെ മധ്യകാലത്താണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഭാഗഭാക്കാവുന്നത്. ഇന്ത്യാ വിഭജനാനന്തരം അന്നത്തെ കിഴക്കൻ ബംഗാളിൽനിന്നും (ഇപ്പോഴത്തെ ബംഗ്ലാ ദേശ് ) നാടുകടത്തപ്പെട്ട് 1949 മുതൽ കൽക്കത്തയിൽ സ്ഥിര താമസമാക്കി .കൊല്ക്കത്തയിലെ വിദ്യാസാഗർ കോളേജിൽ ഇംഗ്ളീഷ് അദ്ധ്യാപകൻ ആയി ജോലി ചെയ്ത അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ്  ഇന്ത്യ രൂപം നല്കിയ  ലെക്ചരെർസ് സെല്ലിൽ മികച്ച ഒരു പാർടി സംഘാടകനായി സജീവമായി പ്രവർത്തിച്ചുവരവേ ആയിരുന്നു നക്സൽബാരിയിലെ കർഷകർ  സായുധ ഉയർത്തെഴുന്നേല്പ്പിനു തയ്യാറായത് . അക്കാലത്തെ വിപ്ലവകാരികളായ മറ്റു അനേകം ബുദ്ധിജീവികൾക്കും ഒപ്പം സഖാവും ഒരു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനും വിപ്ളവകാരിയുമായി മാറുകയായിരുന്നു ..  

 കമ്മ്യൂണിസ്റ്റ് വിപ്ളവകാരികളുടെ അഖിലേന്ത്യാ ഏകോപനസമിതിയംഗവും (ALL India  Co-ordination Committee of Communist Revolutionaries -AICCCR ) കമ്മ്യൂണിസ്റ്റ് പാർടി ഓഫ്  ഇന്ത്യ (മാർക്സിസ്റ്റ്‌ -ലെനിനിസ്റ്റ് ) കേന്ദ്ര കമ്മിറ്റി മെമ്പറും ആയിരുന്ന സഖാവ് ഘോഷ് . ഇരു പ്രസ്ഥാനങ്ങളിലും തുടക്കം മുതലേ നേതൃത്വപരമായ പങ്ക്  വഹിച്ചു .  1967 നവംബർ മുതൽ  ആരംഭിച്ച ലിബറേഷൻ എന്ന പ്രസിദ്ധീകരണം സഖാവിന്റെ പത്രാധിപത്യത്തിൽ ആയിരുന്നു . 1968 മെയ്‌ ലക്കം മുതൽ അത്  AICCCR ന്റെ മുഖ പത്രം ആയി. അന്ന് രൂപീകരണ ഘട്ടത്തിൽ മാത്രം ആയിരുന്ന വിപ്ളവ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയവും സംഘടനാപരവും പ്രത്യയശാസ്ത്ര പരവും ആയ ലൈനിനെക്കുറിച്ച്   രാജ്യത്തെമ്പാടും ഉള്ള കമ്മ്യൂണിസ്റ്റ് വിപ്ളവകാരികൾക്കിടയിൽ ആശയ വിനിമയം നടക്കാനും, പില്ക്കാലത്ത്  ഐക്യത്തിന് ഫലവത്തായ ഒരു അടിത്തറയാകാനും വലിയ പങ്കു വഹിച്ചത് ലിബറേഷൻ ആയിരുന്നു .ഏപ്രിൽ 1969  ഏപ്രിൽ മുതൽ സി പി ഐ(എം എൽ)ന്റെ കേന്ദ്ര പ്രസിദ്ധീകരണം എന്ന നിലയിൽ പാർടി കെട്ടിപ്പടുക്കുന്നതിലെന്നപോലെ വിപ്ളവ കരമായ മാധ്യമ പ്രവര്ത്തനത്തിന്റെ ഉത്തമ മാതൃകയായും ലിബറേഷൻ നിലകൊള്ളുന്നു.
1972 -ഓടെ  വിപ്ളവ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തിരിച്ചടി നേരിട്ടപ്പോൾ മുതൽ സഖാവ് എസ് കെ ജി തന്റെ ഊർജ്ജം അധികവും വിനിയോഗിച്ചത് ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിക്കാൻ ആയിരുന്നു . പ്രത്യയശാസ്ത്രപരവും സൈദ്ധാന്തികവും ആയി വ്യക്തവും കൃത്യവും ആയ വിപ്ളവ നിലപാടുകൾ തന്റെ ബൌദ്ധിക പ്രവർത്തനങ്ങളിലൂടെയും മുന്നോട്ടു നയിക്കാൻ സഖാവ്  പരിശ്രമിച്ചു.
ഇന്ത്യൻ വൻകിട ബൂർഷ്വാസി: അതിന്റെ ഉത്ഭവം, വളർച്ച  , സ്വഭാവം   [The Indian Big Bourgeoisie: Its Genesis, Growth and Character]; 
ഇന്ത്യ ആൻഡ്‌ ദ രാജ്  1919-1947: മഹിമ, ലജ്ജ,  വിധേയത്വ പദവി ( രണ്ട്  വോള്യങ്ങളിൽ )
India and the Raj 1919-1947: Glory, Shame and Bondage (in two volumes);

ഇൻഡ്യൻ കാർഷിക വ്യവസ്ഥയ്ക്ക്  മേലെ മുറുകി വരുന്ന സാമ്രാജ്യത്വത്തിന്റെ പിടി;[Imperialism's Tightening Grip on Indian Agriculture;]
ഇന്ത്യൻ ഭരണ ഘടനയും അതിന്റെ അവലോകനവും;[
The Indian Constitution and Its Review]
വികസന ആസൂത്രണം ഇന്ത്യയിൽ: ലുംപൻ -വികസനവും സാമ്രാജ്യത്വവും; [
Development Planning in India: Lumpen-development and Imperialism];
ഹിമാലയൻ സാഹസം :1962-ലെ ഇന്ത്യാ- ചൈനാ യുദ്ധം- നിമിത്തങ്ങളും പരിണിതികളും  [
The Himalayan Adventure: India-China War of 1962 — Causes and Consequences].
എന്നിവയാണ് സഖാവ് രചിച്ച ഗ്രന്ഥങ്ങളിൽ ഏറെ ശ്രദ്ധേയം .
ചരിത്രപ്രധാനമായ ഒരു വഴിത്തിരിവ് : ഒരു ലിബറേഷൻ സമാഹാരം  [The Historic Turning Point: A Liberation Anthology (in two volumes)] എന്ന ഗ്രന്ഥത്തിന്റെ എഡിറ്ററും  സഖാവ് സുനീതി കുമാർ ഘോഷ്  ആയിരുന്നു.
1967-72 കാലത്ത് ലിബറേഷൻ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ചില കൃതികൾ  ആണ് പ്രസ്തുത സമാഹാരം.
 നക്സൽബാരിക്ക് മുന്പും പിന്പും : ഓർമ്മക്കുറിപ്പുകളും വിലയിരുത്തലുകളും എന്ന ശീർഷകത്തിൽ 2009 ഇൽ പ്രസിദ്ധീകൃതമായ അദ്ദേഹത്തിന്റെ ഒടുവിലത്തെ ഗ്രന്ഥവും ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്.

സഖാവ്  സുനീതി കുമാര് ഘോഷിന്  ചുവപ്പൻ അഭിവാദ്യങ്ങൾ!
സി പി ഐ (എം എൽ) ലിബറേഷൻ കേന്ദ്ര കമ്മിറ്റി.

[2014 മെയ്‌ 14-20 ലക്കം ML Update ഇൽ പ്രസിദ്ധീകരിച്ചത് ]
No comments:

Post a Comment