ഇടതു പക്ഷത്തുള്ളവരും അംബേദ് കറൈറ്റുകളുമായ വിദ്യാർത്ഥിപ്രവർത്തകരെ ആക്രമിച്ചു ഒതുക്കാനുള്ള എസ് എഫ് ഐ നീക്കങ്ങളെ AISA ദേശീയ പ്രസിഡന്റ് സുചേതാ ഡേ അപലപിക്കുന്നു
( ബന്ധപ്പെട്ട ഫേസ് ബുക്ക് പോസ്റ്റിൽ നിന്നും എടുത്ത് ചേർത്തത് )
ഇടതുപക്ഷത്തിനകത്ത് നിന്നോ, അംബേദ്കറൈറ്റുകളിൽ നിന്നോ ഉണ്ടാകുന്ന രാഷ്ട്രീയ വിമർശനങ്ങളെ എന്തുകൊണ്ടാണ് എസ എഫ് ഐ ഇത്ര ഭയപ്പെടുന്നത്?
വ്യത്യസ്തമായ ചിന്താഗതികളെ അഭിസംബോധന ചെയ്യുന്നകാര്യത്തിൽ ഏതൊരു ഒരു ബൂർഷ്വാ സർക്കാരിനേക്കാളും എന്തു മികവാണ് കേരളാ ഗവൺമെന്റിന് എടുത്തുകാണിക്കാനുള്ളത് ?
അധികാരമാണോ ഇടതു പക്ഷ ആദർശങ്ങളാണോ ഏതാണ് കൂടുതൽ വിലമതിക്കേണ്ടതെന്ന് അവർ തീരുമാനിക്കേണ്ട സമയമായിരിക്കുന്നു.
കോട്ടയം മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ ഒരു ദലിത് വിദ്യാർത്ഥിയെ ആക്രമിച്ചതിന് ശേഷം എസ് എഫ് ഐ , പ്രസ്തുത കേസ് രജിസ്റ്റർ ചെയ്യിക്കാൻ കൂടെ നിന്ന AISA പ്രവർത്തകരെ ഭരണത്തിലുള്ള തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്.
രോഹിത് വേമുല ദിനമായ ജനുവരി 17 ന് ദേശീയ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി തൃശ്ശൂർ ശ്രീകേരളവർമ്മ കോളേജ് AISA യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ രോഹിത് ആക്റ്റ് നടപ്പാക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തിയിരുന്നു. പ്രസ്തുത പരിപാടി നടന്ന് രണ്ടു ദിവസം പിന്നിട്ടപ്പോൾ AISA പ്രവർത്തകനായ സഖാവ് ഫഹീമിനെയും കൂടെയുണ്ടായിരുന്ന സഖാക്കൾ അഞ്ജിത ,ശ്രീലക്ഷ്മി എന്നിവരേയും കേരളവർമ്മ കോളേജിലെ ഇരുപതിലേറെ എസ് എഫ് ഐ ക്കാർ ചേർന്ന് ആക്രമിച്ചു. പ്രസ്തുത സംഘം ഫഹീമിനെ ആക്രമിച്ചുകൊണ്ടിരുന്നപ്പോൾ കൂടെയുണ്ടായിരുന്ന സഖാക്കൾ അഞ്ജിതയും ശ്രീലക്ഷ്മിയും പ്രതിരോധിക്കാൻ ശ്രമിച്ചപ്പോഴാണ് ഈ ഗുണ്ടാ സംഘം രണ്ട് വനിതാ സഖാക്കളേയും ആക്രമിച്ചത് .ഗുരുതരമായ പരിക്കുകൾ ഏറ്റു മൂന്നു സഖാക്കളെയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടിവന്നു.
ഇത് കൂടാതെ, എസ് എഫ് ഐ ആക്രമണത്തിനിരയായ സഖാക്കൾക്കെതിരെ ഭീഷണിയുമായി തൃശ്ശൂരിലെ പോലീസും രംഗത്തെത്തി.
ഏറ്റുമുട്ടൽക്കൊലപാതകങ്ങളുടേയും , സി പി ഐ (എം ) കാർ അല്ലാത്ത ഇടത് രാഷ്ട്രീയ പ്രവർത്തകർക്കെതിരെ യു എ പി എ യും ദേശദ്രോഹ നിയമവും അടക്കമുള്ള കേസുകൾ ചാർത്തി ഉപദ്രവിക്കുന്നതിന്റേയും മാതൃകകൾ ആണ് സി പി ഐ (എം ) നേതൃത്വം വഹിക്കുന്ന കേരളത്തിലെ ഇടതു ജനാധിപത്യ മുന്നണി സർക്കാർ കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത് . മറ്റു ഇടത് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുടേയും അംബേദ്കറൈറ്റുകളുടേയും പക്ഷത്തുനിന്ന് ഉണ്ടാകുന്ന ഏതൊരു രാഷ്ട്രീയ ആവിഷ്‌കാരത്തേയും തികഞ്ഞ അസഹിഷ്ണുതയോടെ മാത്രം കാണുന്ന ഒരു സമീപനത്തെ ഇടതു ജനാധിപത്യ രാഷ്ട്രീയത്തിന്റെ മാതൃകയായി കാണാനാവില്ല.
സി പി ഐ (എം) അധികാരത്തിൽ ഇരിക്കുന്ന ഏതൊരു സംസ്ഥാനത്തും എസ് എഫ് ഐ അനുവർത്തിച്ചുപോരുന്ന ഒരു നയം സർക്കാരിലെ സ്വാധീനം ദുരുപയോഗം ചെയ്തുകൊണ്ട് അതിന്റെ വിമർശകരെ ഭീഷണിപ്പെടുത്തലും , നിലനിൽക്കുന്ന അധികാരഘടനകളുമായി ചങ്ങാത്തം പുലർത്തുക എന്ന സി പി ഐ (എം ) നയത്തെ ചോദ്യം ചെയ്യുന്ന മറ്റു വിദ്യാർത്ഥി പ്രവർത്തകർക്കെതിരെ ശാരീരികമായി ആക്രമിക്കലും ആണ്.
വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള ഓരോ ഇടവും ഇല്ലാതാക്കാൻ ഒരു ഫാസിസ്റ്റു ഭരണകൂടം കോപ്പുകൂട്ടിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത് . ഫാസിസത്തിനെതിരെയുള്ള ചെറുത്തുനില്പിൽ സജീവമായി ഭാഗഭാക്കാവാൻ പ്രതിബദ്ധരാണെങ്കിൽ എസ് എഫ് ഐ യും സി പി ഐ (എം) ഉം ആഴത്തിൽ ഒരു സ്വയംവിമർശനത്തിനു ശേഷം മാറ്റത്തിന് സന്നദ്ധരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കേരളത്തിൽ എസ് എഫ് ഐ യുടെ കയ്യാങ്കളിക്ക് വിധേയരായവരിൽ എ ഐ എസ് എഫിലെ സഖാക്കളും ഉൾപ്പെടുന്നു. സി പി ഐ (എം ) ഭരിക്കുന്ന ത്രിപുരയിൽ ദലിത് പശ്ചാത്തലമുള്ളവരും ദരിദ്ര കുടുംബങ്ങളിൽ നിന്ന് വരുന്നവരുമായ AISA പ്രവർത്തകർ എസ് എഫ് ഐ യുടെ ഗുണ്ടാ ആക്രമണത്തിനു ഇരകളായിരുന്നു. സി പി ഐ (എം) നേതൃത്വം വഹിക്കുന്ന സംസ്ഥാന ഗവൺമെന്റുകൾ വർഗ്ഗസമരത്തിന്റെ ഉപകാരണങ്ങളാക്കും എന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമായ ഒരു സത്യമാണ് ഇത്. അരികു വൽക്കരിക്കപ്പെട്ട സാമൂഹ്യ വിഭാഗങ്ങളുടെ പ്രതിനിധികളായ പോരാളികളെ ഭരണത്തിന്റെ അധികാരവും ശക്തിയും ഉപയോഗിച്ചു അടിച്ചമർത്തുന്നത് വർഗ്ഗസമരത്തിന്റെ ഏതു മാതൃകയാണ്? എസ് എഫ് ഐ യുടെ ഡെൽഹി സംസ്ഥാന നേതൃത്വം ത്രിപുരയിലെ എസ് എഫ് ഐ ആക്രമണത്തിന്റെ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ അതിനു പ്രതികരണമായി ആ സംഘടനയുടെ കേന്ദ്ര നേതൃത്വത്തിന് ഒരു റിപ്പോർട്ട് അയച്ചുകൊടുത്തിരുന്നു വെങ്കിലും ഇതേവരെയും സംഘടനാതലത്തിൽ ഒരു നടപടിയും എടുത്തില്ല. സിംഗൂരിനും നന്ദിഗ്രാമിനും ശേഷം ബംഗാളിൽ ഉണ്ടായ വലിയ തിരിച്ചടിയ്ക്കു ശേഷവും സി പി ഐ (എം) ഉം എസ് എഫ് ഐയും ഒരു പാഠവും പഠിക്കാൻ തയ്യാറല്ല എന്നാണു ഇതെല്ലാം കാണിക്കുന്നത്; മാത്രമല്ലാ , അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അധികാരം കയ്യാളുന്നവർ എന്ന അഹങ്കാരത്തിന് ഒരു കുറവും സംഭവിച്ചിട്ടുമില്ല.
ഈ അവസ്ഥ തുടർന്നും നിലനിർത്താൻ എസ് എഫ് ഐ ആഗ്രഹിക്കുന്ന പക്ഷം , അവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് : കേന്ദ്രത്തിലെ ഗവണ്മെന്റിനെതിരേ ശക്തമായ പ്രതിരോധമുയർത്താൻ കഴിഞ്ഞിട്ടുള്ളതുപോലെ എസ് എഫ് ഐ യേയും ആ നിലയിൽ തുറന്നുകാട്ടാൻ വിദ്യാർത്ഥി സമൂഹത്തിന് കഴിയും എന്നതാണ് അത്.