Friday, 24 November 2017

നോട്ട് റദ്ദാക്കൽ ഒരു വർഷം പിന്നിടുമ്പോൾ : ജനങ്ങൾക്കെതിരെ സാമ്പത്തിക യുദ്ധം മുറുകുന്നു

ഒരു വർഷം മുൻപ് 500 ,1000 രൂപാ നോട്ടുകൾ നാടകീയമായി പിൻവലിച്ചപ്പോൾ അത് ജനങ്ങൾക്ക് പെട്ടെന്ന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഏറ്റുപറഞ്ഞുകൊണ്ടു തന്നെ മോദി നൽകിയ ഉറപ്പ് അവയെല്ലാം താൽക്കാലികമായിരിക്കുമെന്നായിരുന്നു.
അഴിമതി, കള്ളപ്പണം, ഭീകരപ്രവർത്തനങ്ങൾ എന്നിവ തുടച്ചുനീക്കാൻ അനിവാര്യമായ ഈ നടപടി കൊണ്ട് ജനങ്ങൾക്ക്  ഉണ്ടാകുന്ന എല്ലാ പ്രയാസങ്ങളും തീർത്ത് വെറും അൻപതുദിവസം കൊണ്ട് താൻ തത്തുല്യമായ കറൻസികൾ പുനഃസ്ഥാപിക്കുകയും കള്ളപ്പണത്തിൽ നിന്നും  സ്വാതന്ത്ര്യം നൽകുകയും ചെയ്യുമെന്നായിരുന്നു മോദി അന്നത്തെ രാത്രിയിൽ
ജനങ്ങൾക്ക് നൽകിയ ഉറപ്പ്  . "എനിക്ക് രക്തം തരൂ,  സ്വാതന്ത്ര്യം നിങ്ങൾക്ക് ഞാൻ തിരികെ തരാം" എന്ന് മുൻപ് ഒരിക്കൽ നേതാജി സുഭാഷ് ചന്ദ്ര ബോസ് പറഞ്ഞതിനെ അനുസ്മരിപ്പിക്കുന്ന  ഒരു തരം നാടകീയത മോദിയുടെ നവംബർ 8 അഭിസംബോധനയിൽ ഉണ്ടായിരുന്നു.

നോട്ട് റദ്ദാക്കലിന്റെ ഒന്നാം വാർഷികത്തിൽ  ജനജീവിതം നേരിട്ട തിക്താനുഭവങ്ങളാൽ
രാജ്യമാകെ പറ്റിക്കപ്പെട്ട തോന്നൽ ഒഴിവാക്കാനാവാത്ത സ്ഥിതിയാണ്.താൽക്കാലത്തെ പ്രയാസങ്ങൾ ആയി വിശേഷിക്കപ്പെട്ട ദുരിതങ്ങൾ സ്ഥായിയായ പരിണിതഫലങ്ങൾ വരുത്തിവെച്ചിരിക്കുന്നു. ഇന്ത്യയുടെ 8 / 11 അമേരിക്കയുടെ സെപ്റ്റംബർ 11 പോലെ തിരിച്ചുപോക്കില്ലാത്ത കുഴപ്പങ്ങളുടെ പരമ്പര തന്നെ  സൃഷ്ടിച്ചിരിക്കുകയാണ് . 9 / 11 ന്റെ പിന്നിൽ പ്രവർത്തിച്ചത് ഭരണകൂട ബാഹ്യമായ രാഷ്ട്രീയ തീവ്രവാദമാ യിരുന്നുവെങ്കിൽ ഇന്ത്യയിൽ നാം അനുഭവിച്ചത്‌ ഭരണകൂടത്തിൽ നിന്നുതന്നെയുള്ള സാമ്പത്തിക തീവ്രവാദപരമായ ഇരുട്ടടിയായിരുന്നു!

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തന്നെ കണക്കുകൾ അനുസരിച്ചു് ജനങ്ങളുടെ കയ്യിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന നോട്ടുകൾ ഒട്ടുമുക്കാലും തിരിച്ചെത്തി. ഇക്കൂട്ടത്തിൽ കള്ളപ്പണം ഉണ്ടായിരുന്നുവെങ്കിൽത്തന്നെ അവ തിരിച്ചെത്തിയത് വെള്ള പണം ആയിട്ടാണ്!  പുതുതായി ഇറക്കിയ നോട്ടുകൾ
കള്ളനോട്ടടിക്ക് പഴയവയുടെ അത്രതന്നെ  വഴങ്ങുന്നവയാണെന്നും തെളിയിക്കപ്പെട്ടു. ഭീകരവാദപ്രവർത്തനങ്ങൾക്ക്  മുന്പത്തേക്കാളും എന്തെങ്കിലും കുറവ് വന്നുവെന്ന് പറയാൻ ആവില്ലെന്ന് ഉറപ്പിക്കാം. അഴിമതിയെക്കുറിച്ചു പറയുകയാണെങ്കിൽ, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നു അടുത്തയിടെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ചങ്ങാത്ത മുതലാളിത്തം മോദിയുടെ "അധികാര പരിവാര"ത്തിന്റെ തണലിലും അതിനൊപ്പവും അടിക്കടി തഴച്ചുവരികയാണെന്നാണ്. ബി ജെ പി എം പി മാരും  മന്ത്രിമാരും അവരുടെ അടുത്ത ബിസിനസ് പങ്കാളികളും ഉൾപ്പെട്ട അതിസമ്പന്നരായ ഏതാനും വ്യക്തികളും  അവരുടെ കമ്പനികളും  നികുതി ബാധ്യതകൾ  വെട്ടിക്കാനുള്ള ലക്ഷ്യത്തോടെ വിദേശ രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത ചില കമ്പനികളിലേക്ക് ഈ രാജ്യത്തിലെ പണം ഭീമമായ തോതിൽ ഒഴുക്കി വിട്ടതിന്റെ സാക്ഷ്യ പത്രങ്ങളായി ആദ്യം പനാമാ രേഖകളും അടുത്ത കാലത്തായി പാരഡൈസ്‌ രേഖകളും പുറത്ത് വന്നു. അഴിമതിയും , ആസൂത്രിതമായ നികുതിവെട്ടിപ്പും കള്ളപ്പണവും മോദി ഭരണത്തിൽ ഇല്ലാതാവുകയല്ല , അവ ഭരണ കേന്ദ്രങ്ങളിൽ  വേരുകൾ ആഴ്ത്തി തഴച്ചു വളരുകയാണ് എന്ന് ഈ രേഖകൾ നമ്മോട്  വിളിച്ചു പറയുന്നു. അമിത് ഷായുടെ പുത്രന്റെ അടുത്തകാലത്ത് അടച്ചുപൂട്ടിയ "ടെംപ്ൾ  എന്റർപ്രൈസ്" എന്ന സ്ഥാപനവും , ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകനായ ശൗര്യ ഡോവൽ ന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ച "തിങ്ക്-ടാങ്ക് ബിസിനസ്സ് " എന്ന കമ്പനിയും ചുരുങ്ങിയ കാലം കൊണ്ട് വാരിക്കൂട്ടിയ സമ്പത്തിന്റെ യഥാർഥ ഉറവിടം എന്താണെന്ന്  ഇന്ന് എളുപ്പത്തിൽ മനസ്സിലാകും.

നോട്ടു റദ്ദാക്കലിന്റെ കൊട്ടിഘോഷിക്കപ്പെട്ട നേട്ടങ്ങൾ മിഥ്യയാണെന്നു വ്യക്തമായിരിക്കുമ്പോൾ , അത് ജനജീവിതങ്ങളിൽ വരുത്തിവെച്ച  ദുരിതങ്ങൾ യാഥാർത്ഥമാണെന്നു നമുക്കറിയാം. 'നോട്ടു പിൻവലിക്കൽ മരണങ്ങൾ' എന്ന് ചരിത്രം എക്കാലവും രേഖപ്പെടുത്തുന്ന ലജ്ജിപ്പിക്കുന്ന മരണങ്ങളും, ജനങ്ങളുടെ തൊഴിലുകളും ജീവനോപാധികളും നിർദ്ദയമായി നഷ്ടപ്പെടുത്തിയതും, കൃഷിയും അനേകം ചെറുകിട വ്യവസായ സംരംഭങ്ങളും തകർന്നടിഞ്ഞതും , സമ്പദ് വ്യവസ്ഥയാകെ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയതും ഒരിയ്ക്കലും പൊറുക്കാനാവാത്ത അപരാധങ്ങളാണ്. ഇതിനു പുറമേയാണ്   പുതിയ നോട്ടുകൾ അടിച്ചിറക്കാനും രാജ്യവ്യാപകമായി ഉണ്ടായ പ്രതിസന്ധികൾ നേരിടാനായി പ്രത്യേക സന്നാഹങ്ങൾ ഒരുക്കാനും വേണ്ടി പൊതുഖജനാവിൽ നിന്നും അധികമായി

ചെലവിട്ട  പണം വരുത്തിവെച്ച പൊതുനഷ്ടം. നോട്ട് റദ്ദാക്കലിന് ശേഷം ജി എസ് ടി യുടെ രൂപത്തിൽ അവതരിച്ച നികുതി ഭീകരത മോദി ഭരണം ജനങ്ങളിൽ അടിച്ചേൽപ്പിച്ച കൂനിന്മേൽ കുരു ആണ്.ജി എസ്  ടി ഉണ്ടാക്കിയ സാമ്പത്തിക കുഴപ്പങ്ങൾ മൊത്തത്തിൽ അവലോകനം ചെയ്യാൻ ഒരിയ്ക്കലും തയ്യാറല്ലാത്ത മോദി സർക്കാർ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് മാത്രം നികുതി സ്ലാബുകളിലും നടപടിക്രമങ്ങളിലും ചില്ലറ നീക്കുപോക്കുകൾ വരുത്തുകയാണ് ചെയ്തത്. (സമാനമായ  ഇളവ് പ്രഖ്യാപനങ്ങൾ നോട്ടു റദ്ദാക്കലിന് ശേഷവും ഉണ്ടായിരുന്നുവന്നു ഓർക്കുക. ) നിത്യോപയോഗ വസ്തുക്കളിലും  സേവനങ്ങളിലും മിക്കതിനും ഇപ്പോഴും 28%
ജി എസ് ടി ഇല്ലെങ്കിൽത്തന്നെ 18 % എന്ന ഉയർന്ന നിരക്കുകൾ തുടരുകയാണ്.ജി എസ് ടി നിമിത്തം ഉണ്ടായിരിക്കുന്ന വിലക്കയറ്റം ഒരു വശത്ത് ഉപഭോക്താക്കളെ അങ്ങേയറ്റം ദോഷകരമായി ബാധിച്ചിരിക്കുമ്പോൾ, മറുവശത്ത് ചെറുകിട ബിസിനസ്സ് സ്ഥാപനങ്ങളും വ്യാപാരികളും ജി എസ് ടി വ്യവസ്ഥ നിർബന്ധിക്കുന്ന സങ്കീർണ്ണമായ നടപടി ക്രമങ്ങൾ കൊണ്ടും മറ്റും നേരെ ചൊവ്വേ തൊഴിൽ ചെയ്യാൻ കഴിയാതെ കുഴങ്ങിയിരിക്കുകയാണ്. നോട്ടു റദ്ദാക്കലിനും  ജി എസ് ടി യ്ക്കും പൊതുവായി ഉള്ള ഒരു സവിശേഷത അവ രണ്ടും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൂടുതൽ ഔപചാരികതയിലേയ്ക്കും ഡിജിറ്റൽവൽക്കരണത്തിലേയ്ക്കും തള്ളിവിടാൻ ബലപ്രയോഗത്തിൽ ഊന്നുന്നു എന്നതാണ്. ഇവ രണ്ടും ചേർന്ന് ഉണ്ടാക്കിയ സംയുക്തമായ ആഘാതം നിമിത്തം സാധാരണക്കാർക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസങ്ങൾ ഏറിവരുമ്പോൾ  ബലപ്രയോഗത്തിന്റെ ഏറ്റവും വലിയ ഉപാധി  എന്ന നിലയിൽ "ആധാർ" സ്ഥാനം പിടിച്ചിരിക്കുകയാണ്.  ബയോമെട്രിക്  അടിസ്ഥാനത്തിലുള്ള തിരിച്ചറിയൽ കാർഡ് എന്ന നിലയിൽ
പൗരന്മാർക്ക് ആധാർ നിർബന്ധമാക്കുമ്പോൾ സ്വകാര്യതയിലേക്കുള്ള അവകാശങ്ങളുടെ മേലെ പോലീസ് ഭരണകൂടത്തിന്റെ  നഗ്നമായ കയ്യേറ്റം ആണ് സംഭവിക്കുന്നത്. ഒട്ടുമുക്കാലും സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കുക വഴി എന്താണ് യാഥാർഥത്തിൽ സംഭവിക്കുന്നതെന്ന് നമുക്ക് ഇപ്പോൾ നേരിട്ട് അറിയാം. സ്വകാര്യതയ്ക്കുള്ള അവകാശത്തിന്മേൽ ഉള്ള ഭരണകൂട കയ്യേറ്റത്തിന് പുറമെ, ഏറ്റവും ദരിദ്രരായ വിഭാഗങ്ങളെ   പ്രധാനപ്പെട്ട സർക്കാർ ആനുകൂല്യങ്ങൾക്കുള്ള അർഹതയിൽനിന്നും നിഷ്‌കരുണം പുറംതള്ളാൻ ആധാർ ഉപയോഗിക്കപ്പെടുന്നു. റേഷൻ നിഷേധിക്കാനും, വാർധക്യകാല പെൻഷൻ കൊടുക്കാതിരിക്കാനും ആധാർ ഒരു നിമിത്തമാക്കിയതുമൂലം ഝര്‍ഖണ്ഡിൽ നിന്നും അടുത്തകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതുപോലെ പട്ടിണിമരണങ്ങൾ വരെ രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ ഒരു വർഷമായി മോദി സർക്കാർ പിന്തുടരുന്ന സാമ്പത്തിക നയങ്ങൾ ബഹുഭൂരിപക്ഷം ഇന്ത്യൻ ജനതയ്ക്കും അനുഭവപ്പെട്ടത് നോട്ടു റദ്ദാക്കൽ, ജി എസ്  ടി, ആധാർ എന്നീ മൂന്നു മുനകളുള്ള മാരകമായ ശൂലം കൊണ്ടുള്ള കുത്തായിട്ടാണ്. അതുവരെ നിയമവിധേയമായിരുന്ന പ്രവർത്തനങ്ങളും സമ്പാദ്യവും  സാധാരണ ജീവിതവും തകർന്നു.

For the overwhelming majority of the Indian people, the economic programme of the Modi government during the last one year has looked like a trident of terror with demonetization, GST and Aadhaar as the three forks menacingly aimed at their everyday legitimate activities, earnings and existence. Modi and Jaitley are trying to showcase demonetization and GST as bold structural reforms that have markedly improved India's rating according to the World Bank Ease of Doing Business, with India jumping 30 places from 130th position among 190 countries last year to 100th position this year. This report prepared on the basis of surveys done in Delhi and Mumbai is only a commentary on the ease or difficulty of starting and running businesses on the basis of select parameters and not on the performance of those businesses and the state of the economy. A country like China which dominates the global market in terms of production and exports of almost the whole spectrum of consumer goods ranks 78 while most of the constituents of the former socialist countries of East Europe which are caught in a crisis-ridden process of capitalist restoration are placed much higher. The World Bank certificate of an improved 'Ease of Doing Business' performance cannot obscure the experience of small businesses in India many of which have actually been eased out in the wake of demonetization. It is no secret that while Modi and Jaitley are brandishing the World Bank report card, economic data collected by the Modi government and indices compiled by various international institutions present a disturbing picture of steady economic deceleration and alarming levels of chronic mass deprivation and hunger. GDP growth rate has been declining non-stop for six successive quarters, the Global Hunger Index ranks India a lowly 100th among 119 developing countries, and in the Global Gender Gap ranking India has slipped 21 slots to the 108th place among 144 countries with more and more women being hit harder by the economic policies and programmes of the Modi government. But when it comes to tax evasion and potential black money operation, India figures quite high in any global list. In the Paradise Papers, there are as many as 714 Indian names, making India occupy the 19th position among 180 countries. The banking sector has been a major casualty of mega corporate defaults, mounting non-performing assets and credit deceleration triggered by overall economic slowdown have pushed the banks into a major crisis and the government has announced a Rs 2.11 lakh crore recapitalization plan to rescue the banks. Shorn of the terminological clutter, this is nothing but privatization of profits and socialization of losses. Economic terrorism for the masses, licence to loot for crony capitalists and lemon socialism to bail out the rich – this in a nutshell is the unfolding economic agenda of the Modi regime. On the first anniversary of demonetization disaster, the working people everywhere are rising in protest against this assault. All through November we will see concerted action of the people across the country with student-youth activists campaigning for quality education and secure and dignified employment, workers from all sectors reaching Delhi on 9-11 November for a massive demonstration outside Parliament and peasants staging their own parliament in Delhi after traversing the length and breadth of the country to demand land rights, freedom from debt and remunerative prices for their produce. A resolute and united movement of the people for bread, land
and jobs will be the best bulwark of democracy and just development in the face of the Modi government's economic aggression and communal hate.

No comments:

Post a Comment