Saturday, 24 August 2019

സമ്പദ് വ്യവസ്ഥ നിലം പറ്റി ഇഴയുമ്പോൾ വർഗ്ഗീയത കുതിച്ചു പായുകയാണ്


കശ്മീരിലെ ജനാധിപത്യ വിരുദ്ധ- വർഗ്ഗീയ നടപടികളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കാൻ സർക്കാർ നമ്മളോട്  ആവശ്യപ്പെടുമ്പോൾ ;

നമ്മുടെ  അയൽക്കാരനെ യോ അയൽക്കാരി യേയോ മുസ്ലീം ആയതിനാൽ മാത്രം വെറുക്കാൻ ആവശ്യപ്പെടുമ്പോൾ ;

സർക്കാർ രാജ്യ സ്നേഹി യും , വിയോജിപ്പ് പ്രകടിപ്പിക്കുന്ന എല്ലാവരും രാജ്യ ദ്രോഹിക ളും ആണെന്നും ടി വി ചാനലുകൾ നമ്മോട്  പറയുമ്പോൾ -

സ്വയം ചോദിക്കുക -

യഥാർഥത്തിൽ നമ്മൾ കാണരുതെന്ന് അവർ ആഗ്രഹിക്കുന്നത് എന്താണ് ?

ഇതിന് ഉത്തരം വളരെ വ്യക്തമാണ്. മോദി യുടെ 'ഗുജറാത്ത് മോഡൽ' തുറന്നു കാട്ട പ്പെട്ടിരിക്കുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇഴഞ്ഞിഴഞ്ഞു ഒടുവിൽ അതിന്റെ അനക്കം നിൽക്കാൻ പോവുകയാണ്.

 ഓരോ ദിവസവും തൊഴിലുകൾ നശിപ്പിക്കപ്പെ ട്ടും നഷ്ടമായിക്കൊണ്ടും ഇരിക്കുന്നു. ഇൗ യാഥാർഥ്യം മറച്ചു വെക്കാൻ ഗവണ്മെന്റ് എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല.

അതുകൊണ്ട്,
 ഇതിൽ നിന്നും ശ്രദ്ധ തിരിച്ചു് വിടാനും,  ജനങ്ങളെ ഭിന്നിപ്പിക്കാനും അവർ കണ്ടിരിക്കുന്ന ഒരേയൊരു മാർഗ്ഗം വർഗ്ഗീയതയും വെറുപ്പും പ്രചരിപ്പിക്കലാണ്‌.
സമ്പദ് വ്യസ്ഥ മോദി നശിപ്പിച്ചത് കൊണ്ടല്ല, 
" അമിതമായ ജനപ്പെരുപ്പം" കൊണ്ടാണ് ദാരിദ്ര്യം സാർവത്രികമായത് എന്ന് അവർ പ്രചരിപ്പിക്കുകയാണ് , നമ്മൾ  അവരുടെ നുണകൾ വിശ്വസിക്കും എന്ന പ്രതീക്ഷയിൽ .. .

 വർഗീയതയ്ക്കും വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനും എതിരെ നമ്മൾ ഒന്നിച്ചു നിൽക്കേണ്ടതുണ്ട്; തൊഴിലില്ലായ്‌മയും ദാരിദ്ര്യവും സാർവത്രികമാക്കുന്ന മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ ഒന്നിച്ചു നിൽക്കേണ്ടതുണ്ട്.

Friday, 23 August 2019

മോദിയുടെ സ്വാതന്ത്ര്യദിന അഭിസംബോധന : കോർപ്പറേറ്റ്-വർഗീയതയുടെയും ദരിദ്രർക്കെതിരായതുമായ നയങ്ങൾ "ദേശഭക്തി"യുടെ വേഷത്തിൽ    


 എഡിറ്റോറിയൽ
 , ML Update 20-26 Aug 2019
 ബി ജെ പി സർക്കാരിന്റെ രണ്ടാം വരവോടെ വർഗ്ഗീയ  ഫാസിസിസ്റ് അജൻഡ രാജ്യത്ത് എങ്ങനെയെല്ലാമാണ് നടപ്പാക്കാൻ പോകുന്നതെന്ന് തന്റെ സ്വാതന്ത്ര്യദിന അഭിസംബോധനയിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിക്കുകയുണ്ടായി. അവയിൽ ഏറ്റവും പ്രാധാന്യത്തോടെ പറഞ്ഞത്  "ജനസംഖ്യാ നിയന്ത്രണ"ത്തിന് വേണ്ടി ആരംഭിക്കാൻ പോകുന്ന പ്രചാരണ പരിപാടിയിൽ ചെറിയ കുടുംബങ്ങൾ "രാജ്യസ്നേഹ"ത്തിന്റെ സാക്ഷ്യ മായി എടുത്തു കാണിക്കപ്പെടും എന്നാണ് .  പൊതുമേഖലയിലെ ആസ്തികൾ സ്വകാര്യവൽക്കരിക്കുന്നതിനെ മോദി ചിത്രീകരിച്ചത് സർക്കാരിന്റെ ഇടപെടലുകളിൽനിന്നും "ജനങ്ങളെ സ്വാതന്ത്രരാക്കൽ" ആയും, തൊഴിൽ-പരിസ്ഥിതി സംരക്ഷണ "നിയമങ്ങളുടെ ബാഹുല്യ"ത്തിൽ നിന്ന് മോചനം നേടൽ ആയും ആയിരുന്നു. സർക്കാരിന്റെ കോർപ്പറേറ്റ് സേവയെ ന്യായീകരിക്കാൻ വൻകിട കോർപ്പറേറ്റ് കൾക്ക് ഒരു പുതിയ പേര് തന്നെ മോദി തന്റെ പ്രസംഗത്തിലൂടെ ആവിഷ്കരിച്ചു. "സമ്പത്ത്  ഉണ്ടാക്കുന്നവർ" ("wealth creators").
കശ്മീരിനെ കൂട്ടിലടച്ചിരിക്കുമ്പോൾ ആണ് ഇന്ത്യ ഒട്ടാകെ "സ്വാതന്ത്ര്യത്തിന്റെ ഉത്സവം" കൊണ്ടാടുന്നതിനെപ്പറ്റി മോദി  വാചാലനാവുന്നത് എന്നത് ഒരു വിരോധാഭാസമാണ് .

മോദിയുടെ ഭാഷയിൽ "അനിയന്ത്രിതമായ ജനപ്പെരുപ്പം" നേരിടുന്നതിന് രാജ്യവ്യാപകമായ പ്രചാരണം ആവശ്യമാണെന്ന് എടുത്തുപറഞ്ഞുകൊണ്ട് , ചെറിയ കുടുംബം സ്വീകരിച്ചിട്ടുള്ള ദമ്പതികളെ ഉത്തരവാദിത്വമുള്ള രാജ്യസ്നേഹികൾ ആയി ചിത്രീകരിക്കുന്നതിന്  ആയിരിക്കും ഊന്നൽ എന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. " നമ്മുടെ കുടുംബത്തിൽ ഒരു കുഞ്ഞു പിറക്കുന്നതിന് മുൻപ് നമ്മൾ ഓരോരുത്തരും ഇങ്ങനെ ചോദിക്കണം. കുഞ്ഞിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ട ഒരുക്കങ്ങൾ ഞാൻ ചെയ്തിരുന്നുവോ ? അതോ എന്റെ കുഞ്ഞിനെ പോറ്റാൻ ഉള്ള എല്ലാ ബാധ്യതയും  സമൂഹത്തിന് വിട്ടുകൊടുക്കണോ? " പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന ആശങ്കാജനകമായ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. ദരിദ്ര കുടുംബങ്ങളും രാജ്യങ്ങളും പ്രത്യുൽപ്പാദനം നിയന്ത്രിക്കണം എന്ന് പറയുന്നത് ഒന്നാമതായി , ചൂഷിതരെയും ദരിദ്രരെയും അവഹേളിക്കുകയും, ദരിദ്രർക്കെതിരായ പക്ഷപാതം ഊട്ടിവളർത്തുകയും ചെയ്യുന്നു.
"ജനപ്പെരുപ്പം നിയന്ത്രിക്കുന്ന"തിൽ ദരിദ്ര രാജ്യങ്ങൾ പരാജയപ്പെടുന്നതുകൊണ്ടാണ് ദാരിദ്ര്യം ഉണ്ടാവുന്നത് എന്ന സാമ്രാജ്യത്വ ആസൂത്രണ വിദഗ്ദ്ധരുടെ വാദം പൂർണ്ണമായും തെറ്റാണ്. ദാരിദ്ര്യത്തിന്റെ അടിസ്ഥാന കാരണങ്ങൾ  കൊളോണിയൽ ചൂഷണവും സാമ്രാജ്യത്വക്കൊള്ളയും ആണ് . ഇന്ന് സമ്പന്നരായ രാജ്യങ്ങൾ അങ്ങനെ ആയത് കോളനിവാഴ്ചക്കാലത്തു അവരുടെ കോളനികളെ ചൂഷണം ചെയ്‌ത്‌ തദ്ദേശീയരായ  ജനതയുടെ മേൽ ദാരിദ്ര്യം അടിച്ചേൽപ്പിച്ചതുകൊണ്ടാണ് .അതിനാൽ  , വിഭവങ്ങളുടെ അസമമായ വിതരണം മൂലം ആണ് ദാരിദ്ര്യം ഉണ്ടാകുന്നത് , "അമിതമായ ജനപ്പെരുപ്പം" മൂലം അല്ല. ഇന്ത്യയുടെ കാര്യം തന്നെ എടുക്കുക. ഇവിടുത്തെ ദേശീയ സമ്പത്തിന്റെ 77 .4 ശതമാനവും ഉള്ളത് മേലെക്കിടയിലുള്ള 10 ശതമാനത്തിന്റെ കയ്യിൽ ആണ്. ഏറ്റവും മുകൾത്തട്ടിലുള്ള 1 % ത്തിന്റെ കയ്യിലാകട്ടെ മൊത്തം സമ്പത്തിന്റെ
 51.53 ശതമാനം കിടക്കുകയാണ്.  അതിനാൽ , ഇന്ത്യയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും ഭക്ഷണവും പാർപ്പിടവും വിദ്യാഭ്യാസവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ  സർക്കാരിനും സമൂഹത്തിനും തീർച്ചയായും  ഉത്തരവാദിത്തമുണ്ട് . ദരിദ്രരുടെ കുട്ടികൾ വിശന്നിരിക്കുന്നുവെങ്കിൽ , അവർക്ക് സ്കൂളിൽ പോകാൻ കഴിയാതെ നന്നേ ചെറുപ്പത്തിൽ കൂലിപ്പണിക്ക് പോകേണ്ടിവരുന്നുവെങ്കിൽ, മതിയായ ചികിത്സ ലഭിക്കാതെ പകർച്ചവ്യാധികൾ മൂലം മരിച്ചുകൊണ്ടിരിക്കുന്നുവെങ്കിൽ അത് അവരുടെ മാതാപിതാക്കളുടെ കുറ്റമായി ഒരിയ്ക്കലും കാണാൻ കഴിയില്ല; തീർച്ചയായും അതെല്ലാം സർക്കാരിന്റെ കുറ്റമാണ്. മിസ്റ്റർ മോദി തന്നെ ഒരു കുടുംബത്തിലെ ആറ് സന്താനങ്ങളിൽ ഒരാൾ ആണ്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ " ഉത്തരവാദിത്വം " ഇല്ലാത്തവരായതുകൊണ്ടാണോ അവർക്കു ആറ് മക്കൾ ജനിച്ചത് ? അങ്ങനെയല്ലെന്ന്  നമുക്ക് അറിയാമെങ്കിൽ പിന്നെ എന്തിന് വലിയ കുടുംബങ്ങളോടെ   ഇന്ത്യയിൽ  ഇന്ന് ജീവിക്കുന്ന ദരിദ്രരെ ജനനനിയന്ത്രന മാർഗ്ഗങ്ങൾ സ്വീകരിക്കാത്തതിന്റെ പേരിൽ കുറ്റപ്പെടുത്തണം? അവരെ എന്തിന്  "രാജ്യദ്രോഹിക"ളായോ "ഉത്തരവാദിത്വം ഇല്ലാത്ത"വരായോ  ചിത്രീകരിക്കണം ?  ഇന്ത്യയിൽ കുറേക്കാലമായി സർക്കാരുകൾ അനുവർത്തിച്ചുപോരുന്ന "ജനസംഖ്യാ നിയന്ത്രണ" നയം സാമ്രാജ്യത്വ ഫണ്ടിംഗ് ഏജൻസി കളുടെ സഹായത്തോടെ നടപ്പിക്കാക്കപ്പെട്ടതാണ്. ഇന്ത്യയിലെ ദരിദ്രരായ സ്ത്രീകൾക്ക് നേരെ കടുത്ത ഹിംസാത്മകത പുലർത്തുന്ന നയത്തിന്റെ ഫലമായി വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പുകളിൽ സ്ത്രീകൾ മരണപ്പെടുന്ന എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.  2014 -ൽ ഛത്തീസ്‌ ഗഡിലെ ഒരു സ്റ്റെറിലൈസേഷൻ ക്യാമ്പിൽ ദരിദ്രരായ 15 സ്ത്രീകൾക്ക് ജീവൻ നഷ്ടപ്പെട്ടതും, 2009 നും 2012 നും ഇടയിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ  വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയരായ സ്ത്രീകൾ  ഓരോ മാസവും ശരാശരി 15 പേർ എന്നതോതിൽ മരണപ്പെട്ടതും അതിനു തെളിവാണ്.

മോദി യുടെ "സ്വഛ്‌ ഭാരത് " ക്യാമ്പെയിനിൽ  ദരിദ്രരായ സ്ത്രീകൾ ക്കെതിരെ നടപ്പാക്കിയ "പരസ്യമായ നാണം കെടുത്തൽ" എന്ന ഒരു പരിപാടി ഉണ്ടായിരുന്നു. തുറസ്സായ വെളിമ്പറമ്പുകളിൽ മലവിസർജ്ജനം ചെയ്യാൻ എത്തുന്ന  സ്ത്രീകളെ പിടികൂടി പരസ്യമായി അവഹേളിക്കുന്ന രീതിയാണ് അത്.  ഇപ്പോൾ നടപ്പാക്കുന്ന  "ജനസംഖ്യാനിയന്ത്രണ" പ്രചാരണ പരിപാടിയിലും  "കണക്കില്ലാതെ പെറ്റുകൂട്ടുന്ന" ദരിദ്ര സ്ത്രീകളെ  നാണം കെടുപ്പിക്കുകയും,  അവരോടും, പെൺ  ശരീരങ്ങളോട് പൊതുവെയും ഉള്ള ഹിംസാത്മകത വളർത്തുന്ന ഒരു സമീപനം കാണാം.

 പ്രധാനപ്പെട്ട മറ്റൊരു കാര്യം, മോദിയുടെ പാർട്ടി ആയ ബി ജെ പി യ്ക്കും ആർ എസ് എസ്സിനും, "ജനപ്പെരുപ്പം" എന്നവാക്കിന്  വേറെ  അർത്ഥം ഉണ്ടെന്നതാണ്.  "മുസ്ലീം  ജനസംഖ്യ പെരുകുന്നു"  എന്നതിന്റെ കോഡ് കൂടിയാണ് അത് .ഗുജറാത്തിൽ 2002 ൽ നടന്ന മുസ്‌ലിം വിരുദ്ധ ഹിംസയെത്തുടർന്ന് മുസ്ലിങ്ങളെ പാർപ്പിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പുകളെ  " കുഞ്ഞുങ്ങളെ  ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികൾ " എന്ന് മോദി തന്നെ ആക്ഷേപിച്ചിരുന്നു. 2019 ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം സംബന്ധിച്ച് നടത്തിയ ഒരു റാലി യിൽ മോദിയുടെ മന്ത്രിസഭയിൽ ക്യാബിനറ്റ് പദവിയുള്ള ഒരു  മന്ത്രിയായ ഗിരിരാജ് കിഷോർ അഭിസംബോധന ചെയ്യവേ, ജനസംഖ്യ നിയന്ത്രണത്തിന് ഒരു പുതിയ നിയമം കൊണ്ടുവരനാമെന്നു ആവശ്യപ്പെട്ടിരുന്നു. അവിടെ വേദിയിൽ നിന്ന് മുഴങ്ങിയ ഒരു ഗാനത്തിൽ " ജനസംഖ്യ വിസ്ഫോടനം നമ്മുടെ സ്വാതന്ത്ര്യത്തിന് ഭീഷണിയായിരിക്കുന്നു"  എന്നും " രാജ്യദ്രോഹികളുടെ ജനസംഖ്യ പെരുകുന്നത് നമുക്ക് ആപത്ത് ഉണ്ടാക്കുന്നുവെന്നും " ഉള്ള വരികൾ ഉണ്ടായിരുന്നു.  മോദിയുടെ മന്ത്രി അവിടെ പരസ്യമായി പ്രസംഗിച്ചത് ഹിന്ദുക്കളുടെ ജനസംഖ്യ ഇനിയും താഴോട്ട് പോകുന്നതും മുസ്‌ലിം ജനസംഖ്യ വർധിക്കുന്നതും  തടയുന്ന ഒരു നിയമം വേണം എന്നായിരുന്നു. പ്രസ്തുത റാലിയിൽ പ്രസംഗിച്ച മിക്കവരും മുസ്ലിങ്ങളെ രാജ്യസ്നേഹമില്ലാത്തവർ ആയി ചിത്രീകരിച്ചു.  ചെരുപ്പ് നന്നാക്കിയും സൈക്കിൾ പഞ്ചർ ഒട്ടിച്ചും ജീവിക്കുന്ന  മുഴുത്ത ദാരിദ്ര്യത്തിനിടയിലും ഉത്തരവാദിത്തമില്ലാതെ അവർ മക്കളെ ഉണ്ടാക്കിക്കൂട്ടുന്നു എന്ന് ചിലർ പറഞ്ഞു,  മുസ്ലീങ്ങളുടെ "മനുഷ്യാവകാശങ്ങൾ" എടുത്തുകളയണം എന്നും അവർക്കെതിരെ കൂട്ടക്കൊലകൾ  സംഘടിപ്പിച്ചാൽപ്പോലും തെറ്റില്ലെന്നും പ്രസംഗിച്ചവരും റാലിയെ അഭിസംബോധന ചെയ്തവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. "ജനസംഖ്യാ നിയന്ത്രണ"ത്തിനു വേണ്ടിയുള്ള   മോദിയുടെ പ്രചാരണ പരിപാടിയും  മുസ്ലീങ്ങളെ രാജ്യസ്നേഹമില്ലാത്തവരായി ചിത്രീകരിച്ച്‌   സംഘി ആൾക്കൂട്ടങ്ങളെ അവർക്കെതിരെ ഇളക്കിവിടാനും ഉള്ള മറ്റൊരു  വഴി  ആകാം.

നിരക്ഷരത, ദാരിദ്ര്യം, ഇല്ലായ്മകൾ എന്നിവയുമായി ബന്ധപ്പെട്ട ഘടകങ്ങൾ ആണ് ജനസംഖ്യാ വർദ്ധനവിന്റെ തോത് ഉയർത്തുന്നത് എന്നത് ഒരു യാഥാർഥ്യമാണ്. സാക്ഷരതാ നിരക്ക് (പ്രത്യേകിച്ചും സ്ത്രീകൾക്കിടയിൽ)  ഉയർന്നു നിൽക്കുന്ന കേരളം പോലെയുള്ള ഒരു സംസ്ഥാനത്തിൽ  മുസ്‌ലിം ജനസംഖ്യാ വർധന നിരക്ക് , സ്ത്രീ സാക്ഷരത നന്നേ കുറഞ്ഞ ഉത്തർ പ്രദേശിലെ ഹിന്ദുക്കളുടേതിനേക്കാൾ താഴെയാണ്.  മുസ്‌ലിം സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നതിന് അനുസൃതമായി മുസ്‌ലിം ജന സംഖ്യാ വർധന നിരക്കു താഴ്ന്നുകൊണ്ടിരിക്കുന്നത്  ഹിന്ദുക്കളുടെ ഇടയിൽ ജനസംഖ്യാ വർധന നിരക്ക് കുറയുന്നതിനേക്കാൾ വേഗത്തിൽ ആണ് എന്നതാണ് യാഥാർഥ്യം.  മുസ്ലീങ്ങൾക്കിടയിൽ സന്താന പുനരുൽപ്പാദന നിരക്ക് 2 .6, പട്ടിക വർഗ്ഗങ്ങളുടേത് 2 .5 , പട്ടികജാതിക്കാരുടേത് 2 .3 , ഓ ബി സി വിഭാഗത്തിന്റേത് 2 .2 എന്നിങ്ങനെ ആയിരിക്കുമ്പോൾ , യു പി, ബിഹാർ, മദ്ധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലെ പൊതു ചിത്രങ്ങളിൽ  അത് 3 വീതം ആണ്.  ഈ സമൂഹങ്ങൾ ഒന്നും തന്നെ ഉത്തരവാദിത്തം ഇല്ലാത്തവരോ , രാജ്യസ്നേഹമില്ലാത്തവരോ, ധർമ്മകമായി അധപ്പതിച്ചവരോ ആയി സർക്കാരിനാൽ മുദ്രകുത്തപ്പെടാൻ  പാടില്ല. നേരെ മറിച്ചു, സർക്കാർ ചെയ്യേണ്ടത്  അവരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യപരിപാലനത്തിനും ഉള്ള ഉത്തരവാദിത്തം നിർവഹിക്കൽ ആണ്.

 ജനങ്ങളുടെ ജീവിതത്തിൽ " ഇടപെടുന്നത് കുറയ്ക്കൽ " ആണ് സർക്കാരിന്റെ ലക്ഷ്യമെന്നും മോദി സൂചിപ്പിച്ചു.  തൊട്ടു മുൻപുള്ള തന്റെ ഭരണകാലത്ത്  സാധാരണ ജനങ്ങൾ അറിയാതെ തന്നെ ഓരോ ദിവസവും
 " വേണ്ടാത്ത നിയമങ്ങൾ " ഒന്നൊന്നായി എടുത്തുകളഞ്ഞത്  മോദി അഭിമാനത്തോടെ പറഞ്ഞു. അതെല്ലാം ചെയ്തത് "ബിസിനസ്സ് ചെയ്യുക എളുപ്പമാക്കാൻ" ആയിരുന്നുവെന്ന് അവകാശപ്പെട്ട് , തന്റെ രണ്ടാമത്തെ അധികാരകാലത്തിന്റെ ആദ്യത്തെ 10 ആഴ്ചയിൽ അറുപതോളം നിയമങ്ങൾ എടുത്തുകളഞ്ഞുവെന്നും , ഇക്കുറി ലക്‌ഷ്യം "ജീവിതം എളുപ്പമാക്കൽ " ആണെന്നും പ്രഖ്യാപിച്ചു.   ഏതെല്ലാം നിയമങ്ങൾ ആണ് ഓരോ ദിവസവും മോദി റദ്ദാക്കിക്കൊണ്ടിരിക്കുന്നത് ? തൊഴിൽ സുരക്ഷാനിയമങ്ങളും, പരിസ്ഥിതി സംരക്ഷണത്തിനുള്ള നിയമങ്ങളും ആണ് അവ! ജനങ്ങളുടെ ജീവിതത്തിൽ "സർക്കാർ ഇടപെടലുകൾ കുറയ്ക്കും"  എന്ന് പറയുമ്പോൾ മോദി അർത്ഥമാക്കുന്നത് അടിസ്ഥാന സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ  ഉത്തരവാദിത്തം സർക്കാർ  കയ്യൊഴിഞ്ഞു ബന്ധപ്പെട്ട മേഖലകളിൽ സ്വകാര്യവൽക്കരണം നടപ്പാക്കും എന്നാണ് . വാസ്തവത്തിൽ മോദിയുടെ സർക്കാരും പാർട്ടിയും ജനങ്ങളുടെ ജീവിതത്തിന്റെ ഓരോ  മേഖലയിലും ഇടപെട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിലും, ആരെ സ്നേഹിക്കണം, ആരുമായി ജീവിതം പങ്കിടണം എന്ന കാര്യത്തിലും, ഇടപെടലുകൾ നടത്തുന്നതിന് പുറമേ,  ജനങ്ങളുടെ ജീവിതവ്യാപാരത്തിന്റെ  ഓരോ അംശവും  നിരീക്ഷണത്തിൽ ആക്കാനുള്ള ആധാർ സംവിധാനവും ഉണ്ട് ! സ്വകാര്യതയ്ക്കുള്ള പൗരന്മാരുടെ അവകാശങ്ങളും  സിവിൽ സ്വാതന്ത്ര്യങ്ങളും നിഷേധിക്കുന്ന ഇടപെടലുകൾ നിർത്താൻ  അദ്ദേഹത്തിന് യാതൊരു ഉദ്ദേശവുമില്ല.  മോദിയുടെ പ്രസംഗത്തിൻറെ ശ്രദ്ധേയമായ മറ്റൊരു സവിശേഷത "തെറ്റായ വിശ്വാസങ്ങ"ളുടെ ഫലം എന്ന് അദ്ദേഹം വിശേഷിപ്പിച്ച പൊതുവായ ഒരു ധാരണ തിരുത്താനുള്ള പരിശ്രമം ആണ്: കോർപ്പറേഷനുകൾ അതിധനികർ ആയതുകൊണ്ട് മാത്രം അവർക്ക് രാജ്യസ്നേഹം കുറവാണെന്ന ധാരണ തിരുത്താൻ  മോദി ജനങ്ങളെ  ആ ഹ്വാനം  ചെയ്തു.   " നമ്മുടെ സമ്പത്തു്  എല്ലാം ഉണ്ടാക്കിത്തരുന്നവരെ  നമ്മൾ സംശയിക്കാൻ പാടില്ല; നേരെ മറിച്ചു് നാം അവരെ ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്.  "

ഇപ്പറഞ്ഞ " സമ്പത്തു് ഉണ്ടാക്കുന്നവർ "ഇന്ന് ഇന്ത്യയുടെ വനങ്ങളും ഭൂമിയും വിഭവങ്ങളുമെല്ലാം കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. മോദി സർക്കാരിന്റെ സജീവമായ പ്രോത്സാഹനങ്ങൾ നിമിത്തം പൊതുമേഖലയിലെ ബാങ്കുകളിൽ നിന്നും പണം തട്ടിയെടുത്ത്  നാട് വിടാൻ അവർക്കു നിഷ്പ്രയാസം കഴിയുന്നു. ലക്ഷക്കണക്കിന് കോടി രൂപയുടെ ബാധ്യതകൾ സർക്കാരിനും പൊതു മേഖലാ ബാങ്കുകൾക്കും  നികുതി കുടിശ്ശികയുടേയും വായ്പ്പകളുടെയും രൂപത്തിൽ  അവർ വരുത്തിവച്ചത്  കൂസലെന്യേ എഴുതിത്തള്ളാൻ സർക്കാരിന് ഒരു മടിയുമില്ല. തന്റെ കൂട്ടുകാരും  ചങ്ങാത്ത മൂലധനത്തിന്റെ പ്രതിനിധികളും ആയവർക്ക്   പൊതുമേഖലാ കമ്പനികളുടെ ചെലവിൽ ഡിഫെൻസ് കരാറുകൾ നൽകാൻ മോദിക്ക്  ഒരു മടിയും ഇല്ല.

കോർപ്പറേറ്റ് സേവയും അഴിമതിയും മുഖമുദ്രകളായ നയങ്ങളെ   ന്യായീകരിക്കാനും ദരിദ്രർക്കെതിരായി നടപ്പാക്കാനും ഒരു മടിയുമില്ലാത്ത സർക്കാർ ആണ് തന്റേതെന്ന് തെളിയിക്കുന്ന പ്രസംഗമാണ് മോദി സ്വാതന്ത്ര്യദിനത്തിൽ നടത്തിയത്. കോർപ്പറേറ്റുകളെ "സമ്പത്തിന്റെ സ്രഷ്ടാക്കൾ" ആയി മോദി ചിത്രീകരിക്കുന്നതിൽ വേറൊരർത്ഥത്തിൽ ഒരു തെറ്റും ഇല്ല. ഇലക്ട്‌റൽ ബോണ്ടുകൾ വഴിയായി  രഹസ്യ സ്വഭാവമുള്ള കോർപ്പറേറ്റ് പണത്തിന്റെ ഒഴുക്ക്  ചെന്നെത്തുന്നത് ഏറിയകൂറും ബി ജെ പി യിലേക്കാണ്. 

ഇന്ത്യൻ ജനത ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളിൽ പ്രധാനം  ജനാധിപത്യം സംരക്ഷിക്കുന്നതും, കാശ്മീരി ജനതയുടെ ഭരണഘടനാ പരമായ അവകാശങ്ങളെ  തുണയ്ക്കുന്നതും, വർഗ്ഗീയതയെ പ്രതിരോധിക്കുന്നതും, "ജനസംഖ്യാ നിയന്ത്രണ"നയത്തിന്റെ മറവിൽ  ദരിദ്രർക്കെതിരെ അഴിച്ചുവിടപ്പെടുന്ന ആക്രമണങ്ങളെ ചെറു ക്കുന്നതും ആയി ബന്ധപ്പെട്ടതാണ്; സ്വകാര്യവൽക്കരണത്തെ ചെറുക്കുന്നതുമായും , തൊഴിൽ രക്ഷാ നിയമങ്ങളെയും  പരിസ്ഥിതി സംരക്ഷണ നിയമങ്ങളെയും  ഇന്ത്യൻ ഭരണഘടനയെത്തന്നെയും ദുർബ്ബലപ്പെടുത്തുന്നതിനെയും ശക്തമായി പ്രതിരോധിക്കുന്നതുമായും ബന്ധപ്പെട്ടതാണ്  അവ.   

Modi’s Independence Day Speech: Communal, Anti-Poor and Pro-Corporate Policies Disguised As “Patriotism”

 EDITORIAL ML Update 20-26 Aug 2019


 Narendra Modi’s speech on Independence Day indicated the Sangh’s communal fascist agenda for the BJP Government’s second tenure. The most significant of these is a ‘population control’ campaign projecting small families as ‘patriotic’. The PM also tried to project privatisation of public sector assets as a move to “free” people from Government interference, and to project labour and environmental protection laws as “redundant”. And he coined a new term for big corporations - “wealth creators” - to justify his Government’s pro-corporate policies. Modi waxed eloquent about the “festival of independence” being celebrated across India. But the grim irony was that his Government is holding the whole of Kashmir caged and captive. On the lines of the “Swachh Bharat” campaign, Modi called for a campaign against what he called “uncontrolled population growth.” The campaign, he said, would focus on projecting parents with small families as responsible and patriotic. He said, “Before a child arrives into our family we should think – have I prepared myself to fulfil the needs of the child ? Or will I leave it dependent on the society?” This statement of the PM’s raises a series of concerns. First, the very claim that poor families/nations should have reproduce less smacks of bias towards the poor and oppressed. Imperialist policy makers have always implied that it is poor nations that are irresponsible for failing to “control population”. But poor nations are impoverished by colonialism - and it is the erstwhile colonising nations that are wealthy today. So poverty is not caused by “overpopulation” but by colonial and imperialist plunder and exploitation. Likewise, in India, poverty is not caused by “overpopulation” but by unequal distribution of resources. India’s problem is not “population explosion” - it is the unequal distribution of resources, where India's top 10% holds 77.4% of the total national wealth, while the top 1% holds 51.53% of the wealth. It is indeed the responsibility of the government and society to ensure that every child in India has food, shelter, and education. If the children of the poor suffer hunger; if they are labour rather than go to school; if they die in epidemics for lack of medical attention - it is not the fault of their parents but of the Government. Mr Modi himself is one of six children. Were his parents “irresponsible”? If not, why should a poor Indian family today be told that it is unpatriotic or irresponsible for failing to restrict its family size? For long, the “population control” policy of Governments of India, backed by international funding agencies, has resulted in extreme violence towards poor women in India. 15 women from poor and oppressed communities died in a “sterilisation camp” in Chhattisgarh in 2014. Between 2009 and 2012, 15 women died every month due to botched sterilisation operations in similar sterilisation camps. Modi’s “Swachh Bharat” (Clean India) campaign resulted in public shaming and violence against poor and oppressed caste/community women for open defecation. Now, the “population control” campaign will boost the violent of women’s bodies, and shaming of poor women for bearing “too many children.” Finally, for Modi’s party BJP, and for the RSS, “overpopulation” is code for “too many Muslims.” In Gujarat 2002, Modi himself infamously had called the relief camps for the pogrom-affected Muslims, as “baby-producing factories”. Last month, on 11 July 2019, Modi’s Cabinet Minister Giriraj Singh addressed a rally in Delhi on World Population Day, demanding a Population Control Law. At that rally, a song played from the dais, “Jansankshya visphot se apni azaadi ko khatra hai/hamko gaddaron ki badhti aabaadi se khatra hai” (Our independence is in danger from population explosion/we are in danger from the rising population of “traitors”.” Modi’s Minister openly called for a law to prevent the decline in the population of Hindus and curb the growth of Muslim population. Participants in the rally branded Muslims as unpatriotic and irresponsible for bearing too many children even if they were poor and worked as cobblers or at repairing cycle punctures. They called for curbing the “human rights” of Muslims and even for genocide of Muslims. Modi’s “population control” campaign will be another way to encourage Sanghi mobs to brand Muslims as unpatriotic. The fact is that higher population growth rates are linked to factors like illiteracy, deprivation, and poverty. The fertility rate of Muslims in a state like Kerala (where literacy, especially female literacy, is high), is lower than that of Hindus in a state like UP (where literacy and female literacy is low). With improving literacy of Muslim women, Muslim population growth rates are actually falling at a far faster rate than that of Hindus. The Muslim fertility rate is 2.6; that of Scheduled Tribes (STs) is 2.5; that of Scheduled Castes (SCs) is 2.3; that of OBCs is 2.2; and that of the states of UP, Bihar, and MP is 3. These communities and states cannot be branded by the Government as irresponsible, unpatriotic, or morally inferior! Instead, The Government must be held responsible for poor access to health and education facilities. By profiling the poor and deprived as immoral and unpatriotic, the Government is washing its hands off its responsibility to ensure that the poor have access to health and education facilities. Modi also spoke of his aim to “reduce the involvement of government in the lives of its peoples”. He boasted that in the last five years, he had, without the knowledge of the common man, “abolished one redundant law every day” - all to improve “Ease Of Doing Business”. In the first ten weeks of his second tenure, he said, 60 laws have been repealed towards “Ease of Living.” What are these laws that the Modi Government is quietly abolishing daily? These are, actually, labour laws and environmental protection laws! When Modi says he will “reduce the involvement of government” in people’s lives, he means privatisation of basic services. His Government and party is interfering in people’s lives at every level - controlling their choice of diet and of who they love and marry; surveilling every aspect of people’s lives using Aadhaar! He has no intention of curbing that interference and encroachment on privacy and civil liberties. Moreover, Modi in his speech made a passionate attempt to correct what he called the “wrong beliefs” that the super-rich corporations are unpatriotic. He said “We should not doubt our wealth creators”, rather they should be honoured and encouraged. These so-called “wealth creators” plunder India’s forests and land. They plunder public-sector banks and then flee the country with the Modi Government’s active encouragement. The Modi Government waives their taxes and loans to the tune of lakhs of crores of rupees. Modi gives his corporate cronies defence contracts at the cost of public sector companies. Modi is trying to justify these shameless anti-poor and pro-corporate and pro-corruption policies of his Government. No wonder, since these corporates are indeed “wealth creators” for the BJP, funding it massively and secretly through Electoral Bonds. India’s people face the challenge of defending democracy, of defending the rights of Kashmiri people; of resisting communalism and anti-poor policies disguised as “population control”; and of resisting privatisation and the attacks on labour and environmental laws as well as the Constitution of India.

Saturday, 10 August 2019

"ഐക്യപ്പെടുക , ചെറുത്തുനിൽക്കുക" 
2019 ജൂലൈ 30 ന് കൊൽക്കത്തയിൽ നടന്ന കൺവെൻഷൻ - ഒരു റിപ്പോർട്ട് 

(from ML Update weekly)  


“പശ്ചിമ ബംഗാളിനെയും ഇന്ത്യയെയും നശിപ്പിക്കാൻ ആർ എസ് എസ് വർഗീയ ഫാസിസ്റ്റു ശക്തികളെ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല " ജൂലൈ 30 , 2019 നു കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ് എത്തിയ ആയിരങ്ങൾ ഒറ്റ  സ്വരത്തിൽ പ്രഖ്യാപിച്ചു .
"ഐക്യപ്പെടുക , ചെറുത്തുനിൽക്കുക" എന്ന ആഹ്വാനത്തോടെ സി പി ഐ (എം എൽ) ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ സ : ചാരു  മജൂംദാറിൻറെ ജന്മശതാബ്ദിയും പാർട്ടി സ്ഥാപിച്ചതിന്റെ അൻപതാം വാർഷികവും ആചരിക്കുന്ന ജൂലൈ 28 മുതൽ ആഗസ്റ്റ് 1 വരെ 4 ദിവസം നീണ്ടു നിന്ന പരിപാടികളുടെ ഭാഗമായിരുന്നു. 
     അടുത്തയിടെ മിക്കവാറും ദിവസേനയെന്നോണം വർഗീയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന  പശ്ചിമ ബംഗാളിൽ ബി ജെ പി യും ആർ എസ് എസ്സും അസ്വാസ്ഥ്യജനകമായ വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്നതിന്റെ സൂചനകൾ സ്പഷ്ടമാണ്  .  ബംഗാളിലെ  സാമൂഹ്യ പരിഷ്കർത്താവും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്ന ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ  തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ബി ജെ പി അക്രമികൾ കേടു വരുത്തിയിരുന്നു. ബംഗാളിന്റെ പുരോഗമനപരമായ സാമൂഹ്യ രാഷ്ട്രീയ മൂല്യങ്ങളോടുള്ള ശത്രുതയുടെ  പ്രതീകാത്മകമായ ഒരു പ്രകടനമായി   ബോധപൂർവ്വം അഴിച്ചുവിടപ്പെട്ട ഒരാക്രമണവും,  തുറന്ന വെല്ലുവിളിയുടെ രൂപത്തിലുള്ള ഒരു ഓർമ്മപ്പെടുത്തലും ആയിരുന്നു അത്. മേൽപ്പറഞ്ഞ  പശ്ചാത്തലത്തിൽ സംഘടിപ്പിച്ച ജൂലൈ 30  ബഹുജന കൺവെൻഷൻ , ഇടത് ചെറുത്തു നിൽപ്പിന്റെ സ്പിരിറ്റ് സമയോചിതവും  അസന്ദിഗ്ദ്ധവുമായി ഉയർത്തിക്കാട്ടുന്ന ത്തിൽ വൻ വിജയമായിരുന്നു.  

കൺവെൻഷനിൽ സംബന്ധിക്കാൻ എത്തിയ അതിഥികളെയും എല്ലാ   സദസ്സ്യരേയും  സി പി ഐ (എം എൽ ) നു വേണ്ടി സഖാക്കൾ  അഭിജിത് മജൂംദാർ ,രാജാറാം സിംഗ്, കവിത കൃഷ്ണൻ എന്നിവർ  സ്വാഗതം  ചെയ്തു.  സ്വാതന്ത്ര്യ സമരത്തിലും കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിലും സി പി ഐ (എം എൽ ) കെട്ടിപ്പടുക്കുന്നതിലും ,വിശേഷിച്ചും നക്സൽബാരി സമരത്തിലും ജീവൻ ബലിയർപ്പിച്ച  രക്തസാക്ഷികളെയും , കൂട്ടക്കൊലകളിലും  ഒറ്റപ്പെട്ട കൊലപാതകങ്ങളിലും  മറ്റു ദുരന്തങ്ങളിലും  ഇരകളാക്കപ്പെട്ടവരേയും ഓർമ്മിച്ചു കൊണ്ട് സഖാവ് സലീം അവതരിപ്പിച്ച അനുശോചന പ്രമേയത്തെ തുടർന്ന്  സഭ ഒരു നിമിഷം എഴുന്നേറ്റ് നിന്ന് മൗനം പാലിച്ച ശേഷം നടപടികൾക്ക്  തുടക്കം കുറിക്കപ്പെട്ടു.
പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ആന്ധ്രാ പ്രദേശ്, ആസ്സാം  എന്നിവിടങ്ങളിലെ സഖാക്കൾ  "മുക്തി ഹോഗീ മാതൃഭൂമി" ( എന്റെ ജന്മനാട് സ്വാതന്ത്രയാകും" ) എന്ന ഗാനം വിവിധ ഭാഷകളിൽ ആലപിച്ചു.  നക്സൽബാരി പ്രസ്ഥാനത്തിന്റെ നാളുകളിൽ വിപ്ലവ കാരികൾ ഒരു ദേശീയഗാനം എന്ന പോലെ പാടിനടന്നിരുന്ന ഈ ഗാനം  1970 കളിൽ ജയിലറകളുടെ ഭിത്തികളിൽ കോറി യിടുമായിരുന്നു. "ഇന്ത്യയുടെ യഥാർഥ അവകാശികൾ മഹത്തായ ഇന്ത്യൻ ജനതയാണ് ,അത് അവർക്കു കിട്ടിയേ മതിയാവൂ "എന്നീ വരികൾ അനേകം ഭാഷകളിലും ശബ്ദങ്ങളിലും ഉച്ചത്തിൽ ആലപിക്കപ്പെട്ടപ്പോൾ  നിറഞ്ഞ സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ജനങ്ങൾ ചെങ്കൊടികൾ വീശി .

രാജ്യം ഇന്ന് അഭിമിഖീകരിക്കുന്ന പ്രധാനപ്പെട്ടതും അടിയന്തര പരിഹാരം ആവശ്യമുള്ളതുമായ ചില വിഷയങ്ങളിൽ 15 പ്രമേയങ്ങൾ കൺവെൻഷനിൽ അവതരിപ്പിക്കപ്പെട്ടു. സഭ ആവേശപൂർവ്വം ആ പ്രമേയങ്ങൾ അംഗീകരിച്ചു പാസ്സാക്കി. തുടർന്ന് , പ്രശസ്ത ബംഗാളി ഗായിക പുരഭി മുഖർജി ആഫ്രോ-അമേരിക്കൻ  പൗരാവകാശപ്രവർത്തകനും ഗായകനുമായിരുന്ന  പോൾ റോബ്‌സൺ , അസമീസ് ബംഗാളി,ഹിന്ദി എന്നീ ഭാഷകളിൽ മനുഷ്യ മോചനത്തിന്റെ തീവ്രമായ അഭിലാഷവും ഭാവങ്ങളും സംഗീതത്തിലൂടെ ആവിഷ്കരിച്ചു ലോകപ്രശസ്തനായ ഗായകൻ    ഭൂപെൻ ഹസാരിക എന്നിവരുടെ ഓർമ്മയ്ക്കായി   "ഓൾ' മാൻ റിവർ.." , "ബിസ്‌തീർണ ദുപാരെ..", "ഗംഗാ ബഹ്‌തീ ഹോ  ക്യും?.." എന്നീ ഗാനങ്ങൾ ആലപിച്ചു. ബംഗാളിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഏറെ  ജനപ്രീതി നേടിയ ഗാനങ്ങളിൽ ഒന്നായ "ഉഠാ ഹൈ തൂഫാൻ , ജമാന ബദൽ രഹാ.." ("..ഒരു കൊടുങ്കാറ്റ്‌ ഉയരുകയായി , കാലം മാറുകയായി.." )  എന്ന ഗാനവും പുരഭി മുഖർജി അവതരിപ്പിച്ചു.

കൺവെൻഷൻ ഉത്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ സി പി ഐ (എം എൽ ) ജനറൽ സെക്രട്ടറി  ദീപങ്കർ ഭട്ടാചാര്യ  ഇങ്ങനെ പറഞ്ഞു:  " നമ്മൾ ഇവിടെ ഒത്തു കൂടിയിരിക്കുന്നത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നാണ് . നമ്മുടെ ഭാഷകളും വിശ്വാസങ്ങളും വേഷവിധാനങ്ങളും ഭക്ഷണ ശീലങ്ങളും പലതാണ്. നമ്മുടെ കൂട്ടായ സ്വത്വം എന്ന് പറയുന്നത് തന്നെ ഈ വൈവിധ്യമാണ്. നാം അതിൽ അഭിമാനിക്കുന്നു. നാം ഏതു ഭാഷ സംസാരിക്കണമെന്നോ, ഏത് വേഷം ധരിക്കണം എന്നോ, ഏത് ഭക്ഷണം കഴിക്കണമെന്നോ , ഏത് മുദ്രാവാക്യം വിളിക്കണമെന്നോ കൽപ്പന പുറപ്പെടുവിക്കാൻ ഒരു സംഘടനയെയും ഒരു സർക്കാരിനെയും നമ്മൾ അനുവദിക്കില്ലാ. നമ്മുടെ ഐക്യം ഈ വൈവിധ്യത്തിൽ വേരുകൾ ഉറപ്പിച്ചിരിക്കുന്നിടത്തോളം കാലം ,അതിനെ ബലം പ്രയോഗിച്ച്   ഐക്യത്തിന്റെ ഏതെങ്കിലും വാർപ്പ് മാതൃകയിലേക്ക് ഇടിച്ചു നിരപ്പാക്കാൻ ആരെയും നമ്മൾ അനുവദിക്കില്ല"      
“ വ്യത്യാസങ്ങളുടെ പേരിൽ നമ്മൾ  പരസ്പരം ബഹുമാനിക്കുകയും,  വൈവിധ്യത്തെ ആഘോഷിക്കുകയും ചെയ്യുന്നു. സംഘ് -ബി ജെ പി ശക്തികൾ അതിനു കടക വിരുദ്ധമായ  ദിശയിൽ വ്യത്യാസങ്ങളെ അവഹേളിക്കുകയും ദുർവ്യാഖ്യാനിക്കുകയുമാണ് ചെയ്യുന്നത്. വ്യത്യാസങ്ങൾ വിദ്വേഷത്തിന്റെയും മുൻവിധികളുടെയും മതിലുകൾ ആക്കിക്കൊണ്ട് ഭീതിയും ഹിംസയും മുഖമുദ്രകളായ പോർ മുഖങ്ങൾ തുറക്കാനാണ് അവർ ശ്രമിക്കുന്നത്.   എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി ഇന്ത്യക്കാർ എന്ന നിലയിൽ  നമ്മൾ തുല്യർ ആണ്. വൈവിധ്യങ്ങളും വി ഭിന്നതകളും   വാസ്തവത്തിൽ നമ്മുടെ സാംസ്‌കാരിക അസ്തിത്വത്തിന്റെ  പൊതുഭൂമികയെ കൂടുതൽ വിശാലമാക്കുകയും  ഒരു ജനത എന്ന നിലയിൽ നമ്മുടെ ഐക്യത്തെ കൂടുതൽ ആഴത്തിൽ ഉറപ്പിക്കുകയും ആണ് ചെയ്യുന്നത്. "       
" ഇന്ത്യയുടെ 72- )0 സ്വാതന്ത്ര്യദിനം വരാനിരിക്കുന്ന അവസരം ഓർമ്മിപ്പിക്കവേ സഖാവ് ദീപങ്കർ ഇങ്ങിനെ പറഞ്ഞു "  മഹത്തായ സ്വാതന്ത്ര്യസമരത്തിന്റെ  പാരമ്പര്യത്തെ ആവേശപൂർവ്വം നമ്മൾ ഉയർത്തിപ്പിടിക്കുന്നു. അതോടൊപ്പം ഈ സ്വാതന്ത്ര്യത്തിന്റെ അതിരുകൾ കൂടുതൽ വിപുലപ്പെടുത്താൻ പരിശ്രമിക്കാനുള്ള  ദൃഢമായ തീരുമാനം  നമ്മൾക്കുണ്ട് . സാമ്രാജ്യത്വ അടിമത്തത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എല്ലാത്തരം സാമൂഹ്യ അടിമത്തത്തിൽനിന്നും മർദ്ദനത്തിൽ നിന്നും, വിവേചനങ്ങളിൽനിന്നും ഉള്ള സ്വാതന്ത്ര്യം ആകേണ്ടതുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ എല്ലാ പൗരർക്കും വാഗ്ദാനം ചെയ്യപ്പെട്ട  നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾ ഭരണകൂടം ഇന്ന് രക്ഷാകർതൃത്വം വഹിക്കുന്ന ഖാപ് പഞ്ചായത്തുകൾക്കും ആൾക്കൂട്ട കൊലയാളിസംഘങ്ങൾക്കും മുന്നിൽ നിരുപാധികം അടിയറവെക്കാൻ നമുക്ക് കഴിയില്ല. " 
പുരോഗമന ജനാധിപത്യ മൂല്യങ്ങളുടെ വേരോട്ടം ശക്തമായ ഒരു പാരമ്പര്യം ബംഗാളിൻറെ എടുത്തുപറയേണ്ട  ഒരു  സവിശേഷതയാണെന്ന്  സഖാവ് ദീപങ്കർ ചൂണ്ടിക്കാട്ടി. ഈ പാരമ്പര്യത്തെ നശിപ്പിക്കാൻ സംസ്ഥാനത്തിലെ ജനത ബി ജെ പി യെ ഒരിക്കലും അനുവദിക്കാൻ പോകുന്നില്ല. " പശ്ചിമ ബംഗാളിനെ വർഗീയ വിദ്വേഷത്തിന്റെയും ഫാസിസ്റ്റ് ഭീകരതയുടെയും തെമ്മാടിത്തത്തിന്റേയും പരീക്ഷണശാലയാക്കി മാറ്റാൻ ഇപ്പോൾ നടക്കുന്ന ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കാൻ ജനാധിപത്യ സ്നേഹികളും പുരോഗമനേഛുക്കളുമായ ബംഗാളിലെ ജനത സർവ്വശക്തിയും സമാഹരിച്ച് രംഗത്തുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം  . ത്രിപുരയിൽ ഉണ്ടായ സംഭവ വികാസങ്ങളും , ബംഗാളിനെ കലാപകലുഷിതമാക്കാൻ സമീപകാലത്തു കണ്ട ശ്രമങ്ങളും , 2014 നു ശേഷം രാജ്യത്തുടനീളം ജനാധിപത്യത്തിന് നേരെ നടന്നിട്ടുള്ള കടന്നാക്രമണങ്ങളും ബംഗാളിലെ ഇടതുപക്ഷ ശക്തികളുടെ കണ്ണ് തുറപ്പിക്കാൻ പോന്നതാണ്.  പുരോഗമന ആശയങ്ങളുടെയും, സാമുദായിക സൗഹാർദ്ദത്തിന്റെയും ജനാധിപത്യാവകാശങ്ങൾക്കു വേണ്ടിയും സാമൂഹ്യ പരിവർത്തനത്തിനുവേണ്ടിയും  പോരാടുന്ന അനേകം ജനകീയ പ്രസ്ഥാനങ്ങളുടെയും ശക്തി കേന്ദ്രമായ ബംഗാൾ അവസരത്തിനൊത്തു് ഉയരുമെന്ന് ഉറപ്പായും പ്രതീക്ഷിക്കാം "

സഖാവ് ദീപങ്കർ തന്റെ പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു. " സി പി ഐ ( എം എൽ ) അതിന്റെ ദീർഘമായ യാത്രയാരംഭിച്ചത് കൊൽക്കത്ത എന്ന ഈ നഗരത്തിൽനിന്നായിരുന്നു. ഈ നഗരത്തിലാണ് പോലീസ് കസ്റ്റഡിയിൽ സഖാവ് ചാരൂ മജൂംദാർ കൊല്ലപ്പെട്ടത്. നമ്മുടെ പാർട്ടി രൂപീകൃതമായിട്ടു അമ്പതു വർഷങ്ങൾ തികയുന്ന ഈയവസരത്തിൽ സഖാവ് 
ചാരൂ മജൂംദാറിന്റെ ജന്മശതാബ്ദി ആചരിക്കുകയാണ്. കൊൽക്കത്തയിൽ ചേരുന്ന ഐതിഹാസികമായ ഈ ബഹുജന കൺവെൻഷന്റെ വേദിയിൽ വെച്ച് , ശരിയായ അർത്ഥത്തിൽ ജനാധിപത്യപരവും, സമത്വത്തിൽ അധിഷ്ഠിതവും ഫെഡറൽ സ്വഭാവം ഉള്ളതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള നമ്മുടെ പ്രതിജ്ഞ പുതുക്കുന്നതോടൊപ്പം ജനാധിപത്യത്തിനും  സാമൂഹ്യനീതിക്കും  ജനങ്ങളുടെ അവകാശങ്ങൾക്കും വേണ്ടി രാജ്യത്തെമ്പാടും പോരാട്ടം നടത്തുന്ന ശക്തികളുമായി  സഹകരിച്ചു  മുന്നോട്ടു പോകുമെന്നും  നമ്മൾ പ്രഖ്യാപിക്കുന്നു "

സംഘപരിവാർ ആൾക്കൂട്ടം ഒരു ലോക്കൽ തീവണ്ടിയിലെ യാത്രയ്ക്കിടെ  "ജയ് ശ്രീറാം" വിളിക്കാൻ നിർബന്ധിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്ത ചെറുപ്പക്കാരനായ മദ്രസ്സാ അധ്യാപകൻ ഷാറൂഫ് ഹൽദാർ ആയിരുന്നു തുടർന്ന് കൺവെൻഷൻ നെ അഭിസംബോധന ചെയ്തത്. തൊപ്പിയും താടിയും ഉള്ളതിന്റെ പേരിൽ മാത്രം രാജ്യത്തെമ്പാടും ആൾക്കൂട്ട ആക്രമണങ്ങൾക്കിരയാവുന്നവരുടെ എണ്ണം അനുദിനം വർ ദ്ധിച്ചുവരികയാണെന്നും , അവരിൽ ഒരാൾ മാത്രമാണ് താൻ എന്നും   ഷാറൂഫ് പറഞ്ഞു. വർഗ്ഗീയ ഭീകരത വർധിച്ചു വരികയാണെങ്കിലും  സാധാരണക്കാരായ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒത്തൊരുമയോടെ  അതിനെ ചെറുത്തു തോൽപ്പിക്കാൻ  കഴിയുമെന്ന വിശ്വാസം അദ്ദേഹം പങ്കുവെച്ചു.
തുടർന്ന് സംസാരിച്ചത് പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകയായ ടീസ്റ്റ സെതൽവാദ് ആയിരുന്നു. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളിക്കുമുൻപിൽ പാർലമെന്ററി പ്രതിപക്ഷം എത്രമാത്രം ദുർബ്ബലമാണെന്നും , അഴിമതിയും കൂറുമാറ്റങ്ങളും അതിനെ വീണ്ടും ദുർബ്ബലമാക്കുന്നത് എങ്ങിനെയെല്ലാം ആണെന്നും അവർ വിശദീകരിച്ചു. എന്നാൽ ഇന്ത്യയിൽ ഒരു ജനകീയ പ്രതിപക്ഷം സജീവമാണെന്ന് ടീസ്റ്റ ചൂണ്ടിക്കാട്ടി. "ജയ് ശ്രീറാം" വിളിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നു അസൻസോളിൽ കൊല്ലപ്പെട്ട ഒരു മുസ്‌ലിം യുവാവിന്റെ പിതാവായ ഇമാം
വിദ്വേഷ മനോഭാവത്തിന്  പകരം  സാമുദായിക സൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും  മാതൃക സൃഷ്ടിക്കാൻ  മുന്നിൽ വന്നത് അവർ ഓർമ്മിപ്പിച്ചു. അതെ സമയം, സ്വാതന്ത്ര്യസമരത്തെ വഞ്ചിക്കുകയും ബ്രിട്ടീഷ് വാഴ്ചയ്ക്കു കൂട്ട് നിൽക്കുകയും ചെയ്ത പ്രസ്ഥാനമാണ് ആർ എസ് എസ് എന്ന കാര്യം  ഓർത്തിരിക്കാൻ ടീസ്റ്റ ആവശ്യപ്പെട്ടു.  
 അസമിൽ നടക്കുന്ന പൗരത്വ രെജിസ്ട്രീ പ്രക്രിയയിൽ ( എൻ ആർ സി ) ബി ജെ പി നടത്തുന്ന ഇടപെടലുകളെയും, എൻ ആർ സി ഇന്ത്യയിൽ ആകമാനം നടപ്പാക്കാനും പൗരത്വം നിർണ്ണയിക്കുന്നതിൽ മതം മാനദണ്ഡമാക്കുക വഴി  ജനങ്ങൾക്കിടയിൽ വർഗ്ഗീയതയും വിഭാഗീയതയും ഊട്ടിവളർത്താനുള്ള ലക്ഷ്യത്തോടെ  പൗരത്വ നിയമ ഭേദഗതി  കൊണ്ടുവരാനും വേണ്ടി നടക്കുന്ന നീക്കങ്ങളെയും അവർ തുറന്നുകാട്ടി.

 പ്രശസ്ത എഴുത്തുകാരനും ഗവേഷകനുമായ  പരൻജയ് ഗുഹ താക്കുർത്ത തുടർന്ന് നടത്തിയ അഭിസംബോധനയിൽ  
ഇന്ത്യൻ മാദ്ധ്യമരംഗം മോദി - ഷാ ഭരണത്തിൽ പ്രത്യേകിച്ചും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു വിശദീകരിച്ചു. സർക്കാരിന്റെ "ഇണക്കമുള്ള വളർത്തുമൃഗം" ആയിരിക്കുന്നത്രത്തോളമേ മാദ്ധ്യമങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുള്ളൂ. സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിക്കുകയോ , വിയോജിപ്പിന്റെ സ്വരം പ്രകടിപ്പിക്കുകയോ ചെയ്യുന്ന മാദ്ധ്യമ സ്ഥാപനങ്ങളെയും പ്രവർത്തകരെയും നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നു. 

അരിൻഡം സെൻ രചിച്ച "Resistible Rise of Adolf Hitler : A View from Modi's India" എന്ന ഗ്രന്ഥത്തിന്റെ മലയാളം പരിഭാഷയായ
" പ്രതിരോധ്യമായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ ഉയർച്ച മോദിയുടെ ഇന്ത്യയിൽനിന്നൊരു പിൻനോട്ടം" എന്ന പുസ്തകത്തിന്റെ പ്രകാശനം 
ടീസ്റ്റ സെതൽവാദിൽ നിന്ന്  പരൻജയ് ഗുഹ താക്കുർത്ത കോപ്പി സ്വീകരിച്ചുകൊണ്ട്  നിർവഹിക്കപ്പെട്ടു. 

കൺവെൻഷനിൽ  പ്രൊഫെസ്സർ മറൂണാ മുർമു നടത്തിയ പ്രസംഗത്തിൽ  മനുഷ്യനെക്കൊണ്ട് മലം ചുമപ്പിക്കുന്ന സമ്പ്രദായത്തെ ദലിത് ജനതയ്‌ക്കെതിരെ തുടരുന്ന ഒരു അതിക്രമങ്ങളിലൊന്നായി വിശേഷിപ്പിച്ചു. ആദിവാസി കളുടെ കയ്യിലുള്ള ഭൂമികൾ തട്ടിപ്പറിക്കുകയും , വനാവകാശ നിയമങ്ങളുടെ അന്തഃസത്ത ചോർത്തിക്കളയുകയും ചെയ്യുന്നത് അവർ ചൂണ്ടിക്കാട്ടി.  ദളിതുകളുടെയും ആദിവാസികളുടെയും അവകാശങ്ങൾക്കു നേരെ വ്യവസ്ഥാപിതമായ രീതിയിൽ കൂടുതൽ രൂക്ഷമായ  ആക്രമണങ്ങൾ ആണ്  മോദി ഭരണത്തിൻ കീഴിൽ സംഭവിക്കുന്നതെന്ന് പ്രൊഫെസ്സർ മുർമു പ്രസ്താവിച്ചു. 

കൺവെൻഷനിൽ സംബന്ധിച്ച  മറ്റ് സാമൂഹ്യപ്രവർത്തകരിൽ പ്രശസ്ത ആരോഗ്യ- മനുഷ്യാവകാശ പ്രവർത്തകനായ ഡോക്ടർ ബിനായക് സെൻ, നാടകകൃത്ത് ചന്ദൻ സെൻ, വനാവകാശങ്ങൾക്കുള്ള പോരാട്ടങ്ങളുടെ മുൻനിരയിൽ ഉള്ള സുമൻ ഗോസ്വാമി, ജാദവ് പുർ സർവ്വകലാശാല മുൻ  വൈസ് ചാൻസലർ അശോക്‌നാഥ് ബസു , കവിയായ  സബ്യസാചി ദേബ് , എഴുത്തുകാരനായ കിന്നർ റോയ് , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവല പ്മെൻറ് സ്റ്റഡീസിൽ സാമ്പത്തികശാസ്ത്ര വിഭാഗം പ്രൊഫെസ്സർ ആയ ശുഭാനിൽ ചൗധരി , നാടകപ്രവർത്തകനായ തീർഥങ്കർ എന്നിവർ ഉൾപ്പെടുന്നു.

 പശ്ചിമ ബംഗാൾ ആദിവാസി വികാസ് ഔർ സംഘർഷ് മഞ്ച് പ്രവർത്തകർ അവതരിപ്പിച്ച ആവേശം പകരുന്ന ഒരു പ്രകടനത്തോ ടെയായിരുന്നു കൺവെൻഷന് സമാപനം കുറിച്ചത്.   

Unite And Resist Convention At Kolkata. 
(from ML Update weekly)  
“We won’t let the communal fascist RSS destroy West Bengal and India” - that was the spirit of thousands of people who gathered to fill the Netaji Indoor Stadium, Kolkata on 30 July 2019, at the ‘Unite and Resist’ Convention. The convention had been organised to mark 50 years of the CPIML, and the birth centenary of CPIML founding General Secretary Charu Mazumdar.
West Bengal has been witnessing the ominous rise of the BJP and RSS, with communal incidents being reported nearly every day in the state. During the elections, BJP cadres vandalised a statue of the social reformer and educator Ishwar Chandra Vidyasagar. This was a symbolic reminder of the BJP’s hostility to Bengal’s legacy of progressive social and political values. In this backdrop, the energy and determination of the Convention was a timely assertion of the resilient spirit of Left resistance.
On behalf of the CPIML, Comrades Abhijit Mazumdar, Rajaram Singh, and Kavita Krishnan greeted the participants and guests at the Convention. Right at the outset, Comrade Salim presented a condolence resolution and invited everyone to keep a minute’s silence in memory of the martyrs of the freedom struggle, the communist movement, the CPIML and Naxalbari in particular, as well as the victims of massacres, calamities, and assassinations.
After this, cultural teams from West Bengal, Bihar, Jharkhand, Andhra Pradesh, and Assam together presented ‘Mukt Hogi Priya Matrbhoomi’ (The Motherland Shall Be Free) in many languages. This song was a sort of anthem of the Naxalbari movement, and young people in the 1970s had inscribed its words onto prison walls. As the words ‘India’s people are great indeed/India shall belong to its people’ rang out in so many of India’s languages, the entire Stadium was full of red flags being waved by masses of people.
A set of 15 resolutions on some of the most urgent political issues of today were then placed before the house, and greeted with enthusiastic approval. Following this, the acclaimed singer Purabi Mukherjee sang her tribute to Paul Robeson and Bhupen Hazarika, rendering ‘Ol’ Man River’, 'Bistirna Dupare’, and ‘Ganga Behti Ho Kyu?’. She also sang the popular mass song 'Utha hai toofan, jamana badal raha’ (A storm is brewing, times are changing).
Delivering the inaugural address, CPIML General Secretary Dipankar Bhattacharya said, “We have come here from all corners of India. We speak different languages. We follow different religions. We wear different clothes. We eat different food. This diversity is our collective identity and we are proud of it. We will never allow any organisation, howsoever big, or any government, howsoever powerful, to dictate us what language we should speak, what clothes we should wear, what food we must eat, what slogans we must chant. Our unity is rooted in this diversity and we will not allow anybody to bulldoze us into uniformity and homogeneity.” He added,
“We respect our differences, we celebrate our diversity. The Sangh-BJP establishment wants to insult and distort our differences and turn them into walls of prejudice and hate, battle lines of fear and violence. We are equal as Indians despite our differences, in fact, our differences and diversity broaden our cultural canvas and deepen our unity as a people.”
Referring to the forthcoming 72nd Independence Day of India, he said, “We cherish the great legacy of our freedom movement, and are determined to expand the frontiers of freedom. Freedom from imperialist bondage must also give us freedom from all kinds of social slavery, oppression and discrimination. The solemn commitment of justice, liberty, equality and fraternity made by the Constitution to the Indian people cannot be mortgaged to khap panchayats and lynch mobs patronised by the state.”
Comrade Dipankar remembered West Bengal’s remarkable legacy as a bastion of progressive values and democratic movements. He expressed the confidence that the state’s people will not allow the BJP to strangle and destroy that legacy. He said, “We are confident that the democracy-loving progressive people of West Bengal will forcefully intervene at this juncture to save West Bengal from being turned into a laboratory of communal hate and fascist terror and vandalism. The Left forces of West Bengal already have the eye-opening example of Tripura and the rampage that has already begun in the state, not to mention the intensifying countrywide assault on democracy that we have been experiencing since 2014. West Bengal has been a bastion of progressive ideas, communal harmony and people's movements for democratic rights and social transformation.”
He ended with the words, “The CPI(ML) began its journey from this city of Kolkata, Comrade Charu Mazumdar was killed in police custody in this very city. Today our Party has turned 50 and we are observing the centenary of Comrade Charu Mazumdar's birth. From the platform of this historic mass convention in Kolkata we renew our pledge for a truly democratic, egalitarian and federal India and extend our sincere cooperation to the entire range of forces fighting for democracy, social justice and people's rights. Let us unite and resist. We shall overcome.”
Next, the Convention was addressed by Shahroof Haldar, the young madrasa teacher who was assaulted by a communal mob on a local train and forced to chant ‘Jai Shri Ram’. Shahroof Haldar pointed out that he was one among a growing number of Muslims who were being subjected to such mob attacks all over India just because he wears a cap and a beard. In spite of the communal terror, he expressed confidence that the unity of ordinary Hindus and Muslims would triumph.
Addressing the Convention, noted human rights activist Teesta Setalvad spoke about the threat to the Constitution and democracy. She said that although the Parliamentary Opposition is weak, and being weakened further through corruption and floor-crossing, the people’s opposition is alive. She remembered the Imam of Asansol whose son was killed in the name of Jai Shri Ram, but who called for peace and unity. She reminded that the RSS betrayed the freedom struggle and colluded with British rule. She referred to BJP’s interference in the NRC process in Assam, the plans to extend NRC to the rest of India, and the Citizenship Amendment Bill as attempts to communalise and divide citizens.
Writer and researcher Paranjoy Guha Thakurta spoke about the crisis of the Indian media today, especially in the Modi-Shah era. Questions posed to the Government, and any dissenting voices are being silenced, and media is allowed to thrive only if it is a ‘tame’ pet of the Government.
The book ‘Resistible Rise of Adolf Hitler: A View From Modi's India’, by Arindam Sen, translated into Malayalam, was released by Teesta Setalvad and Paranjoy Guha Thakurta.
Professor Maroona Murmu spoke about manual scavenging as an atrocity against Dalits. She spoke about the grab of adivasi lands and the assaults on laws protecting forest rights. She spoke of the intensified systemic assaults on the rights of Dalits and adivasis in the country, intensified under the Modi regime.
Others who attended the Convention include health and human rights activist Dr Binayak Sen, playwright Chandan Sen, forest rights activist Suman Goswami, former Jadavpur University VC Ashoknath Basu, poet Sabyasachi Deb, writer Kinnar Roy, Shubhanil Chowdhury, professor of economics at the Institute of Development Studies, theatre activist Tirthankar. The Convention ended with an inspiring performance by the Adivasi Vikas Aur Sangharsh Manch of West Bengal.

Tuesday, 6 August 2019

ആർട്ടിക്ക്ൾ 370 ഉം  35 A  യും പുനഃസ്ഥാപിക്കുക!

കശ്മീരിൽ തടവിലാക്കിയ എല്ലാ പ്രതിപക്ഷനേതാക്കളെയും
ഉടൻ മോചിപ്പിക്കുക !

കശ്മീരിനെയും ഭരണഘടനയേയും വെച്ചുള്ള ചൂതാട്ടം നിർത്തുക !

ന്യൂ ഡെൽഹി, ആഗസ്ത് 5 ,2019 

ആർട്ടിക്ക്ൾ 370 ദുർബ്ബലപ്പെടുത്തുകയും ജമ്മു-കാശ്മീരിനെ ലഡാക്ക്, ജമ്മു-കശ്മീർ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തുകൊണ്ട് രാഷ്‌ട്രപതി പുറപ്പെടുവിച്ച ഉത്തരവ് ഇന്ത്യൻ ഭരണഘടനയുടെ മേലെ നടന്ന  ഒരു അട്ടിമറിയിൽ കുറഞ്ഞ യാതൊന്നും അല്ല. മോദി സർക്കാർ അതിന്റെ പതിവ് ശൈലിയിലുള്ള രഹസ്യാത്മകതയോടെയും നിഗൂഢതയോടെയും നിയമരാഹിത്യത്തോടെയും നശിപ്പിക്കാൻ ശ്രമിക്കുന്നത് കശ്മീരും ശേഷിച്ച ഇന്ത്യയും തമ്മിൽ ഭരണഘടനപരമായും  ചരിത്രപരമായും ബന്ധിപ്പിച്ചുപോന്ന പാലത്തെയാണ്.  

മേൽപ്രസ്താവിച്ച അട്ടിമറിയുടെ എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞ ഒരാഴ്ചയായി മോദി സർക്കാർ നടത്തിവരികയായിരുന്നു.  ലോകത്തിലെ ഏറ്റവും വലിയതോതിലുള്ള സൈനികവൽക്കരണം നടന്ന  മേഖലകളിലൊന്നായ  കശ്മീർ താഴ്‌വരയിൽ 35,000 സൈനികരെ പുതുതായി വിന്യസിച്ചും ജനങ്ങളുടെ സാധാര ജീവിതം താറുമാറാക്കിയും  ഉള്ള ഒരുക്കങ്ങൾ ആയിരുന്നു അവ. കാശ്മീരിലെത്തിയ സഞ്ചാരികളോടും തീർഥാടകരോടും പെട്ടെന്ന് താഴ്വര വിട്ടുപോകണമെന്ന് സർക്കാർ ആവശ്യപ്പെട്ടത് പരക്കെ പരിഭ്രാന്തി സൃഷ്ടിച്ചപ്പോഴും കശ്മീരിലെ ജനങ്ങൾ സ്വന്തം ഭവനങ്ങളുടെ വാതിലുകൾ  അതിഥികൾക്ക് മുന്നിൽ തുറന്നിടാൻ ഒട്ടും മടികാട്ടിയിരുന്നില്ല. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ രാത്രിക്ക്‌രാത്രി തടവിലാക്കിയതിനും  ഇന്റർനെറ്റ് സേവനം ലഭ്യമല്ലാതാക്കിയതിനും പുറമേ, പെട്രോൾ വിതരണം നിർത്തിവെക്കുകയും , പോലീസ് സ്റ്റേഷനുകളുടെ ചുമതല സി ആർ പി എഫുകാർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.  
ഭരണഘടനയനുസരിച്ചു ജമ്മു-കശ്മീരിന്റെ അതിർത്തികൾ പുനർ നിർ ണയിക്കാനോ  370 ,35 A ആർട്ടിക്കിളുകൾ ഭേദഗതി ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്യാനോ ഉള്ള ഏത് തീരുമാനത്തിനും ജമ്മു-കശ്മീർ അസംബ്ലിയുടെ അംഗീകാരം നിര്ബന്ധമാണ്. എന്നാൽ, 2018 ൽ കേന്ദ്രത്തിലെ മോദി സർക്കാർ തീർത്തും നിയമവിരുദ്ധമായി ജമ്മു-കശ്മീർ അസംബ്ലി പിരിച്ചു വിട്ടപ്പോൾ ഒരു ബദൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ പോലും ആർക്കും അവസരം നൽകിയിരുന്നില്ല. അതെ സമയം, പാർലമെന്റ് തെരഞ്ഞെടുപ്പ് വന്നപ്പോൾ  നിയമസഭാ തെരഞ്ഞെടുപ്പും നടത്താൻ കഴിയുമായിരുന്നിട്ടും അതിന് കേന്ദ്രം കൂട്ടാക്കിയില്ല. കശ്മീരിനെ സംബന്ധിച്ച് രാഷ്‌ട്രപതി ഇറക്കിയിരിക്കുന്ന ഇപ്പോഴത്തെ ഉത്തരവ് അക്കാരണം കൊണ്ടുതന്നെ ഒരു അട്ടിമറിയാണ്.
നോട്ടു റദ്ദാക്കൽ നടപടിയുടെ ലക്ഷ്യങ്ങളായി പറഞ്ഞ അഴിമതി നിവാരണവും കള്ളപ്പണം പുറത്തുകൊണ്ടുവരലും നടന്നില്ലെന്ന് മാത്രമല്ല, അത് അഴിമതിക്ക് കൂടുതൽ പ്രോത്സാഹനമാവുകയും, സാധാരണക്കാരുടെ ജീവിതത്തിൽ പുതിയ ദുരിതങ്ങൾ കൊണ്ടുവരികയും ചെയ്തു. തെരഞ്ഞെടുത്ത ഒരു നിയമസഭ പോലും നിലവിലില്ലാത്ത ജമ്മു-കശ്മീരിൽ ഇപ്പോൾ നടപ്പാക്കുന്ന  ഗൂഢാലോചനാപരവും  ദുഷ്ടലാക്കോടെയുള്ളതുമായ തീരുമാനങ്ങൾ  കശ്മീരിലെ പ്രശ്നങ്ങൾ പരിഹരിക്കുകയില്ല എന്ന് മാത്രമല്ലാ , സ്ഥിതി കൂടുതൽ ശോചനീയമാക്കുമെന്നു വ്യക്തമാണ്. സൈനികവൽക്കരണത്തിന്റെ തീവ്രത വർധിപ്പിച്ചതിന്റെയും  ,പ്രതിപക്ഷ  പാർട്ടികളുടെ മേലെ അഴിച്ചുവിട്ട അടിച്ചമർത്തലിന്റെയും പരിണിതഫലം  കാശ്മീരി ജനത കൂടുതൽ അപരവൽക്കരിക്കപ്പെടുക എന്നതായിരിക്കും. 

എല്ലാറ്റിലുമുപരി, ഈ അട്ടിമറി കശ്മീരിലെ സ്ഥിതിയെ  മാത്രമായിരിക്കില്ല പ്രതികൂലമായി ബാധിക്കാൻ പോകുന്നത്. ഇത് ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെയുള്ള ഒരു ആക്രമണം ആയതിനാൽ രാജ്യമൊട്ടാകെ ഇതിനു പ്രത്യാഘാതങ്ങൾ ഉണ്ടാകും. ജമ്മു-കശ്മീരും പൗരത്വവകാശ നിയമ ഭേദഗതി ബില്ലും , പൗരത്വ രെജിസ്റ്ററി നടപ്പാക്കലും എല്ലാം കൂടി ചേരുമ്പോൾ , ബി ജെ പി ഇന്ത്യയെ 1940 കാലത്തേത്തിനു സമാനമായ കുഴപ്പങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്നു കാണാം. ജമ്മു-കാശ്മീർ ഫലത്തിൽ ഒരു അടിയന്തരാവസ്ഥ നിലനിൽക്കുന്നു . ഇത് രാജ്യത്തെല്ലായിടത്തേക്കും വ്യാപിക്കുന്ന ഒന്നായതിനാൽ  ഇതിനെതിരെ രാജ്യം ആകെ  ഉണർന്നു പ്രതിരോധിക്കേണ്ടത് ആവശ്യമാണ്. 

പ്രതിസന്ധിയുടെ ഈ നിമിഷങ്ങളിൽ സി പി ഐ (എം എൽ ) ജമ്മുകശ്മീരിലെ ജനതയ്‌ക്കൊപ്പം നിൽക്കുന്നു.കശ്മീരിൽ നടന്ന ഭരണഘടനാ അട്ടിമറിക്കെതിരെ രാജ്യത്താകമാനം പ്രതിഷേധ-ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ആഹ്വാനം ഉയർത്തുന്നതിന് പുറമേ , കാശ്മീർ താഴ്വര ക്കെതിരായി ഏർപ്പെടുത്തിയ ഉപരോധം ഉടൻ പിൻവലിക്കാനും, ആർട്ടിക്കിൾ 370 ,35 A എന്നിവ പുനഃസ്ഥാപിക്കാനും  വീട്ടുതടങ്കലിൽ കഴിയുന്ന പ്രതിപക്ഷ നേതാക്കളെ    മോചിപ്പിക്കാനും  സർക്കാറിനിട് ഞങ്ങൾ ആവശ്യപ്പെടുന്നു.

ദീപങ്കർ  ഭട്ടാചാര്യ,
ജനറൽ സെക്രട്ടറി ,സി പി ഐ ( എം എൽ ) ലിബറേഷൻ 
 

D
Restore Articles 370 and 35A!
Release all opposition leaders in Kashmir!
Do not play with Kashmir and the Constitution!

New Delhi, 5 August 2019.


The Presidential Order abrogating Article 370 and bifurcating the state of Jammu and Kashmir into two Union Territories of Ladakh and Jammu And Kashmir is nothing short of a coup against the Indian Constitution. The Modi Government, in its usual secretive, conspiratorial, and illegal manner, is burning the constitutional and historical bridge that connected Kashmir to the rest of India.
In preparation for this coup, the Modi Government has laid siege to Kashmir for the past week. 35,000 fresh troops have s been deployed in the Kashmir Valley, which was already the world’s most militarised zone. Warnings issued to tourists and pilgrims to leave the Valley caused panic, even as Kashmiri people have opened their doors to the guests in their state. In addition, Opposition politicians were placed under house arrest overnight, the internet has been shut down, petrol sales have been stopped, and the CRPF has taken over police stations.
According to the Constitution, no decision regarding redrawing the boundaries of J&K or regarding Articles 370 and 35A can be taken without the consent of the State Assembly. In 2018, the J&K Assembly was dissolved illegally without giving any claimants a chance to form Government. The Central Government then avoided conducting elections to the J&K Assembly together with the Parliamentary elections. The Presidential Order is therefore a coup.
Demonetisation did not solve the problem of corruption and black money - rather it encouraged corruption and created new miseries for common people. Likewise, these draconian and conspiratorial decisions regarding Jammu and Kashmir, when an elected State Assembly no longer exists will not solve the Kashmir dispute, but will worsen the situation. The intensified militarisation and crackdown on Opposition parties will further alienate the people of Kashmir.
Moreover, this coup will not only affect the situation in Kashmir: it is an attack on the Constitution and will affect the whole of India. With Jammu and Kashmir, with the Citizenship Amendment Bill and NRC, the BJP is dragging India back to the turmoil of the 1940s. J&K is effectively under Emergency - India must wake up and resist this, since the Emergency will soon reach the whole of India.
CPIML stands by the people of Jammu and Kashmir at this time of crisis. The CPIML calls for protest vigils across the country against the Constitutional coup, and demands that the siege on the Kashmir Valley be lifted immediately, Articles 370 and 35A duly restored and all Opposition leaders be released from house arrest.
Dipankar Bhattacharya,
General Secretary, CPIML Liberation