Saturday 24 August 2019

സമ്പദ് വ്യവസ്ഥ നിലം പറ്റി ഇഴയുമ്പോൾ വർഗ്ഗീയത കുതിച്ചു പായുകയാണ്


കശ്മീരിലെ ജനാധിപത്യ വിരുദ്ധ- വർഗ്ഗീയ നടപടികളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കാൻ സർക്കാർ നമ്മളോട്  ആവശ്യപ്പെടുമ്പോൾ ;

നമ്മുടെ  അയൽക്കാരനെ യോ അയൽക്കാരി യേയോ മുസ്ലീം ആയതിനാൽ മാത്രം വെറുക്കാൻ ആവശ്യപ്പെടുമ്പോൾ ;

സർക്കാർ രാജ്യ സ്നേഹി യും , വിയോജിപ്പ് പ്രകടിപ്പിക്കുന്ന എല്ലാവരും രാജ്യ ദ്രോഹിക ളും ആണെന്നും ടി വി ചാനലുകൾ നമ്മോട്  പറയുമ്പോൾ -

സ്വയം ചോദിക്കുക -

യഥാർഥത്തിൽ നമ്മൾ കാണരുതെന്ന് അവർ ആഗ്രഹിക്കുന്നത് എന്താണ് ?

ഇതിന് ഉത്തരം വളരെ വ്യക്തമാണ്. മോദി യുടെ 'ഗുജറാത്ത് മോഡൽ' തുറന്നു കാട്ട പ്പെട്ടിരിക്കുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇഴഞ്ഞിഴഞ്ഞു ഒടുവിൽ അതിന്റെ അനക്കം നിൽക്കാൻ പോവുകയാണ്.

 ഓരോ ദിവസവും തൊഴിലുകൾ നശിപ്പിക്കപ്പെ ട്ടും നഷ്ടമായിക്കൊണ്ടും ഇരിക്കുന്നു. ഇൗ യാഥാർഥ്യം മറച്ചു വെക്കാൻ ഗവണ്മെന്റ് എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല.

അതുകൊണ്ട്,
 ഇതിൽ നിന്നും ശ്രദ്ധ തിരിച്ചു് വിടാനും,  ജനങ്ങളെ ഭിന്നിപ്പിക്കാനും അവർ കണ്ടിരിക്കുന്ന ഒരേയൊരു മാർഗ്ഗം വർഗ്ഗീയതയും വെറുപ്പും പ്രചരിപ്പിക്കലാണ്‌.
സമ്പദ് വ്യസ്ഥ മോദി നശിപ്പിച്ചത് കൊണ്ടല്ല, 
" അമിതമായ ജനപ്പെരുപ്പം" കൊണ്ടാണ് ദാരിദ്ര്യം സാർവത്രികമായത് എന്ന് അവർ പ്രചരിപ്പിക്കുകയാണ് , നമ്മൾ  അവരുടെ നുണകൾ വിശ്വസിക്കും എന്ന പ്രതീക്ഷയിൽ .. .

 വർഗീയതയ്ക്കും വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനും എതിരെ നമ്മൾ ഒന്നിച്ചു നിൽക്കേണ്ടതുണ്ട്; തൊഴിലില്ലായ്‌മയും ദാരിദ്ര്യവും സാർവത്രികമാക്കുന്ന മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ ഒന്നിച്ചു നിൽക്കേണ്ടതുണ്ട്.

No comments:

Post a Comment