ആർട്ടിക്ക്ൾ 370 ഉം 35 A യും പുനഃസ്ഥാപിക്കുക!
കശ്മീരിൽ തടവിലാക്കിയ എല്ലാ പ്രതിപക്ഷനേതാക്കളെയും
ഉടൻ മോചിപ്പിക്കുക !
കശ്മീരിനെയും ഭരണഘടനയേയും വെച്ചുള്ള ചൂതാട്ടം നിർത്തുക !
ന്യൂ ഡെൽഹി, ആഗസ്ത് 5 ,2019
ആർട്ടിക്ക്ൾ 370 ദുർബ്ബലപ്പെടുത്തുകയും ജമ്മു-കാശ്മീരിനെ ലഡാക്ക്, ജമ്മു-കശ്മീർ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തുകൊണ്ട് രാഷ്‌ട്രപതി പുറപ്പെടുവിച്ച ഉത്തരവ് ഇന്ത്യൻ ഭരണഘടനയുടെ മേലെ നടന്ന ഒരു അട്ടിമറിയിൽ കുറഞ്ഞ യാതൊന്നും അല്ല. മോദി സർക്കാർ അതിന്റെ പതിവ് ശൈലിയിലുള്ള രഹസ്യാത്മകതയോടെയും നിഗൂഢതയോടെയും നിയമരാഹിത്യത്തോടെയും നശിപ്പിക്കാൻ ശ്രമിക്കുന്നത് കശ്മീരും ശേഷിച്ച ഇന്ത്യയും തമ്മിൽ ഭരണഘടനപരമായും ചരിത്രപരമായും ബന്ധിപ്പിച്ചുപോന്ന പാലത്തെയാണ്.
കശ്മീരിൽ തടവിലാക്കിയ എല്ലാ പ്രതിപക്ഷനേതാക്കളെയും
ഉടൻ മോചിപ്പിക്കുക !
കശ്മീരിനെയും ഭരണഘടനയേയും വെച്ചുള്ള ചൂതാട്ടം നിർത്തുക !
ന്യൂ ഡെൽഹി, ആഗസ്ത് 5 ,2019
ആർട്ടിക്ക്ൾ 370 ദുർബ്ബലപ്പെടുത്തുകയും ജമ്മു-കാശ്മീരിനെ ലഡാക്ക്, ജമ്മു-കശ്മീർ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തുകൊണ്ട് രാഷ്‌ട്രപതി പുറപ്പെടുവിച്ച ഉത്തരവ് ഇന്ത്യൻ ഭരണഘടനയുടെ മേലെ നടന്ന ഒരു അട്ടിമറിയിൽ കുറഞ്ഞ യാതൊന്നും അല്ല. മോദി സർക്കാർ അതിന്റെ പതിവ് ശൈലിയിലുള്ള രഹസ്യാത്മകതയോടെയും നിഗൂഢതയോടെയും നിയമരാഹിത്യത്തോടെയും നശിപ്പിക്കാൻ ശ്രമിക്കുന്നത് കശ്മീരും ശേഷിച്ച ഇന്ത്യയും തമ്മിൽ ഭരണഘടനപരമായും ചരിത്രപരമായും ബന്ധിപ്പിച്ചുപോന്ന പാലത്തെയാണ്.
മേൽപ്രസ്താവിച്ച അട്ടിമറിയുടെ എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞ ഒരാഴ്ചയായി മോദി സർക്കാർ നടത്തിവരികയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയതോതിലുള്ള സൈനികവൽക്കരണം നടന്ന മേഖലകളിലൊന്നായ കശ്മീർ താഴ്‌വരയിൽ 35,000 സൈനികരെ പുതുതായി വിന്യസിച്ചും ജനങ്ങളുടെ സാധാര ജീവിതം താറുമാറാക്കിയും ഉള്ള ഒരുക്കങ്ങൾ ആയിരുന്നു അവ. കാശ്മീരിലെത്തിയ സഞ്ചാരികളോടും തീർഥാടകരോടും പെട്ടെന്ന് താഴ്വര വിട്ടുപോകണമെന്ന് സർക്കാർ ആവശ്യപ്പെട്ടത് പരക്കെ പരിഭ്രാന്തി സൃഷ്ടിച്ചപ്പോഴും കശ്മീരിലെ ജനങ്ങൾ സ്വന്തം ഭവനങ്ങളുടെ വാതിലുകൾ അതിഥികൾക്ക് മുന്നിൽ തുറന്നിടാൻ ഒട്ടും മടികാട്ടിയിരുന്നില്ല. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ രാത്രിക്ക്‌രാത്രി തടവിലാക്കിയതിനും ഇന്റർനെറ്റ് സേവനം ലഭ്യമല്ലാതാക്കിയതിനും പുറമേ, പെട്രോൾ വിതരണം നിർത്തിവെക്കുകയും , പോലീസ് സ്റ്റേഷനുകളുടെ ചുമതല സി ആർ പി എഫുകാർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഭരണഘടനയനുസരിച്ചു ജമ്മു-കശ്മീരിന്റെ അതിർത്തികൾ പുനർ നിർ ണയിക്കാനോ 370 ,35 A ആർട്ടിക്കിളുകൾ ഭേദഗതി ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്യാനോ ഉള്ള ഏത് തീരുമാനത്തിനും ജമ്മു-കശ്മീർ അസംബ്ലിയുടെ അംഗീകാരം നിര്ബന്ധമാണ്. എന്നാൽ, 2018 ൽ കേന്ദ്രത്തിലെ മോദി സർക്കാർ തീർത്തും നിയമവിരുദ്ധമായി ജമ്മു-കശ്മീർ അസംബ്ലി പിരിച്ചു വിട്ടപ്പോൾ ഒരു ബദൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ പോലും ആർക്കും അവസരം നൽകിയിരുന്നില്ല. അതെ സമയം, പാർലമെന്റ് തെരഞ്ഞെടുപ്പ് വന്നപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പും നടത്താൻ കഴിയുമായിരുന്നിട്ടും അതിന് കേന്ദ്രം കൂട്ടാക്കിയില്ല. കശ്മീരിനെ സംബന്ധിച്ച് രാഷ്‌ട്രപതി ഇറക്കിയിരിക്കുന്ന ഇപ്പോഴത്തെ ഉത്തരവ് അക്കാരണം കൊണ്ടുതന്നെ ഒരു അട്ടിമറിയാണ്.
നോട്ടു റദ്ദാക്കൽ നടപടിയുടെ ലക്ഷ്യങ്ങളായി പറഞ്ഞ അഴിമതി നിവാരണവും കള്ളപ്പണം പുറത്തുകൊണ്ടുവരലും നടന്നില്ലെന്ന് മാത്രമല്ല, അത് അഴിമതിക്ക് കൂടുതൽ പ്രോത്സാഹനമാവുകയും, സാധാരണക്കാരുടെ ജീവിതത്തിൽ പുതിയ ദുരിതങ്ങൾ കൊണ്ടുവരികയും ചെയ്തു. തെരഞ്ഞെടുത്ത ഒരു നിയമസഭ പോലും നിലവിലില്ലാത്ത ജമ്മു-കശ്മീരിൽ ഇപ്പോൾ നടപ്പാക്കുന്ന ഗൂഢാലോചനാപരവും ദുഷ്ടലാക്കോടെയുള്ളതുമായ തീരുമാനങ്ങൾ കശ്മീരിലെ പ്രശ്നങ്ങൾ പരിഹരിക്കുകയില്ല എന്ന് മാത്രമല്ലാ , സ്ഥിതി കൂടുതൽ ശോചനീയമാക്കുമെന്നു വ്യക്തമാണ്. സൈനികവൽക്കരണത്തിന്റെ തീവ്രത വർധിപ്പിച്ചതിന്റെയും ,പ്രതിപക്ഷ പാർട്ടികളുടെ മേലെ അഴിച്ചുവിട്ട അടിച്ചമർത്തലിന്റെയും പരിണിതഫലം കാശ്മീരി ജനത കൂടുതൽ അപരവൽക്കരിക്കപ്പെടുക എന്നതായിരിക്കും.
എല്ലാറ്റിലുമുപരി, ഈ അട്ടിമറി കശ്മീരിലെ സ്ഥിതിയെ മാത്രമായിരിക്കില്ല പ്രതികൂലമായി ബാധിക്കാൻ പോകുന്നത്. ഇത് ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെയുള്ള ഒരു ആക്രമണം ആയതിനാൽ രാജ്യമൊട്ടാകെ ഇതിനു പ്രത്യാഘാതങ്ങൾ ഉണ്ടാകും. ജമ്മു-കശ്മീരും പൗരത്വവകാശ നിയമ ഭേദഗതി ബില്ലും , പൗരത്വ രെജിസ്റ്ററി നടപ്പാക്കലും എല്ലാം കൂടി ചേരുമ്പോൾ , ബി ജെ പി ഇന്ത്യയെ 1940 കാലത്തേത്തിനു സമാനമായ കുഴപ്പങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്നു കാണാം. ജമ്മു-കാശ്മീർ ഫലത്തിൽ ഒരു അടിയന്തരാവസ്ഥ നിലനിൽക്കുന്നു . ഇത് രാജ്യത്തെല്ലായിടത്തേക്കും വ്യാപിക്കുന്ന ഒന്നായതിനാൽ ഇതിനെതിരെ രാജ്യം ആകെ ഉണർന്നു പ്രതിരോധിക്കേണ്ടത് ആവശ്യമാണ്.
പ്രതിസന്ധിയുടെ ഈ നിമിഷങ്ങളിൽ സി പി ഐ (എം എൽ ) ജമ്മുകശ്മീരിലെ ജനതയ്‌ക്കൊപ്പം നിൽക്കുന്നു.കശ്മീരിൽ നടന്ന ഭരണഘടനാ അട്ടിമറിക്കെതിരെ രാജ്യത്താകമാനം പ്രതിഷേധ-ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ആഹ്വാനം ഉയർത്തുന്നതിന് പുറമേ , കാശ്മീർ താഴ്വര ക്കെതിരായി ഏർപ്പെടുത്തിയ ഉപരോധം ഉടൻ പിൻവലിക്കാനും, ആർട്ടിക്കിൾ 370 ,35 A എന്നിവ പുനഃസ്ഥാപിക്കാനും വീട്ടുതടങ്കലിൽ കഴിയുന്ന പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാനും സർക്കാറിനിട് ഞങ്ങൾ ആവശ്യപ്പെടുന്നു.
ദീപങ്കർ ഭട്ടാചാര്യ,
ജനറൽ സെക്രട്ടറി ,സി പി ഐ ( എം എൽ ) ലിബറേഷൻ
D
No comments:
Post a Comment