ജീവസന്ധാരണത്തിന് അത്യാവശ്യമായ വസ്തുക്കൾ വാങ്ങാൻപോലും പണമില്ലാതെ ജനങ്ങൾ ദുരിതത്തിലാണ് ! ദേശീയ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ
( NSSO ) തയ്യാറാക്കിയ 2017 -18 ലെ ഉപഭോക്തൃ ക്രയ റിപ്പോർട്ട് ( Consumer Expenditure Report ) പ്രകാരം ,
# ഗ്രാമീണ ഉപഭോഗത്തിൽ 2011 -12 ലേതിനെയപേക്ഷിച്ചു 8.8 % കുറവ് സംഭവിച്ചിരിക്കുന്നു
# ഭക്ഷ്യ വിഭവങ്ങളുടെ ഉപഭോഗത്തിൽ കുത്തനെ ഇടിവ് സംഭവിച്ചിരിക്കുന്നു
# ദാരിദ്ര്യത്തിന്റെ തോത് കുതിച്ചുയർന്നിരിക്കുന്നു .സർക്കാരിന്റെ ഭാഗത്തു് ഉണ്ടായ ഏക നടപടി പ്രസ്തുത റിപ്പോർട്ട് പൂഴ്ത്തിവെക്കൽ ആയിരുന്നു!
2017 -18 ലെ എൻ എസ് എസ് ഒ കൺസ്യൂമർ
എക്സ്പെൻഡിച്ചർ റിപ്പോർട്ട് വെളിച്ചത്തു കൊണ്ടുവരിക !പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഉടൻ നടപടികൾ സ്വീകരിക്കുക!
പണച്ചാക്കുകളെ പ്രീണിപ്പിക്കുന്നത് നിർത്തുക!
- സി പി ഐ ( എം എൽ ) ലിബറേഷൻ
No comments:
Post a Comment