"ജനാധിപത്യം" രക്തസാക്ഷിയാക്കിയ ഒരു ജനാധിപത്യവാദി
ML അപ്‌ഡേറ്റ് വോളിയം. 27, നമ്പർ 44 (22-28
ഒക്ടോബർ 2024)
ഒരു ജനാധിപത്യസംവിധാനത്താൽ രക്തസാക്ഷിയാക്കപ്പെട്ട പ്രൊഫസർ ജി എൻ സായിബാബ 2024 ഒക്‌ടോബർ 12 ന് വൈകുന്നേരം എട്ട് മുപ്പത്തിയാറിന് അന്ത്യശ്വാസം വലിച്ചു. പ്രവർത്തനം നിലച്ചിരുന്ന അദ്ദേഹത്തിന്റെ ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാൻ ഡോക്ടർമാർ തീവ്രമായി ശ്രമിച്ചുവെങ്കിലും അത് ഫലം കണ്ടില്ല. സായിബാബയ്ക്ക് 57 വയസ്സായിരുന്നു. പിത്തസഞ്ചിയിലെ കല്ലുകൾ നീക്കം ചെയ്തതിനുശേഷം ഉണ്ടാകുന്ന സങ്കീർണ്ണതകൾ മൂലമാണ് അദ്ദേഹം മരിച്ചത് - അപൂർവ്വമായി മാത്രം ജീവൻ അപകടത്തിലാക്കുന്ന ഒരു സാധാരണ ഓപ്പറേഷൻ ആയിരുന്നു അത്. എന്നാൽ, സായിബാബ ഓപ്പറേഷൻ തിയറ്ററിൽ പ്രവേശിച്ചിരുന്നത് അത്ര സാധാരണമായ ഒരു സാഹചര്യത്തിലായിരുന്നില്ല . 90 % അംഗവൈകല്യം ഉണ്ടായിരുന്ന സായിബാബയുടെ ശരീരം ഒരു ദശാബ്ദക്കാലത്തെ അന്യായമായ കരാഗ്രഹ ജീവിതത്തിൽ അത്യന്തം കഠിനവും പീഡകൾ നിറഞ്ഞതുമായ സാഹചര്യങ്ങളിൽ കൂടുതൽ ദുർബ്ബലമായിരുന്നു. സഹ രാഷ്ട്രീയ തടവുകാരായ ഫാദർ സ്റ്റാൻ സ്വാമി, പാണ്ഡു നരോട്ടെ, ജിയാ ലാൽ എന്നിവരെപ്പോലെ സായിബാബ കസ്റ്റഡിയിൽ മരിച്ചിട്ടില്ല. പക്ഷേ, ജയിൽവാസത്തിൻ്റെ കെടുതികളാണ് അദ്ദേഹത്തിൻ്റെ മരണത്തെ വേഗത്തിലാക്കിയത് എന്നതിൽ സംശയമില്ല. അദ്ദേഹത്തിന്റെ ശരീരത്തെ ക്രൂരമായി പീഡിപ്പിക്കാൻ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ എങ്ങനെയാണ് ഉപയോഗിച്ചത് എന്നതിൻ്റെ വിശദാംശങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതിന് മുമ്പ്, ആ വികലാംഗ ശരീരത്തിൽ സ്ഥിതി ചെയ്യുന്ന മനസ്സ് ഭരണകൂടത്തിന് എങ്ങനെ ഭീഷണിയായി എന്ന് ഓർക്കാം. മുൻ ഡെൽഹി യൂണിവേഴ്സിറ്റി പ്രൊഫസറായ സായിബാബ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം , 1967 ലെ സെക്ഷൻ 18 പ്രകാരം, മറ്റ് അഞ്ച് പേർക്കൊപ്പവും മറ്റ് ക്രിമിനൽ വകുപ്പുകൾക്കൊപ്പവും 2014 ൽ "സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തിയതിന്" അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിൻ്റെ "മാവോയിസ്റ്റ് ബന്ധങ്ങളും" പലപ്പോഴും ഉയർന്നുവന്നിരുന്നു. ഓപ്പറേഷൻ ഗ്രീൻ ഹണ്ടിനെയും മറ്റ് നടപടികളെയും അദ്ദേഹം പരസ്യമായി എതിർത്തു എന്നതാണ് അദ്ദേഹത്തിൻ്റെ യഥാർത്ഥ “കുറ്റം”, ദളിതരും ആദിവാസികളും ഭരണകൂട അടിച്ചമർത്തലുകൾ നേരിടുന്നതിൻ്റെ കാരണങ്ങളെക്കുറിച്ച് , അതുപോലെ തന്നെ ഇന്ത്യയ്ക്കുള്ളിൽ അടിച്ചമർത്തപ്പെട്ട ദേശീയതകളേക്കുറിച്ച് സംസാരിക്കുകയും ഇരകൾക്കുവേണ്ടി വാദിക്കുകയും ചെയ്തു എന്നതാണ്. 2014-ൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) അധികാരത്തിൽ വന്നതിനുശേഷം, മനുഷ്യാവകാശ പ്രവർത്തകർ മുതൽ അഭിഭാഷകർ വരെ, പത്രപ്രവർത്തകർ മുതൽ വിദ്യാർത്ഥികൾ വരെ - ജനാധിപത്യപരവും പുരോഗമനപരവുമായ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നതിലുള്ള ഉറച്ച ബോദ്ധ്യങ്ങളുടെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ആളുകളുടെ പട്ടിക അതിവേഗം വളർന്നു. 2018ലെ ഭീമാ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റും 2020ൽ സിഎഎയ്‌ക്കെതിരായ പ്രതിഷേധവും തുടങ്ങി ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിൻ്റെയും മാദ്ധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിൻ്റെയും അറസ്റ്റുകൾ വരെ, അധികാരത്തോട് സത്യം പറയുകയും അവരുടെ നുണകളും കൊള്ളരുതായ്മകളും ശക്തമായി തുറന്നുകാട്ടുകയും ചെയ്യുന്ന ഏതൊരു വ്യക്തിയെയും ജെയിലിൽ അടയ്ക്കാനാണ് നിലവിലെ ഭരണകൂടം ശ്രമിക്കുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, (UAPA) 1967, ചാർത്തപ്പെട്ടാൽ ജാമ്യം ഒരു അപൂർവ്വ സാദ്ധ്യതയും ജെയിൽവാസം ചട്ടവുമാണ്. വിയോജിപ്പിന്റെ സ്വരങ്ങളെ നിശ്ശബ്ദമാക്കുന്നതിനുള്ള ഏറ്റവും സൗകര്യപ്രദമായ തന്ത്രമായി അത് ഉയർന്നുവന്നിരിക്കുന്നു. "മാവോയിസ്റ്റ്" എന്ന ലേബലിൻ്റെ ഉപയോഗവും പതിവായിരിക്കുന്നു. ബി.ജെ.പി അധികാരത്തിൽ വരുന്നതിന് തൊട്ടുമുമ്പ് 2014 മെയ് മാസത്തിലും , 2013 ലെ മറ്റ് രണ്ട് അറസ്റ്റുകളുമായി ബന്ധപ്പെട്ട് (പ്രശാന്ത് റാഹിയും ഹേം മിശ്രയും) ജിഎൻ സായിബാബ അറസ്റ്റിലായിരുന്നു. അവരുടെ അറസ്റ്റുകൾ ബി.ജെ.പിയുടെ ഉയർച്ചയ്ക്ക് മുമ്പുള്ള വർഷങ്ങളിൽ ഇഴഞ്ഞുനീങ്ങുന്ന സ്വേച്ഛാധിപത്യത്തിൻ്റെ അടയാളമായിരുന്നുവെങ്കിൽ, പിന്നീട് ഇത്തരം നടപടികൾ ഹിന്ദുത്വ ഉയർച്ചയെ മുൻനിർത്തിയും കൂടുതൽ സുഗമമാക്കപ്പെട്ടതുമായ ഒരു പ്രക്രിയയുടെ ഭാഗമായി. തീർച്ചയായും, 1967 മുതൽ UAPA പ്രാബല്യത്തിൽ ഇരിക്കവേ 2004-ലെ UAPA ഭേദഗതി നിയമം വഴി 2004-ൽ മാത്രമാണ് തീവ്രവാദ പ്രവർത്തനങ്ങളെ ശിക്ഷിക്കുന്നതിനുള്ള ഒരു അദ്ധ്യായം പാർലമെൻ്റ് ഉൾപ്പെടുത്തിയത് . കോൺഗ്രസ് നേതൃത്വത്തിലുള്ള സംയുക്ത പുരോഗമന സഖ്യത്തിന് (UPA) കീഴിലാണ് ആ നിയമം പാസ്സാക്കിയത്. 2004-ൽ അധികാരത്തിൽ വന്ന ഗവൺമെൻ്റ്, 2004, 2008, 2013 വർഷങ്ങളിൽ കാര്യമായ ഭേദഗതികളിലൂടെ യു എ പി എ നിയമത്തിലെ വകുപ്പുകളെ കൂടുതൽ കർക്കശമാക്കുകയായിരുന്നു. യുഎപിഎ പ്രകാരം ഒരിക്കൽ തടവിലായ ജിഎൻ സായിബാബയുടെ ശരീരവും മനസ്സും ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ മുഴുവൻ ശക്തിയേയും നേരിട്ടു. പരമാവധി ക്രൂരമായ സാഹചര്യങ്ങളിലായാൽപ്പോലും അദ്ദേഹത്തെ തടവിലാക്കാനുള്ള ഒരു ശ്രമവും ഭരണകൂടം ഒഴിവാക്കിയില്ല. ഗഡ്ചിരോളി സെഷൻസ് കോടതി (2017, 2022) ഒന്നല്ല രണ്ടു തവണയാണ് സായിബാബയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എന്നാൽ സെഷൻസ് കോടതി നടത്തിയ നടപടിക്രമങ്ങളിലെ പിഴവുകളുടെ അടിസ്ഥാനത്തിൽ 2022-ൽ ബോംബെ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതോടെ ഭരണകൂടത്തിന്റെ പദ്ധതികൾ തകരുമെന്ന ഭീഷണി നേരിട്ട പ്പോഴാണ് ഭരണകൂടം അതിൻ്റെ കൊമ്പുകൾ പൂർണ്ണമായും പുറത്തുകാട്ടിയത്. ജനാധിപത്യത്തിന്റെ എല്ലാ നാട്യങ്ങളും മാറ്റിവച്ച്, അദ്ദേഹത്തെ ജെയിലഴികൾക്ക് പിന്നിൽ നിർത്താൻ സ്റ്റേറ്റ് തീവ്രമായി ശ്രമിച്ചു. 2022-ൽ ബോംബെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ, ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. പിന്നീടുണ്ടായത് അടിയന്തരാവസ്ഥയിലേതിനു സമാനമായ അസംബന്ധമായ കരുനീക്കങ്ങൾ ആയിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ആദ്യം സമീപിച്ചത് ചീഫ് ജസ്റ്റിസ് യു.യു. ലളിതിൻ്റെ ബെഞ്ചിനെ ആയിരുന്നു. എന്നാൽ അന്നേദിവസം കോടതി നേരത്തെ തന്നെ ദൈനംദിന നടപടികൾ പൂർത്തിയാക്കിയിരുന്നു. തുടർന്ന് മേത്ത ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ ബെഞ്ചിൽ എത്തി. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം അവിടെയും സുപ്രീം കോടതി നിരസിച്ചെങ്കിലും, സിജെഐക്ക് മുമ്പാകെ നേരത്തേ വാദം കേൾക്കാൻ അപേക്ഷിക്കാൻ അനുമതി നൽകി. തിങ്കളാഴ്ച കേസ് ലിസ്റ്റ് ചെയ്യാമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി, എന്നാൽ തിങ്കളാഴ്ച കേസ് പരിഗണിച്ചാലും കുറ്റവിമുക്തനാക്കിയ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അസാധാരണമായ ഒരു വഴിത്തിരിവിൽ ചീഫ് ജസ്റ്റിസ് ലളിതിന്റെ അദ്ധ്യക്ഷതയിൽ ജസ്റ്റിസുമാരായ ബേല ത്രിവേദിയും എം.ആർ.ഷായും ഉൾപ്പെട്ട ബെഞ്ച് തിടുക്കത്തിൽ ഒരു പ്രത്യേക ശനിയാഴ്ച വാദം കേൾക്കൽ നടത്തി. നടപടിക്രമങ്ങളിലെ പിഴവുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്നും , അതിനാൽ കേസിൻ്റെ മെറിറ്റ് തെറ്റായി അവഗണിച്ചെന്നും പ്രത്യേക ബെഞ്ച് വിലയിരുത്തി. തുടർന്ന് അതിൻ്റെ അനുമതിയും യോഗ്യതയും അടിസ്ഥാനമാക്കി കേസ് കേൾക്കാൻ പുതിയ ഹൈക്കോടതി ബെഞ്ചിനോട് ആവശ്യപ്പെട്ടു. ഒരു വ്യക്തിയുടെ "മസ്തിഷ്കം" "തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൻ്റെ ഏറ്റവും അവിഭാജ്യ ഘടകമാണ്" എന്ന് സുപ്രീം കോടതി ബെഞ്ച്, അവരുടെ നിരീക്ഷണങ്ങളിൽ എടുത്തു പറഞ്ഞു. പ്രൊഫസർ സായിബാബയെപ്പോലുള്ള വികലാംഗനായ മുതിർന്ന പൗരൻ്റെ വീട്ടുതടങ്കൽ കൊണ്ട് മാത്രം അവർക്ക് തൃപ്തി വരുമായിരുന്നില്ലെന്നതിനാൽ അദ്ദേഹത്തെ അവർ ജയിലിലേക്ക് തിരിച്ചയച്ചു. സുപ്രീം കോടതിയുടെ ദൗർഭാഗ്യകരമായ വാക്കുകൾ വെളിപ്പെടുത്തിയത് , ഭരണകൂടം വിമതരെ രാഷ്ട്രീയ പീഡനത്തിന് വിധേയമാക്കുന്നതിനു പിന്നിലെ സത്യമായിരുന്നു. ജനാധിപത്യപരവും മാനുഷികവും നീതിയുക്തവുമായ ഒരു സാമൂഹിക ക്രമത്തിൻ്റെ വിത്തുകൾ വഹിക്കുന്ന ആശയങ്ങൾ ഭരണകൂടത്തിന് ഭീഷണിയാണ്. ആ ആശയങ്ങൾ പ്രയോഗത്തിൽ വരുത്തുന്ന ശരീരങ്ങൾക്ക് എഴുതുക, സംസാരിക്കുക, യാത്ര ചെയ്യുക, അല്ലെങ്കിൽ ചിലപ്പോൾ നിലവിലുള്ള മറ്റേതെങ്കിലും അവകാശങ്ങൾ വിനിയോഗിക്കുന്നത് പൂർണ്ണമായും "അപ്രാപ്യമാക്കണം". വിയോജിപ്പുള്ള മനസ്സുകളെ ഉൾക്കൊള്ളുന്ന ശരീരങ്ങൾക്ക് സായിബാബയുടെ കാര്യത്തിലെന്നപോലെ പത്തുശതമാനം ശാരീരികശേഷി പോലും അനുവദനീയമല്ല. ഒടുവിൽ 2024 മാർച്ചിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് ജി.എൻ. സായിബാബയേയും മറ്റ് 5 പ്രതികളേയും (അവരിൽ ഒരാൾ ജയിൽവാസത്തിനിടെ പന്നിപ്പനി ബാധിച്ച് മരിച്ചു) വിട്ടയച്ചത് പ്രോസിക്യൂഷൻ നൽകിയ "മോശമായ" തെളിവുകളും സാങ്കേതിക ക്രമത്തിൻ്റെ അഭാവവും ചൂണ്ടിക്കാട്ടിയായിരുന്നു. അദ്ദേഹത്തിൻ്റെ മോചനം തടയാൻ സ്റ്റേറ്റ് വീണ്ടും ശ്രമിച്ചെങ്കിലും ഇത്തവണ വിജയിച്ചില്ല. സായിബാബയുടെ ശരീരം നശിപ്പിക്കുന്ന പ്രവൃത്തി സാവധാനത്തിലും സ്ഥിരതയിലും ആയിരുന്നു. ജയിലിൻ്റെ കഠിനമായ സാഹചര്യങ്ങളിൽ വിവിധ രോഗങ്ങൾ അദ്ദേഹത്തെ ബാധിച്ചതിനാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹത്തെ നാഗ്പൂർ സർക്കാർ ആശുപത്രിയിൽ ഒന്നിലധികം തവണ കൊണ്ടുപോകേണ്ടിവന്നു. അദ്ദേഹത്തെ ജെയിലിൽ നിന്ന് പുറത്താക്കണമെന്ന് ഡോക്ടർമാർ പോലും അഭ്യർത്ഥിച്ചെങ്കിലും ആ അപേക്ഷകൾ അവഗണിക്കപ്പെട്ടു. 2022 ഓഗസ്റ്റിൽ അദ്ദേഹത്തിന് കടുത്ത പനി വന്നു. ഇക്കാരണത്താൽ, അദ്ദേഹം കോവിഡ് ബാധിതനായി. COVID അദ്ദേഹത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. തുടർച്ചയായി ജലദോഷവും പനിയും പിടിപെട്ടു; കൂടെക്കൂടെ പെട്ടെന്ന് വീഴുകയും അബോധാവസ്ഥയിലാവുകയും ചെയ്യുമായിരുന്നു. വാതരോഗം മൂർച്ഛിച്ചതോടെ അദ്ദേഹത്തെ ചികിത്സയ്ക്കായി ഡെൽഹിയിലെ എയിംസിലേക്ക് മാറ്റാൻ ജയിലിലെ ഡോക്ടർമാർ വാക്കാൽ നിർദ്ദേശിച്ചിരുന്നു. എന്നിട്ടും രേഖാമൂലമുള്ള റിപ്പോർട്ടുകളൊന്നും കുടുംബത്തിന് നൽകിയിട്ടില്ല. വൈദ്യസഹായം വാഗ്ദാനം ചെയ്യുന്നതിനുപകരം, കുപ്രസിദ്ധമായ "അണ്ഡാ സെല്ലിൽ" സായിബാബയെ ഏകാന്ത തടവിലാക്കി - ഉയർന്ന ബാരക്കുകളുള്ള ഒരു തണുത്ത സെല്ലിന്റെ മേൽക്കൂരയ്ക്ക് സമീപമുള്ള മുട്ടയുടെ ആകൃതിയിലുള്ള ജാലകത്തിലൂടെ ശൈത്യകാല രാത്രിയിലെ തണുത്ത കാറ്റ് കഠിനമായി വീശുമായിരുന്നു. 2020-ൽ, ഹൈക്കോടതി പ്രൊഫസറിന് അടിയന്തര ജാമ്യം നിഷേധിച്ചു, കൂടാതെ നാഗ്പൂർ ജെയിൽ കഴിയുന്ന അവസരത്തിൽ , രോഗിണിയായ തന്റെ അമ്മയെ മരണത്തിന് മുമ്പ് അവസാനമായി കാണാനോ, വീഡിയോ കാൾ നടത്താനോ അധികൃതർ അനുവദിച്ചില്ല. മോചിതനായപ്പോഴേക്കും സായിബാബയുടെ ശരീരം ചെറിയ അസുഖങ്ങൾക്ക് പോലും കീഴ്പ്പെടുത്താൻ കഴിയും വിധത്തിലായിരുന്നത് അദ്ദേഹത്തിൻ്റെ മരണത്തെ വേഗത്തിലാക്കി. ഒരു ജനാധിപത്യ രാജ്യത്ത് യുഎപിഎ പോലുള്ള നിയമങ്ങളുടെ സാധുതയെ ചോദ്യം ചെയ്യേണ്ടതിൻ്റെ ആവശ്യകത, വിയോജിപ്പുകൾ ഇല്ലാതാക്കാൻ ഏതെങ്കിലും സർക്കാർ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്നത് തടയുക, എല്ലാ രാഷ്ട്രീയ തടവുകാരുടെയും ജാമ്യത്തിന്നും വേഗത്തിലുള്ള വിചാരണയ്ക്കും വേണ്ടി മുന്നോട്ട് പോകേണ്ടതിൻ്റെ ആവശ്യകത , എന്നിവയാണ് പ്രൊഫസർ ജിഎൻ സായിബാബയുടെ രക്തസാക്ഷിത്വം വീണ്ടും ഊന്നിപ്പറയുന്നത്. എല്ലാവർക്കും നീതി ലഭിക്കണമെന്ന ആഗ്രഹത്തെ ഇല്ലായ്മ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു സർക്കാരിനെതിരെയുള്ള ചെറുത്തുനിൽപ്പ് ശക്തിപ്പെടുത്താനും അത് ഓർമ്മിപ്പിക്കുന്നു. മൗലികാവകാശങ്ങൾ നിഷേധിക്കുന്നതിന് മറയായി ശിക്ഷാനടപടികൾ ഉപയോഗിക്കുന്ന ഒരു നീതിന്യായ വ്യവസ്ഥ എത്രമാത്രം ന്യായമാണ്? രാഷ്ട്രീയ പ്രേരിതമായ നീണ്ട കാലത്തെ നടപടികൾക്കൊടുവിൽ ഒരു വ്യക്തി കുറ്റവിമുക്തനാക്കപ്പെട്ടാലും, ഭരണഘടനാപരവും ജനാധിപത്യപരവുമായ മാനദണ്ഡങ്ങൾക്കനുസരിച്ച് അത് എത്രമാത്രം ദൈർഘ്യമേറിയതാണ്? ഈ ചോദ്യം നമ്മെ എല്ലാവരെയും അലട്ടും.

No comments:
Post a Comment