Thursday, 20 October 2011

ആള്‍ ഇന്ത്യാ അഗ്രികള്‍ച്ചരല്‍ ലേബരേര്‍സ് അസോസ്സിയേഷന്‍ [AIALA] നാലാം ദേശീയ സമ്മേളനം 21 -22 നവംബര്‍ ‍ 2011, പട്ന

ആള്‍ ഇന്ത്യാ അഗ്രികള്‍ച്ചരല്‍ ലേബരേര്‍സ് അസോസ്സിയേഷന്‍     (AIALA )
നാലാം ദേശീയ സമ്മേളനം 21 -22 നവംബര്‍ 2011

* 26 -32 കളി അവസാനിപ്പിച്ച് ഓരോ  ദരിദ്ര ന്റെയും പേര് ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക
*കോര്പ്പറേറ്റ് കൊള്ളയും ഭൂമികയ്യേറ്റവും അവസാനിപ്പിക്കുക
*ഗ്രാമങ്ങളുടെ വികസനത്തിനും ഗ്രാമീണ ദരിദ്രരുടെ പുരോഗതിക്കും  വേണ്ടി ഒരു ദേശീയ നയം ഉണ്ടാക്കുക!
* ദരിദ്രര്ക്ക് ഭക്ഷ്യ സുരക്ഷാവകാശവും ഭൂരഹിതര്ക്ക് ഭൂമിയുടെ  അവകാശവും ഉറപ്പു വരുത്തുക.
*MNREGA പദ്ധതിയ്ക്ക് കീഴില്‍ ഉള്ള പ്രതിദിന വേതനം കുറഞ്ഞത് 250 രൂപയായും  തൊഴില്‍ ഉറപ്പ് ദിനങ്ങള്‍ പ്രതി വര്ഷം 200 ആയും പുനര്‍ നിശ്ചയിക്കുക!

വിശപ്പ് , അഴിമതി , അടിച്ചമര്‍ത്തല്‍ എന്നിവയ്ക്കെതിരെ
ഭൂമി , ഉപജീവനം ,സാമൂഹ്യ സുരക്ഷ , അന്തസ്സ് എന്നിവയ്ക്ക് വേണ്ടി
അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി അസോസ്സിയേഷന്‍
 നാലാം ദേശീയ സമ്മേളനം
സഖാവ്  രാം നരേഷ് രാം ഹാള്‍
എസ് കെ മെമ്മോറിയല്‍ ഹാള്‍ , ഗാന്ധി മൈതാന്‍ , പട്ന , 22 നവംബര്‍ 2011

ഗ്രാമങ്ങളില്‍ കഠിനാധ്വാനം ചെയ്യുമ്പോഴും, ദാരിദ്ര്യത്തെ അകറ്റിനിര്‍ത്താന്‍ കഴിയാത്ത   
പ്രിയ സഹോദരീ സഹോദരന്മാരെ,


മന്‍മോഹന്റെയും  മോണ്ടെക്  സിങ്ങിന്റേയും കോര്പ്പറേറ്റ് അന്കൂലവും  പണക്കാരെ സേവിക്കുന്നതുംആയ നയങ്ങളുടെ ഫലം ആയുംപാര്ലമെന്റിനെയും  നിയമ സഭകളെയും  കോടീശ്വരന്മാര്‍ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും  ചെയ്യുന്നത് മൂലവും കോടിക്കണക്കിനു രൂപ വില മതിക്കുന്ന ദേശീയസമ്പത്ത് പുറത്തേക്കു ഒഴുക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ,നമ്മുടെ രാജ്യത്തിലെ ദരിദ്ര ജനത കഠിനമായആക്രമണങ്ങള്നേരിട്ടുകൊണ്ടിരിക്കുകയാണ്. ഭൂമി കയ്യേറ്റം,കുടിയിറക്ക്, വിലക്കയറ്റം
,ഫ്യൂഡല്‍ കുലാക്ക് ആക്രമണങ്ങള്‍ എന്നിവയെ ചെറുത്തു നില്ക്കാന്ശ്രമിച്ചുപോന്നിരുന്ന ദരിദ്ര ജനതയ്ക്ക്മേലെ ഉണ്ടായ പുതിയ വഞ്ചനയും ആക്രമണവും ആണ് ബി പി എല്ലിസ്റ്റില്നിന്നും കൂടി അവരെപുറത്താക്കാനുള്ള നീക്കംആഹാരത്തിനും വസ്ത്രം, വിദ്യാഭ്യാസം , ചികിത്സാ,യാത്ര, പാര്പ്പിടം ,മറ്റ് ജീവിതസൌകര്യങ്ങള്‍ എന്നിവയ്ക്ക് എല്ലാമായി പ്രതി ദിനം 32 മുതല്‍ 26 വരെ രൂപ ആണ് ഒരു ദരിദ്ര വ്യക്തിചെലവാക്കുന്നത് എന്ന്  ആസൂത്രണ കമ്മിഷന്സുപ്രീം കോടതിയില്‍  സത്യവാംഗ് മൂലം സമര്പ്പിച്ചിരിക്കുന്നു. ദരിദ്രര്ക്ക് എതിരായ ക്രൂരമായ  ഫലിതത്തിന്റെ അര്ഥം, സര്ക്കാര്അവരെ ബി പി എല്പട്ടികയില്നിന്ന് പുറത്താക്കാന്ഉദ്ദേശിക്കുന്നു എന്നാണ്. രാജ്യ വ്യാപകമായി ഇതിന്നെതിരെ പ്രതിഷേധം ഉയര്ന്നിട്ടുംസര്ക്കാര്പ്രസ്തുത അഫിഡവിറ്റു പിന്വലിക്കാന്സന്നദ്ധം ആയിട്ടില്ല; നേരെ മറിച്ച്, ബി പി എല്ആനുകൂല്യങ്ങള്‍ കൂടുതല്‍ വിഭാഗങ്ങള്ക്ക് ലഭ്യമാക്കും എന്ന വ്യാജമായ അവകാശ വാദം
പ്രചരിപ്പിക്കുകയാണ്. യഥാര്‍ഥത്തില്‍  സമ്പന്നര്‍ക്കനുകൂലമായ വികസന മാതൃകകള്‍ നടപ്പാക്കുമ്പോഴുള്ള കണ്ണഞ്ചിപ്പിക്കുന്ന പള പളപ്പിനും കോര്‍പ്പറേറ്റ് കള്‍ക്ക് പ്രോത്സാഹനങ്ങളും സബ്സിഡികളും വാരിക്കോരി കൊടുക്കുന്നതിനും ഇടയില്‍   ഇന്ത്യയിലെ 86 കോടി ദരിദ്രരെ കാഴ്ചയില്‍ നിന്ന് പോലും അപ്രത്യക്ഷര്‍ ആക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.വിശാല അടിസ്ഥാനത്തില്‍ ഒരു ഭക്ഷ്യ സുരക്ഷാ നിയമം നിര്‍മ്മിക്കല്‍ , സാമൂഹ്യ സുരക്ഷ , വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും ഉള്ള ആവശ്യമായ നടപടികള്‍ എന്നിവയില്‍ നിന്നും പിന്മാറാന്‍ കൂടുതല്‍ വ്യഗ്രത കാട്ടുകയാണ്.
 പണക്കാരെ സഹായിക്കുന്ന ഇപ്പോഴത്തെ കോര്‍പ്പറേറ്റ് ജമീന്ദാരി സമ്പ്രദായത്തില്‍ സംസ്ഥാനങ്ങളില്‍ ഭൂപരിഷ്കരണം അജെണ്ടയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്ന് മാത്രമല്ല, അത് ഇപ്പോള്‍ വിപരീത ദിശയില്‍പ്പോലും ആയിരിക്കുന്നു. പങ്കു പാട്ടകൃഷിക്കാര്‍ക്ക് ഇപ്പോള്‍ ഒരു സംസ്ഥാനസര്‍ക്കാരും  നിയമപരം ആയ അംഗീകാരമോ അവകാശങ്ങളോ നല്‍കുന്നില്ല.  ഭൂരഹിതര്‍  പ്രവര്ത്തിയെടുക്കുന്ന  കൃഷി ഭൂമി സംബന്ധിച്ച് സംഘടിതമായി ആവശ്യങ്ങള്‍ ഉന്നയിക്കുന്നതും ഭൂമിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതും 'ഭൂമി കയ്യേറ്റമായി' പരിഗണിക്കും എന്ന് സമീപ കാലത്ത് പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ വന്ന മമത യുടെ സര്‍ക്കാര്‍  ഭീഷണി മുഴക്കിയിരിക്കുന്നു. ബീഹാറില്‍ നീതീഷ് കുമാര്‍ ആകട്ടെ , ദരിദ്രര്‍ പിടിച്ചെടുത്ത അത്തരം ഭൂമികളില്‍നിന്നും ഭൂരഹിത കര്‍ഷകരെ  നിയമം ഉപയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമം ആരംഭിച്ചിരിക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലുമായി ലക്ഷക്കണക്കിന്‌ ദരിദ്ര കര്‍ഷകരും ആദിവാസികളും മേല്‍പ്പറഞ്ഞ നയങ്ങളുടെ പരിണിത ഫലമായി കുടിയിറക്കപ്പെട്ടു കൊണ്ടിരിക്കുന്നു; പാര്‍പ്പിട അവകാശങ്ങള്‍ക്ക് വേണ്ടിയും ഭൂമിയില്‍  കുടില്‍ കെട്ടി താമസിക്കാനുള്ള
അവകാശം  അംഗീകരിച്ചു കിട്ടുന്നതിനു വേണ്ടിയും ദരിദ്രരായ ഭൂരഹിതര്സംഘടിത പ്രക്ഷോഭങ്ങള്‍നടത്തുമ്പോള്‍  ഭരണകൂട ഒത്താശയോടെ അവര്ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ നിരവധിയാണ്. അതോടൊപ്പം അത്തരം പ്രക്ഷോഭങ്ങളില്‍ഏര്പ്പെടുന്ന  പ്രവര്ത്തകര്ക്കെതിരെ വ്യാജ കേസ്സുകള്‍  ചമച്ച്അറസ്റ്റും പീഡനവും നടത്തുന്നതും  ഭരണകൂടം പതിവാക്കിയിരിക്കുന്നു.  പുതിയ പ്രഖ്യാപനങ്ങള്‍ക്ക് നടുവില്‍ ദാരിദ്ര്യത്തിന്റെ നിലവാരം പൂര്‍വാധികം വഷളാവുമ്പോള്‍ തന്നെ, രാഷ്ട്രീയം കൂടുതല്അഴിമതിനിറഞ്ഞതാവുന്നതുംകൊള്ളയും കള്ള പ്പണവും  ആയി  രാഷ്ട്രീയക്കാര്കൂടുതല്‍ ബന്ധം പുലര്ത്തുന്നതുംനമ്മടെ കാല ഘട്ടത്തിന്റെ മറ്റൊരു പ്രത്യേകതയാണ് . 86 കോടി ദരിദ്രര്‍ ഉള്ള രാജ്യത്ത് ദളിതരുടെയുംദരിദ്രരുടെയും കയ്യില്നിന്നു വോട്ടുകള്‍ നേടി അധികാരത്തില്‍ എത്തുന്ന സര്‍ക്കാര്‍ തയ്യാറാക്കുന്നആസൂത്രണ ഭൂപടങ്ങളിലും പദ്ധതികളിലും അവര്ക്ക് ഒരു സ്ഥാനവും ഇല്ലാതായിരിക്കുന്നു; ക്ഷേമപരിപാടികളുടെ രൂപത്തില്‍ഏതാനും ഉച്ചിഷ്ട്ടങ്ങള്‍  വലിച്ച് എറിയപ്പെടെണ്ട ഒരു വിഭാഗംജനതയായിട്ടാണ് ദരിദ്രര്‍ ഇന്ന് കണക്കാക്കപ്പെടുന്നത് .ഏറെ കൊട്ടി ഘോഷിക്കപ്പെട്ട MNREGA വെട്ടി ചുരുക്കാനുള്ള  ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. .ഗാന്ധിജി യുടെ പേരില്‍  തട്ടിപ്പും കൊള്ളയും നടത്താനുള്ള ഒരു പരിപാടിയായി അത് മാറിയിരിക്കുന്നു. ദരിദ്രര്‍ക്ക് വേണ്ടി യുള്ള  ക്ഷേമ നടപടികള്‍ പരിമിതമാക്കപ്പെട്ടത്‌ അഴിമതി  നിറഞ്ഞ വ്യവസ്ഥയ്ക്ക് തികച്ചും ചേരുന്ന വിധത്തിലാണ് . പഞ്ചായത്തുകളുടെ ഭരണം ഇപ്പോള്‍ എല്പ്പിക്കപ്പെട്ടിരിക്കുന്നത്  മധ്യ വര്ത്തികളുടെ യും ബ്രോക്കര്മാരുടെയും കൈകളിലാണ്. നിതീഷ്കുമാര്തെരഞ്ഞെടുപ്പു കാലത്ത് ദരിദ്രര്ക്ക് നല്കിയ വാഗ്ദാനങ്ങള്ഒന്നര കോടി ജങ്ങള്ക്ക് സൌജന്യ റേഷന്‍ , മണ്ണെണ്ണഎന്നിവയും ഭൂരഹിതര്ക്ക് മൂന്നു ഡെസിമല്ഭൂമി എന്നിവ ആയിരുന്നു. എന്നാല്‍  ഇപ്പോള്വാഗ്ദാനങ്ങളില്നിന്ന് പുറകോട്ടു പോകുന്ന നിതീഷ് സര്ക്കാര്പൊതു വിതരണ സമ്പ്രദായത്തിന്റെ സുരക്ഷിതമായആനുകൂല്യങ്ങള്ക്കുപകരം  ദരിദ്രര്ക്ക് ഏതാനും രൂപ കയ്യില്വെച്ച് കൊടുക്കുകയാണ് സര്ക്കാര്ചെയ്യുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് ബി പി എല്ലിസ്റ്റില്തിരിമറികളും പൊതുവിതരണ സമ്പ്രദായത്തില്‍ തട്ടിപ്പുകളും ഗുരുതരമായ ക്രമക്കേടുകളും നടന്നു കൊണ്ടിരിക്കുന്നു. ഫലത്തില്‍ ദരിദ്രരുടെ പേരില്‍ ഉള്ള ആനുകൂല്യങ്ങള്‍ എല്ലാം തട്ടിയെടുക്കുന്ന കൊള്ളക്കാരുടെ കൊയ്ത്തുകാലം ആയിരിക്കുന്നു ഇപ്പോള്‍.  സാര്‍വത്രികമായ ഒരു പൊതു വിതരണ
സമ്പ്രദായത്തെ പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രം ആയി പരിമിതപ്പെടുത്തുകയാണ് മുന്‍ 
ബി ജെ പി സര്‍ക്കാര്‍ ചെയ്തിരുന്നത് എങ്കില്‍, രണ്ടാം യൂ പി എ സര്‍ക്കാര്‍ അതിനെ പിന്നെയും പരിമിതപ്പെടുത്തി ദരിദ്രരെ ക്രൂരമായി അവഹേളിക്കുകയും പൊതു വിതരണ സമ്പ്രദായത്തിന്റെ ഗുണം അനുഭവിക്കാനുള്ള അവകാശം അവര്‍ക്ക് നിഷേധിക്കുകയും ആണ് ചെയ്തത്. പലപ്പോഴും സ്വന്തം ഗ്രാമങ്ങള്‍ വിട്ടു അന്യ സംസ്ഥാനങ്ങളില്‍ കൂലി വേല ചെയ്യാന്‍ നിര്‍ബന്ധിതര്‍ ആവുന്ന  കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിന് ഒന്നും ചെയ്യാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രാദേശിക വാദത്തിലും വര്‍ഗീയതയിലും അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന ചില മാഫിയാകളുടെ ചൂഷണങ്ങള്‍ക്ക് ഈ തൊഴിലാളികളെ വിട്ടു കൊടുത്തിരിക്കുക യാണ് ;അവരുടെ സുരക്ഷിതത്വത്തെയും ക്ഷേമത്തെയും  പൂര്‍ണ്ണമായും അവഗണിക്കുകയാണ്.

 സുഹൃത്തുക്കളെ ! ദരിദ്ര ജനതയ്ക്കെതിരായ ഈ തുറന്ന ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന ഗവര്‍മ്മെണ്ടുകളും ഒരു പോലെ പങ്കാളികള്‍ ആണ് . പാവപ്പെട്ടവന്റെ കണ്ണാടിയില്‍ പ്രതിഫലിക്കുന്ന മായാവതി , മമത , മറാണ്ടി, നിതീഷ് എന്നിവരുടെ മുഖങ്ങള്‍ തമ്മില്‍ ഒരു വ്യത്യാസവും ഇല്ല .അതിനാല്‍ ഗ്രാമങ്ങളിലെ ദരിദ്രരും കര്‍ഷകത്തൊഴിലാളികളും വന്‍പിച്ച ഒരു വര്‍ഗ്ഗ ശക്തിയായി സംഘടിച്ചുകൊണ്ട് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെയും പണക്കാരെയും ഫ്യൂഡല്‍ ശക്തികളെയും സേവിക്കുന്ന സര്‍ക്കാരുകളെ നയിക്കുന്ന നേതാക്കള്‍ക്കും അവരുടെ നയങ്ങള്‍ക്കും ഉചിതമായ മറുപടി നല്‍കേണ്ടതാണ്. ഭൂമി,ഉപജീവനം , സാമൂഹ്യ സുരക്ഷിതത്വം, അന്തസ്സ് എന്നിവയ്ക്കുള്ള ദരിദ്രരുടെ അവകാശങ്ങള്‍ കാത്തു സൂക്ഷിക്കാനും,  വിശപ്പ്‌, അഴിമതി , അടിച്ചമര്‍ത്തല്‍ എന്നിവയില്‍ നിന്നും സ്വാതന്ത്ര്യം നേടാനും ഉള്ള ഒരേയൊരു വഴി സംഘടിത പോരാട്ടം ആണ്.  AIALA യുടെ നാലാം സമ്മേളനം ഈയൊരു ലക്ഷ്യത്തിന്റെ സാക്ഷാല്‍ക്കാരം മുന്നില്‍ കണ്ടുകൊണ്ടാണ്.സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിശാലമായ അടിസ്ഥാനത്തില്‍ ഗ്രാമീണ ദരിദ്രരുടെ മുന്‍ കയ്യില്‍ നടന്നു വരുമ്പോള്‍ ദരിദ്രര്‍ ക്വോട്ടാകള്‍ , കമ്മിഷനുകള്‍ , കമ്മിറ്റികള്‍ തുടങ്ങിയ വിഭാഗീയതകളില്‍ കുടുങ്ങിപ്പോകാതെ ഏക ശബ്ദത്തില്‍ അവകാശങ്ങള്‍   ഉന്നയിക്കെണ്ടതുണ്ട്. എല്ലാ ദരിദ്രരെയും ബി പി എല്‍ ലിസ്റ്റില്‍പ്പെടുത്തി ഭക്ഷണം, ഭൂമി,പാര്‍പ്പിടം, വിദ്യാഭ്യാസം , ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നിവ സംബന്ധിച്ച ആനുകൂല്യങ്ങള്‍ക്ക് അവരെ അര്‍ഹര്‍ ആക്കണം. പഞ്ചായത്ത് ബ്ലോക്ക് തലങ്ങള്‍ മുതല്‍ ഏറ്റവും ഉന്നത തലങ്ങളില്‍ വരെ നടക്കുന്ന അഴിമതികള്‍ക്കെതിരായ സമരത്തില്‍ ഗ്രാമീണ ദരിദ്രരുടെ പങ്കാളിത്തം വര്ധിക്കേണ്ടതുണ്ട്. സി പി ഐ (എം എല്‍) ന്റെ നേതൃത്വത്തില്‍ നവംബര്‍ 21 നു  പട്ന യില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ ഉയര്‍ത്തുന്ന കേന്ദ്ര മുദ്രാവാക്യം "അഴിമതിക്കെതിരെ പോരാടൂ , ജനാധിപത്യത്തെ രക്ഷിക്കൂ"എന്നായിരിക്കും. ഗ്രാമീണ ദരിദ്രരുടെയും കര്‍ഷക തൊഴിലാളികളുടെയും ദേശീയ സമ്മേളനത്തിനു വമ്പിച്ച പിന്തുണയും വിപ്ലവകരമായ രാഷ്ട്രീയ അടിത്തറയും നല്‍കുന്നതിനുവേണ്ടി പ്രസ്തുത ബഹുജന റാലിയും  സമ്മേളനവും  വിജയിപ്പിക്കാന്‍ ഏവരെയും ക്ഷണിക്കുന്നു.

*ബീഹാറിലെ ഒന്നര കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് ബി പി എല്‍ കാര്‍ഡും, റേഷനും  മണ്ണെണ്ണയും വിതരണം ചെയ്യുക
*എല്ലാ ഭൂരഹിതര്‍ക്കും വീട് വെക്കുന്നതിനു വേണ്ടി മൂന്നു ഡെസിമല്‍ ഭൂമി നല്‍കുക
*AC DC ബില്‍, ബിആദാ ഭൂമി ഇടപാട് എന്നീ അഴിമതികളെക്കുറിച്ച്   സി ബി ഐ അന്വേഷണം നടത്തുക
* ഭൂപരിഷ്കരണ കമ്മീഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കുകയും പങ്ക്പാട്ടക്കൃഷിക്കാരുടെ താല്‍പ്പര്യങ്ങള്‍  സംരക്ഷിക്കുന്ന നിയമം കൊണ്ടുവരികയും  ചെയ്യുക


യൂ പി എ യും, എന്‍ ഡി എ യും രാജ്യത്തെ വിറ്റു തുലയ്ക്കാന്‍ എന്നും സന്നദ്ധര്‍ ആയി ആയുധം ഏന്തുന്ന ചങ്ങാതിമാര്‍ ആണ്!!

നവംബര്‍ 21 നു പട്നയില്‍
     CPI (ML ) സംഘടിപ്പിക്കുന്ന  'അഴിമതി ക്കെതിരെ പോരാടൂ ; ജനാധിപത്യത്തെ രക്ഷിക്കൂ' റാലിയില്‍  അനേകായിരങ്ങള്‍ ആയി  അണിചേരുക!


No comments:

Post a Comment