AICCTU 8-ാം ദേശീയ സമ്മേളനം
2011 നവംബർ 11 - 13 ഭീലായ്, ചത്തീസ്ഗഡ്
ശങ്കർഗുഹ നിയോഗീ നഗർ, ദരസ്രാം സാഹു ഹാൾ.
കോർപ്പറേറ്റ് കവർച്ചയ്ക്കും അഴിമതിക്കും അടിച്ചമർത്തലിനുമെതിരെ ചെറുത്തുനിൽപ്പ് ഉയർത്തുക.
മെച്ചപ്പെട്ട വേതനം, സുരക്ഷിതമായ തൊഴിൽ ട്രേഡ് യൂണിയൻ അവകാശങ്ങൾ എന്നിവയ്ക്ക് വേണ്ടി കൂട്ടായ സമരങ്ങൾ തീഷ്ണമാക്കുക
സ്വകാര്യ വൽക്കരണം, ഉദാരവൽക്കരണം എന്നീ നയങ്ങൾ ഉപേക്ഷക്കുന്നതിനുള്ള പോരാട്ടങ്ങൾക്കായി ഐക്യപ്പെടുക.
മെച്ചപ്പെട്ട വേതനം, സുരക്ഷിതമായ തൊഴിൽ ട്രേഡ് യൂണിയൻ അവകാശങ്ങൾ എന്നിവയ്ക്ക് വേണ്ടി കൂട്ടായ സമരങ്ങൾ തീഷ്ണമാക്കുക
സ്വകാര്യ വൽക്കരണം, ഉദാരവൽക്കരണം എന്നീ നയങ്ങൾ ഉപേക്ഷക്കുന്നതിനുള്ള പോരാട്ടങ്ങൾക്കായി ഐക്യപ്പെടുക.
പ്രിയ സുഹൃത്തുക്കളെ,
AICCTU (ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കേന്ദ്ര കൗൺസിൽ) വിന്റെ 8-ാം ദേശീയ സമ്മേളനം രാഷ്ട്രത്തിന്റെ ഗതിയില്‍ ഒരു നിർണ്ണായക വഴിത്തിരിവിലാണ് നടക്കുവാൻ പോകുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി മേധാവി ത്വം പുലർത്തിവരുന്ന പുത്തന്‍ സാമ്പത്തിക നയങ്ങളുടെ കോർപ്പറേറ്റ് അനുകൂലവും തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ മുഖം മറയില്ലാതെ തീർത്തും തുറന്നുവെയ്ക്കപ്പെട്ടി രിക്കുന്നു. ഈ നയങ്ങൾക്കെതിരായ ജന രോഷവും വിശ്വാസത്തകർച്ചയും രാജ്യത്ത് ഉടനീളം പ്രകടമാണ് . അത് നഗരങ്ങൾ തൊട്ട് ഗ്രാമങ്ങൾ വരെയും പട്ടണങ്ങൾ മുതൽ ആദിവാസി മേഖലകൾ വരെയും ബഹുജന ചെറുത്തു നില്പുകളുടെയും പ്രകടനങ്ങളുടെയും തെരുവു യുദ്ധങ്ങളുടെയും രൂപങ്ങളിൽ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുകയാണ്. സമീപകാലത്ത് അഴിമതി വിരുദ്ധ പ്രസ്ഥാനത്തിൽ ഉയർന്ന തോതിൽ ജന പങ്കാളിത്തം കണ്ട് UPA സര്‍ക്കാര്‍ ഇന്ന് അങ്കലാപ്പില്‍ ആയിരിക്കുകയാണ് . കോർപ്പറേറ്റ് കവർച്ചയ്ക്കും അഴിമതിക്കുമെതിരായി രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തിന് അത് വലി യ ഉത്തേജനമാണ് നൽകിയിട്ടുള്ളത്. കലങ്ങിമറിയുന്ന ഈ പരിതസ്ഥിതിയിൽ ദേശീയ ജീവിതത്തിന്റെ നിർണ്ണായകമായ മേഖലകളില്‍ കോർപ്പറേറ്റ്/മുതലാളിത്ത ശക്തികളെ ഉന്നം വെയ്ക്കുകയെന്നതിൽ തൊഴിലാളി വർഗ്ഗം മുന്നണിപ്പടയാളിയുടെ പങ്കുവഹിച്ചേ പറ്റൂ.
തൊഴിലാളി വർഗ്ഗ ചെറുത്തുനില്പിന്റെ ആഗോളവൽക്കരണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
ലോകത്തിനു മേൽ കവർച്ചയുടെയും കൊള്ളയുടെയും നയങ്ങൾ കെട്ടിയേൽപ്പിക്കുന്നതിന് ഉത്തരവാദികളായ അമേരിക്കയും, യൂറോ പ്പും സാർവ്വദേശീയ രംഗത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ ആണ്ടുമുങ്ങിയി രിക്കുകയാണ് മറുവശത്ത്. പ്രതിസന്ധിയിൽ കുരുങ്ങി സാമൂഹ്യ ക്ഷേമവും തൊഴിലും വെട്ടിക്കുറയ്ക്കപ്പെടുന്നതിനെതിരെ വലുതും രണോത്സുകവുമായ പണിമുടക്കങ്ങൾ, തൊഴിലാളികളുടെയും, സാധാരണക്കാരുടെയും പ്രകടനങ്ങൾ എന്നിവ ലോകവ്യാപകമായി നാം കണ്ടു കൊണ്ടിരിക്കുകയാണ്. ആഗോളവൽക്കരണത്തിനെതിരായ എതിര്‍പ്പും പ്രതിഷേധവും ആഗോളവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സാമ്രാജ്യത്വവാദികളുടെയും അവരുടെ ഏജന്റുകളുടെയും കവർച്ചയ്ക്കും, കൊള്ളയ്ക്കും എതിരായി ലോക തൊഴിലാളിവര്‍ഗ്ഗത്തിന്റെ അഭൂത പൂർവ്വമായ ഐക്യദാർഢ്യം വികസിച്ചുവരികയാണ്.
ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ സമരം തീവ്രതരമായിക്കൊണ്ടിരിക്കുന്നു
സ്വകാര്യവൽക്കരണം, കരാർവൽക്കരണം, അടിച്ചമർത്തൽ എന്നിവയ്ക്കെതി രെയും മെച്ചപ്പെട്ട വേതനം, സാമൂഹ്യസുരക്ഷ, ട്രേഡ് യൂണിയൻ അവകാശങ്ങൾ എന്നിവയ്ക്കുവേണ്ടിയും, ഇന്ത്യൻ തൊഴിലാളി വർഗ്ഗ പ്രസ്ഥാനം കൂടതല്‍ അമരോല്സുകം ആവുകയാണ് . ബാങ്ക് ജീവനക്കാർ സ്വകാര്യവൽക്കരണത്തിനും തൊഴിലുകള്‍ പുറത്തേക്ക് പോകുന്നതിനും (ഔട്ട് സോഴ്സിംഗ് ) എതിരായി നടത്തിയ ദേശവ്യാപക സമരത്തിന്റെ വിജയം, സ്വകാര്യ ബാങ്കിംഗ് മേഖലയിലെ എണ്ണമറ്റ ജീവനക്കാരുടെ പങ്കാളിത്തം കാരണം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലായിരുന്നു. കൽക്കരി വ്യവസായത്തിൽ മൂന്നുദിവസത്തെ പണി മുടക്കുകൊണ്ട് ശ്രദ്ധേയമായ ചില വിജയങ്ങൾ കരസ്ഥാമാക്കാൻ ആ മേഖലയില്‍ തൊഴിലാളികൾക്ക് സാധി ച്ചു. സ്വകാര്യവൽക്കരണം, ഔട്ട് സോഴ്സിംഗ്, കരാർവൽക്കരണം എന്നിവയ്ക്കെതിരായി പൊതുമേഖലയിലെ തൊഴിലാളി പ്രസ്ഥാനം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ട്രേഡ് യൂണിയൻ അവകാശങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളെ സംബന്ധിച്ച് പറയുകയാണെങ്കി ൽ, മനേശറിലെ മാരുതി-സുസുകി പ്ലാന്റിലെ കരാർ തൊഴിലാളികളുടെയും, ഇനിയും സ്ഥിരപ്പെടുത്താത്ത്ത മറ്റു തൊഴിലാളികളുടെയും സമരങ്ങൾ മാതൃകാപരമാണ്. കുറച്ചുനാൾ മുമ്പ് തമിഴ്നാട്ടിലെ പ്രീകോൾ തൊഴിലാളികളും, ഫോക്സ്കോൺ, നോക്കിയാ ഗ്രൂപ്പിലെയും തൊഴിലാളികളും യൂണിയൻ അംഗീകാരം നേടിയെടുക്കാനുള്ള യാതനാ നിര്‍ഭരമായ സമരത്തിന്റെ മാതൃകകൾ സൃഷ്ടിച്ചു. മെച്ചപ്പെട്ട കൂലി യടക്കമുള്ള ഡിമാന്റുകൾ നേടുന്നതിനായി പശ്ചിമബംഗാളിലെ ആറ് ജില്ലകളില്‍ ഒരു പൊതുപണിമുടക്കും ബന്ദും നടത്തുക യുണ്ടായി. തൊഴിലാളിവര്ഗ്ഗപ്പോരാട്ടത്തെ ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ ഈ പണിമുടക്ക് സഹായിച്ചു.
പുതിയ സാമ്പത്തിക നയങ്ങൾ മൂലം പൊതുമേഖലയിലും സർക്കാർ വകുപ്പുകളിലും സ്വകാര്യമേഖലയിലും സൃഷ്ടിക്കപ്പെട്ടിട്ടുള്ള കരാർ തൊഴിലാളികളുടെ വര്‍ധിച്ച നിര കള്‍ ട്രേഡ് യൂണിയൻ അവകാശങ്ങള്‍ക്കും സുരക്ഷിതമായ തൊഴിലുകൾക്കും മെച്ചപ്പെട്ട കൂലിക്കും വേണ്ടി സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. ഹോണറേറിയം അടിസ്ഥാനത്തില്‍ നിസ്സാരം ആയ വേതനത്തിന് റിക്രൂട്ട് ചെയ്യപ്പെട്ട ഒരു വലിയ വിഭാഗം തൊഴിലാളികൾ, പ്രത്യേകിച്ച് ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസേവനം എന്നീ സർക്കാർ മേഖലകളിലെ ആഷാ ‘ASHA’ പോലുള്ള സ്ത്രീതൊഴിലാളികൾ, ഏറ്റവും അരക്ഷിതവും മനുഷ്യത്വഹീനവുമായ അവസ്ഥയിൽ ജോലിചെയ്യാൻ നിർബന്ധിതരാവുന്നു. . വലിയ സംഖ്യാ ബലമുള്ള ഈ പുതിയ തൊഴിലാളികൾ നമ്മുടെ രാജ്യത്തില്‍ ഇന്ന് സംഘടിച്ചുകൊണ്ടിരി ക്കുകയാണ്. അവരുടെ മുന്നേറ്റം സംസ്ഥാനതലത്തിലും ദേശീയതലത്തിലും കാണാൻ കഴിയും. വെറും ഹോണറേറിയം അടിസ്ഥാനത്തില്‍ കഠിനാദ്ധ്വാനം ചെയ്യാൻ നിർബന്ധിതമായ ‘ASHA’ തൊഴിലാളികൾ AICCTU വിൽ അഫിലിയേറ്റ് ചെയ്ത് ആൾ ഇന്ത്യാ ആഷാ സാഹിയ അസോസിയേഷന്റെ കൊടിക്കൂറക്കു കീഴിൽ സെപ്തംബർ 5, 2011 ന് പാർലമെന്റിന്റെ വർഷകാല സമ്മേളനകാലത്ത് മിനിമം വേതനം നടപ്പിലാക്കുകയെന്ന ഡിമാന്റുമായി പാർലമെന്റിന്റെ മുമ്പിൽ ഒരു മഹാധർണ്ണ നടത്തുകയുണ്ടായി. ഈ ലക്ഷക്കണക്കായ ഹോണരേരിയം തൊഴിലാളികളും കോടിക്കണക്കായ കരാർ തൊഴിലാളികളും ഐക്യപ്പെട്ട് ഒരു ജീവത്തായ പ്രസ്ഥാനത്തിന് രൂപം നൽകുകയാണ്.
നിശ്ചിതമായ മിനിമം പെൻഷനും മറ്റ് വാർദ്ധക്യകാല സാമൂഹ്യ സുരക്ഷിത നടപടികളും ലഭിക്കുന്നതിനായി പെൻഷൻകാരും പൊതു സേവന തുറകളില്‍ ജോലി ചെയ്യുന്ന മറ്റു തൊഴിലാളികളും വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് സമരപാതയിലാണ്. ആഗസ്റ്റ് 25 ന് ഈ സംസ്ഥാനതല സമരങ്ങൾ പാർലമെന്റിന്റെ വർഷകാല സമ്മേളനകാലത്ത് ദേശീയതലത്തിൽ പ്രതിധ്വനിക്കുകയു ണ്ടായി. നൂറുകണക്കായ പെൻഷൻകാരും തൊഴിലാളികളും ഗവൺമെന്റിന്റെ പുതിയ പെൻഷൻ പദ്ധതിക്കും EPS 95 നെതിരായും പെൻഷന്റെ സ്വകാര്യവൽക്കരണത്തിനെതിരായും ഒരു കുത്തിയിരുപ്പ് സമരം അന്ന് AICCTU വിന്റെ കൊടിക്കൂറക്കു കീഴിൽ സംഘടിപ്പിക്കുകയുണ്ടായി.
കൂട്ടായ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ
തൊഴിലാളി പ്രസ്ഥാനത്തിന്റെ ഈ മുന്നോട്ടേയ്ക്കുള്ള പ്രയാണത്തെ അടിസ്ഥാനമാക്കി കൂട്ടായ ട്രേഡ് യൂണിയൻ പ്രവർത്തനത്തിനും ആക്കം ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ സെപ്തംബർ 7 ന്റെ ചരിത്ര പ്രധാനമായ പൊതുപണിമുട ക്കിനും 23 ഫെബ്രുവരിയിലെ വമ്പിച്ച ഏകോപിത തൊഴിലാളികളുടെ പാർലമെന്റ് മാർച്ചിനും ശേഷം, കൂട്ടായ ദേശവ്യാപക കാമ്പയിനുകളും ആക്ഷനുകളും ഊര്‍ജ്ജിതം ആയിക്കൊണ്ടിരിക്കുകയാണ്. നവംബർ മാസത്തിൽ നടക്കാൻ പോകുന്ന ജയിൽ നിറയ്ക്കൽ സമരത്തിനുവേണ്ടി എല്ലാ പ്രധാനപ്പെട്ട കേന്ദ്ര ട്രേഡ് യൂണിയനുകളും പ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ്. കൂട്ടായ പ്രവർത്തനങ്ങളുടെ പരിസമാപ്തിയെന്ന നിലയിൽ, കൂടുതൽ വലിയൊരു പൊതുപണിമുടക്കിന്ന് വേണ്ട ആസൂത്രണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്ന കാര്യത്തിലും തൊഴിലാളികളെ ഏകോപിപ്പിക്കുന്ന കാര്യത്തിലും ഇടതു ട്രേഡ് യൂണിയനുകൾ ഒരു മുൻനിര പങ്കുവഹിക്കുന്നുണ്ട്. അഖിലേന്ത്യാതലത്തിലുള്ള കൂട്ടുപ്രവർത്തനത്തിലെ സുപ്രധാന പങ്കാണ് AICCTU വിലൂടെ നിര്‍വഹിക്കപ്പെടാന്‍ പോകുന്നത്.
അഴിമതി നിറഞ്ഞ, കളങ്കിതരായ യുപിഎ മുതൽ സംസ്ഥാന സർക്കാർ വരെയുള്ള സകല സർക്കാരുകൾക്കുമെതിരായ ജനകീയ പ്രസ്ഥാനങ്ങളുടെ വളർച്ച.
2ജി, CWG, കൃഷ്ണ, ഗോദാവരി താഴ്വരയിലെ ഗ്യാസ് ഇടപാട് എന്നിവപോലുള്ള അഴിമതികളുടെ കറ പുരണ്ട കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിലെ നിരവധി മുന്‍ മന്ത്രിമാർ ഇപ്പോൾ കമ്പി അഴിക്കു പിറകിലാണ്. ശക്തമായ ഒരു അഴിമതി വിരുദ്ധ നിയമത്തിനുവേണ്ടിയുള്ള പ്രസ്ഥാനത്തെ ഈ സർക്കാർ തല്ലിത്തകർക്കുകയും ഏകാധിപത്യപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തുകൊണ്ട് അടിയന്തരാവസ്ഥയുടെ ഓർമ്മകളെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരുകളും യുപിഎ യുടെ അതേ നയങ്ങളാണ് പിന്തുടരുന്നത്. യദൂരപ്പയും, കോഡയും, മായാവതിയും ഇന്ന് അഴിമതിയുടെയും കോർപ്പറേറ്റ് കവർച്ചയുടെയും ഉയർന്ന നിലവാരത്തിലുള്ള പ്രതീകങ്ങളായി തീർന്നിരിക്കുന്നു. കോർപ്പറേറ്റുകളുടെ ഭൂമി കൊള്ളയ്ക്കും ദേശീയ വിഭവങ്ങളുടെ കവർച്ചയ്ക്കും എതിരായി കർഷകരും ആദിവാസികളും ശക്തമായ ചെറുത്തുനില്പ് രാജ്യത്തുടനീളം നടത്തിക്കൊണ്ടിരിക്കുകയാണ്. പോസ്കോവിലെ കർഷക സമരം ചെറുത്തുനില്പിന്റെ ഒരു മാതൃകയായി ഉയർന്നു നില്ക്കുന്നു
AISA യുടെയും RYA യുടെയും കൊടിക്കൂറക്ക് കീഴിൽ, പോലീസിന്റെ ഭീഷണികളും അറസ്റ്റും അവഗണിച്ചുകൊണ്ട് കോർപ്പറേറ്റ് കൊള്ളയ്ക്കും അഴിമതിക്കും അടിച്ചമർത്തലിനും എതിരായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ വിദ്യാർത്ഥികളും യുവാക്കളും പാർലമെന്റിന്റെ മുമ്പിൽ ആഗസ്റ്റ് 9 മുതൽ 100 മണിക്കൂർ ശ്രദ്ധേയമായ കുത്തിയിരുപ്പ് നടത്തി. ഇത്തരമൊരു പരിതഃസ്ഥിതിയിൽ ഇതേ പ്രശ്നങ്ങളെ മുൻനിർത്തി ആഗസ്റ്റ് 9 ന് ദേശവ്യാപകമായി ജയിൽ നിറയ്ക്കൽ പരിപാടി സംഘടിപ്പിച്ചുകൊണ്ട് ദേശീയതലത്തിൽ മുൻകൈ എടുക്കുന്ന ഒരേയൊരു ട്രേഡ് യൂണിയൻ AICCTU ആണെന്ന് തെളിയിച്ചു.
AICCTU വിനെ ശക്തിപ്പെടുത്തുക; AICCTU വിന്റെ ദേശീയ സമ്മേളനത്തെ മഹത്തായ ഒരു വിജയമാക്കി തീർക്കുക.
11,000 രൂപ പ്രതിമാസം മിനിമം വേതനം , സുരക്ഷിതമായ ജോലി, തൊഴിൽ സുരക്ഷിതത്വം, ട്രേഡ് യൂണിയൻ അവകാശങ്ങൾ എന്നിവയ്ക്കു വേണ്ടിയും, സ്വകാര്യ വൽക്കരണത്തിനും കരാർവൽക്കരണത്തിനും എതിരായും സമരപാതയി ലാണ് AICCTU . കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ വിഷയങ്ങളെ മുൻനിർത്തി അനേകം കാമ്പയിനും, സമരങ്ങളും നടത്തുകയുണ്ടായി. അദ്ധ്വാനിക്കുന്ന ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്ന എല്ലാ പൊരുതുന്ന ശക്തി കളേ യും AICCTU ഐക്യപ്പെടുത്തുന്നു. കോർപ്പറേറ്റ് കൊള്ള, അഴിമതി,ട്രേഡ് യൂണിയൻ അവകാശങ്ങ ളുടെയും ജനാധിപത്യത്തിന്റെയും മേലുള്ള ആക്രമണം, എന്നിവയുടെ വേരുകൾ സ്വകാര്യ വൽക്കരണത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും നയങ്ങളിലാണ്. ഈ നയങ്ങൾ റദ്ദാക്കാന്‍ ശക്തമായ കാഹളം ഉയർത്തുന്നതിന്റെ മുന്നണിയിൽ AICCTU ഉണ്ട്.
നമുക്ക് AICCTU വിനെ ശക്തിപ്പെടുത്താം AICCTU വിന്റെ 8-ാം ദേശീയ സമ്മേളനത്തെ വിജയിപ്പിക്കാം. പരിവർത്തനാത്മകവും ഇളകിമറിയുന്നതുമായ ഇന്നത്തെ പരിതഃസ്ഥിതിയിൽ ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ സ്വതന്ത്രമായ മുന്നേറ്റത്തെ ശക്തിപ്പെടുത്താം.
No comments:
Post a Comment