Saturday 22 October 2011

ഗദ്ദാഫിയുടെ വധത്തില്‍ പ്രതിഷേധിക്കുക

ഗദ്ദാഫിയുടെ വധത്തില്‍  പ്രതിഷേധിക്കുക

മുന്‍ ലിബിയന്‍ നേതാവായ മുഅമര്‍ ഗദ്ദാഫി നാറ്റോ പിന്തുണയുള്ള പോരാളികളുടെ കൈകളാല്‍ വധിക്കപ്പെട്ടു. തന്റെ ഒളി സങ്കേതത്തില്‍ നിന്ന് പിടിക്കപ്പെട്ടപ്പോള്‍
ചെറുത്തു നില്‍പ്പിനു ഒരു ശ്രമവും നടത്താതെയും , തന്നെ വെടി വെക്കരുതെന്നു അപേക്ഷിച്ചിട്ടും ഗദ്ദാഫിയെ പച്ചയ്ക്ക് കൊല ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്കളില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്‌ .
അമേരിക്കന്‍ സാമ്രാജ്യത്വവും അതിന്റെ കൂട്ടാളികളും, ഇത്തരം ഒരു ഹീനമായ യുദ്ധക്കുറ്റ കൃത്യത്തെയാണ് ലിബിയയില്‍ ജനാധിപത്യത്തിന്റെ ആരംഭം കുറിക്കുന്ന
 സംഭവം ആയി വാഴ്ത്തുന്നത് എന്നത് ഒരു ക്രൂര ഫലിതം ആണ്! ജനാധിപത്യത്തിലേക്കുള്ള ഭരണ മാറ്റത്തെ സദുദ്ദേശപരം ആയി സഹായിക്കുന്നു എന്ന ഭാവത്തോടെ യൂ എസ് -നാറ്റോ ശക്തികള്‍ ലിബിയയില്‍ നടത്തുന്ന ആക്രമണം എണ്ണയ്ക്കും മേഖലയിലെ ആധിപത്യത്തിനും വേണ്ടിയുള്ള സാമ്രാജ്യത്ത്വ
ആര്‍ത്തിയുടെ മറ്റൊരു ഉദാഹരണം മാത്രമാണ്. അഫ്ഗാനിസ്ഥാനിലും ഇറാക്കിലും നടത്തിയ ചെലവേറിയ സൈനിക ദുസ്സാഹസങ്ങള്‍ക്കുശേഷം, അറബ് ഉയര്തെഴുന്നെല്പ്പിലെ  ജന വികാരം മുതലെടുത്ത്‌ കൊണ്ട് എണ്ണ സമ്പത്ത് പോലെ വിലപ്പെട്ട  വിഭവങ്ങളും ഒപ്പം  മേഖലയില്‍ രാഷ്ട്രീയ-ഭൂമിശാസ്ത്രപരമായ  തന്ത്ര പ്രാധാന്യവും
 സ്വന്തം ആക്കാന്‍ യുഎസ്
പുതിയ അടവാണ് ഇപ്പോള്‍ പ്രയോഗിക്കുന്നത്. ലോകത്തിലെ മറ്റു പ്രദേശങ്ങളില്‍ അമേരിക്കന്‍ നേതൃത്വത്തില്‍  യുദ്ധങ്ങളും  അധിനിവേശങ്ങളും ഇടപെടലുകളും  ഉണ്ടായപ്പോള്‍ ലോകമെങ്ങും എതിര്‍ക്കുകയും അപലപിക്കുകയും ചെയ്തത് പോലെ  ലിബിയയിലെ യു എസ് -നാറ്റോ നയത്തിന് പിന്നിലെ ഗൂഡ പദ്ധതികളും   അപലപനീയവും പരമാവധി ശക്തിയോടെ ചെറുക്കപ്പെടെണ്ടതും  ആണ് .

[സ :ദീപങ്കര്‍ ഭട്ടാചാര്യ ,
ജന: സെക്രട്ടറി, സി പി ഐ (എം എല്‍ ) ലിബറേഷന്‍]
 

No comments:

Post a Comment