Sunday 16 October 2011

പ്രശാന്ത് ഭൂഷണിനെതിരായ ആക്രമണം സംഘപരിവാറിന്റെ തനിനിറം തുറന്നു കാട്ടുന്നു - സി പി ഐ (എം എല്‍ )

ക്തമായ അഴിമതി നിരോധനനിയമത്തിനും പൌരാവകാശങ്ങള്‍ക്കും വേണ്ടി രാജ്യത്ത് നടന്നു വരുന്ന സമരങ്ങളിലെ മുന്‍നിരപ്പോരാളിയും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണിനെ  സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ ചേംബറില്‍ വെച്ച് ആര്‍ എസ് എസ് ഗുണ്ടകള്‍ ആക്രമിച്ച സംഭവത്തില്‍  സി പി ഐ (എം എല്‍ )ശക്തമായി പ്രതിഷേധിക്കുന്നു.
കാശ്മീരി ജനതയുടെ അവകാശങ്ങളെ പിന്തുണച്ചുകൊണ്ട് ഭൂഷണ്‍ നടത്തിയ അഭിപ്രായ  പ്രകടനത്തില്‍, കാശ്മീര്‍ പ്രശ്നത്തിനു രാഷ്ട്രീയ പരിഹാരത്തിന്റെ ഭാഗമായി ഹിതപരിശോധനയെ അനുകൂലിക്കുന്നു എന്ന് പ്രസ്താവിച്ചതാണ്  ആക്രമണത്തിന്നുള്ള ന്യായമായി ഉന്നയിക്കപ്പെടുന്നത്‌. ആക്രമണോള്‍സുകമായ  പ്രതിലോമദേശീയതയും വര്‍ഗീയ ഫാസ്സിസവും ചെറുക്കാന്‍ ശ്രമിക്കുന്ന ഏവരെയും ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായ  സംഘപരിവാര്‍  അജണ്ട യാണ് ഇതിനു പിന്നില്‍ ഉള്ളത്. ജനാധിപത്യവും പൌരാവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ അത് ഒരു വെല്ലുവിളിയാണ്.
ജെ പി പ്രസ്ഥാനം ഉയര്‍ത്തിക്കാട്ടിയ അഴിമതി വിരുദ്ധ സമരത്തിന്റെയും ജനാധിപത്യ പോരാട്ടങ്ങളുടെയും പാരമ്പര്യം സ്വന്തമാക്കാന്‍ എന്ന അവകാശവാദത്തോടെ
അദ്വാനി ബീഹാറില്‍ രഥ യാത്ര നടത്തുമ്പോഴാണ് പ്രശാന്ത് ഭൂഷണിനു എതിരെ ഹീനമായ ആക്രമണം നടന്നിരിക്കുന്നത് എന്നത് . സംഘപരിവാറിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുന്നു.
 

No comments:

Post a Comment