Tuesday 20 September 2016

സങ്കുചിത ദേശീയവികാരം ഇളക്കിവിടുന്ന ജിംഗോയിസ്റ്റ് വായ്ത്താരികളിൽനിന്നും സർക്കാർ പിന്മാറുക; സേനാംഗങ്ങളുടെയും തന്ത്ര പ്രധാനമായ ആസ്ഥാനങ്ങളുടേയും യഥാർഥ സുരക്ഷ ഉറപ്പാക്കുക


ന്യൂഡെൽഹി ,സെപ്റ്റംബർ 18
മ്മു കാശ്മീരിലെ യുറി യിൽ 17 ഇന്ത്യൻ സൈനികരുടെ ജീവൻ അപഹരിച്ച നടന്ന ഭീകരാക്രമണത്തെ സി പി ഐ (എം എൽ ) ശക്തമായി അപലപിക്കുകയും, മരണപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
 ദേശീയ സുരക്ഷ സംബന്ധിച്ച മോദി സർക്കാരിന്റെ അവകാശവാദങ്ങൾ വെറും വാചകമടികൾ ആണെന്നാണ് യുറിയിലും പത്താൻ കോട്ടിലും നടന്ന ഭീകരാക്രമണങ്ങൾ തടയുന്നതിൽ സർക്കാരിന് സംഭവിച്ച  ഗൗരവാവഹമായ വീഴ്ചകൾ തെളിയിക്കുന്നത്. സുരക്ഷാ സേനയുടെ ആസ്ഥാനത്തുള്ള 
താവളങ്ങളും  ക്യാമ്പുകളും പോലും ഇതുപോലെ ഭീകരാക്രമണത്തിന് വിധേയമാവുന്ന സ്ഥിതിവിശേഷം 
സർക്കാരിന്റെ ഭാഗത്ത് ഉണ്ടായ ഗുരുതരമായ അനാസ്ഥയിലേക്കാണ്  വിരൽ ചൂണ്ടുന്നത്. ജമ്മുവിലും കാശ്മീരിലും നടക്കുന്ന സിവിലിയൻ പ്രതിഷേധങ്ങളെ നേരിടാൻ  സേനാവിഭാഗങ്ങളെ നിയോഗിച്ച നടപടിയിലൂടെ സർക്കാർ സൈനികത്താവളങ്ങൾക്ക് വേണ്ട അവശ്യമായ സുരക്ഷാ സംവിധാനത്തെ  അവഗണിക്കുകയും,  ഭീകരാക്രമണങ്ങൾ  എളുപ്പമാവും വിധത്തിൽ   അവയെ താരതമ്യേന ദുർബ്ബലമാക്കുകയുമാണ് ചെയ്തിരിക്കുന്നത്.
 സ്വയംകൃതമായ സുരക്ഷാ പാളിച്ചകൾ മറച്ചു വെയ്ക്കാനുള്ള  ഒഴിവുകഴിവായി യുറിയിൽ നടന്ന ഭീകരാക്രമണസംഭവത്തെ ഉപയോഗപ്പെടുത്താൻ സർക്കാരിനെ അനുവദിച്ചുകൂടാ .കാശ്മീരിലെ  സ്ഥിതിഗതികളെ ശരിയായി അഭിസംബോധന ചെയ്യാനും ജനാധിപത്യപരമായ മാർഗ്ഗത്തിൽ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുവാനും ശ്രമിച്ചിരുന്നുവെങ്കിൽ സൈനിക ത്താവളങ്ങളിലെ സുരക്ഷാ പാളിച്ചകൾ മുതലെടുത്ത് ഇതുപോലെ ഒരാക്രമണം നടത്താൻ ഭീകരർക്ക് കഴിയുകയില്ലായിരുന്നു. കാശ്മീരിലെ സിവിലിയന്മാർക്ക് നേരെ വീണ്ടും ഭരണകൂട ആക്രമണങ്ങൾ അഴിച്ചുവിടാനുള്ള ഒരു ന്യായീകരണമെന്നപോലെ  യുറി സംഭവത്തെ ഉപയോഗിക്കാനും സർക്കാരിനെ അനുവദിച്ചുകൂടാ .
 
കാശ്മീരി ജനതയുടെ മേൽ നടക്കുന്ന അടിച്ചമർത്തലിനെ ന്യായീകരിക്കുകയും, യുദ്ധവെറി നിറഞ്ഞ വായ്ത്താരികൾ ആവർത്തിക്കുകയും ചെയ്യുന്നതിന് പകരം ഇന്ന് ഏറെ അത്യാവശ്യമായിരിക്കുന്നത് നുഴഞ്ഞു കയറ്റക്കാർക്കും  ഭീകരാക്രമണങ്ങൾക്കും എതിരെ സൈനികത്താവളങ്ങളുടെ സുരക്ഷ  ഉറപ്പുവരുത്തലാണ്.  കാശ്മീരി ജനതയെ പ്രതിനിധീകരിക്കുന്ന എല്ലാ വിഭാഗങ്ങളുമായും ജനാധിപത്യപരമായ മാർഗ്ഗത്തിൽ സംഭാഷണങ്ങൾ നടത്തികശ്മീർ തർക്കത്തിന് രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളോടൊപ്പം അത് ചെയ്യാവുന്നതാണ്.
  സി പി ഐ (എം എൽ) കേന്ദ്ര കമ്മിറ്റിയ്ക്ക് വേണ്ടി ,
    പ്രഭാത് കുമാർ

No comments:

Post a Comment