Friday, 30 September 2016

അതിർത്തിയിലെ സംഘർഷത്തിന് അയവുണ്ടാക്കുക

ന്യൂ ഡെൽഹി , 29 സെപ്റ്റംബർ
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ അതിർത്തിയിൽ ഉണ്ടായ സംഘർഷം ഇന്ത്യൻ പക്ഷത്തുനിന്നുള്ള ഒരു സർജ്ജിക്കൽ സ്ട്രൈക്ക് (കൃത്യമായ ലക്ഷ്യസ്ഥാനങ്ങളിലുള്ള കടന്നാക്രമണം ) ആയിരുന്നുവെന്ന് ഇന്ത്യയും, അതിർത്തികടന്നുള്ള   വെടിവെപ്പ് (ക്രോസ് ബോർഡർ ഫയറിങ്) മാത്രമായിരുന്നുവെന്ന് പാക്കിസ്ഥാനും അവകാശപ്പെടുമ്പോൾ,  ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന വാക് പോര്  ഇതിനകം തന്നെ കലുഷിതമാക്കിയ  ഒരു അവസ്ഥയെ ഒന്നുകൂടി മൂർച്ഛിപ്പിചിരിക്കുകയാണ്. സംഘർഷത്തെ ഇനിയും വളർത്താൻ മാത്രം ഇടവരുത്തുന്ന  സൈനിക നടപടികളും   യുദ്ധവെറി  പ്രോത്സാഹിപ്പിക്കുന്ന  പ്രസ്താവനകളും ഒഴിവാക്കണമെന്ന്   CPI(ML) കേന്ദ്രകമ്മിറ്റി ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും സർക്കാരുകളോട് ആവശ്യപ്പെടുന്നു.
പഞ്ചാബ് അതിർത്തിയിലുള്ള 10 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ബെൽറ്റിൽ  താമസിക്കുന്ന ഗ്രാമീണർക്ക് ഉചിതമായ ബദൽ സൗകര്യങ്ങളോ ക്യാമ്പുകളോ ഒരുക്കാതെ ഡസൻകണക്കിന് ഗ്രാമങ്ങൾ ഒഴിപ്പിക്കപ്പെട്ടതിൽ  സി പി ഐ (എം എൽ ) കേന്ദ്ര കമ്മിറ്റി അതിയായ ഉൽക്കണ്ഠ രേഖപ്പെടുത്തുന്നു.  സ്വന്തം  ഭൂമിയിലെ വിളകൾ എടുക്കാനാവാത്ത സ്ഥിതിയും, വീടുകൾ നഷ്ടപ്പെടുന്ന  അവസ്ഥയും കുടിയൊ ഴിപ്പിക്കപ്പെട്ട കർഷകരിൽ  ഉണ്ടാക്കുന്ന ഉൽക്കണ്ഠകൾ  തീർത്തും  അവഗണിക്കാൻ യുദ്ധവെറി മൂത്ത ഇപ്പോഴത്തെ ചുറ്റുപാടിൽ സർക്കാരിന് കഴിയുന്നു.  ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിലെ ദരിദ്രരായ കർഷകരും,  സൈനിക വേഷമണിഞ്ഞവരുടെ കൂട്ടത്തിൽ താഴെക്കിടയിൽ ഉള്ളവരും ആണ് ഏതൊരു സൈനിക സംഘർഷമോ യുദ്ധമോ ഉണ്ടാവുമ്പോഴും ബലിയാടുകൾ ആക്കപ്പെടുന്നത്.
 ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും സർക്കാരുകൾ  യുദ്ധവെറി  പ്രോത്സാഹിപ്പിക്കുന്നതിൽ നിന്നും, പരസ്പരമുള്ള സൈനിക സംഘർഷത്തിൽനിന്നും പിൻമാറുകയും  തൽസ്ഥാനത്ത് എല്ലാ പ്രശ്നങ്ങളേയും അഭിസംബോധന ചെയ്യുന്നതിന് ഫലവത്തായ ഉഭയകക്ഷി സംഭാഷണവും നയതന്ത്ര മാർഗ്ഗങ്ങളും ഉപാധിയാക്കുകയും ചെയ്യും എന്ന് സി പി ഐ (എം എൽ ) പ്രത്യാശിക്കുന്നു.
- പ്രഭാത് കുമാർ,
സി പി ഐ (എം എൽ )
കേന്ദ്രകമ്മിറ്റിയ്ക്കുവേണ്ടി 
Communist Party of India (Marxist-Leninist) Liberation
U-90 Shakarpur
Delhi - 110092
Phone: 91-11-22521067
Fax: 91-11-22442790
Web: http:\\www.cpiml.org

No comments:

Post a Comment