Thursday 8 September 2016

ഇൻഡോ- യു എസ് സൈനിക സഹകരണത്തിന് ധാരണാപത്രം (LEMOA ) ഒപ്പു വെച്ചതിൽ പ്രതിഷേധിക്കുക

[ന്യൂ ഡെൽഹി ,
01 -09 -2016 ]
ഇൻഡോ- യു എസ് സൈനിക സഹകരണത്തിന്
ധാരണാപത്രം (LEMOA ) ഒപ്പു വെച്ചതിൽ പ്രതിഷേധിക്കുക



ലോജിസ്റ്റിക് എക്സ്ചേഞ്ച് മെമ്മോറാൻഡം ഓഫ് എഗ്രീമെൻറ്
(LEMOA) എന്ന പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ വാഷിങ്ടണിൽ
പുതുതായി ഒപ്പുവെച്ചിരിക്കുന്ന കരാർ ഇന്ത്യയുടെ പരമാധികാരത്തെ അടിയറ വെക്കുന്നതും, അമേരിക്കൻ സാമ്രാജ്യത്വവുമായി ആശ്രിതത്വം പുലർത്തുന്ന ഒരു സൈനിക സഖ്യത്തിൽ ഇന്ത്യയെ തളച്ചിടുന്നതും ആയ ഒന്നാണ്.
 ഇന്ത്യയുടെ വ്യോമസേനാ -നാവിക ത്താവളങ്ങൾ അമേരിക്കൻ പോർ വിമാനങ്ങൾക്കും കപ്പലുകൾക്കും ഇന്ധനം നിറയ്ക്കുന്നതിനും തന്ത്രപരമായ ആവശ്യങ്ങൾക്കുമായി പതിവായി തുറന്നു വെച്ചിരിക്കാൻ
പ്രസ്തുത കരാർ ഇന്ത്യയെ ബാദ്ധ്യതപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ, ലോകത്തുള്ള പല രാജ്യങ്ങളിലും നടക്കുന്ന യു എസ് സൈനിക അധിനിവേശങ്ങളിൽ ഫലത്തിൽ ഇന്ത്യയെ ഒരു സഖ്യ രാജ്യമാക്കി മാറ്റുകയാണ് അതിലൂടെ ചെയ്യുന്നത്.
 അമേരിക്കൻ സാമ്രാജ്യത്വത്തെ പ്രീതിപ്പെടുത്താനായി മോദി സർക്കാർ
ഇന്ത്യയുടെ രാഷ്ട്രീയ സ്വയം നിർണ്ണയാധികാരത്തെ അടിയറ വെച്ചിരിക്കുകയാണ്.  LEMOA കരാർ ഒപ്പു വെയ്ക്കലും അതുപോലുള്ള മറ്റ്‌ അനേകം ജനവിരുദ്ധ നടപടികൾക്കും എതിരായുള്ള ശക്തമായ പ്രതിഷേധം ഉയർത്താൻ സെപ്റ്റംബർ 2 ന്റെ അഖിലേന്ത്യാ പണിമുടക്കിന്റെ സന്ദർഭം ഉപയോഗിക്കണമെന്ന് രാജ്യസ്നേഹികളായ എല്ലാ ഇന്ത്യക്കാരെയും സി പി ഐ (എം എൽ ) ആഹ്വാനം ചെയ്യുന്നു .

പ്രഭാത് കുമാർ .

സി പി ഐ (എം എൽ ) കേന്ദ്ര കമ്മിറ്റിയ്ക്ക് വേണ്ടി

No comments:

Post a Comment