Friday, 2 September 2016

തരുൺ സാഗർ എന്ന ജൈന സന്യാസിയുടെ കാർമ്മികത്വത്തിൽ ഹരിയാന അസംബ്ലിയിൽ നടന്നത് രാഷ്ട്രീയവും മതവും തമ്മിൽ ഒരു 'അറേയ്ഞ്ച്ഡ്'വിവാഹം

  തരുൺ സാഗർ എന്ന ജൈന സന്യാസിയുടെ കാർമ്മികത്വത്തിൽ ഹരിയാന അസംബ്ലിയിൽ നടന്നത് രാഷ്ട്രീയവും മതവും തമ്മിൽ ഒരു 'അറേയ്ഞ്ച്ഡ്'വിവാഹം

എം എൽ ഖട്ടാറിന്റെ നേതൃത്ത്വത്തിൽ ഹരിയാന ഭരിക്കുന്ന ബി ജെ പി സർക്കാർ ദുർ ഭരണത്തിനും വിഭാഗീയതയ്ക്കും നേരത്തേ തന്നെ കുപ്രസിദ്ധിയാർജിച്ചുകഴിഞ്ഞിരുന്നു. ജാതീയതയും സാമുദായിക വർഗീയതയും ഉൾക്കൊള്ളുന്ന ആർ എസ് എസ്സിന്റെ അജൻഡ ചിട്ടയോടെ നടപ്പാക്കുന്നതും ആൺകോയ്മയുടെ പ്രതിലോമ കരമായ മൂല്യങ്ങൾ യാതൊരു സങ്കോചവും കൂടാതെ അടിച്ചേൽപ്പിക്കുന്നതും അതിന്റെ സവിശേഷതയായിരുന്നു. എന്നാൽ  , ഇന്ത്യയുടെ ഭരണഘടനാപരമായ അടിത്തറ തന്നെ പ്രദാനം ചെയ്യുന്ന കേന്ദ്ര സങ്കൽപ്പമായ മതേതരത്വത്തെ വെല്ലുവിളിക്കുന്ന നടപടി  അതിനെല്ലാം മകുടം ചാർത്തുന്ന ഒന്നായിരുന്നു.
രാഷ്ട്രീയത്തെ മതത്തിൽ നിന്നും വേറിട്ടും മതവിമുക്തമായും പ്രയോഗിക്കാൻ ഭരണഘടനാപരമായി ബാദ്ധ്യതപ്പെട്ട ഒരു സർക്കാർ ആഗസ്ത് 26 -)൦ തീയ്യതി ഒരു മതനേതാവിനെ നിയമസഭാഹാളിലേയ്ക്ക് ആനയിച്ചു കൊണ്ടുവന്നിരുത്തുകയും ഹരിയാനയിലെ  നിയമസഭാംഗ ങ്ങളെ പ്രത്യേകമായി അഭിസംബോധന ചെയ്യാനുള്ള വേദിയാക്കി ഫലത്തിൽ നിയമ സഭയെ മാറ്റുകയും ചെയ്തു. സഭ അഡ്‌ജോൺ ചെയ്ത സമയത്തായിരുന്നു പ്രസ്തുത അഭിസംബോധന എന്ന സാങ്കേതികമായ  ന്യായീകരണ ങ്ങൾകൊണ്ടൊന്നും ഈ സംഭവം ഉയർത്തുന്ന ഗൗരവമേറിയ പ്രശ്നങ്ങളെ അവഗണിച്ചു തള്ളാൻ പറ്റില്ല; കാരണം ,ഒരു മതാദ്ധ്യക്ഷനെ സർക്കാർ നേരിട്ട് ക്ഷണിച്ചത് നിയമസഭയുടെ വേദിയിലേക്ക് ആയിരുന്നുവെന്നും, നിയമനിർമ്മാണം  നിർവ്വഹിക്കേണ്ട സാമാജികർക്ക് മതബോധനം നൽകുക എന്നത് അതിന്റെ ഉദ്ദേശ്യമായിരുന്നുവെന്നും ഉള്ളത് പകൽ പോലെ വ്യക്തമാണ്.


ആർ എസ് എസ്സിന്റെ ഹിന്ദുരാഷ്ട്ര സ്വപ്നത്തിന് ഇണങ്ങിയ വിധത്തിൽ പ്രചാരവേല നടത്താൻ ഒരു ജൈന സന്യാസിയെ കിട്ടിയതിൽ ബി ജെ പി ഏറെ സന്തോഷിക്കുന്നുണ്ടാവണം. ആർ എസ് എസ് ഇന്ത്യൻ ജനതയിൽ  അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കുടുംബ സങ്കല്പത്തെയും രാഷ്ട്രീയത്തെയും പാടിപ്പുകഴ്ത്തുന്ന ഈ സന്യാസി ജനാധിപത്യ മതേതര ഇന്ത്യയെന്ന സങ്കൽപ്പത്തേയും അതിനു അടിത്തറയായി വർത്തിക്കുമെന്ന്  ഇന്ത്യൻ ഭരണഘടനയിൽ  വിഭാവന ചെയ്യപ്പെട്ടിരിക്കുന്ന  സ്വാതന്ത്ര്യം,സമത്വം, സാഹോദര്യം എന്നീ മൂല്യ ങ്ങളേയും തുറന്ന രീതിയിൽ അവഹേളിക്കുകയാണ് . അനുസരണയുള്ള ഒരു  ഭാര്യയെപ്പോലെയായിരിക്കണം രാഷ്ട്രീയം എന്നും, അത് എല്ലായ്പ്പോഴും  മതത്തിന്റെ അനുശാസനകൾക്കുവിധേയമായിരിക്കുകയും മതത്തെ ഭർത്താവിനെപ്പോലെ കരുതുകയും വേണമെന്നുമാണ്  തരുൺ സാഗർ എന്ന ജൈന സന്യാസി ഹരിയാനാ നിയമ സഭയിൽ സാമാജികരെ അഭിസംബോധന ചെയ്തപ്പോൾ പറഞ്ഞത്.
  ഇന്ത്യൻ ഭരണഘടന മതപരമായ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും , വ്യക്തികളുടെ സ്വകാര്യ മണ്ഡലത്തിൽ അനുവദിക്കപ്പെടുന്ന വിശ്വാസ പരമായ  സ്വാതന്ത്ര്യം എന്നതിലപ്പുറം പൗരന്മാരുടെ മതവിശ്വാസത്തിന് അല്ലെങ്കിൽ വിശ്വാസങ്ങൾക്ക് പ്രാധാന്യമോ  പ്രസക്തിയോ ഇല്ല എന്നതാണ് ഭരണഘടനയിലെ സങ്കല്പം. ഭരണകൂടം , ഭരണപരമായ ഇടപെടലുകൾ ഇവയിൽ നിന്നും മുക്തമായ വിധത്തിൽ മത വിശ്വാസത്തിന്റെ  സ്വകാര്യ മണ്ഡലം പരിരക്ഷിക്കുക, ഭരണകൂടവും മതവും തമ്മിൽ ഒരു തരത്തിലും കൂടിക്കലരാതിരിക്കൽ എന്നിവയാണ് ഇന്ത്യൻ ഭരണഘടനയനുസരിച്ചുള്ള മതേതര വീക്ഷണത്തിന്റെ കാതലായ വശങ്ങൾ.  
മുഖ്യധാരാ ബൂർഷ്വാ രാഷ്ട്രീയം എല്ലാക്കാലത്തും  പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ ഒരു 'സോഷ്യൽ എൻജിനീയറിങ്ങി'ന്റേയും ജാതീയ ബലാബലങ്ങളുടെയും യുക്തിയെ നിർമ്മിക്കുകയും പിന്തുടരുകയും ചെയ്തിരുന്നു . എന്നാൽ , അതിനെയെല്ലാം കവച്ചുവെച്ചു ബി ജെ പി മതാത്മക സാമൂഹികത യുടെയടിസ്ഥാനത്തിലുള്ള പുതിയ തരം 'സോഷ്യൽ എൻജിനീയറിങ്ങി'ന്റെ മാതൃകയാണ് പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.  മുസ്ലീം ജനവിഭാഗങ്ങളെ ആക്ഷേപിക്കാൻ വോട്ടു ബാങ്ക് രാഷ്ട്രീയത്തിനോടുള്ള എതിർപ്പ് മറയാക്കുന്നവർക്ക്  മറ്റൊരു ന്യൂനപക്ഷമായ ജൈന മതക്കാരെ കാവിരാഷ്ട്രീയത്തിന്  വശപ്പെടുത്താൻ പൊതു ഖജനാവിൽ നിന്നും പ്രത്യേകമായി ഫണ്ട് വിനിയോഗിക്കാൻ ഒരു സങ്കോചവും ഇല്ല എന്നാണ് ഹരിയാനയിലെ  സ്പോർട്സ് മന്ത്രി 'ഡേരാ സച്ചാ സൗദാ'യ്ക്ക് നൽകുമെന്ന് പ്രഖ്യാപിച്ച ധനസഹായം; സ്പോർട്സ് വികസനത്തിന്റെ പേരിൽ അടുത്തകാലത്ത് ഉണ്ടായ ഈ നടപടി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ  സാമുദായിക പ്രീണന അജണ്ടയുടെ സവിശേഷമായ ഒരു വശമാണ്.

Much of the public discussion on the subject, especially in the social media, has been focused on the contrast of a nude monk addressing a fully clothed audience, with supporters of Tarun Sagar defending it in the name of the religious principle and tradition of Digambar Jains, accusing the critics of hurting the religious sentiment of the Jain community and even being insensitive to the religious diversity and cultural pluralism that defines India. Many of those who have commented on the ‘nude monk’ angle have however not criticised the Jain tradition, they have commented on the hypocrisy of the conservative mindset, now being most aggressively championed and inflicted on the society by the Sangh brigade, which endorses male nudity in the name of religion but oppresses women in the name of dress code, with the culture minister of the Modi cabinet even issuing a veritable dress advisory for foreign tourists.
The open violation of the secular principle and the constitutional requirement of the state not having or promoting any religion is of course a key issue in this case. If it is okay to invite Tarun Sagar to address the Assembly, what is wrong in inviting preachers from other religions? Whether the Haryana Assembly now makes it a policy to invite other religious preachers to strike a ‘religious balance’ or not, the secular principle has already been violated and Indian democracy cannot ignore or condone this violation. It should moreover be noted that before Haryana, Tarun Sagar has already addressed the MP Assembly (another BJP-ruled state) and was slated to address the Delhi Assembly as well. In fact, when music composer and AAP enthusiast Vishal Dadlani questioned the logic of inviting Tarun Sagar, he was not only attacked by the Sangh brigade and voices from within the Jain community, but also disowned and warned by the AAP leadership, making him quit his open political affiliation with AAP.
Much of what Tarun Sagar said was apparently devoted to Modi’s pet theme of ‘saving the girl child’. Sagar blamed the adverse sex ratio for sexual violence against women, the spurious ‘commonsensical’ argument that sees sexual harassment and violence as an upshot of sex deprivation or sexual curiosity among young males and not as an abuse, or rather a ubiquitous expression, of social power in a patriarchal order. He then sought to find some ridiculous solutions to the sex ratio problem – making it mandatory for candidates in an election to have girl children or making sure that groom’s families have girl children before a marriage is arranged! He also dabbled into more explicitly political topics and indulged in quite a bit of Pakistan-bashing and Islamophobia in the name of condemning terrorism.


No comments:

Post a Comment