8,500 കോടി രൂപ ചെലവിൽ NPR നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ സി പി ഐ (എം ) പോളിറ്റ് ബ്യൂറോ.
പുതിയ NPR പ്രവർത്തനം ഇതിനു മുൻപ് 2010ൽ നടന്ന ത്തിൽനിന്നും വ്യത്യസ്തമായ ഒന്നാണെന്ന് ചൂണ്ടിക്കാട്ടുന്ന പ്രസ്താവന രാജ്യവ്യാപകമായി NRC നടപ്പാക്കുന്നതിന് സഹായകമായ ചില അധിക വിവരങ്ങൾ നൽകാൻ പൗരന്മാരെ നിർബന്ധിക്കുന്നതാണ് എന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു . പൗരന്മാരുടെ വിവരങ്ങൾ എടുക്കുമ്പോൾ അവരുടെ അച്ഛന്മാരുടെ ജനനത്തീയതിയും ജനിച്ച സ്ഥലവും ഉൾപ്പെടെയുള്ള 21 അധികവിവരങ്ങൾ ർ ഉൾപ്പെടുത്താനുള്ള നിർദ്ദേശം തികച്ചും അസ്വീകാര്യമാണ് .
NRC നടപ്പാക്കാൻ സഹകരിക്കില്ലെന്ന് ഇതിനകം പ്രഖ്യാപിച്ച 12 സംസ്ഥാന മുഖ്യമന്ത്രിമാർ NPC യുമായും നിസ്സഹകരണം പ്രഖ്യാപിക്കണം എന്ന് 24 -12 -2019 നു പ്രസിദ്ധീകരിച്ച പ്രസ്താവന ആഹ്വാനം ചെയ്തു.
No comments:
Post a Comment