Thursday, 12 December 2019

എം എൽ അപ്ഡേറ്റ്
ഒരു സി പി ഐ (എം എൽ) പ്രതിവാര വാർത്താ ബുള്ളറ്റിൻ
Vol. 22 | No. 50 | 10-16 ഡിസംബർ 2019 


എഡിറ്റോറിയൽ
:
CAB -NRC ഗൂഢപദ്ധതിയെ പരാജയപ്പെടുത്തുക  

സാർവ്വദേശീയ മനുഷ്യാവകാശ ദിനത്തിന്റെ തലേ ദിവസം ലോക് സഭ പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതി ബിൽ ( 2019 ) [CAB ] സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നീതിരഹിതവും പക്ഷപാതപരവുമായ ഒരു നിയമനിർമ്മാണം ആണ്. ഇന്ത്യൻ പൗരത്വത്തിന്റെ അടിസ്ഥാനപരമായ മാനദണ്ഡങ്ങൾ തിരുത്തിക്കുറിക്കുന്നതും ,അതുവഴി ഇന്ത്യൻ ഭരണഘടനയുടെ തന്നെ മൗലികമായ ഘടനയും ഉള്ളടക്കവും ഉല്ലംഘിക്കുന്നതും ആയ ഒരു നടപടിയാണ് അത്. ഭരണഘടനയുടെ മുഖവുരയിലെ മതേതരം എന്ന വിശേഷണം അവിടെത്തന്നെ നിലനിൽക്കുന്നു എന്നതൊഴിച്ചാൽ   ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതേതര സ്വഭാവത്തെ അത് മാറ്റിമറിക്കുകയാണ് ചെയ്തിരിക്കുന്നത്.  ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ മായ മുസ്‌ലിം സമുദായത്തെ ഫലത്തിൽ പുറന്തള്ളുകയും അരികുവൽക്കരിക്കുകയും ചെയ്യാൻ ആണ്  CAB 2019 ശ്രമിക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ദേശീയതയെ സംബന്ധിച്ച ഭരണഘടനാ ചട്ടക്കൂട് മുസ്ലീങ്ങളെ അപരവൽക്കരിക്കും വിധത്തിൽ മതാടിസ്ഥാനത്തിൽ  പുനർനിർവചിക്കപ്പെടുകയാണ് . ഈ ബില്ലിനെക്കുറിച്ചു വിജയഭാവത്തോടെ ആത്മവഞ്ചനയുടെ പതിവ് ശൈലിയിൽ പ്രധാനമന്ത്രി   മോദി പ്രസ്താവിച്ചത്  'മാനുഷിക മൂല്യങ്ങളിലുള്ള വിശ്വാസം മുഖമുദ്രയായ  ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യവുമായി തികച്ചും പൊരുത്തപ്പെടുന്ന ഒന്ന് ' എന്നായിരുന്നു.
ബംഗ്ലാ ദേശ്, പാകിസ്ഥാൻ,അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് നിയമാനുസൃതമായ രേഖകളില്ലാതെ 2014 ഡിസംബർ 31 നു മുൻപ് ഇന്ത്യയിൽ താമസമാക്കിയ ഹിന്ദു,സിഖ്,ബുദ്ധിസ്റ്റ് ,പാർസി,ക്രിസ്ത്യൻ ,ജെയിൻ മതവിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വം അനുവദിക്കും എന്നാണ് ബില്ലിൽ പറയുന്നത്. ഈ ലിസ്റ്റിൽ പ്രകടമായും  ഒഴിവാക്കുന്നത് മുസ്ലിങ്ങളെയാണ് . ബില്ലിൽ പറയുന്നതുപോലെയും അമിത് ഷാ പാർലമെന്റിൽ വിശദീകരിക്കുന്നതുപോലെയും ഈ ഒഴിവാക്കലിനുള്ള ഒരേയൊരു കാരണം മുസ്ലീങ്ങൾ ഭൂരിപക്ഷമായ മേൽപ്പറഞ്ഞ മൂന്ന് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ കുടിയേറുന്ന മുസ്ലീങ്ങൾ  പീഡിത ന്യൂനപക്ഷമല്ലെന്നതാണ് .    
ഇതിൽ അവലംബമാക്കിയിരിക്കുന്ന മാനദണ്ഡങ്ങൾ മൊത്തത്തിൽ വിഭാഗീയവും വിവേചനപരവും ആണ്. വിശ്വാസങ്ങളുടെ പേരിൽ പീഡിപ്പിക്കപ്പെടുന്നവർക്കു അഭയം നൽകുകയും പൗരത്വം അനുവദിക്കുകയും ആണ് മാനദണ്ഡം എങ്കിൽ എന്തുകൊണ്ട് വെറും മൂന്നു രാജ്യങ്ങളിലെ തെരഞ്ഞെടുത്ത സമുദായങ്ങൾ ? 2014  ഡിസംബർ 31 എന്ന വിച്ഛേദന തീയ്യതിക്ക് എന്താണ് പ്രാധാന്യം ? ശ്രീലങ്കൻ തമിഴ് വംശജരും മ്യാന്മറിൽ നിന്ന് അഭയം തേടുന്ന റോഹിൻഗ്യൻ മുസ്ലീങ്ങളും ചൈനയിൽ നിന്ന് എത്തുന്ന ബുദ്ധമതക്കാരും എന്തുകൊണ്ട് ഒഴിവാക്കപ്പെടുന്നു ? അതുപോലെ ബംഗ്ലാദേശിലെ യുക്തിവാദികളും പാക്കിസ്ഥാനിൽ ബലൂചിലെ ന്യൂനപക്ഷമായ ശിയാ മുസ്ലീങ്ങളും അഹമ്മദീയാകളും എന്തുകൊണ്ട് പരിഗണിക്കപ്പെടുന്നില്ല? എല്ലാ രാജ്യങ്ങളിലും മതപരമായ വർഗ്ഗീകരണങ്ങളെ എതിർത്തുപോരുന്ന നിരീശ്വരവാദികൾ എന്തുകൊണ്ട് ഇല്ല ? ഈ മൂന്നു രാജ്യങ്ങളിൽ പ്രത്യേകമായി കഠിനമായ മതപീഡനങ്ങൾ നടക്കുന്നതായി തെളിവുകൾ ഉണ്ടെങ്കിൽത്തന്നെ 2014 ഡിസംബർ 31 എന്ന തീയ്യതിക്ക്‌ ശേഷം അതൊന്നും പരിഗണിക്കേണ്ടതില്ലാത്ത എന്ത് മാറ്റമാണ് ഉണ്ടായത് ?   
അസമിൽ നടപ്പാക്കിയ എൻ ആർ സി വ്യാപകമായ ഉൽക്കണ്ഠകൾക്ക് വഴിതെളിച്ചിട്ടും അത് രാജ്യത്തെല്ലായിടത്തും നടപ്പാക്കാനുള്ള നീക്കം ബി ജെ പി തുടർന്നുകൊണ്ടിരിക്കുമ്പോൾ പ്രശ്നത്തെ മൊത്തത്തിൽ വർഗ്ഗീയവൽക്കരിച്ചുകൊണ്ടുള്ള ഒരു പരിണിതി  ആണ് പൗരത്വ നിയമ ഭേദഗതിയിലൂടെ മോദി-ഷാ ഭരണം ലക്ഷ്യം  വെക്കുന്നത്. അസമിൽ ഇരുപതു ലക്ഷം പേർക്ക്  എൻ ആർ സി യിലൂടെ പൗരത്വം ഇല്ലാതായപ്പോൾ അതിൽ ഭൂരിപക്ഷവും ഹിന്ദു സമുദായത്തിൽപ്പെട്ടവർ ആണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു . അപ്പോൾ , രാജ്യവ്യാപകമായി എൻ ആർ സി നടപ്പാക്കുമ്പോൾ പൗരത്വപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാൻ സാധ്യതയുള്ളവരുടെ എണ്ണം അനേക ദശലക്ഷങ്ങൾ വരും . അസം അനുഭവം ആവർത്തിക്കുകയാണെങ്കിൽ പുറന്തള്ളപ്പെടുന്നവരിൽ ബഹുഭൂരിപക്ഷം പേരും ഭൂരഹിതരായ ദരിദ്രരും  കുടിയേറ്റക്കാരായ തൊഴിലാളികളും ആയിരിക്കും. അവരിൽത്തന്നെ ഭൂരിപക്ഷവും ഹിന്ദുക്കൾ തന്നെയായിരിക്കാൻ എല്ലാ സാധ്യതയും ഉണ്ട്.  എൻ ആർ സി യിലൂടെ പുറത്താക്കപ്പെടുന്ന ഹിന്ദുക്കളെ പൗരത്വ നിയമ ഭേദഗതി രക്ഷപ്പെടുത്തും എന്നാണ് സംഘ് - ബി ജെ പി വക്താക്കൾ അവകാശപ്പെടുന്നത്.   ബിഹാറിൽനിന്നും കുടിയേറിത്താമസിക്കുന്ന  ഒരു തൊഴിലാളിക്കോ, ഛത്തീസ്‌ഗഢിലോ രാജസ്ഥാനിലോ ഗുജറാത്തിലോ ഉള്ള ഒരു ആദിവാസി കുടുംബത്തിനോ , തമിഴ്നാട്ടിൽനിന്നോ  കർണ്ണാടകയിൽനിന്നോ വന്ന് താമസിക്കുന്ന കർഷകരെയോ എങ്ങനെയാണ്‌   ബംഗ്ളാ ദേശിലോ പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ നടക്കുന്ന മതപീഡനങ്ങളുടെ ഫലമായി പലായനം ചെയ്തവർ എന്ന നിലയിൽ പുനരധിവസിപ്പിക്കുക ? ഇതിന്റെ രഹസ്യം  നിർബാധം നുണകൾ പ്രചരിപ്പിക്കുന്ന  സംഘപരിവാരത്തിനു മാത്രമേ അറിയൂ .   
രാജ്യത്തെ  മതാടിസ്ഥാനത്തിൽ വിഭജിച്ചത് കോൺഗ്രസ് ആയിരുന്നുവെന്നും, വിഭജനം സംഭവിച്ചില്ലായിരുന്നുവെങ്കിൽ CAB വേണ്ടിവരുമായിരുന്നില്ലെന്നും അമിത് ഷാ പാർലമെന്റിൽ പച്ച നുണ പറഞ്ഞു. രാജ്യത്തിൻറെ ചരിത്രപരമായ യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത വഞ്ചനാപരമായ ഒരു പ്രസ്താവം കൂടിയാണിത്. ബി ജെ പി ആരാദ്ധ്യ പുരുഷനായി കൊണ്ടാടുന്ന ഹിന്ദുമഹാസഭാ നേതാവ് സവർക്കർ ആണ് ദ്വി രാഷ്ട്രവാദത്തിന്റെ രാഷ്ട്രീയ -പ്രത്യയശാസ്ത്ര ഉപജ്ഞാതാവ് എന്നും, അതാണ് വിഭജനമെന്ന ബൃഹത്തായ മാനുഷികദുരന്തത്തിൽ കലാശിച്ചതെന്നും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. വിഭജനത്തെ ഒഴിവാക്കാൻ ഇന്ത്യക്ക് സാധിച്ചില്ലെങ്കിലും മതാടിസ്ഥാനത്തിലുള്ള ദ്വിരാഷ്ട്ര സിദ്ധാന്തം ഇന്ത്യ ഒരിക്കലും അംഗീകരിച്ചിരുന്നില്ല . അതിന്റെ പരിണിതഫലമായിട്ടാണ് എല്ലാവർക്കും സമത്വവും സാഹോദര്യവും വാഗ്ദാനം ചെയ്യുന്ന ഒരു മതേതര ഇന്ത്യയുടെ ഭരണഘടന  ഡോ. അംബേദ്‌കറിന്റെ നേതൃത്വത്തിൽ രൂപം കൊണ്ടത്.    
വൈവിദ്ധ്യത്തിന്റെ സ്പിരിറ്റും  മതേതരത്വഭാവനയും ഇന്ത്യൻ ഭരണഘടനയിൽ ആകമാനം നിറഞ്ഞുനിൽക്കുന്നു. ഒരു ഐക്യജനാധിപത്യ റിപ്പബ്ലിക്ക് എന്ന നിലയിൽ ഇന്ത്യയുടെ അടിത്തറയ്ക്ക് ഭദ്രതയും കരുത്തും പ്രദാനം ചെയ്യുന്നത് അത്തരമൊരു വീക്ഷണം ആണ്. മുൻതൂക്കമുള്ള മതത്തിന്റെ സ്വത്വപരമായ അടിത്തറയിൽ ഒരു രാജ്യത്തെ സ്വയം നിർവചിച്ചു് അതിനെ ശക്തിപ്പെടുത്താൻ  ശ്രമിച്ച  പാകിസ്ഥാന് ഇരുപത്തഞ്ചു വർഷങ്ങൾകൊണ്ട് ബംഗ്ളാദേശിനെ സാംസ്കാരികമായും രാഷ്ട്രീയമായും ദേശീയമായും തനിമ നിലനിർത്താൻ ആഗ്രഹിക്കുന്ന മറ്റൊരു രാജ്യമായി അംഗീകരിക്കേണ്ടിവന്നു. വിഭജനത്തിന്റെ അനന്തരഫലങ്ങൾ ഉന്നയിക്കുന്ന കാതലായ പ്രശ്നങ്ങൾക്ക് ഉത്തരം ചരിത്രത്തിൽ നിന്നും പാഠങ്ങൾ പഠിക്കുന്നതിലാണ്, ചരിത്രത്തിൽ സംഭവിച്ച അബദ്ധങ്ങൾ  ആവർത്തിക്കലല്ല. ബി ജെ പിയാകട്ടെ , വിഭജനത്തിന്റെ ഭീതിജനകമായ യുക്തി അതേപടി ഇന്നും കൊണ്ടുനടക്കാനും , ഒരു ഫാസിസ്റ്റ് ഹിന്ദുഭൂരിപക്ഷ രാഷ്ട്രം സ്ഥാപിക്കുക എന്ന ആർ എസ് എസ്സിന്റെ ദീർഘകാല ലക്ഷ്യം സാക്ഷാൽക്കരിക്കാൻ വേണ്ടി വിഭജനത്തിന്റെ മുറിവുകളിൽ വീണ്ടും കുത്തി നോവിക്കുകയുമാണ് .ഇന്ത്യയുടെ ഭരണഘടനയ്‌ക്കു  രൂപം കൊടുത്തപ്പോൾ അംബേദ്‌കർ നൽകിയ ഒരു മുന്നറിയിപ്പ് ഒരു ഹിന്ദുരാഷ്ട്രം ഇന്ത്യയിൽ  ഉണ്ടാവുന്നത് ഏറ്റവും വലിയ ദുരന്തം ആയിരിക്കുമെന്നും ,അത് സംഭവിക്കുന്നതിനെ എന്ത് വിലകൊടുത്തും തടയേണ്ടതുണ്ടെന്നും ആയിരുന്നു.
Assimilation and celebration of diversity has indeed been an enduring ethos of India. In his historic 1893 Chicago address Vivekananda had articulated this ethos in these solemn words: "I am proud to belong to a nation which has sheltered the persecuted and the refugees of all religions and all nations of the earth." The Citizenship Amendment Bill 2019 is a complete negation of this ethos and a total travesty of the spirit of the Constitution and the cardinal principles of justice, liberty, equality and fraternity. In the name of standing by the persecuted minorities of neighbouring countries, it subjects the biggest minority of India, a key architect and stakeholder of modern India through all the ups and downs of the freedom movement and post-Independence journey of India as a constitutional republic, to a most blatant kind of discrimination and marginalisation. India must reject this disastrous CAB-NRC design.

No comments:

Post a Comment