Thursday, 5 March 2020



കൊൽക്കത്തയിലെ നയ്യതിയിൽ മാർച്ച് 2 -4 , 2020 ൽ നടന്ന  പത്താമത് AICCTU അഖിലേന്ത്യാ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് CPIML  ജനറൽ സെക്രട്ടറി സഖാവ് ദീപങ്കർ ഭട്ടാചാര്യ നടത്തിയ പ്രസംഗത്തിൽ നിന്ന്
 ഇന്ത്യയിലെ സംഘടിത ട്രേഡ് യൂണിയൻ പ്രസ്ഥാനം ഒരു നൂറ്റാണ്ടിന്റെ മഹത്തായ ചരിത്രം കുറിക്കുന്നതും AICCTU മുപ്പതാണ്ട് പൂർത്തിയാക്കുന്നതും ആയ ഒരു  സന്ദർഭത്തിൽ AICCTU നടത്തുന്ന  പത്താമത്തെ അഖിലേന്ത്യാ സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ അവസരം ലഭിച്ചത് ഒരു വലിയ ബഹുമതിയായി ഞാൻ  കരുതുകയും അതിൽ സന്തോഷിക്കുകയും  ചെയ്യൂന്നു. അതുല്യമായ  ആത്മത്യാഗങ്ങളിലൂടെ ഈ പ്രസ്ഥാനത്തിന് കരുത്തേകിയ എണ്ണമറ്റ രക്തസാക്ഷികളുടെ സ്മരണ പുതുക്കുന്നതിൽ ഞാൻ നിങ്ങൾക്കൊപ്പം ചേരുന്നു. ഈ സമ്മേളനത്തിന്റെ വേദിയായി  നാമകരണം ചെയ്തിരിക്കുന്നത് ബംഗാളിലെ ചണമിൽ തൊഴിലാളികളെ 1920 കളിൽ  സംഘടിപ്പിച്ചു് ഇന്ത്യയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ   എത്തിയ ഒരു പക്ഷേ ആദ്യത്തെ വനിതാ സഖാവ് ആയിരുന്ന സന്തോഷ് കുമാരി ദേവിയുടെ പേരിൽ ആണ് . അതുപോലെ, സഖാക്കൾ സ്വപൻ മുഖർജി, ഡി പി ബക്ഷി, സുദർശൻ ബോസ് ,ഹരി സിംഗ് എന്നിവർ അടുത്ത കാലത്തു് നമ്മെ വേർപിരിഞ്ഞ പ്രിയപ്പെട്ട നേതാക്കൾ ആണ്. 2019 ൽ അന്തരിച്ച മുതിർന്ന സഖാക്കളായ ഗുരുദാസ് ദാസ്‌ഗുപ്‌ത , ക്ഷിതി ഗോസ്വാമി എന്നിവരുടെ ഓർമ്മയ്ക്ക്‌ മുന്നിലും ഞാൻ അഭിവാദ്യമർപ്പിക്കുന്നു. മാരുതി-പ്രിക്കോൾ സമരങ്ങളിൽ ധീരമായ പോരാട്ടം നടത്തിയതിനു ജീവപര്യന്തശിക്ഷ ഏറ്റുവാങ്ങി തടവിൽ കഴിയുന്ന നമ്മുടെ എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതോടൊപ്പം ,ഛത്തീസ്‌ ഗഡ്‌  തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിയമപ്പോരാട്ടങ്ങൾ നടത്തവേ   യു എ പി എ എന്ന ഡ്രക്കോണിയൻ നിയമത്തിലെ വകുപ്പുകൾ ചാർത്തി ജെയിലിൽ അടക്കപ്പെട്ട സഖാവും അഭിഭാഷകയുമായ സുധാ ഭരദ്വാജിനും  മനുഷ്യാവകാശപ്പോരാളികൾക്കും  അഭിവാദ്യങ്ങൾ അർപ്പിക്കുകയും   അവരെ നിരുപാധികമായി വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.  
AICCTU വിന്റെ മുൻ ജനറൽ സെക്രട്ടറി എന്ന നിലയിൽ എന്നെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു കാര്യം വിവിധ സംസ്ഥാനങ്ങളിലും മേഖലകളിലും അടുത്തകാലത്ത് ഈ സംഘടനയ്ക്ക് നേടാൻ കഴിഞ്ഞ വളർച്ചയാണ്. റയിൽവേസിലും പ്രതിരോധ വകുപ്പിലും ജോലിചെയ്യുന്ന തൊഴിലാളികൾ നമ്മുടെ സംഘടനയുമായി ഉൽഗ്രഥിതമാവുന്നതിൽ  ഉണ്ടായ പുരോഗതി പ്രതേകം എടുത്തുപറയാൻ ഈ സന്ദർഭത്തിൽ ഞാൻ ആഗ്രഹിക്കുന്നു.  1960 കളിലും 1970 കളിലും 30 ലക്ഷം തൊഴിലാളികൾ ജോലിചെയ്തിരുന്ന ഇന്ത്യൻ റെയിൽവേസ്  ഇന്ത്യയിലെ സംഘടിത തൊഴിലാളിപ്രസ്ഥാനത്തിന് യോജിച്ച  ഏറ്റവും വലിയ മേഖലയാണെന്നു ഒരു റെയിൽവേ ജീവനക്കാരനായിരുന്ന എന്റെ അച്ഛൻ പലപ്പോഴും പറയുമായിരുന്നു. പിന്നീട് 1990 ൽ ഞാൻ ട്രേഡ് യൂണിയൻ രംഗത്ത് നേരിട്ട് പ്രവർത്തിച്ചുതുടങ്ങിയ കാലത്തും റെയിൽവേസിൽ 20 ലക്ഷത്തോളം തൊഴിലാളികൾ ജോലിചെയ്തിരുന്നു . എന്നാൽ ഇപ്പോൾ സ്വകാര്യവൽക്കരണത്തിന് ആക്കം കൂടിയ സാഹചര്യത്തിൽ കൂടുതൽ ട്രെയിനുകളും പുതിയ പാതകളും ഏർപ്പെടുത്തുന്നതിന് ഇടയിലും തൊഴിലാളികളുടെ സംഖ്യ വളരെയേറെ കുറഞ്ഞിരിക്കുകയാണ്.   റെയിൽവേയിലെയും  പ്രതിരോധവകുപ്പിലേയും ജീവനക്കാരുടെ സമരങ്ങൾ AICCTU വിന്റെ നേതൃത്വത്തിൽ കൂടുതൽ ഉദ്ഗ്രഥിതമാവുന്നതോടെ സ്വകാര്യവൽക്കരണത്തിന് എതിരായ തൊഴിലാളികളുടെ ചെറുത്തുനിൽപ്പ് കൂടുതൽ നിശ്ചയദാർഢ്യവും കരുത്തും ആർജ്ജിക്കും എന്ന പ്രതീക്ഷ നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു . സ്കീം ജോലിക്കാരുടെ സമരോല്സുകതയിൽ അടുത്തകാലത്ത് ഉണ്ടായ മുന്നേറ്റതോടൊപ്പം  AICCTU വിന്റെ നേതൃനിരയിൽ സ്ത്രീകളുടെ സാന്നിധ്യം കൂടുതൽ പ്രകടമായതോടെ ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിന്  ആകമാനം അത് പുതിയ ഊർജ്ജം നൽകുമെന്ന് പ്രതീക്ഷിക്കാം.   ജമ്മു കശ്മീരിന്റെ പ്രത്യേകമായ ഭരണഘടനാ പദവിയും സംസ്ഥാന പദവിയും റദ്ദാക്കപ്പെട്ട് ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ജനാധിപത്യം നിഷേധിച്ച പ്രതികൂല പരിതസ്ഥിതിയിലും  AICCTU വിന്റെ  ഒരു സംസ്ഥാന ഘടകം പ്രവർത്തിച്ചുതുടങ്ങിഎന്ന് അറിയാൻ കഴിഞ്ഞത് പ്രോത്സാഹനജനകമാണ്  
We are holding this conference in Naihati, a long-standing centre of the working class movement. We heard about the pioneering role of Santosh Kumari Devi who organised the workers to fight for their rights as workers and also for the freedom of the country from the shackles of British rule. The working class movement grew hand in hand with the freedom movement in the country and workers played a leading role in organising other sections of the society. The rise of anti-colonial nationalism meant unity of the people across religious and linguistic divisions and a policy of increasing nationalisation of productive resources and production. Today the BJP talks about nationalism, but its nationalism means growing marginalisation of religious and linguistic minorities and suppression of diversity under increasing centralisation, its nationalism means systematic denationalisation and destruction of public sector to hand over the reins of the economy to private hands. In fact, this government is allergic to the very term 'Azaadi' or freedom. In Delhi we have just seen how policemen tortured and killed unarmed Muslim youth gleefully telling them that this was a dose of the freedom they wanted. Evidently we are dealing with a government which celebrates slavery, they collaborated with the British rulers when the country fought for freedom and now in power they are trying to subject us to renewed slavery on all fronts.
ഇന്ന് നമ്മൾ സാക്ഷ്യം വഹിക്കുന്നത് മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്തവിധം ഭരണഘടനയുടെ മേൽ അഴിച്ചുവിടുന്ന ആക്രമണങ്ങൾക്കാണ്. നമ്മുടെ പൗരത്വം മുതൽ ഭരണഘടന ഓരോ പൗരനും ഉറപ്പു നൽകുന്ന അവകാശങ്ങളുടെ വിപുലമായ മണ്ഡലം ആകെത്തന്നെ ആക്രമിക്കപ്പെടുകയാണിന്ന്.  .എന്നാൽ, അഭൂതപൂർവ്വമായ ഈ കടന്നാക്രമണത്തിനെതിരെ വിദ്യാർഥികളുടെയും സ്ത്രീകളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും വർദ്ധിച്ച പങ്കാളിത്തത്തോടെ ഉയർന്നുവന്നിട്ടുള്ള  ജനകീയ പ്രതിഷേധങ്ങളും നാം മുൻപ് കണ്ടിട്ടില്ലാത്തത്രയും വിപുലമാണ്.  തൊഴിലാളിവർഗ്ഗത്തിന് അതിൻറെ ചലനാത്മകതയെ പരിമിതപ്പെടുത്തുന്ന എല്ലാ അംശങ്ങളെയും കുടഞ്ഞുകളഞ്ഞുകൊണ്ട്  രംഗത്തുവരാനും സർവ്വശക്തിയും സമാഹരിച്ച് മേൽപ്പറഞ്ഞ പ്രതിഷേധത്തിൽ അണിചേരാനും ഉള്ള സന്ദർഭമാണ് ഇത്. സർക്കാർ NRC യുടെയും NPR ന്റെയും പേര് പറഞ്ഞു നമ്മുടെ പൗരത്വത്തെ വെല്ലുവിളിക്കുകയും അതിനെ പൗരത്വ നിയമ ഭേദഗതിയിലൂടെ മതവുമായി ബന്ധപ്പെടുത്തുകയും ചെയ്യുമ്പോൾ , പൗരന്മാർ എന്ന നിലയ്ക്ക് നാം അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതിയാകുകയാണ് - നമ്മുടെ വോട്ടവകാശം ,ആവിഷ്കാര സ്വാതന്ത്ര്യം, സംഘടിക്കാനുള്ള അവകാശം, സംസാരിക്കാനും ഒത്തുചേരാനും ഉള്ള അവകാശം , മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും ഉയർന്ന വേതനത്തിനും വേണ്ടി കൂട്ടായി വിലപേശാൻ ഉള്ള സ്വാതന്ത്ര്യം ഇവയെല്ലാം റദ്ദാക്കാനുള്ള നീക്കമാണ് അത്..
തൊഴിലാളികളുടെ അവകാശങ്ങൾക്കും തൊഴിൽ നിയമങ്ങൾക്കും  നേരെയുള്ള കടന്നാക്രമണങ്ങളും  , പൗരത്വ അവകാശത്തിന്മേലുള്ള ആക്രമണവും ഒരേ പദ്ധതിയുടെ ഭാഗവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളുമാണ് . When they are attacking anti-CAA protestors with loud chants of their latest slogan 'shoot the traitor', please understand all of us could be termed as traitors and attacked with bullets. This slogan and campaign of violence will not remain confined to anti-CAA, anti-NRC, anti-NPR protests, it is a blueprint to suppress every legitimate movement. It will be used against us when we fight for jobs, wages and social security, when we resist privatisation, outsourcing or downsizing.
As inheritors of the glorious legacy of the Indian working class movement we must play our due role at this hour of crisis. Our strength lies in our unity. We must foil every design to divide us on the basis of religion or language or caste. Our strength lies in our consciousness and rich experience of struggle. Our strength lies in our historic legacy and mission to fight against all odds for the complete achievement of our goals. We must harness all our energy and strength to expand our unity, consolidate our organisation and sharpen our struggles. Just as the working class movement originated and grew in India as a leading contingent of the freedom movement, it will advance today as a formidable bulwark of anti-fascist resistance, as a fighting citadel of democracy and socialism.
Wish your conference every success.

No comments:

Post a Comment