Sunday, 1 March 2020

കനയ്യ കുമാർ ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റ് കൾക്കെതിരെ രാജ്യദ്രോഹ കേസ് വിചാരണ ചെയ്യാൻ ഡെൽഹി പൊലീസിന് AAP സർക്കാർ അനുമതി നൽകിയ നടപടിയെ CPIML  ശക്തമായി അപലപിക്കുന്നു.
ന്യൂ ഡെൽഹി , 29 ഫെബ്രുവരി 2020

കനയ്യ കുമാർ ,അനിർബൻ ഭട്ടാചാര്യ ,ഉമർ ഖാലിദ് , അക്വിബ് ഹുസൈൻ , മുജീബ് ഹുസൈൻ ഗാട്ടോ , മുനീർ ഹുസൈൻ ഗാട്ടോ, ഉമൈർ ഗുൽ , റയീസ് റസൂൽ , ബശരത് അലി , ഖാലിദ് ബഷീർ ഭട്ട് എന്നിവർക്കെതിരെ രാജ്യദ്രോഹ വിചാരണയുമായി മുന്നോട്ട് പോകാൻ ഡെൽഹി സംസ്ഥാന ഭരണകൂടം നിയന്ത്രിക്കുന്ന AAP ഡെൽഹി പൊലീസിന് അനുവാദം നൽകിയിരിക്കുക യാണ് . 2016 ൽ ജെ എൻ യു ക്യാമ്പസ്സിൽ കശ്മീരിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കവിതകൾ ആലപിച്ച ഒരു സദസ്സിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചായിരുന്നു ഡെൽഹി പോലീസ് പ്രസ്തുത രാജ്യദ്രോഹക്കേസ് വിദ്യാർത്ഥികളുടെ മേലെ ചുമത്തിയതെങ്കിലും ,ഈ വിദ്യാർത്ഥികൾ അങ്ങനെ മുദ്രാവാക്യം മുഴക്കിയതിന്ന്‌ ഒരു തെളിവും ഹാജരാക്കാൻ പോലീസിന്റെ പക്കൽ ഇല്ലായിരുന്നു . മാത്രമല്ല , എത്രതന്നെ പ്രകോപനപരമായിരുന്നാലും കേവലം മുദ്രാവാക്യങ്ങൾ മുഴക്കുന്നത് രാജ്യദ്രോഹം ചുമത്താൻ മതിയായ കരണമല്ലെന്നുള്ള അനേകം സുപ്രീം കോടതി വിധികൾ നിലവിൽ ഉണ്ട്‌ എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യലെങ്ങും ബി ജെ പി സർക്കാരുകൾ CAA -NPR- NRC ക്കെതിരെ ശബ്ദം ഉയർത്തുന്നവർക്കെതിരെ രാജ്യദ്രോഹ വകുപ്പുകൾ ചാർത്തി കേസ് എടുക്കുകയും , ന്യൂനപക്ഷസമുദായാംഗങ്ങളെയും സർക്കാരിനെ എതിർക്കുന്നവരെയും കൊന്നുകളയാൻ പരസ്യമായി ആഹ്വാനം ചെയ്ത ബിജെപി നേതാക്കൾക്കെതിരേ ഡെൽഹി പോലീസ് കേസ് എടുക്കാൻ വിസമ്മതിക്കുകയും ചെയ്യുമ്പോൾ ആണ് കേജരിവാൾ നയിക്കുന്ന ആം ആദ്മി ഗവണ്മെന്റ് വിദ്യാർഥികൾക്കെതിരായ രാജ്യദ്രോഹക്കേസ് മുന്നോട്ട് കൊണ്ടുപോകാൻ ഡെൽഹി പൊലീസിന് അനുമതി നൽകിയത് ! ഡെൽഹി സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ രാഹുൽ മെഹ്‌റ യും സംസ്ഥാന ആഭ്യന്തര വകുപ്പും പ്രസ്തുത രാജ്യദ്രോഹക്കേസ് മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാത്ത താകയാൽ , വിചാരണയ്ക്ക് അനുമതി നൽകേണ്ടെന്ന് ആം ആദ്മി സർക്കാരിനെ ഉപദേശിച്ചത് മറികടന്നു കൊണ്ടാണ് കേജരിവാൾ ഇതിൽ പ്രോസിക്യൂഷൻ ന് അനുമതി നൽകിയത് എന്നതാണ് ഏറെ ലജ്‌ജാവാഹമായ വസ്തുത . രാജ്യദ്രോഹം എന്ന വകുപ്പ് കൊളോണിയൽ ഭരണകാലത്ത് ക്രിമിനൽ നിയമത്തിൽ വന്ന ഒരു ഡ്രക്കോണിയൻ വകുപ്പാണ് .ഇന്ത്യൻ ഭരണഘടനയുമായി അത് പൊരുത്തപ്പെടുന്നില്ല എന്ന കാരണത്താൽ നിയമ പുസ്തകത്തിൽ നിന്ന് പണ്ടേ എടുത്തുകളയേണ്ടിയിരുന്ന ഒന്നു കൂടിയാണ്. സ്വതന്ത്ര ഇന്ത്യയിൽ അത് തുടരുന്നതിന്റെ ഒരേയൊരു ഉദ്ദേശം വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്തൽ ആണ് . ഈ നിയമം ഉപയോഗിച്ച് കുറ്റം ആരോപിതരായ ഒരാളും ഇതേവരെ കോടതിയിൽ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതും എടുത്തു പറയേണ്ടതുണ്ട് .എന്നാൽ ,ഈ നിയമത്തിന്റെ പ്രക്രിയ തന്നെ ശിക്ഷയാണ് . വിയോജിക്കുന്ന വ്യക്തികളെ "ദേശവിരുദ്ധരായി" ചിത്രീകരിക്കാൻ സർക്കാരുകൾക്കും മാധ്യമങ്ങൾക്കും അവസരം ലഭിക്കുന്നു എന്നതാണ് അതിലെ കാതലായ വശം . ജെഎൻയു വിൽ 2016 മുതൽ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട പത്തു് വിദ്യാർത്ഥികളോടും, സമീപ കാലത്തായി ജെഎൻയു വിലും മുംബൈയിലും കർണ്ണാടകയിലും സമാനമായ കേസുകൾ ചുമത്തപ്പെട്ട യുവജനങ്ങളോടും CPIML ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു
 കേന്ദ്ര കമ്മിറ്റി,
സിപിഐ (എം എൽ) ലിബറേഷൻ ,
ചാരു ഭവൻ ,
U-90, ഷകാർപുർ , ന്യൂ ഡെൽഹി .
© 2018 Communist Party of India (Marxist-Leninist) Liberation
Charu Bhawan, U-90, Shakarpur, Delhi 110092
Phone: 011-22521067
E-mail: info@cpiml.org

No comments:

Post a Comment